ഇസ്ലാമും ഹിന്ദുമതവും തമ്മിലുള്ള സാമ്യതകൾ എന്തൊക്കെ?

 ഇസ്ലാമും ഹിന്ദുമതവും തമ്മിലുള്ള സാമ്യതകൾ എന്തൊക്കെ?

✅“ഒരു മുന്നറിയിപ്പുകാരന് വന്നുപോയിട്ടല്ലാത്ത ഒരു ജനസമൂഹവുമില്ല” (35:24). “നിശ്ചയമായും എല്ലാ സമൂഹങ്ങളിലേക്കും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്” (16:36) എന്ന് വിശുദ്ധ ഖുര്ആനിൽ ദൈവം പറയുന്നു.
ഈ പറഞ്ഞതിനര്ഥം ഇന്ത്യയിലും പ്രവാചകന്മാര് ഉണ്ടായിട്ടുണ്ടാകാം എന്നാണ്. സ്വാഭാവികമായും അവരെല്ലാം ജനങ്ങളെ പഠിപ്പിച്ചത് ഇസ്‌ലാം (ദൈവത്തിനുള്ള സമര്പ്പണം) ആയിരിക്കണം. അതുകൊണ്ടായിരിക്കാം ഭാരതീയ വേദങ്ങളിലും മറ്റുമായി ഇസ്‌ലാമികാധ്യാപനങ്ങള് കാണാന് കഴിയുന്നത്.
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില് ഒന്നാമത്തേതായ ഏകദൈവത്വവുമായി ബന്ധപ്പെട്ട് ധാരാളം വേദവാക്യങ്ങള് കാണാം:
“ഏകം സദ്വിപ്രാ ബഹുദാ വദന്തി” = ഒന്നിനെത്തന്നെ വിദ്വാന്മാര് പലതായി പറയുന്നു. (ഋഗ്വേദം 1: 164: 46)
“അജ ഏക പാത്” = ജനിക്കാത്ത ഏക രക്ഷകന് (യജുര്വേദം 34-53)
“കണ്ണിനു കാഴ്ച നല്കിയതും എന്നാല് കണ്ണുകൊണ്ടു കാണാന് കഴിയാത്തതുമായ ശക്തിയേതോ അതാണ് ബ്രഹ്മം (ദൈവം)” (കേനോപനിഷത് 1:7)
ഈ വാക്യങ്ങളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവവിശ്വാസത്തിനാണ് അടിവരയിടുന്നത്.
ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന വിശ്വാസമായ പ്രവാചകത്വവുമായി ബന്ധപ്പെട്ടും പ്രമാണസാക്ഷ്യങ്ങളുണ്ട്:
ദൈവത്തില് നിന്ന് ദിവ്യവെളിപാടുകള് ലഭിച്ചവരാണ് പ്രവാചകന്മാര്. ആ വെളിപാടുകളുടെ സമാഹാരമാണ് വേദഗ്രന്ഥങ്ങള് എന്നാണ് ഖുര്ആനിന്റെ അധ്യാപനം. ഭാരതീയ വേദങ്ങള്ക്ക് ‘ശ്രുതി’ എന്ന പേരുവന്നത് ‘ദൈവത്തില് നിന്ന് കേട്ടത്’ എന്ന അര്ത്ഥത്തിലാണ്. ഇതും പ്രവാചകത്വത്തിനാണ് അടിവരയിടുന്നത്.
ഇസ്‌ലാമിന്റെ മൂന്നാമത്തെ അടിസ്ഥാന വിശ്വാസമായ പരലോകത്തെ സംബന്ധിച്ച് ധാരാളം പ്രമാണങ്ങളുണ്ട്:
“എല്ലാ ആഗ്രഹങ്ങളും പൂര്ണമാക്കുന്ന അല്ലയോ ഭഗവാനേ, അങ്ങില് നിന്നും ഏറ്റവും വലിയ ദാനം ലഭിക്കാന് അങ്ങയെ ഞങ്ങള് സന്തോഷിപ്പിക്കുന്നു. ജ്ഞാനത്തിനായും ഭൂമിയില് ശാന്തിയുണ്ടാക്കാനായും പരലോകത്ത് ശാന്തിയുണ്ടാക്കാനായും ഞങ്ങള് അങ്ങയെ സ്തുതിക്കുന്നു” (സാമവേദം-ആഗ്നേയകാണ്ഡം: 93)
ഇവ കൂടാതെ ഭാരതീയ സംസ്‌കാരത്തില് പൊതുവില് ഇല്ലാത്തതും ഇസ്‌ലാമിക സംസ്‌കാരത്തിലുള്ളതുമായ വിവിധ മാതൃകകള് ഭാരതീയ പ്രമാണങ്ങളില് കാണാം:
വിഗ്രഹ സംബന്ധമായി യജുര്വേദം പറയുന്നു: “ന തസ്യ പ്രതിമാ അസ്തി” (32:3) = ജഗത്തിലെല്ലാം വ്യാപിച്ചിരിക്കുന്ന നിരാകരനായ ആ പരമാത്മാവിന്റെ പ്രതിമ-പരിണാമം, സാദൃശ്യം അഥവാ വിഗ്രഹം ഇല്ല (സ്വാമി ദയാനന്ദ സരസ്വതി, സത്യാര്ഥ പ്രകാശം)
“ത്വമേകം വരണ്യം ത്വമേകം ശരണ്യം; ത്വമേകം ജഗത്കാരണം വിശ്വരൂപം” = നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള് ശരണം തേടുന്നു. ലോകോത്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം. ബൃഹദാരണ്യകോപനിഷത്തിലെ ഇതേ പ്രാര്ത്ഥനയാണ് ഖുര്ആനിലെ ഒന്നാം അധ്യായത്തിലെ 5-ാം വാക്യത്തിലുള്ളത്. മുസ്‌ലിംകള് ഓരോ നമസ്‌കാരത്തിലും ഇത് ചൊല്ലുന്നു.
ദിവസത്തിന്റെ വ്യത്യസ്തഘട്ടങ്ങള് കൂടിച്ചേരുന്ന സമയത്തുള്ള ‘സന്ധ്യാവന്ദനം’ എന്ന ഈശ്വര പ്രാര്ത്ഥനയെപ്പറ്റി വേദങ്ങള്, ഇതിഹാസം, പുരാണം എന്നിവയില് പറയുന്നുണ്ട്. ശ്രീരാമന്, ശ്രീകൃഷ്ണന്, ശിവന് മുതലായവര് ഇത് നിര്വഹിച്ചിരുന്നു (ഹൈന്ദവ വിജ്ഞാനകോശം, വി. ബാലകൃഷ്ണന്, ഡോ. ആര്. ലീലാദേവി). പ്രഭാത-പ്രദോഷങ്ങളോട് അനുബന്ധിച്ചുള്ള ഈശ്വരാരാധന ഇസ്‌ലാം നിര്ബന്ധമാക്കിയതാണ് (ഖുര്ആന് 76:25)
ഇസ്ലാമിലുള്ളതിനു സമാനമായി തിങ്കളാഴ്ച വ്രതം, വ്യാഴാഴ്ച വ്രതം പോലെ പലവിധം വ്രതങ്ങളെ പറ്റി ഭാരതീയ പ്രമാണങ്ങളിലുണ്ട്.
മദ്യവും ചൂതാട്ടവും നിഷിദ്ധമാണെന്ന് പറയുന്ന ഖുർആൻ വചനത്തിനു (5:90) സമാനമായ വചനങ്ങൾ ഭഗവദ്ഗീതയിലും (17:22) കാണാം.
ദൈവമാര്ഗത്തിലെ ധര്മസമരത്തില് മരണപ്പെടുന്നവര് സ്വര്ഗാവകാശികളാണെന്ന ഖുര്ആന് വാക്യത്തിന് (2:154) അടിവരയിടുന്ന ഗീതാവാക്യമിതാ:
“മരിക്കുകില് സ്വര്ഗമെത്താം; ജയിച്ചാല് ഭൂമി വാണിടാം; അതിനാലെഴുന്നേല്ക്കണം; യുദ്ധം ചെയ്യാനുറച്ചു നീ” (2:37)
അര്ജുനന് ശ്രീകൃഷ്ണന് നല്കുന്ന ഈ ഉപദേശം ധര്മത്തിനു വേണ്ടിയുള്ള സമരം ഒരു ആത്മീയ പ്രവര്ത്തനമാണെന്നു കൂടി വ്യക്തമാക്കുന്നുണ്ട്.
ഇത്തരം നിരവധി അധ്യാപനങ്ങള് ഭാരതീയ പ്രമാണങ്ങളില് കാണാം.
പിന്കുറി:
“പ്രകൃതി നിയമലംഘനം അചിന്ത്യമാണ്. കാരണം, അതു പ്രപഞ്ചത്തെ തന്നെ താറുമാറാക്കും. സൗരയൂഥത്തെ തകര്ക്കും, സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങളെയും കൂട്ടിമുട്ടി തകര്ക്കും. മനുഷ്യരുടെ കാര്യത്തില്, ആ നിയമം, സ്വതന്ത്രമായി താനേ അല്ല പ്രവര്ത്തിക്കുന്നത്. മനുഷ്യന്റെ അനുസരണത്തിലൂടെയാണ്” (ഹൈന്ദവ വിജ്ഞാനകോശം, pg 1194). ഈ അനുസരണമാണ് ഇസ്‌ലാം.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ