എന്തുകൊണ്ട് പ്രവാചകന്‍ മനുഷ്യപാപങ്ങള്‍ ഏറ്റെടുത്തില്ല❓

  എന്തുകൊണ്ട് പ്രവാചകന്‍ മനുഷ്യപാപങ്ങള്‍ ഏറ്റെടുത്തില്ല❓


✅മനുഷ്യരുടെ #പാപമുക്തിക്ക് വേണ്ടി എന്തുകൊണ്ട് മുഹമ്മദ് നബി ബലിയാടായില്ല? അദ്ദേഹം ലോകത്തിനാകെ കാരുണ്യമാണ് എന്ന് അദ്ദേഹത്തെ കുറിച്ച് അനുയായികള് കരുതുന്നില്ലേ? തീര്ച്ചയായും പ്രവാചകന്(സ) ലോകത്തിന് കാരുണ്യമായാണ് നിയോഗിതനായത്. എന്നാല് അദ്ദേഹം ആരുടെയും പാപങ്ങള്ക്ക് വേണ്ടി ബലിയാടായില്ല. അതിനുള്ള ലളിതമായ കാരണം ഇസ്‌ലാം ആദിപാപം എന്ന സങ്കല്പം അംഗീകരിക്കുന്നില്ല എന്നതാണ്. ചില സൂചനകളിലൂടെ അത് മനസ്സിലാക്കാം.
ആദ്യമായി, ഇസ്‌ലാം ക്രിസ്തുമതത്തെ പോലെ ആദിപാപം എന്ന സങ്കല്പത്തില് വിശ്വസിക്കുന്നില്ല. ആദമിന്റെ പിഴവ് അദ്ദേഹത്തിന്റെ മാത്രം പിഴവായിരുന്നു. പാപങ്ങളും പിഴവുകളും ഇസ്‌ലാമില് പാരമ്പര്യമായി ലഭിക്കുന്നതല്ല. ഓരോരുത്തരുടെയും ഭാഗധേയം നിര്ണയിക്കുന്നത് അവരവരുടെ പ്രവര്ത്തനങ്ങളാണ്. അതിന് വിചാരണ ചെയ്യപ്പെടുന്നതും അവരവര് മാത്രമാണ്. ഖുര്ആനില് പലയിടങ്ങളിലും ആദമിന്റെ ഹവ്വയുടെയും കഥ വിവരിക്കുന്നിടത്ത് ഖുര്ആന് പറയുന്നത്:
“.. ആ സമയം ആദം തന്റെ റബ്ബിങ്കല്നിന്ന് ചില വചനങ്ങള് പഠിച്ച് പശ്ചാത്തപിച്ചു. റബ്ബ് അതു സ്വീകരിച്ചു. എന്തുകൊണ്ടെന്നാല് ഏറെ മാപ്പരുളുന്നവനും ദയാപരനുമത്രെ അവന്..” (ഖുര്ആന് 2:35-39)
ദൈവത്തിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയപ്പോള് ആദമിനും ഹവ്വക്കും ദൈവം പൊറുത്തുകൊടുത്തു. ആദം തന്റെ സന്തതിപരമ്പരയിലേക്ക് യാതൊരു പാപവും കൈമാറിയതുമില്ല. നിരപരാധികളായ പിന്ഗാമികള് ആദമിന്റെ പാപഭാരം ചുമക്കുന്നത് ഒരു ദൈവികനീതി അല്ലല്ലോ.
രണ്ടാമതായി, ഇസ്‌ലാം പഠിപ്പിക്കുന്നത് എല്ലാ മനുഷ്യരും ശുദ്ധപ്രകൃതി(ഫിത്‌റത്)യിലാണ് ജനിക്കുന്നത് എന്നാണ്. പ്രകൃത്യാ മനുഷ്യനുള്ള നിരപരാധിത്വമാണ് അത്. പാപങ്ങള് സംഭവിക്കുന്നത് സ്വകരങ്ങള് പ്രവര്ത്തിച്ചതിനാലും സ്വതാല്പര്യങ്ങളില് നിന്നുമാണ്.
മൂന്നാമതായി, ദൈവം അങ്ങേയറ്റം കാരുണ്യവാനും അനുകമ്പയുള്ളവനാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വന്തം ജീവന് കൊടുത്താല് മാത്രമേ ദാസന്മാര്ക്ക് പാപമോചനം നല്കുകയുള്ളൂ എന്ന് ദൈവം ശഠിക്കുകയില്ല. അതുകൊണ്ട് മുഹമ്മദ് ആയാലും യേശു ആയാലും പാപമോചനത്തിനായി ജീവന് ബലി നല്കുന്നത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളില് പെട്ടതല്ല. അല്ലാഹു പറയുന്നു:
“(പ്രവാചകരേ) പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില് നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്ക്കും മാപ്പേകുന്നവനത്രെ. അവന് ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ..” (ഖുര്ആന് 39:53-54)
നാലാമതായി, ഇസ്‌ലാം പഠിപ്പിക്കുന്നത് ഓരോ മനുഷ്യനും അവനവന്റെ സംസ്‌കരണത്തിന് ബാധ്യസ്ഥനാണ് എന്നാണ്. അബ്രഹാമിനോ മോശക്കോ യേശുവിനോ മുഹമ്മദിനോ നമ്മെ രക്ഷിക്കാനാവില്ല. അവര്ക്ക് സ്വന്തത്തെ ദൈവിക കോപത്തില് നിന്ന് രക്ഷിക്കാന് മാത്രമേ സാധിക്കുകയുള്ളൂ. ഖുര്ആനില് അല്ലാഹു പറയുന്നു:
“അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല. ആര് എന്തു നന്മ ചെയ്തുവോ അതിന്റെ ഫലം അവനുതന്നെയാകുന്നു. വല്ല തിന്മയും ചെയ്താല് അതിന്റെ നാശവും അവനുതന്നെ..” (ഖുര്ആന് 2:286)
അഞ്ചാമതായി, ദൈവത്തിലേക്ക് എത്താന് സ്ത്രീക്കും പുരുഷനും ഒരു ഇടനിലക്കാരന്റെയോ വിശുദ്ധന്റെയോ ആവശ്യമില്ല. ദൈവം നമ്മുടെ കണ്ഠനാഡിയേക്കാള് സമീപസ്ഥനാണ്. നമ്മെ നിരീക്ഷിക്കുന്ന കാര്യത്തില് മാത്രമല്ല പ്രാര്ത്ഥനകള് കേള്ക്കുന്ന കാര്യത്തിലും അല്ലാഹു സദാ ജാഗരൂകനാണ്. അല്ലാഹു പറയുന്നു:
“പ്രവാചകാ, എന്റെ അടിമകള് നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല് അവര്ക്കു പറഞ്ഞുകൊടുക്കുക: ഞാന് അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന് എന്നെ വിളിച്ചാല് ആ വിളി കേട്ട് ഞാന് ഉത്തരം നല്കുന്നു..” (ഖുര്ആന് 2:186)
ഖുര്ആനില് നിന്നുള്ള ഈ ദൈവിക വചനങ്ങള് മുന്നില് വെക്കുമ്പോള് നമ്മുടെ പാപങ്ങള്ക്ക് വേണ്ടി മറ്റാളുകള് ബലിയാടാവുന്നത് ഇസ്‌ലാമിന്റെ അധ്യാപനത്തില് പെട്ടതല്ലെന്ന് മനസ്സിലാക്കാം. ദൈവിക സന്ദേശം ഗ്രഹിക്കാന് ഇസ്‌ലാം എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. എല്ലാവരും ജനിക്കുന്നത് പരിശുദ്ധരായാണ്. നാം സ്വര്ഗസ്ഥരാവുന്നത് നമ്മുടെ നന്മകള് കൊണ്ടാണ്. നാം നരകാവകാശികളാകുന്നത് നമ്മുടെ തിന്മകള് കൊണ്ടും. ആര്ക്കും ആരുടെയും തിന്മകളെ ഏറ്റെടുക്കാനാവില്ല. നന്മ കല്പിക്കാനും തിന്മ വിലക്കാനും നാം ബാധ്യസ്ഥരാണെങ്കിലും അന്യരുടെ പ്രവര്ത്തന ഫലങ്ങളല്ല, നമ്മുടെ പ്രവര്ത്തന ഫലങ്ങളാണ് നാം അനുഭവിക്കേണ്ടി വരിക. സ്വന്തം പ്രവര്ത്തന ഫലങ്ങള് മെച്ചപ്പെടുത്താനാണ് ഭൂമിയില് നാം പണിയെടുക്കേണ്ടത്. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ