ഇസ്ലാമോഫോബിയയുടെ മാരകശേഷി (ഭാഗം ഒന്ന്)

ഇസ്ലാമോഫോബിയയുടെ മാരകശേഷി. (ഭാഗം ഒന്ന്)

ലിബറൽ മതേതരത്വം എന്ന വ്യാജേന ചില മുസ്ലിം ഐഡികളിൽ നിന്നും പുറത്തു വരുന്ന ഇസ്ലാമോഫോബിയ കണ്ടപ്പോഴാണ് പഴയ ഒരു സംഭവം ഓർത്തത്. അഞ്ചെട്ട് കൊല്ലം മുൻപാണ്, പാലക്കാട് കൊഴിഞ്ഞാമ്പാറക്കടുത്ത വണ്ണാമട എന്ന സ്ഥലത്ത് ഞങ്ങൾ ഡയറി ഫാം നടത്തിയിരുന്നു. തുടക്കത്തിൽ കറവ യന്ത്രം ഒഴിവാക്കി പരിചയ സമ്പന്നനായ ഒരു കറവക്കാരനെ കണ്ടെത്തി. ഈ മേഖലയിലെ നമ്മുടെ പരിചയക്കുറവ് അങ്ങിനെ പരിഹരിക്കപ്പെട്ടു. ആ ഏരിയ തമിഴ് സാംസ്കാരിക മേഖലയായിരുന്നതുകൊണ്ടുതന്നെ നമ്മുടെ കറവക്കാരൻ തങ്കമുത്തു അണ്ണൻ കൊണ്ടർ വിഭാഗത്തിൽ പെട്ടയാളാണ്. ഞങ്ങൾ വളരെപ്പെട്ടെന്ന് തന്നെ കഠിനമായ സൗഹൃദത്തിലുമായി. ആൾ ചില ദിവസങ്ങളിൽ മകൻ തിരുനാവ് കർഷിനെ പകരക്കാരനായി കറക്കാൻ വിടും. ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ പരസ്പരം ചങ്കുകളായി. പിന്നെ പിന്നെ അവൻ അവിടെത്തെ ഒരംഗമായി മാറി. വെക്കേഷന് ഗൾഫിൽ നിന്നും വരുന്ന സുഹൃത്തുക്കൾ സ്വസ്ഥമായി മദ്യപാനത്തിനായി നമ്മുടേ ഫാമിൽ അഭയം തേടിയെത്തും. തിരുനാവ് അവരുടെയെല്ലാം പരികർമ്മിയും സഹോദരനുമായി മാറി. അങ്ങിനെ മാസങ്ങൾ കഴിഞ്ഞു.
ഒരു പുലർക്കാലത്ത് തിരുനാവ് പശുക്കളെ കറന്നുകൊണ്ടിരിക്കെ അൽപ്പം ജാള്യതയോടെയാണത് ചോദിച്ചത് "അംസണ്ണാ നീങ്ക വന്ത് മുസ്‌ലിം താനേ"(നിങ്ങൾ മുസ്ലിങ്ങൾ അല്ലെ). അന്ന് ഞാനൊരു കട്ട യുക്തിവാദിയായിരുന്നെങ്കിലും എന്നെ മാത്രം ഉദ്ദേശിച്ചല്ല ആ ചോദ്യം എന്നറിയാമായിരുന്നത് കൊണ്ട് ഞാൻ, ആമ തമ്പി നാങ്ക മുസ്ലിംകൾ താൻ എന്ന് തട്ടിവിട്ടു. അപ്പഴാണവൻ ഏറെ നിഷ്ക്കളങ്കവും അത്രമേൽ അപകടകരവുമായ ആ ചോദ്യം ചോദിക്കുന്നത്. "നീങ്കയെല്ലാം നല്ല ആളുക താനെ, ആണാ മുസ്ലിങ്ങൾ യേൻ ഹിന്തുക്കളെ ചുമ്മാ കൊൽറാൻകെ"(നിങ്ങളൊക്കെ നല്ല മനുഷ്യരണല്ലോ, പിന്നെന്താണ് മുസ്ലിങ്ങൾ വെറുതെ ഹിന്ദുക്കളെ കൊല്ലുന്നത്) അന്നേരം എനിക്കത് ഒരു തമാശയായിട്ടാണ് തോന്നിയത്. ഞാൻ ചിരിച്ചുകൊണ്ട് അങ്ങിനെ കൊല്ലുന്നുണ്ടോ എന്നു ചോദിച്ചു. അങ്ങിനെ ആളുകൾ പറയുന്നുണ്ടല്ലോ എന്നവനും പറഞ്ഞു. പിന്നീട് ഞാനവനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവനത് മനസ്സിലായിട്ടുണ്ടാവും എന്ന് തുടർന്നുള്ള അവന്റെ പെരുമാറ്റത്തിൽ എനിക്ക് തോന്നിയത്.
ഈ സംഭവം എന്റെ രാഷ്ട്രീയത്തെ ഗൗരവമായിത്തന്നെ സ്വാധീനിച്ചു. ഒരിക്കൽ പോലും ശാഖക്ക് പോകുകയോ, എവിടെയെങ്കിലും ഒരുതരി വർഗീയത സൂക്ഷിക്കുകയോ, rss കാരായ സുഹൃത്തുക്കളോ ഇല്ലാത്ത, മുസ്ലിങ്ങളായ ഞങ്ങളെയൊക്കെ ഏറെ സ്നേഹിക്കുന്ന ഈ കൗമാരക്കാരനിൽ മുസ്ലിങ്ങളെ കുറിച്ചു എങ്ങിനെയാണ് ഇങ്ങനെ ഒരു ധാരണ രൂപപ്പെട്ടത്. മുസ്ലിങ്ങളോട് ഒട്ടും ഇടപഴകി ജീവിക്കാൻ അവസരം ലഭിക്കാത്ത ഏതൊരു അമുസ്ലിമിനും മുസ്ലിങ്ങളെകുറിച്ച് ഇതുതന്നെയായിരിക്കില്ലേ ധാരണ. അപ്പോഴാണ് ഞാൻ യഥാർത്ഥ വില്ലനെ, ശക്തനായ ആ എതിരാളിയെ ആഴത്തിൽ അറിഞ്ഞു തുടങ്ങുന്നത്, ഇസ്ലാമോഫോബിയ !
തേച്ചാലും മായ്ച്ചാലും പോകാതെ പൊതുബോധത്തി പറ്റിപ്പിടിച്ചു നിൽക്കുന്ന വിഷലിപ്തമായ കറ !!
എന്റെ ആലോചനകൾ പിന്നെയും നീണ്ടു പോയി. ഇസ്ലാമോഫോബിയയെ കുറിച്ചു കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചു. മുസ്ലിങ്ങളുമായി ഇടപഴകാൻ അവസരം ഇല്ലാത്തവരിൽ മാത്രമല്ല, മുസ്ലിങ്ങളോട് വളരെ നല്ല ബന്ധം പുലർത്തുന്നവരിലും, മുസ്ലിങ്ങളിൽ തന്നെയും ഇസ്ലാമോഹിബിയ ഒരു പൊതുബോധം എന്ന നിലക്ക് നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചു, യൂറോ സെൻഡ്രിക് ലിബറലിസം ഉൾകൊള്ളൂന്നവരിൽ. കാരണം, യൂറോ സെന്റിക് ലിബറൽ മൂല്യങ്ങളുടെ തന്നെ ഒരു സൈഡ് ഇഫക്റ്റാണീ ഇസ്ലാമോഹിബിയ. അതുകൊണ്ടാണ് ഉസ്‌ലാമോഫോബിയയെ കുറിച്ചു പറയുമ്പോൾ തന്നെ സുഡാപ്പി വിളികളും വർഗീയവദി , തീവ്രവാദി വിളികളും ഒക്കെ കേൾക്കേണ്ടി വരുന്നത്. യഥാർത്ത ശത്രുവിനെ, ഇസ്‌ലാം വിരുദ്ധ പൊതുബോധത്തെ തിരിച്ചറിഞ്ഞ ഒരാൾ എന്ന നിലക്ക് ഇസ്ലാമോഫോബിയക്കെതിരായ വിമർശനങ്ങളിൽ നിന്നും ഒരടി പിറകോട്ട് പോകില്ല. നിങ്ങളെന്നെ എന്തൊക്കെ വിളിച്ചപമാനിക്കാൻ ശ്രമിച്ചാലും ശരി.
കാരണം, ഒരാൾ ഒരു പല്ലിയെയോ കൂറയെയോ അകാരണമായി ഭയപ്പെട്ടാൽ ആ നിമിഷം മുതൽ അതിന്റെ ജീവൻ അപകടത്തിലാണ്. അതാണ് ഫോബിയയുടെ മാരകശേഷി. ഇന്ത്യൻ പൊതുബോധത്തിൽ കലർന്ന വിഷമാണ് ഉസ്‌ലാമോഫോബിയ.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ