സഫിയ (റ) യുമായുള്ള പ്രവാചകൻ (സ)യുടെ വിവാഹം
സഫിയ (റ) യുമായുള്ള പ്രവാചകൻ (സ)യുടെ വിവാഹം
സഫിയ (റ) യുമായുള്ള പ്രവാചകൻ (സ)യുടെ വിവാഹം – ഇസ്ലാം വിമർശകരും, ഹദീസ് നിഷേധികളും; ജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുവാനും ആശയക്കുഴപ്പമുണ്ടാക്കാനുമായി ദുർവ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന മറ്റൊരു സംഭവമാണ്.
മദീനയിലെ ബനൂനദീർ എന്ന ജൂത ഗോത്രത്തിലെ പെൺകുട്ടിയായിരുന്നു മഹതി സ്വഫിയ ബിൻത് ഹുയയ്. അവരുടെ പിതാവ് ഹുയയ് ബിൻ അഖ്ത്താബ് ബനൂനദീർ ഗോത്രത്തിന്റെ സമുന്നത നേതാവായിരുന്നു. പ്രവാചകനുമായുണ്ടാക്കിയിരുന്ന സമാധാന, ഐക്യകരാർ ലംഘിച്ചുകൊണ്ട് ഹുയയ് ബിൻ അഖ്ത്താബിന്റെ നേതൃത്വത്തിൽ ബനൂനദീർ ഗോത്രം വലിയ ദ്രോഹമാണ് വിശ്വാസിസമൂഹത്തോടും രാഷ്ട്രത്തോടും ചെയ്തത്. മക്കയിൽനിന്നുമുള്ള സൈനിക സന്നാഹങ്ങൾക്ക് പിന്തുണ നൽകിയതിലൂടെ മദീനയെ അപകടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവർ ചെയ്തത്.
ബനൂനദീറിന്റെ നിരന്തരമായ വഞ്ചനയുടെയും ചതിയുടെയും രാജ്യദ്രോഹത്തിന്റെതുമായ നടപടികൾക്ക് അറുതിയുണ്ടാക്കണമെന്ന് പ്രവാചകൻ(സ) തീരുമാനിച്ചു. ഹിജ്റ ഏഴാം വർഷം മുഹർറം മാസത്തിൽ മുസ്ലിം സൈന്യം ബനൂനദീറിൻറെ വാസകേന്ദ്രമായ ഖൈബറിലേക്ക് മാർച്ച് ചെയ്തു.
6 കോട്ടകൾക്കുള്ളിലായി നിലയുറപ്പിച്ചിരുന്ന 20000 ത്തിൽ അധികം വരുന്ന ജൂതസൈനികരോട് 1600 ഓളം വരുന്ന മുസ്ലിം സൈന്യം 20 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ഖൈബറിലെ ബനൂനദീർ ഗോത്രം കൂപ്പുകുത്തി.
പ്രസ്തുത പോരാട്ടത്തിൽ 15 മുസ്ലിംകളും 93 ജൂതൻമാരുമാണ് കൊല്ലപ്പെട്ടത്. വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയയുടെ പിതാവും ഭർത്താവും ഉണ്ടായിരുന്നു.
യുദ്ധാനന്തരം യുദ്ധമുതലുകളും ബന്ദികളെയും പ്രവാചകൻ സൈനികർക്കിടയിൽ വിതരണം ചെയ്തു. ദിഹ്-യ എന്നയാൾക്കായിരുന്നു സ്വഫിയയെ ലഭിച്ചത്. എന്നാൽ, സൈനികരിലൊരാൾ നബിയോട് ഉണർത്തിച്ചു – “പ്രവാചകരേ, ബനൂനദീറിന്റെയും ഖുറൈള ഗോത്രത്തിൻന്റെയും, ആദരണീയയായ സ്വഫിയയെ അവിടുന്ന് ദിഹ്-യയെ ആണോ ഏൽപിക്കുന്നത് ? അങ്ങല്ലാതെ മറ്റാരും അവർക്ക് യോജിക്കുന്ന ഇണയാവില്ല.”
തുടർന്ന് ദിഹ്-യയെ വിളിച്ചുവരുത്തുകയും മറ്റൊരു യുവതിയെ നൽകിക്കൊണ്ട് സ്വഫിയയെ പ്രവാചകൻ സ്വീകരിക്കുകയും ചെയ്തു -പ്രവാചകൻ അവരെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. സാബിത്(റ) ചോദിച്ചു, അബൂഹംസ (അനസ്) , എന്തായിരുന്നു അവർക്ക് നൽകിയ വിവാഹമൂല്യം (മഹ്ർ)? അദ്ദേഹം മറുപടി നൽകി – അവരുടെ അടിമമോചനം.
യാത്രാമദ്ധ്യേ ഉമ്മുസുലൈം അവരെ അണിയിച്ചൊരുക്കുകയും രാത്രിയിൽ നബിയുടെ അടുക്കലേക്ക് അയക്കുകയും നബി മണവാളനാവുകയും ചെയ്തു. നബി ആവശ്യപ്പെട്ടു, ആരുടെ കയ്യിലാണോ വല്ലതും (ആഹാരസാധനങ്ങൾ) ഉള്ളത്, അവരത് കൊണ്ടുവരിക. അവിടുന്ന് ഒരു തുകൽ വിരിച്ചു. ചിലർ ഈത്തപ്പഴവും വെണ്ണയും അതിൽ കൊണ്ടുവന്നുവെച്ചു. അതുകൊണ്ട് ഹൈസ് എന്ന വിഭവം ഉണ്ടാക്കി. അതായിരുന്നു അവരുടെ പ്രവാചകന്റെ വിവാഹസദ്യ – http://www.sunnah.com/bukhari/8/23
ഈ സംഭവത്തിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്നാണ് എതിരാളികൾ ഉന്നയിക്കുന്നത്.
ഒന്ന്, സ്വന്തം പിതാവും ഭർത്താവും കൊല്ലപ്പെട്ട ഒരു യുവതിയെ അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു.
രണ്ട്, ഇസ്ലാമിലെ ഇദ്ദ നിയമം പ്രവാചകൻ പാലിച്ചില്ല.
സമ്മതമില്ലാതെയാണോ സ്വഫിയ(റ)യെ പ്രവാചകൻ വിവാഹം കഴിച്ചത് എന്ന് പരിശോധിക്കാം.
“സ്വഫിയ(റ) പ്രവാചകൻ(സ)യുടെ അടുത്ത് വന്നപ്പോൾ അവിടുന്ന് സ്വഫിയയോട് പറഞ്ഞു. ജൂതൻമാർക്കിടയിൽ നിന്റെ പിതാവ് അല്ലാഹു നശിപ്പിക്കുന്നതുവരേക്കും അദ്ദേഹത്തിൻറെ ശത്രുതയുമായി തുടരുകയായിരുന്നു. സ്വഫിയ പ്രതികരിച്ചു. "അല്ലാഹുവിൻറെ ദൂതരേ, തീർച്ചയായും അല്ലാഹുവിൻറെ ഗ്രന്ഥത്തിലുണ്ടല്ലോ ഒരാളും മറ്റൊരാളുടെയും പാപഭാരം വഹിക്കുകയില്ലെന്ന്" പ്രവാചകൻ അവരോട് പറഞ്ഞു, ശരി, നീയൊരു തീരുമാനമെടുക്കുക, നീ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ ഞാൻ നിന്നെ എൻറെ വധുവായി സ്വീകരിക്കാം. അതല്ല, നീ യഹൂദമതം തന്നെയാണ് സ്വീകരിക്കുന്നതെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കുകയും നിൻറെ ആളുകളുടെ അടുത്ത് നിന്നെ എത്തിച്ചു തരികയും ചെയ്യാം. സ്വഫിയ പറഞ്ഞു. പ്രവാചകരേ, ഞാൻ താങ്കളുടെ അടുത്തേക്ക് വന്നപ്പോൾ തന്നെ, താങ്കൾ എന്നെ ക്ഷണിക്കുന്നതിനു മുൻപ് തന്നെ തീർച്ചയായും ഞാൻ ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജൂതൻമാർക്കിടയിൽ എനിക്ക് രക്ഷാകർത്താക്കളാരുമില്ല. പിതാവോ സഹോദരനോ ഇല്ല. താങ്കളെന്നോട് സത്യനിഷേധമോ ഇസ്ലാമോ തിരഞ്ഞെടുക്കുവാനാണ് ആവശ്യപ്പെടുന്നത്. അല്ലാഹുവും അവൻറെ ദൂതരമാണ് എനിക്ക് എൻറെ മോചനത്തേക്കാളും എൻറെ സമൂഹത്തിലേക്ക് മടങ്ങിപ്പോകുന്നതിനേക്കാളും പ്രിയങ്കരമായിട്ടുള്ളത് “
ﻟﻤﺎ ﺩﺧﻠﺖ ﺻﻔﻴﺔ ﻋﻠﻰ ﺍﻟﻨﺒﻲ، ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻭﺳﻠﻢ ﻗﺎﻝ ﻟﻬﺎ : ﻟﻢ ﻳﺰﻝ ﺃﺑﻮﻙ ﻣﻦ ﺃﺷﺪ ﻳﻬﻮﺩ ﻟﻲ ﻋﺪﺍﻭﺓ ﺣﺘﻰ ﻗﺘﻠﻪ ﺍﻟﻠﻪ . ﻓﻘﺎﻟﺖ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺇﻥ ﺍﻟﻠﻪ ﻳﻘﻮﻝ ﻓﻲ ﻛﺘﺎﺑﻪ ﻭﻻ ﺗﺰﺭ ﻭﺍﺯﺭﺓ ﻭﺯﺭ ﺃﺧﺮﻯ . ﻓﻘﺎﻝ : ﻟﻬﺎ ﺭﺳﻮﻝ ﺍﻟﻠﻪ : ﺍﺧﺘﺎﺭﻱ، ﻓﺈﻥ ﺍﺧﺘﺮﺕ ﺍﻹﺳﻼﻡ ﺃﻣﺴﻜﺘﻚ ﻟﻨﻔﺴﻲ ﻭﺇﻥ ﺍﺧﺘﺮﺕ ﺍﻟﻴﻬﻮﺩﻳﺔ ﻓﻌﺴﻰ ﺃﻥ ﺃﻋﺘﻘﻚ ﻓﺘﻠﺤﻘﻲ ﺑﻘﻮﻣﻚ . ﻓﻘﺎﻟﺖ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﻟﻘﺪ ﻫﻮﻳﺖ ﺍﻹﺳﻼﻡ ﻭﺻﺪﻗﺖ ﺑﻚ ﻗﺒﻞ ﺃﻥ ﺗﺪﻋﻮﻧﻲ ﺣﻴﺚ ﺻﺮﺕ ﺇﻟﻰ ﺭﺣﻠﻚ ﻭﻣﺎ ﻟﻲ ﻓﻲ ﺍﻟﻴﻬﻮﺩﻳﺔ ﺃﺭﺏ ﻭﻣﺎ ﻟﻲ ﻓﻴﻬﺎ ﻭﺍﻟﺪ ﻭﻻ ﺃﺥ، ﻭﺧﻴﺮﺗﻨﻲ ﺍﻟﻜﻔﺮ ﻭﺍﻹﺳﻼﻡ ﻓﺎﻟﻠﻪ ﻭﺭﺳﻮﻟﻪ ﺃﺣﺐ ﺇﻟﻲ ﻣﻦ ﺍﻟﻌﺘﻖ ﻭﺃﻥ ﺃﺭﺟﻊ ﺇﻟﻰ ﻗﻮﻣﻲ
(Ibn Saad 8/123)
പ്രവാചകനെ നേരിൽ കാണുന്നതിനു മുൻപു തന്നെ, ഇങ്ങനെയൊരു സംഭവം ഉണ്ടാകും എന്ന് സ്വഫിയ (റ) പ്രതീക്ഷിച്ചിരുന്നു.
സ്വഫിയ്യയുടെ കൺപോളയിൽ ഒരു മുറിപ്പാടുണ്ടായിരുന്നു. ഇതെന്താണെന്ന് പ്രവാചകൻ(സ) ചോദിച്ചു. അവർ പറഞ്ഞു. ഒരു ചന്ദ്രൻ എന്റെ മടിയിൽ വന്നിറങ്ങുന്നതായി ഞാൻ സ്വപ്നം കാണുകയും അതേക്കുറിച്ച് എൻറെ ഭർത്താവിനോട് പറയുകയും ചെയ്തു. അപ്പോൾ അദ്ദേഹം എന്നെ അടിക്കുകയും, നീ യസ്രിബിലെ രാജാവിനെ(നബിയെ) മോഹിച്ചിരിക്കുകയാണോ എന്ന് ആക്രോശിക്കുകയും ചെയ്തു. അവർ പറയുകയാണ്, അല്ലാഹുവിൻറെ ദൂതരേക്കാൾ ഞാൻ വെറുത്ത ഒരാളുമുണ്ടായിരുന്നില്ല. അദ്ദേഹം എൻറെ പിതാവിനെയും ഭർത്താവിനെയും വധിച്ചു. എന്നാൽ പ്രവാചകൻ എനിക്ക് കാര്യങ്ങൾ വിവരിച്ചു തന്നു. സ്വഫിയാ, നിന്റെ പിതാവ് എനിക്കെതിരായി അറബികളെ ഇളക്കിവിടുകയായിരുന്നു. അങ്ങനെ(കാര്യങ്ങൾ എനിക്ക് വ്യക്തമായപ്പോൾ) ആ വെറുപ്പ് മനസ്സിൽ നിന്നും മാറിപ്പോയി –
ﻋَﻦِ ﺍﺑْﻦِ ﻋُﻤَﺮَ، ﻗَﺎﻝَ : ﻛَﺎﻥَ ﺑِﻌَﻴْﻨَﻲْ ﺻَﻔِﻴَّﺔَ ﺧُﻀْﺮَﺓٌ، ﻓَﻘَﺎﻝَ ﻟَﻬَﺎ ﺍﻟﻨَّﺒِﻲُّ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ : ﻣَﺎ ﻫَﺬِﻩِ ﺍﻟْﺨُﻀْﺮَﺓُ ﺑِﻌَﻴْﻨَﻴْﻚِ؟ﻓَﻘَﺎﻟَﺖْ : ﻗُﻠْﺖُ ﻟِﺰَﻭْﺟِﻲ : ﺇِﻧِّﻲ ﺭَﺃَﻳْﺖُ ﻓِﻴﻤَﺎ ﻳَﺮَﻯ ﺍﻟﻨَّﺎﺋِﻢِ ﻗَﻤَﺮًﺍ ﻭَﻗَﻊَ ﻓِﻲ ﺣِﺠْﺮِﻱ ﻓَﻠَﻄَﻤَﻨِﻲ، ﻭَﻗَﺎﻝَ : ﺃَﺗُﺮِﻳﺪِﻳﻦَ ﻣَﻠِﻚَ ﻳَﺜْﺮِﺏَ؟ ﻗَﺎﻟَﺖْ : ﻭَﻣَﺎ ﻛَﺎﻥَ ﺃَﺑْﻐَﺾُ ﺇِﻟَﻲَّ ﻣِﻦْ ﺭَﺳُﻮﻝِ ﺍﻟﻠَّﻪِ، ﻗَﺘَﻞَ ﺃَﺑِﻲ ﻭَﺯَﻭْﺟِﻲ، ﻓَﻤَﺎ ﺯَﺍﻝَ ﻳَﻌْﺘَﺬِﺭُ ﺇِﻟَﻲَّ، ﻓَﻘَﺎﻝَ : ﻳَﺎ ﺻَﻔِﻴَّﺔُ ﺇِﻥَّ ﺃَﺑَﺎﻙِ ﺃَﻟَّﺐَ ﻋَﻠَﻰ ﺍﻟْﻌَﺮَﺏَ، ﻭَﻓَﻌَﻞَ ﻭَﻓَﻌَﻠَﺤَﺘَّﻰ ﺫَﻫَﺐَ ﺫَﺍﻙَ ﻣِﻦْ ﻧَﻔْﺴِﻲ
(Tabarani Kabeer, Hadith 19668)
സ്വഫിയ(റ)യുടെ സമ്മതമില്ലാതെ അവരെ പ്രവാചകൻ നിർബന്ധപൂർവം വിവാഹം കഴിക്കുകയായിരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായല്ലോ.
ഇനി, ഇദ്ദ നിയമം ലംഘിച്ചു എന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാം.
യുദ്ധത്തിൽ ബന്ദികളായി പിടിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ അവർ ഗർഭിണികളാണെങ്കിൽ പ്രസവിക്കുന്നതുവരേക്കും ഗർഭിണിയല്ലെങ്കിൽ ഒരു ആർത്തവം കഴിയുന്നതുവരെയുമാണ് ഇദ്ദ കാലാവധിയെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.
ﻋﻦ ﺃﺑﻲ ﺳﻌﻴﺪ ﺍﻟﺨﺪﺭﻱ ﻭﺭﻓﻌﻪ ﺃﻧﻪ ﻗﺎﻝ ﻓﻲ ﺳﺒﺎﻳﺎ ﺃﻭﻃﺎﺱ ﻻ ﺗﻮﻃﺄ ﺣﺎﻣﻞ ﺣﺘﻰ ﺗﻀﻊ ﻭﻻ ﻏﻴﺮ ﺫﺍﺕ ﺣﻤﻞ ﺣﺘﻰ ﺗﺤﻴﺾ ﺣﻴﻀﺔ
(അബൂദാവൂദ് – 2157)
ഖൈബർ യുദ്ധാനന്തരം, സ്വഫിയയെ തനിക്കുവേണ്ടി പ്രവാചകൻ തിരഞ്ഞെടുക്കുകയും യാത്രപുറപ്പെടുകയും ചെയ്തു. സദ്ദുസ്സഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഫിയ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും അവിടെ വെച്ച് പ്രവാചകൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു.
ﻋَﻦْ ﺃَﻧَﺲِ … ﻓَﺎﺻْﻄَﻔَﺎﻫَﺎ ﺍﻟﻨَّﺒِﻲُّ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻟِﻨَﻔْﺴِﻪِ ﻓَﺨَﺮَﺝَ ﺑِﻬَﺎ ﺣَﺘَّﻰ ﺑَﻠَﻐْﻨَﺎ ﺳَﺪَّ ﺍﻟﺼَّﻬْﺒَﺎﺀِ ﺣَﻠَّﺖْ ﻓَﺒَﻨَﻰ ﺑِﻬَﺎ ﺭَﺳُﻮﻝُ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ
64/251
ഇത്രയും വിവരിച്ചതിൽ നിന്നും ഈ വിഷയത്തിലുള്ള രണ്ട് ആരോപണങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്തവയാണെന്ന് ഏതൊരാൾക്കും വ്യക്തമാകും.
പ്രവാചകനോളം ഉത്തമസ്വഭാവമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല എന്നായിരുന്നുവല്ലോ സ്വഫിയ്യ(റ) പിന്നീടൊരിക്കൽ അഭിപ്രായപ്പെട്ടത്.
ﻣَﺎ ﺭَﺃَﻳْﺖُ ﺃَﺣَﺪًﺍ ﻗَﻂُّ ﺃَﺣْﺴَﻦَ ﺧُﻠُﻘًﺎ ﻣِﻦْ ﺭَﺳُﻮﻝِ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ
അവിടുത്തെയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിൻറെ അനുഗ്രഹാശിസ്സുകൾ സദാ വർഷിക്കുമാറാകട്ടെ. ആമീൻ.
Comments
Post a Comment