❓വിഗ്രഹാരാധനയെ അംഗീകരിക്കാത്ത മുസ്ലിംകൾ എന്തുകൊണ്ട് മക്കയിലെ കഅബയെ ആരാധിക്കുന്നു?
❓വിഗ്രഹാരാധനയെ അംഗീകരിക്കാത്ത മുസ്ലിംകൾ എന്തുകൊണ്ട് മക്കയിലെ കഅബയെ ആരാധിക്കുന്നു?
കഅബയിലേക്ക് തിരിഞ്ഞു പ്രാർഥിക്കുന്നത് അത് വിഗ്രഹം ആയതു കൊണ്ടല്ല; ലോക മുസ്ലീങ്ങള്ക്കായി പ്രാർത്ഥനക്കുള്ള ഏകീകൃതമായ ദിശ (direction) ആയത് കൊണ്ടാണ്. ലോകരക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള സങ്കേതമെന്ന നിലയിൽ ആ ഭവനത്തോട് അവർക്കുള്ളത് ആദരവാണ്, ആരാധനയല്ല.
ഒരാൾ കഅബയിലേക് തിരിഞ്ഞു എന്ന കാരണം കൊണ്ടു മാത്രം അയാള് സൻമാർഗിയോ (virtuous) എന്തൊ വലിയ പുണ്യം ചെയ്ത വ്യക്തിയോ ഒന്നും ആകുന്നില്ല. താഴെ ഉള്ള വചനം കൃത്യമായി ഈ കാര്യം പഠിപ്പിക്കുന്നു. (ഖുർആൻ 2:177)
കഅബയെയാണ് മുസ്ലീങ്ങള് ആരാധിക്കുന്നതെങ്കില് മുസ്ലീങ്ങള്ക് മറ്റു പ്രാർത്ഥനാ ഡയറക്ഷൻ നല്കുമായിരുന്നില്ല! എന്നാല് നമുക്കറിയാം; മുസ്ലീങ്ങള് ആദ്യ കാലത്ത് നീണ്ട പതിനേഴു മാസക്കാലം തിരിഞ്ഞു പ്രാർധന നടത്തിയത് കഅബയിലേക്കായിരുന്നില്ല, മറിച്ച് ജറുസലേമിലെ സോളമൻ പണി കഴിപ്പിച്ച വിശുദ്ധ ദേവാലയം നിന്നിരുന്ന അതേ ദിശയിലേക്ക് തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത് എന്ന്: (Sahih Muslim 527 Book 5, Hadith 20 USC-MSA web (English) reference: Book 4, Hadith 1075)
കഅബയിലേക് തിരിഞ്ഞുള്ള പ്രാർധന വിഗ്രഹാരാധന ആണെങ്കില് ജറുസലേമിലേക്ക് തിരിഞ്ഞു പ്രാർധന നടത്തലും വിഗ്രഹാരാധന തന്നെയാണെന്ന് പറയേണ്ടി വരും.
മുസ്ലീങ്ങള് കഅബയെയാണ് ആരാധിക്കുന്നത് എന്നും അല്ലാഹു കഅബ എന്ന വിഗ്രഹത്തിൽ കുടിയിരിക്കുന്ന ദൈവം ആണെന്നും ഉള്ള പൊള്ള വാദങ്ങൾ താഴെ നല്കുന്ന വിശുദ്ധ ഖുർആൻ ആയത്തിലൂടെ വീണ്ടും പൊളിയുന്നു: “കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള് എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്വ്വജ്ഞനുമാകുന്നു” (ഖുർആൻ 2:115)
ബൈബിളിലെ പ്രവാചകരും ദൈവ ഭക്തരും വിശുദ്ധ ദേവാലയത്തെ നോക്കിയാണ് നമസ്കരിച്ചത് എന്നതിനു ബൈബിളിൽ തന്നെ തെളിവുകള് കാണാം. എന്നാൽ അത് വിഗ്രഹാരാധന ആണെന്ന് ക്രിസ്ത്യാനികൾക്ക് വിശ്വാസമുണ്ടോ?
പ്രവാചകനായ ദാവിദ് ദൈവത്തിന്റെ വിശുദ്ധ ദേവാലയത്തെ നോക്കി ആണ് നമസ്കരിച്ചിരുന്നത് എന്നതിനു ദാവിദിന്റെ തന്നെ സങ്കീർത്തനം സാക്ഷി (Pslam 138:2) (Psalm 5:7) (Psalm 28:2)
ദാവിദിന്റെ മകനും തന്റെ പുത്രൻ ആണ് എന്ന് ദൈവം വിശേഷിപ്പിച്ച രാജാവായ സോളമൻ വിശുദ്ധ ദേവാലയത്തിന് അഭിമുഖം ആയി നിന്ന് പ്രാർഥിച്ചു എന്നതിനു സോളമന്റെ തന്നെ സാക്ഷ്യം (1king 8:44)
വിശുദ്ധ ദേവാലയത്തെ പ്രദക്ഷിണം (തവാഫ്) ചെയ്യൽ ഇബ്രാഹീം നബിയുടെ കാലത്ത് തന്നെ അല്ലാഹു കല്പ്പിച്ച അനുഷ്ഠാനങ്ങളിൽ പെട്ടതാണ്. അല്ലാതെ അറബികളുണ്ടാക്കിയെടുത്ത ആചാരമല്ല! വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യത്തില് വെളിച്ചം വീശുന്നു:
“ആ ഭവനത്തെ ജനങ്ങള് സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും, ഇബ്രാഹീം നിന്ന് പ്രാര്ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്പന നല്കിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്ത്ഥിക്കുന്ന) വര്ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള് ഇരുവരും ശുദ്ധമാക്കിവെക്കുക” (ഖുർആൻ 2:125)
അഥവാ ദേവാലയ പ്രദക്ഷിണവും നമസ്കാരവുമൊക്കെ പ്രവാചകനായ ഇബ്രാഹിമിന് അല്ലാഹു നല്കിയ അനുഷ്ഠാന മുറകളാണ്. ഈ അനുഷ്ടാനങ്ങൾ ഇബ്രാഹിം നബിയുടെ അനുവാചകർ തുടര്ന്ന് പോരുകയും ചെയ്തു!
ബൈബിളിൽ നോക്കിയാൽ യെഹൂദൻമാർ വിശുദ്ധ ഭവനം സ്ഥിതി ചെയ്യുന്ന സിയോണ് മലയെ പ്രദക്ഷിണം ചെയ്തിരുന്നതായി കാണാം:
“ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.... നിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു. സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ” (Psalm 48:9-12)
ഇപ്പോഴും യെഹൂദന്മാർ അവരുടെ സുക്കോത്ത് എന്ന് വിളിക്കുന്ന കൂടാരപ്പെരുന്നാളിനു, ജെറുസലേം ദേവാലയത്തെ 7 തവണ മുസ്ലീങ്ങള് ഹജ്ജ് ചെയ്യുമ്പോള് കഅബയെ ചുറ്റുന്ന പോലെ
(courtesy)
Comments
Post a Comment