Posts

Showing posts from August, 2022

ബഹുഭാര്യത്വം വെറും വികാര ശമനത്തിനോ?

  ബഹുഭാര്യത്വം വെറും വികാര ശമനത്തിനോ? യഥാർത്ഥത്തിൽ ഇവിടെയുള്ള പ്രശ്നങ്ങളെ പടിച് വേണം ഇതിനൊരു ഉത്തരം കണ്ടെത്താൻ ഏതാണ്ട് 5 വർഷം മുൻപ് 'അന്നത്തെ കാലത്ത് 4 ഉം അതിനു മുകളിലും ഭാര്യമാർ ഇല്ലാത്തവർ ചുരുക്കമായിരുന്നു' അന്ന് കൊടും ദാരിദ്ര്യമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസംപോലും ആണിനും പെണ്ണിനും ഇല്ല. അന്ന് കെട്ടുക തീർക്കുക ആർക്കും പരിധിയില്ല. കുട്ടികൾ ഈ ബന്ധങ്ങളിൽ ഇയാംപാറ്റ കണക്കെ ' ത്വലാക്ക് ചെല്ലുന്നു ചടങ്ങിനു നിൽക്കുന്നു വീണ്ടും കെട്ടുന്നു: ധനാണ്ഡ്യരായ പ്രമാണിമാർ പാവപ്പെട്ട നല്ല ഭംഗിയുള്ള മുസ്ലിം പെൺകുട്ടികളെ തേടിയിറങ്ങുന്നു 60 വയസ്സായ ഇവർ 10 ഉം 12 വയസായ പെൺകുട്ടികളെ നിക്കാഹ് ചെയ്ത് ആവശ്യം കഴിഞ്ഞ് ത്വലാക്ക് പിന്നെ അടുത്ത പെൺകുട്ടി ദാരിദ്ര്യം പെൺമക്കളുടെ പിതാക്കളെ ഇതിന് നിർബന്ധിച്ചു പിന്നീട് ഗൾഫ് ജ്വരം വന്നു. ഗൾഫിലുള്ള ആളുകൾക്ക് 'ഇഷ്ടം പോലെ ക കടാ മെ ന്ന നിലപാട് ' ഒരു പെൺകുട്ടിയെ കെട്ടി കാര്യം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങും ക പിന്നെ പള്ളിയിലേക്ക് കത്ത് ത്വലാക്ക് പിന്നീട് ഈ പെൺകുട്ടി ഗർഭിണിയായി സമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി നരകിച് ജീവിക്കുന്നു 1 2 വയസിൽ ഗർഭിണി' കാലം ക...

ഖുർആൻ മക്കക്കും അറബികൾക്കും മാത്രമോ⁉

Image
 ഖുർആൻ മക്കക്കും അറബികൾക്കും മാത്രമോ⁉  വിമർശകരുടെ #ദുർവ്യാഖ്യാനത്തിന്‌ ഈ.ആരോപണത്തിന് ഖുർആനിൽ തന്നെ മറുപടിയുണ്ട്. "ലോകത്തിന് മുഴുവന് ‍ .കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107) ലോകത്തിന് മുഴുവൻ അനുഗ്രഹമായാണ് പ്രവാചകൻ നിയുക്തനായത് എന്നാണു ഖുർആൻ വ്യക്തമായിപറയുന്നത്. ഖുർആൻ വീണ്ടും വ്യക്തമാക്കുന്നത് കാണുക: "തന് ‍ റെ ദാസന് ‍ റെ മേല് ‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര് ‍ ആന് ‍ ) അവതരിപ്പിച്ചവന് ‍ അനുഗ്രഹപൂര് ‍ ണ്ണനാകുന്നു. അദ്ദേഹം (റസൂല് ‍ ) ലോകര് ‍ ക്ക് ഒരു താക്കീതുകാരന് ‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (25:1) لِلْعَالَمِين എന്ന വാക്കാണ്‌ ഈ രണ്ട് വചനങ്ങളിലും ഖുർആൻ പ്രയോഗിക്കുന്നത്. ആലമീൻ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി ഈ പ്രപഞ്ചത്തോളം വിശാലമാണ് എന്ന് അറിയാഞ്ഞിട്ടായിരിക്കാം അനിൽ ഈ ആരോപണവുമായി വന്നത്.പ്രവാചകൻ ലോകത്തിനു മുഴുവനായി നിയുക്തനായ ദൈവ ദൂതൻ ആണെന്ന വാദം മുസ്ലിംകൾ ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ട് നുണ പറയുകയാണ്‌ എന്ന് ആരോപിക്കുന്ന അനിലിന്റെ ആരോപണങ്ങളുടെ അടിക്കല്ല് തകർക്കുകയാണ് ഈ രണ്ടു വചനങ്ങൾ. ഇനിയും കാണുക, അനിൽ കുമാർ കാണാത്ത വചനങ്ങൾ: "സംശയമില്ല; മനുഷ...

ആണിറക്കം പോലെയല്ല പെണ്ണിറക്കം.

 ആണിറക്കം പോലെയല്ല പെണ്ണിറക്കം.  #ആണിറക്കം പോലെയല്ല #പെണ്ണിറക്കം . #ലൈംഗിക സൂക്ഷമതയെ കൂടുതൽ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ #വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്. പെണ്ണ് അണിയേണ്ട ഉടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിർബന്ധമുണ്ടെങ്കിൽ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം മുതലാണ് ഇസ്ലാം തുടങ്ങുന്നത് പണ്ഡിത്യം നടിച്ച് പലരും നിയമങ്ങളെ കയ്യിലെടുക്കുന്ന സമയത്ത് സമുദായത്തിന്റെ ആത്മാവ് മോഷണം പോകുമ്പോൾ കാവൽ നിന്നതിനെ തടയാൻ ഒരാൾപോലുമുണ്ടാവില്ലെന്ന് നാം ഓർക്കുന്നേയില്ല. ലിബറലിസവും യുക്തി വാദവും അരാജകത്വവും കളം വരച്ചു നിർത്തമാടുന്ന കലികാലത്ത് മുസ്ലിം സ്ത്രീയുടെ വസ്ത്രത്തിന്റെ അളവും വലിപ്പവുമാണ് പലരുടെയും ഉറക്കം കിടത്തുന്നത് ..അത് കൊണ്ടാണല്ലോ പുതിയ സർക്കുലർറുമായി പലരും രംഗത്തിറങ്ങുന്നത്. മുസ്ലിം സ്ത്രീയുടെ നവോത്ഥാനത്തിലും വളർച്ചയിലും ഏറെ പങ്കു വഹിച്ചവർ എന്ന് പ്രസംഗത്തിലും എഴുത്തിലും പറയുന്ന ഒരു സംഘം ഇത്തരം ഒ...

നിഖാബ്

  നിഖാബ് #തീവ്രവാദികൾ ഏറ്റവും വലിയ ഉപദ്രവം ചെയ്യുന്നത് ഇസ്ലാമിനും മുസ്ലിംകൾക്കുമാണ് എന്നതിനുള്ള സമകാലീന ഉദാഹരണങ്ങളിലൊന്നാണ് #നിഖാബ് നിരോധനവും അതിന്റെ ചുവടു പിടിച്ചുള്ള മുസ്ലിം ‘ #മതയുക്തിവാദികളുടെ ’ തുള്ളിച്ചാട്ടങ്ങളും. ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന ഒരു ഗുണ്ടാപാർട്ടിയായ #ഐസിസ് ഈ ചെറിയ കാലം കൊണ്ട് ലോകത്തുള്ള മുസ്ലിംകൾക്ക് വരുത്തി വെച്ച ഉപദ്രവങ്ങളിലൊന്നും അവസാനിപ്പിക്കാതെ, ഇനിയും എവിടെയെല്ലാം പ്രശ്നങ്ങൾ കുത്തിപ്പൊക്കാൻ കഴിയുമോ അവിടെയെല്ലാം അതുണ്ടാക്കി കൊണ്ടിരിക്കുന്നു. അതിന്റെ ബാക്കിയായി ഇപ്പോൾ ശ്രീലങ്കയിൽ നിഖാബ് നിരോധിച്ചു. അതൊരു തുടക്കമാണ്; ഇസ്ലാം നിരോധനത്തിന്റെയും മുസ്ലിം വേട്ടകളുടെയും തുടക്കം. ഫ്രാൻസിൽ നടന്നതിന്റെ തനിയാവർത്തനം ഈ വിഡ്ഢിക്കൂട്ടങ്ങൾ നമ്മുടെ അടുത്തുള്ള നാടായ ശ്രീലങ്കയിൽ കാണിച്ചു തരാൻ പോകുന്നു. അതിനോട് ചേർന്നുള്ള മുറവിളികൾ നമ്മുടെ നാട്ടിലും ആരംഭിക്കുകയാണ്. ഏതെങ്കിലും ഒരു ദിവസം ഖുർആനിലെ ഒരു ആയത്തിനോ നബി -ﷺ- യുടെ ഒരു സ്ഥിരപ്പെട്ട ഹദീഥിനോ ഒപ്പം നിൽക്കില്ലെങ്കിലും ഇസ്ലാമിന്റെ നടുക്കണ്ടങ്ങളായി പേജിലും ടിവിയിലും അവതരിക്കുന്ന, മുസ്ലിംകൾക്ക് ലഭിക്കാവുന്ന ഭരണകൂട (സാമ്...

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് നിങ്ങൾ പറയുന്നു, പക്ഷെ നിങ്ങളുടെ കയ്യിലിരിപ്പോ?

 ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് നിങ്ങൾ പറയുന്നു, പക്ഷെ നിങ്ങളുടെ കയ്യിലിരിപ്പോ?   "പ്രവാചകൻ കാരുണ്യത്തിന്റെ പ്രതീകമാണെന്നും ഇസ്ലാം #സമാധാനത്തിന്റെ #മതമാണെന്നും നിങ്ങൾ പറയുന്നു, പക്ഷെ ലോകത്ത് നടക്കുന്ന സകല പൊട്ടലുകളിലും ഭീകാരാക്രമണങ്ങളിലും തീവ്രവാദികളിലും Isis ആണെങ്കിലും അൽ ഖ്വയ്ദയാണെങ്കിലും നിങ്ങൾ തന്നെ മുഖ്യ പങ്കാളികൾ, ഇനി ഇന്ത്യയിലാണെങ്കിലും മുകളിൽ പറഞ്ഞ വിഷയങ്ങളിലൊക്കെ നിങ്ങൾ തന്നെയാണ് മുന്നിലും ജയിലിൽ കിടക്കുന്നതും?". തങ്ങളുടെ പാരമ്പര്യ സംസ്കാരത്തിനും അധികാര കേന്ദ്രങ്ങൾക്കും ഭീക്ഷണിയായിക്കൊണ്ട് പാശ്ചാത്യരിലേക്കും പൗരസ്ഥ്യരിലേക്കുമുള്ള ഇസ്ലാമിന്റെ ശീഘ്രഗതിയിലുള്ള കടന്നുകയറ്റം മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ തലപുകഞ്ഞാലോചനയിൽ നിന്നും ഉരുത്തിരിഞ്ഞു രൂപപ്പെട്ട അത്യന്താതുനിക ഗവേഷണങ്ങളാണ് മുസ്ലിം പേരുകളിൽ ഇന്ന് നടക്കുന്ന പൊട്ടലുകളുടേയും ഏറ്റുമുട്ടലുകളുടെയും പിന്നിൽ നടക്കുന്നത്, ഇസ്ലാമിനെ പൊതു സമൂഹത്തിന്റെ മുമ്പിൽ നാറ്റിക്കൽ വഴി വരുന്ന വെറുപ്പിലൂടെ ഇസ്ലാമിലേക്ക് പുതുതായി കടന്നു വരുന്നവരെ പരമാവധി നിരുൽസാഹപ്പെടുത്താമെന്നതിന് പുറമേ മുസ്ലിം സമൂഹത്തേ മൊത്തത്തിൽ അറപ്പും വെറു...

❓ ശത്രുക്കളോടുള്ള പെരുമാറ്റത്തിൽ ഇസ്ലാം പഠിപ്പിക്കുന്ന #നീതിയും മാനവികതയും എന്ത്?

Image
 ❓ ശത്രുക്കളോടുള്ള പെരുമാറ്റത്തിൽ ഇസ്ലാം പഠിപ്പിക്കുന്ന #നീതിയും മാനവികതയും എന്ത്?  ഇസ്ലാം എന്ന വാക്കിന്റെ അര് ‍ ഥം സമര് ‍ പ്പണം, അനുസരണം, സമാധാനം എന്നെല്ലാമാണ്. ഒരു യഥാര് ‍ ഥ മുസ്ലിം സമാധാനപ്രിയനായിരിക്കും. കലാപത്തിന്റെയും തിന്മയുടെയും സന്ദേശമല്ല, കാരുണ്യത്തിന്റെയും നന്മയുടെയും സന്ദേശമാണ് ഇസ്ലാം ലോകത്തിനു നല് ‍ കുന്നത്. ഖുര് ‍ ആന് ‍ മനുഷ്യജീവന്ന് കല് ‍ പിക്കുന്ന വില വിവരണാതീതമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന് ‍ മനുഷ്യരെയും വധിക്കുന്നതുപോലെയാണെന്ന് അതു പ്രഖ്യാപിക്കുന്നു. ഖുര് ‍ ആന് ‍ പ്രഖ്യാപിക്കുന്നു: “ആരെയെങ്കിലും കൊന്നതിനു പകരമായോ ഭൂമിയില് ‍ കുഴപ്പം സൃഷ്ടിച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല് ‍ അവന് ‍ മുഴുവന് ‍ മനുഷ്യരെയും വധിച്ചതുപോലെയാണ്. ഒരാള് ‍ ആര് ‍ ക്കെങ്കിലും ജീവിതം നല് ‍ കിയാല് ‍ അവന് ‍ മുഴുവന് ‍ മനുഷ്യര് ‍ ക്കും ജീവിതം നല് ‍ കിയതുപോലെയാണ്” (ഖുര് ‍ ആന് ‍ 5:32) “അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള് ‍ ഹനിക്കരുത്” (ഖുര് ‍ ആന് ‍ 17:33) വളരെയേറെ അനിവാര്യമായ സാഹചര്യത്തിലല്ലാതെ മനുഷ്യജീവന് ‍ ഹനിക്കാവതല്ലെന്ന് ഖുര് ‍ ആന്...

അധികാരം ഉണ്ടായാൽ ഇസ്ലാം അമുസ്‌ലിംകളെ മതപരിവർത്തനത്തിന് നിർബന്ധിക്കുമോ..? MUSTHAFA THANVEER

അധികാരം ഉണ്ടായാൽ ഇസ്ലാം അമുസ്‌ലിംകളെ മതപരിവർത്തനത്തിന് നിർബന്ധിക്കുമോ..? MUSTHAFA THANVEER https://www.youtube.com/watch?v=1Wpo-eiAlyE&feature=youtu.be

❓പരലോകമോക്ഷത്തിന് മുസ്ലിമാകൽ (ഇസ്ലാം സ്വീകരിക്കൽ) നിർബന്ധമാണോ?

Image
    ❓പരലോകമോക്ഷത്തിന് മുസ്ലിമാകൽ (ഇസ്ലാം സ്വീകരിക്കൽ) നിർബന്ധമാണോ? എല്ലാം ദൈവത്തിനര് ‍ പ്പിച്ചു ജീവിക്കുന്നതിന്റെ അറബി സാങ്കേതിക പദമാണ് ഇസ്‌ലാം. അതേ പേരില് ‍ തന്നെയായിരുന്നു എല്ലാ പ്രവാചകന്മാരുടെയും കാലത്ത് മതം വ്യവഹരിക്കപ്പെട്ടിരുന്നത് എന്നില്ല. 'എല്ലാ ഓരോ പ്രവാചകനെയും നാം നിയോഗിച്ചത് തന്റെ ജനതയുടെ ഭാഷയിലായിരുന്നു' എന്ന് ഖുര് ‍ ആന് ‍ (14:4) വ്യക്തമാക്കിയതാണല്ലോ. ആശയമാണ് പ്രധാനം. ദൈവത്തിന്റെ ഏകത, പ്രവാചകന്മാരുടെ സത്യത, മരണാനന്തര ജീവിതം എന്നീ അടിസ്ഥാന പ്രമാണങ്ങള് ‍ എല്ലാ പ്രവാചകന്മാരും ഒരുപോലെ പ്രബോധനം ചെയ്തിരുന്നതാണ്. അതേതുടര് ‍ ന്ന് നിര് ‍ ബന്ധമായി വരുന്ന നമസ്‌കാരം, വ്രതം, ദാനധര് ‍ മങ്ങള് ‍ എന്നീ അനുഷ്ഠാനങ്ങളും എല്ലാ പ്രവാചക മതങ്ങളിലും ഉണ്ടായിരുന്നു. രൂപം, സമയം, അളവ് എന്നിവയിലൊക്കെയായിരുന്നു വൈവിധ്യങ്ങള് ‍ . അതുപോലെ കൊലപാതകം, വ്യഭിചാരം, പലിശ, അപവാദപ്രചാരണം, വ്യാജ സാക്ഷ്യം, മാതാപിതാക്കളെ ദ്രോഹിക്കല് ‍ , അനാഥകളുടെ സ്വത്തപഹരണം, മോഷണം, മദ്യപാനം, കളവ് പറയല് ‍ , വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളില് ‍ ഏതെങ്കിലും ഒന്ന് അനുവദിച്ച ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. ശിക്ഷാവിധികളില് ‍ ...