ഹൂറികൾ വിവിധ മതങ്ങളിൽ

 ഹൂറികൾ വിവിധ മതങ്ങളിൽ 

സ്വർഗ സുന്ദരിമാരെ സൂചിപ്പിക്കാൻ വിശുദ്ധ ഖുർആൻ *ഹൂറുൻ ഈൻ* എന്നും പ്രവാചക വചനം (ഹദീസിൽ ) *ഹൂറുൽ ഈൻ* എന്ന വാക്കുമുപയോഗിക്കുന്നു.
അതിന്റെ ചുരുക്കപ്പേരാണ് "ഹൂറി" എന്നത്.
സൽക്കർമ്മിയായി ജീവിച്ച ഒരു വിശ്വാസിക്ക് മരണാനന്തരം സ്വർഗ്ഗത്തിൽ എഴുപത്തിരണ്ടു ഹൂറികളെ ലഭിക്കുമെന്ന പ്രവാചക വചനത്തെ ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കാനും ആക്ഷേപിക്കാനുമുള്ള അവസരമായി തല്പരകക്ഷികൾ ഉപയോഗിക്കുന്നു.
എന്നാൽ എല്ലാ ധർമ്മ ഗ്രന്ഥങ്ങളും ഇത്തരം സുവാർത്തകൾ അറിയിച്ചിട്ടുണ്ടെന്നുള്ള കാര്യം അവർ മറന്നു കളയുന്നു.
ഹൈന്ദവ ധർമ്മ ഗ്രന്ഥത്തിലെ ഹൂറികൾ :
" അമ്പ്, ഗദ, ദണ്ഡ് തുടങ്ങിയവ കൊണ്ട് ശരീരത്തിന് മുറിവേറ്റ വീരന്മാരെ സ്വർഗകന്യകമാർ (അപ്സരസ്സുകൾ) സ്വീകരിക്കുകയും ആ വീരന്മാരോടൊപ്പം ആനന്ദിക്കുകയും ചെയ്യുന്നു".
(പരാശര സ്മൃതി 3:28)
" യുദ്ധത്തിൽ കൊല്ലപ്പെട്ട വീരന്മാരുടെ നേരേ ആയിരക്കണക്കിനു സ്വർഗകന്യകമാർ കുതിച്ചു ചെല്ലുകയും, ഓരോ കന്യകയും
'ഈ വീരപുരുഷൻ എന്റെ ഭർത്താവാണ്, എനിക്കുള്ളതാണ് ' എന്നു വിളിച്ചു പറയുകയും ചെയ്യുന്നു".
(3:29)
" യുദ്ധത്തിൽ ജയിച്ചാൽ സമ്പത്ത് ലഭിക്കും. കൊല്ലപ്പെട്ടാൽ സുന്ദരികളെ ഓഹരിയായി ലഭിക്കും. ജീവനറ്റ ശരീരം തൽക്ഷണം നാശത്തിനു വിധേയമാണ്. പിന്നെന്തിന് യുദ്ധമുഖത്ത് മരണത്തെ അഭിമുഖീകരിക്കാൻ ഭയക്കുന്നു."
(3:31)
ഇതിനു സമാനമായ വചനങ്ങൾ
മഹാഭാരതം 12.98.46-51,
അഥർവ്വവേദം 4.34.2,
ദേവി ഭാഗവതം 3.15 . 10
എന്നിവയിലും കാണാവുന്നതാണ്.
*
യേശുവിന്റെ പേരിൽ സ്വഭവനങ്ങൾ, സഹോദരന്മാർ, സഹോദരിമാർ , മാതാക്കൾ, പിതാക്കൾ, മക്കൾ, ഭൂസ്വത്തുക്കൾ എന്നിവ ഉപേക്ഷിക്കുന്നവന് പുനർ ജീവിതത്തിൽ നൂറിരട്ടി പ്രതിഫലം ലഭിക്കും.
മത്തായി (19:28, 29)
ഈ വചനത്തിന്റെ വെളിച്ചത്തിൽ, യേശുവിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചവന് നൂറ് കന്യകകളെ (മണവാട്ടിമാരെ) ലഭിക്കുമെന്ന് ചില ബൈബിൾ പണ്ഡിതന്മാർ വ്യക്തമാക്കിയിരിക്കുന്നു.
" സ്വർഗ്ഗത്തിൽ മണവാളനെ എതിരേൽക്കാൻ കന്യകമാരായ പത്തു തോഴിമാർ വരും." .....
(മത്തായി 25:1-13)
വസ്തുത ഇതായിരിക്കെ, ഏതു വിഷയത്തിലും ഇസ്ലാമിനെ മാത്രം ആക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്നവർ, ഇസ്ലാമിനോട് അന്ധമായ പകയും വിദ്വേഷവും വെച്ചുപുലർത്തുന്നവരാണെന്ന് ആരെങ്കിലും കരുതിയാൽ അത് തെറ്റാണെന്ന് പറയാൻ കഴിയില്ല.
എ.എസ്.കെ.
കൊല്ലം

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ