നുണ പറയുന്ന ക്രൈസ്തവ മിഷിനറികളും ഏറ്റുപാടുന്ന ജബ്ബാറ് മാഷും
നുണ പറയുന്ന ക്രൈസ്തവ മിഷിനറികളും ഏറ്റുപാടുന്ന ജബ്ബാറ് മാഷും
പൊതുവെ ജബ്ബാർ മാഷ് പറയുന്നത് അദ്ദേഹം മത വിമർശനം തുടങ്ങൻ ഉള്ള കാരണം ദഅവാക്കാർ ആണ് എന്ന് പറയാറുണ്ട്, ഇതേ കാര്യം ക്രൈസ്തവരും പറയാറുണ്ട്, അവര് ആണ് ആദ്യമായി മറ്റു മതങ്ങളെ കയറി ചൊറിഞ്ഞത് എന്നതാണ് വാസ്തവം. വിദേശ മിഷ്നറി മാർ പോലും മലബാർ മേഖലയിൽ വന്നിട്ട് ഇസ്ലാം മതത്തെ ചൊറിഞ്ഞു തുടങ്ങി. കേരളത്തിൽ ഉള്ള മതങ്ങൾക്കിടയിൽ ഉള്ള സൗഹൃദ അന്തരീക്ഷം ഇല്ലാതെ ആക്കാൻ ആദ്യം വന്നത് മിഷ്നറി മാർ ആയിരുന്നു, സനാഉല്ലാഹ് മക്തി തങ്ങൾ, ഇകെ അബൂബക്കറ് മുസ്ലിയാര് തുടങ്ങിയവര് ബൈബിൾ അതിന്റെ ഹിബ്രു ഭാഷയടക്കം പഠിച്ചു സംവാദം അങ്ങോട്ട് നടത്തി പരാജയപ്പെടുത്തിയതായിരുന്നു, ഇതാണ് സത്യം എങ്കിലും ഈ സത്യം ജബാർ മാഷിന് അറിയാവുന്നതാണെങ്കിലും ആ കാര്യം മറച്ച് വെച്ചാണ് ഇക്കാര്യം പറയുന്നത്, അതിനുള്ള കാരണം മറ്റൊന്നുമല്ല, ഒരേ സമയം എല്ലാവരേയും ശത്രുപക്ഷത്ത് നിറുത്തേണ്ടതിന് പകരം പെട്ടന്ന് മൈലേജ് കിട്ടുന്ന ഇസ്ലിമിക വിമർശനങ്ങളാണ് നല്ലത് എന്നത് കൊണ്ടാണ്, അല്ലെങ്കിലും എല്ലാ യുക്തിവാദികളും അടുത്ത കാലത്ത് സ്വീകരിച്ച രീതിയും അതാണ്. യുക്തിവാദവും നിരീശ്വരവാദവും എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും എതിരിടുന്നുവെങ്കിലും ഒരേ സമയം എല്ലാറ്റിനേയും ആക്ഷേപിക്കുമ്പോള് കേൾവിക്കാരും അവര് വഴി ലഭിക്കുന്ന ഫണ്ടിങ്ങും കുറയും, ആഗോളാടിസ്ഥാനത്തിൽ തന്നെ ഇസ്ലാമിനെതിരെ ഫണ്ടിംഗ് നടത്തുന്ന കുറേ കമ്പനികളും സ്ഥാപനങ്ങളുമുണ്ട്, അത് കുറേയധികം ലഭിക്കുന്നത് ക്രിസ്റ്റ്യാനിറ്റിക്കും ഭീകര വാദ സംഘടനകൾക്കും ആണ്, കുറച്ചൊക്കെ ക്രൈസ്തവര് മുഖേനയും അല്ലാതേയും നിരീശ്വരവാദികൾക്കും ലഭിക്കുന്നുണ്ട്. ഫണ്ട് തരുന്നവരെ വെറുപ്പിക്കുന്നത് ശരിയാല്ലല്ലോ... എല്ലാവരും കൂടി ഒത്തൊരുമിച്ച് പ്രവർത്തനം നടത്തിയാല് ഇസ്ലാം ഇല്ലാതാകും എന്നാണ് ഇവരെല്ലാം കരുതിയിരിക്കുന്നത് .. അത് പക്ഷെ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് മാത്രമല്ല ഇസ്ലാം പഴയതിലൂം പതിന്മടങ്ങു വളരുകയാണ് ചെയ്യുക, ഇസ്ലാമിനേയും മുസ്ലിംകളേയും ആരെങ്കിലുമൊക്കെ കേറി ചൊറിയുമ്പോഴേ മുസ്ലിംകളും ഉണരുകയൊള്ളൂവെന്നതാണ് വാസ്തവം..
പത്തൊമ്പതാം നൂറ്റാണ്ടില് അങ്ങനെ വന്ന് ചൊറിഞ്ഞത് കൊണ്ടാണ് മലബാറിലെ മിഷിനറിമാര് അമ്പേ പരാജയപ്പെട്ട് പോയതും.
മലബാറിലെ പോര്ച്ചുഗീസ് അധിനിവേശം മുതല്ക്കുതന്നെ കത്തോലിക്കാ മിഷനറിമാരുടെ സാന്നിധ്യം അനുഭവിച്ച കേരളത്തില് പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്ത്തനത്തിന്റെ വേലിയേറ്റം സംഭവിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. കേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തില് സാമൂഹ്യപരിഷ്‌കരണ പ്രവര്ത്തനങ്ങള് നടത്തുക എന്ന ദൗത്യം പ്രൊട്ടസ്റ്റന്റ് മിഷനറിമാര്ക്ക് നിര്വഹിക്കാനുണ്ടായിരുന്നു. സുറിയാനി മലയാളത്തിനു പകരം മാനക മലയാളം സ്വീകരിക്കാന് ക്രൈസ്തവരെ പ്രേരിപ്പിക്കുക, മലയാളം/ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം വ്യാപകമാക്കാന് വേണ്ടി ഗവണ്മെന്റ് സഹകരണത്തോടുകൂടി സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുക, ശുദ്ധമലയാളത്തില് ബൈബിളും മതസാഹിത്യങ്ങളും പ്രസിദ്ധീകരിച്ച് ക്രിസ്തീയ വിജ്ഞാനങ്ങള് ജനകീയമാക്കുക തുടങ്ങിയ സമുദായ നവീകരണ ലക്ഷ്യങ്ങളോടൊപ്പം ഹിന്ദുക്കള്ക്കും മുസ്‌ലിംകള്ക്കുമിടയില് ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന മിഷനറി ലക്ഷ്യംകൂടി ചേര്ത്തുവെക്കുകയാണ് ബ്രിട്ടീഷ് തണലില് കേരളത്തിലെത്തിയ പാശ്ചാത്യന് പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാര് ചെയ്തത്. തിരുവിതാംകൂറില് മതതല്പരനായ കേണല് മണ്റോ ബ്രിട്ടീഷ് റസിഡന്റായി നിയമിക്കപ്പെട്ടതോടുകൂടിയാണ് തെക്കന് കേരളത്തില് മിഷനറി സാന്നിധ്യം ശക്തമായത്. ചര്ച്ച് മിഷനറി സൊസൈറ്റി(CMS)യുടെ കീഴില് അദ്ദേഹം തിരുവിതാംകൂറിലേക്ക് 1816 ല് ഏതാനും ആംഗ്ലിക്കന് മിഷനറിമാരെ കൊണ്ടുവന്നു. 1829ല് പുതിയ നിയമത്തിന്റെയും 1841 ല് പഴയ നിയമത്തിന്റെയും സമ്പൂര്ണ മലയാള വിവര്ത്തനങ്ങള് ബെഞ്ചമിന് ബെയ്‌ലിയുടെ നേതൃത്വത്തില് പ്രസിദ്ധീകരിക്കാന് അവര്ക്ക് കഴിഞ്ഞു. ചരിത്രത്തില് അച്ചടിക്കപ്പെട്ട ആദ്യത്തെ മലയാളം ബൈബിളുകളായിരുന്നു അവ. വടക്കന് കേരളത്തില് പ്രൊട്ടസ്റ്റന്റ് പ്രബോധനങ്ങള്ക്ക് തുടക്കമിട്ടത് ബാസല് മിഷന് സൊസൈറ്റി (BMS) ആണ്. മംഗലാപുരം ആസ്ഥാനമാക്കി 1834 മുതല് തന്നെ ബാസല് മിഷന്റെ ശാഖ പ്രവര്ത്തിച്ചുതുടങ്ങിയിരുന്നു. തലശ്ശേരിയില് ജര്മന് മിഷനറിയായിരുന്ന ഡോ. ഹെര്മന് ഗുണ്ടര്ട്ടിന്റെ നേതൃത്വത്തില് ബാസല് ഇവാഞ്ചലിക്കല് ലൂഥറന് മിഷന് സജീവമായതോടെ പ്രവര്ത്തനങ്ങള്ക്ക് വൈപുല്യം കൈവന്നു. മലയാളത്തില് അഗാധമായ വ്യുല്പത്തിയുണ്ടായിരുന്ന ഗുണ്ടര്ട്ട് 1859ല് ബൈബിളിന്റെ പരിഷ്‌കരിച്ച മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. ബൈബിളിനു പുറമെ ക്രിസ്തുമതാശയങ്ങള് വിവരിക്കുന്ന അനേകം ലഘുലേഖകളും പുസ്തകങ്ങളും ശുദ്ധമലയാളത്തില് ഇക്കാലയളവില് സി. എം. എസ്സും ബി. എം. എസ്സും പ്രസിദ്ധീകരിച്ചതായി കാണാന് കഴിയും. ഗുട്ടന്ബര്ഗിനെ ഏറ്റവുമധികം ഉപയോഗിച്ചത് മലയാളത്തിലും പ്രൊട്ടസ്റ്റന്റ് മിഷനറിമാരാണ് എന്നതാണ് സത്യം. പ്രൊട്ടസ്റ്റന്റ് അച്ചടി വിപ്ലവത്തിലൂടെയാണ് യഥാര്ഥത്തില് ഒരു മലയാള സാഹിത്യ പൊതുമണ്ഡലം കേരളത്തില് നിലവില് വന്നതും മലയാള ഭാഷയുടെ വ്യാകരണ, പദ ഏകീകരണങ്ങളെ സംബന്ധിച്ച ചര്ച്ചകള് സജീവമായതും. 1847ല് കേരളത്തിലെ ആദ്യത്തെ പത്രമായി അറിയപ്പെടുന്ന രാജ്യസമാചാരം ആരംഭിച്ചതും 1868ല് മലയാള ഭാഷയില് രചിക്കപ്പെട്ട ആദ്യത്തെ കേരളചരിത്രമായി വിശേഷിപ്പിക്കപ്പെടുന്ന കേരളപ്പഴമ പ്രസിദ്ധീകരിച്ചതും 1870ല് കേരളത്തിന്റെ ആദ്യ ഭൂമിശാസ്ത്ര വിവരണങ്ങള് മലയാള രാജ്യം എന്ന പേരില് പുറത്തിറക്കിയതും 1872 ല് ആദ്യത്തെ മലയാള നിഘണ്ടു തയ്യാറാക്കിയതും ബി. എം. എസ് മിഷനറിയായിരുന്ന ഹെര്മന് ഗുണ്ടര്ട്ടാണ് എന്ന വസ്തുത തന്നെ ഇക്കാര്യങ്ങള് സൂചിപ്പിക്കുന്നുണ്ട്.
കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രഭാഷണങ്ങളും സാഹിത്യങ്ങളും വഴി ക്രിസ്തുമത ആശയപ്രചരണം മുമ്പൊന്നുമില്ലാത്ത വിധം സജീവമാവുകയും മുകളില് വിവരിച്ച പ്രകാരം മലയാള ഭാഷ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിന്റെ നാവായിത്തീരുകയും ചെയ്തുവെന്നതാണ് പത്തൊന്പതാം നൂറ്റാണ്ടിനെ കേരള ചരിത്രത്തില് വ്യതിരിക്തമാക്കുന്നത്. മലബാറിലാണ് സ്വാഭാവികമായും ഇത് മുസ്‌ലിംകളെ സാരമായി അഭിമുഖീകരിച്ചത്. ത്രിയേക ദൈവവിശ്വാസത്തിലേക്കുള്ള ക്ഷണംകൊണ്ടും കഠിനമായ നബിവിമര്ശനങ്ങള്കൊണ്ടും മലബാറിന്റെ അന്തരീക്ഷം പിന്നീടൊരിക്കലും അത്രത്തോളം മുഖരിതമായിരിക്കാന് തരമില്ല. ചരിത്രപണ്ഡിതനായ ഡോ. എം.ഗംഗാധരന്റെ വാക്കുകള് കടമെടുത്ത് പറഞ്ഞാല്, “അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള് കൂടുന്നിടത്ത് ക്രിസ്തുമത പ്രചാരകര് മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളും അവര് വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര് ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തുമതം സ്വീകരിക്കാന് പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ”(ഡോ. എം.ഗംഗാധരന്, ‘സനാഉല്ലാഹ് മക്തി തങ്ങള് : ജ്ഞാനം കൊണ്ടു പൊരുതിയ പരിഷ്‌കര്ത്താവ്’, അവതാരിക/കെ. കെ. മുഹമ്മദ് അബ്ദുല്കരീം (എഡി.), മക്തി തങ്ങളുടെ സമ്പൂര്ണകൃതികള് (കോഴിക്കോട്: വചനം ബുക്‌സ്, 2006), പുറം 13.)
എന്നാല് മലബാറിലെ അന്നത്തെ മുസ്‌ലിം പണ്ഡിതന്മാര് പൊതുവില് അച്ചടിമാധ്യമങ്ങളിലൂടെ വ്യാപകമായിത്തീര്ന്ന ഈ ത്രിത്വ പ്രചരണത്തെ സംബന്ധിച്ച് അജ്ഞരായിരുന്നു. പൊന്നാനിയായിരുന്നു അന്നത്തെ മാപ്പിളമാരുടെ സാംസ്‌കാരിക തലസ്ഥാനം. പൊന്നാനായില് പതിനഞ്ചാം നൂറ്റാണ്ടില് ശൈഖ് സൈനുദ്ദീന് മഖ്ദൂം സ്ഥാപിച്ച വലിയ ജുമുഅത്ത് പള്ളിയില് നടന്നുവന്നിരുന്ന പ്രശസ്തമായ പള്ളി ദര്സിലെ പാരമ്പര്യ സ്വൂഫീ പണ്ഡിതന്മാര്ക്കായിരുന്നു മലബാര് മുസ്‌ലിംകളുടെ വൈജ്ഞാനിക നേതൃത്വം. കേരളത്തില് അന്നും എല്ലാവരുടെയും സംസാര ഭാഷ മലയാളമായിരുന്നുവെങ്കിലും വിവിധ മതസമുദായങ്ങള് വ്യത്യസ്തമായ ലിപികളാണ് മലയാളം എഴുതാന് ഉപയോഗിച്ചിരുന്നത്. മുസ്‌ലിംകള് പരമ്പരാഗതമായി അറബിമലയാളം ലിപി ഉപയോഗിച്ചുവന്നിരുന്നവരും നായര് സമുദായത്തില് സാര്വത്രികമായിരുന്ന, പിന്നീട് എല്ലാവരാലും സ്വീകരിക്കപ്പെട്ട, മാനക മലയാള ലിപിയില് വായിക്കാനും എഴുതാനും അറിയാത്തവരുമായിരുന്നു. സ്വാഭാവികമായും പൊന്നാനിയിലെ വൈജ്ഞാനിക വിനിമയങ്ങള് മുഴുവന് അറബിമലയാള ലിപിയിലാണ് നടന്നിരുന്നത്. ‘ഗുട്ടന്ബര്ഗ്’ പൊന്നാനിയിലും സാന്നിധ്യമറിയിച്ചിരുന്നുവെന്നതാണ് സത്യം. അച്ചടിശാലകളുടെ നാടായി പത്തൊന്പതാം നൂറ്റാണ്ടില് തന്നെ പൊന്നാനി മാറിയിരുന്നു. എന്നാല് മുസ്‌ലിം പണ്ഡതന്മാരുടെ അറബിമലയാള രചനകള് അച്ചടിക്കുകയായിരുന്നു അവയുടെ ദൗത്യം. അവ ആവേശപൂര്വം വായിച്ച ഒരു മാപ്പിള വായനാ സമൂഹവും പൊന്നാനിക്കുചുറ്റും വളര്ന്നുവന്നു. എന്നാല് മുസ്‌ലിം സമുദായത്തിനുപുറത്ത് മിഷനറി ഇടപെടലുകളിലൂടെ മലയാളം കൈവരിച്ചുകൊണ്ടിരുന്ന വളര്ച്ചയെക്കുറിച്ചും നായര് മലയാള ലിപി കേരളീയരുടെ പൊതുലിപിയായി മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അവർ അജ്ഞരായിരുന്നു. മലയാളം പഠിക്കുന്നതും പൊതു പള്ളിക്കൂടങ്ങളില് പോകുന്നതും നിരുല്സാഹപ്പെടുത്തുന്ന സമീപനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില് നിന്ന് പലനിലക്കും അകന്നുപോയിരുന്ന പൊന്നാനിയിലെ സ്വൂഫീ പണ്ഡിതന്മാര്ക്കുണ്ടായിരുന്നത് എന്നത് കാര്യങ്ങള് പിന്നെയും വഷളാക്കി. ത്രിയേക ദൈവവിശ്വാസവും നബിനിന്ദയും പ്രതിപക്ഷമോ മറുചോദ്യങ്ങളോ ഇല്ലാതെ മലയാളി പൊതുസമൂഹത്തില് പതിറ്റാണ്ടുകളോളം പ്രചരിപ്പിക്കാന് ക്രിസ്തുമത മിഷനറിമാര്ക്ക് കഴിഞ്ഞു എന്നതായിരുന്നു മാപ്പിളമാരുടെ അറബിമലയാള ആത്മരതിയുടെ അനന്തരഫലം.
Comments
Post a Comment