സ്ത്രീ വെറുമൊരു കൃഷിയിടം മാത്രമല്ല
സ്ത്രീ വെറുമൊരു കൃഷിയിടം മാത്രമല്ല ഇസ്ലാമിൽ പുരുഷന്മാർ സ്ത്രീയെ വെറും കാമം തീർക്കാനുള്ള കൃഷിയിടമായി മാത്രമേ കാണുന്നുള്ളൂ എന്ന് ഒരു വിദ്വാൻ എഴുതിയത് വായിക്കാൻ ഇടയായി. അതിനായി അയാൾ ഖുർആനിലെ ഈ വചനങ്ങളും കൂടെ ചേർത്തു, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ് (ഖുർആൻ 2:223) .ഇസ്ലാം സ്ത്രിയെ ഉല്‍പാദനോപകരണം മാത്രമാക്കി എന്ന് സ്ഥാപിക്കാൻ വേണ്ടി അന്യ മതസ്ഥരായ രണ്ടു പ്രായം ചെന്ന ദബതികളുടെ ഫോട്ടോയുടെ അടിക്കുറിപ്പായി ആക്ഷേപ രൂപത്തിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടു. സാധാരണക്കാരായ ആൾക്കാർ അത് അത്തരത്തിൽ മനസ്സിലാക്കിവെക്കും. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതുകൊണ്ടാവം നല്ല വിളവിനുവേണ്ടി കൃഷിപാടം ചവിട്ടിമെതിക്കുന്നതുപോലെ ഭാര്യയെയും ചവിട്ടിമെതിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി വെച്ചത്.അവരവരുടെ യുക്തിക്കനുസരിച്ച് ചിന്തിക്കുനതിനു പകരം കാര്യങ്ങൾ കുറച്ച് കൂടി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമികുന്നതാണ് നല്ലത്. മുൻവിധികളോടെ ചില മതത്തെ കരിവാരി തേക്കാൻ നോക്കുന്നത് ഒരു നല്ല പ്രവണതയല്ല. മനുഷ്യനെ മനുഷ്യനായി കണ്...