ഖുർആനിലെ ദൈവം പ്രപഞ്ചേതരനാണോ ?

പ്രപഞ്ചേതരമായ ദൈവത്തെയാണ് ഖുർആൻ പരിചയപ്പെടുത്തുന്നത് എന്നത് ശരിയാണോ?

അത!

ഖുർആനിൽ ദൈവത്തിന്റെ കണ്ണും കയ്യും മുഖവുമൊക്കെ പറയുന്നില്ലേ?
അതൊക്കെ പദാർത്ഥങ്ങളല്ലേ?

ദൈവം പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നവൻ മുസ്ലിമുമല്ല. ഖുർആനിൽ എവിടെയും അങ്ങനെ പഠിപ്പിക്കുന്നില്ല. അവൻ എല്ലാ അർത്ഥത്തിലും ഏകനാണ് (സംയുക്തമല്ല).ജനകനോ ജാതനോ അല്ല, സ്ഥലം, കാലം, വസ്തു, വസ്തുത, തുടങ്ങിയ ഒന്നിന്റെയും ആശ്രയമില്ലാത്തവനാണവൻ. അവനെപ്പോലെ ഒന്നുമില്ല, ഏതുമില്ല. ദൈവത്തെ വിശദീകരിക്കാൻ വേണ്ടി അവതരിച്ച ഖുർആനികാധ്യായത്തിന്റെ സംക്ഷിപ്തമാണിത്. പിന്നെ എങ്ങനെ അവന് കണ്ണും കാതുമുണ്ടാകും?

ഖുർആനിൽ പറഞ്ഞ കണ്ണിനെയും കയ്യിനെയും കുറിച്ച് പറഞ്ഞില്ല!

കണ്ണ്, കയ്യ് എന്നൊക്കെ നിങ്ങൾ പറയുമ്പോഴൊക്കെയും നമ്മുടെ അവയവങ്ങളായ കണ്ണും കയ്യും തന്നെയാണോ ഉദ്ദേശിക്കുക.
"അവൻ പാവമാണ്, നിങ്ങളെല്ലാവരും അവനൊരു കൈതാങ്ങ് നൽകണം."
"നിങ്ങൾ എവിടെ പോയാലും നിങ്ങളുടെ ഒരു കണ്ണ് ഇവിടെ വേണം." എന്ന് നിങ്ങൾ പറഞ്ഞാൽ
ആദ്യവാചകത്തിൽ, കൈ എന്നാൽ സഹായം എന്നും രണ്ടാം വാചകത്തിൽ കണ്ണ് എന്നാൽ ശ്രദ്ധ എന്നുമാണർത്ഥം. അല്ലേ? അവ രണ്ടും പദാർത്ഥങ്ങളല്ല.
പ്രപഞ്ചത്തിന്റെ/ ശരീരത്തിന്റെ ഭാഗമായ കണ്ണും കയ്യും ഖുർആനിലെ ദൈവത്തിന് ഇല്ല എന്ന കാര്യം മുസ്ലിംകൾക്ക് കട്ടായമാണ്. ഓരോ ഗ്രന്ഥത്തിനും ഒരോ മെതഡോളജി ഉണ്ട്. അതനുസരിച്ചാണ് അത് പഠിക്കേണ്ടത്.

ഖുർആൻ എങ്ങനെയാണ് പഠിക്കേണ്ടത്?

മുമ്മദ് നബി (സ) ക്കാണ് ഖുർആൻ അവതരിച്ചത്.അ വിടുന്ന് അത് തന്റെ അനുചരർക്ക് വിശദീകരിച്ച് തന്നു. അവരത് പിൻതലമുറകൾക്ക് കൈമാറി. ധിഷണാശാലികളായ മുൻ കാല പണ്ഡിതർ അവ ക്രോഡീകരിക്കുകയും അവയിൽ നിന്ന് നിയമങ്ങൾ നിർധാരണം ചെയ്യുകയും ചെയ്തു.

കണ്ണ്, കയ്യ് തുടങ്ങിയ പരാമർശമുള്ള സൂക്തങ്ങൾ ആലങ്കാരികമാണെന്നാണോ ഖുർആൻ പണ്ഡിതർ പറയുന്നത്?

അങ്ങനെയാണ് ഒരു വിഭാഗം പണ്ഡിതൻമാർ പറയുന്നത്. എന്നാൽ അവ നമുക്ക് ദുർഗ്രാഹ്യമാണന്ന് പറഞ്ഞവരുമുണ്ട്.

ദുർഗ്രാഹ്യമായ കാര്യങ്ങൾ ഖുർആനിലുണ്ടാകാമോ?

ഉണ്ടെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. അത് ഖുർആന്റെ ദൈവികതക്ക് കോട്ടം വരുത്തുന്ന കാര്യമല്ല. അതക്കുറിച്ച് പിന്നീട് പറയാം
ഡോ ഫൈസൽ അഹ്സനി രണ്ടത്താണി
Comments
Post a Comment