തെറ്റിദ്ധാരണ
തെറ്റിദ്ധാരണ
മുസ്ലികളെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറെ പ്രതിസന്ധിയിലും പ്രശ്നത്തിലും ആണ്, അതിന്നു പല കാരണം ഉണ്ടെങ്കിലും പ്രധാന കാരണം ഇസ്ലാമിനെയും മുസ്ലികളെയും കുറിച്ചുള്ള അറിവില്ലായ്മയും #തെറ്റിധാരണയും ആണ്,
മുസ്ലികൾ അക്രമികൾ ആണെന്നും ഖുർആൻ അമുസ്ലികളെ കൊല്ലുന്നതു പുണ്ണ്യമുള്ള കാര്യമായി പറയുന്നുണ്ടന്നും ലോകത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഇസ്ലാം ആണെന്നും ഒക്കെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്,
അതിനാൽ ഓരോ മുസ്ലിമും അപകടകാരികൾ ആണെന്ന ധാരണ ആണ് നമ്മുടെ കൊച്ചു കേരളത്തിൽ പോലും ആഴത്തിൽ പ്രചരിക്കുന്നത്, ഫഹദ് എന്ന ബാലനെ കൊല്ലാൻ പ്രേരകമായതും ചികിത്സക്ക് കൊണ്ടുപോയ പിഞ്ചു കുഞ്ഞിനെ ജിഹാദി വിത്ത് എന്ന് വിശേഷിപ്പിക്കുന്നതും എല്ലാം ഇത്തരം തെറ്റായ ധാരണകളുടെ ഫലമാണ്,
ഈ രീതിയിൽ മുസ്ലികളോട് ശത്രുതയും വെറുപ്പും ചെറിയ കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ പുലർത്തി പോരുന്നത് നമ്മുടെയും നമ്മുടെ തലമുറയുടെയും സമാധാന ജീവിതത്തിന് ഭീഷണി ആണ്,
അതിനാൽ നമ്മുടെ മതത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും വളരെ വെക്തമായി നമ്മുടെ സഹോദര മത വിശ്വാസികളോട് നമ്മൾ വിശദീകരിക്കേണ്ടത് അനിവാര്യമാണ്.
ഈ വിഷയത്തിൽ നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്, മതപരമായി തന്നെ പ്രബോധനം ചെയ്യേണ്ടത് നമ്മുടെ ബാധ്യത ആണ്, ചുരുങ്ങിയത് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ എങ്കിലും മാറ്റി എടുക്കേണ്ടത് നമ്മുടെ തന്നെ അസ്തിത്വത്തിന് വളരെ ആവശ്യമായി വന്നിരിക്കുകയാണ്. അല്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ മുസ്ലികളെ ഒറ്റപ്പെടുത്താനും ഇസ്ലാമിക നിയമങ്ങൾക്കു കുരുക്ക് വീഴാനും ഉള്ള സാധ്യത ഏറെയാണ്,
അള്ളാഹു അത്തരം പ്രതിസന്ധികളിൽ നിന്ന് നമ്മെയും നമ്മുടെ പിൻതലമുറയെയും കാത്തു രക്ഷിക്കട്ടെ... ആമീൻ
Comments
Post a Comment