അടിമകൾ ഇസ്ലാം vs ജബ്രകൾ
=======================
അടിമ സമ്പ്രദായത്തെ കുറിച്ച് ചർച്ച ചെയ്യുംപോൾ ചരിത്രക്ജ്ഞാനമില്ലാത്ത യുക്തിവാദികൾ ഇസ്ലാം മതത്തെ മാത്രം target ചെയ്യുന്നത് നമുക്ക് സോഷ്യൽ പ്ലാറ്റ് ഫോമിൽ നിരന്തരം ദർശിക്കാൻ സാധിക്കും..!!
എന്നാൽ ചരിത്രത്തിൽ ഒരു സ്വാതന്ത്രചിന്തകനും അടിമവ്യവസ്ഥിതിയെ എതിർത്തിരുന്നില്ല.അടിമകൾ നിലനിന്നിരുന്ന കാലത്ത് ഇവരും ക്രൂരമായി പീഡിപ്പിച്ചു ആസ്വാദിച്ചു..!!
അടിമത്ത സമ്പ്രദായം ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം ശക്തമായി നിലനിന്നതായി കാണാം
ലോകത്ത് അടിമ ക്രൂരതയെ പറ്റി ചർച്ച ചെയ്യുംപോൾ ഇസ്‌ലാമിക ലോകത്തെ അടിമ സിസ്റ്റത്തെ പറ്റിലോകം ആരും ചർച്ച ചെയ്യാറില്ല. ലോകത്ത് നടന്നിരുന്ന അടിമ സിസ്റ്റത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അറേബ്യയിലുമുണ്ടായിരുന്നത്.
അറേബ്യയിൽ വീട്ടുജോലിക്കായിരുന്നു അടിമകളെ ഉപയോഗിച്ചിരുന്നത്
മനുഷ്യചരിത്രത്തിന്റെ ഇരുണ്ട അധ്യായങ്ങളില് ഒന്നെന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് ട്രാന്സ്അറ്റ്‌ലാന്റിക് അടിമക്കച്ചവടം. പതിനഞ്ച് മില്യണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് ഈ അടിമക്കച്ചവടത്തിന്റെ ഇരകളായത്. അടിമത്തത്തിന്റെ പേരില് ദുരനുഭവങ്ങള് പേറിയ ഇവരെ ഓരോരുത്തരേയും ഓര്ക്കുന്നതിനുള്ള ദിനമാണ് മാര്ച്ച് 25.
അറ്റലാന്റയിലും,കരീബിയയിലും നടന്ന ക്രൂരമായ അടിമത്വ പീഡനങ്ങൾ ഹേതുവായി കടലിലും ,കപ്പലിലും മരിച്ചു വീണ അടിമകൾക്ക് കണക്കില്ല.
1.2 കോടി ആഫ്രിക്കക്കാരെയെങ്കിലും അമേരിക്കയില് അടിമകളായി എത്തിച്ചിരുന്നുവെന്നാണ് കണക്കുകള് പറയുന്നത്. ഇവരില് പലരും അമേരിക്കയിലേക്കുള്ള കടല്യാത്രയില് മരണപ്പെട്ടു.
ലോകത്ത് നടന്നിരുന്ന അടിമ പീഡനത്തിന്റെ 1%പോലും പ്രവാചകന്റെയോ,ഖലീഫമാരുടെ ഭരണത്തിൽ നടമാടിയിരുന്നില്ല.
ഇസ്ലാമിക പശ്ചാതലത്തിൽ നിന്നും അടിമകൾ ഭരണാദികാരി തലത്തിലേക്ക് ഉയർന്നു വന്നു.ഈജിപ്തിലും,ഇന്ത്യയിലും
അടിമ പശ്ചാതലത്തിൽ നിന്നും ഭരണാധികാരികൾ മുസ്ലിംകൾക്കിടയിൽ ഉയർന്നുവന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടു കാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരുഅടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം ?
ഇസ്ലാമിലെ നാല് മദ്ഹബുകളിലൊന്നിന്റെ ഉപജ്ഞാതാവായ ഇമാം മാലിക്കിന്റെ (റ) ഗുരു നാഫിഅ് (റ) ഒരടിമയായിരുന്നു.
ഇതര മനുഷ്യരോടെന്ന പോലെതന്നെ അടിമകളോടും സഹവര്ത്തിക്കണമെന്നു പഠിപ്പിക്കുന്ന ധാരാളം നിര്ദ്ദേശങ്ങളും സന്ദര്ഭങ്ങളും ഇസ്‌ലാമിക ചരിത്രത്തില് കാണാം. ഇതര മനുഷ്യരെപോലെ പരിഗണിക്കപ്പെടേണ്ടവരാണ് അടിമകളുമെന്ന് പ്രവാചകന് പ്രഖ്യാപിച്ചു. അജ്ഞാത കാലത്ത് അടിമയുടെ അടുത്ത് നില്ക്കാന് പോലും ജനം മടിച്ചിരുന്നെങ്കില് പ്രാര്ത്ഥനാ വേളകളില് പോലും അല്ലാഹുവിന്റെ മുമ്പില് ഞങ്ങളെല്ലാം സമന്മാരും ഏകതാഭാവമുളളവരുമാണെന്ന വിളംബരത്തിന്റെ നാന്ദിയായി മുസ്‌ലിംകള് അവരുമായി തോളോട് തോള് ചേര്ന്നുനില്ക്കുന്നു.
ഹസ്രത്ത് ബിലാല്(റ) ആദ്യമായി ഇസ്‌ലാം സ്വീകരിച്ച അടിമകളില് ഒരാളായിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ തോളിലൂടെ
ചവിട്ടി അടിമയായിരുന്ന ബിലാൽ കഅബക്ക്
മുകളിലിരുന്നു ആദ്യമായി ബാങ്ക് വിളിച്ചു.
അടിമകൾ പ്രവാചകന്റെ കാലത്ത് ഇമാമായി
പള്ളികൾ നേത്യത്വമേകിയിരുന്നു
ഇബ്‌നുഉമര്(റ)നിവേദനം പാലായനത്തിന്റെ പ്രാരംഭഘട്ടത്തില് പ്രവാചകന് എത്തിച്ചേരുന്നതിന് മുമ്പ്, ഖുബായിലുളള അല്-ഇസ്ബായിലെത്തിയവര് ജമാഅത്ത് നമസ്‌ക്കാരങ്ങളില് ക്വുര്ആന് കൂടുതല് ഹൃദിസ്ഥമാക്കിയതു അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിമിനെയായിരുന്നു പതിവായി ഇമാമാക്കിയിരുന്നത്. (ബുഖാരി)
ഉമർ (റ) കാലത്ത് അടിമയായിരുന്നയാളെ ഗവർണരായി നിയോഗിച്ചിരുന്നു.
തലമുറകളായി അടിമയായിരിക്കുന്ന system ഇസ്ലാം അവസാനിച്ചു.
ഒരു യജമാനനിൽ കുട്ടിയുണ്ടായാൽ ആ കുട്ടികൾക്ക് സ്വാത്തിൽ അവകാശവും ഇസ്ലാം പതിച്ചു നൽകി.
കൂടാതെ അടിമകളെ വിവാഹം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബി അടിമകളെ വിവാഹം ചെയ്തു മാതൃക കാട്ടി.
[ ഖുർആൻ ] - 4:25
നിങ്ങളിലാര്ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന് കഴിയില്ലെങ്കില് നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്യാം.
നിങ്ങളില് ആരുംതന്നെ ഉടമയെ ഭക്ഷിപ്പിക്കുക, ഉടമയെ അംഗശുദ്ധി ചെയ്യിക്കുക, ഉടമയ്ക്ക് പാനജലം നല്കുക എന്നിങ്ങനെ പറയരുത്. എന്റെ നായകന്, എന്റെ സഹായി എന്നിങ്ങനെ പറഞ്ഞുകൊള്ളട്ടെ. എന്റെ അടിമ, എന്റെ അടിയാത്തി എന്നിങ്ങനെ ആരും പറയരുത്. എന്റെ യുവാവ്, എന്റെ യുവതി, എന്റെ പയ്യന് എന്നിങ്ങനെ പറഞ്ഞുകൊള്ളട്ടെ.” (ബുഖാരി, കിതാബുല് ഇത്ഖ് 2552, മുസ്‌ലിം, കിതാബുല് അല്ഫാള് മിനല് അദബി 2249 – 15).
”നിങ്ങളില് ആരും തന്നെ എന്റെ അടിമ എന്നു പറയരുത്. കാരണം നിങ്ങള് എല്ലാവരും അല്ലാഹുവിന്റെ അടിയാറുകളാണ്. പിന്നെയോ എന്റെ യുവാവ്, എന്റെ യുവതി എന്നു പറഞ്ഞുകൊള്ളട്ടെ. അടിമ, ഉടമ എന്നും പറയരുത്. മറിച്ച് എന്റെ നായകന് എന്നു പറഞ്ഞുകൊള്ളട്ടെ.”
നിങ്ങള് ആരും തന്നെ എന്റെ അടിമ എന്റെ അടിയാത്തി എന്നിങ്ങനെ പറയരുത്. കാരണം നിങ്ങള് എല്ലാവരും തന്നെ അല്ലാഹുവിന്റെ അടിയാറുകളാണ്. നിങ്ങളിലെ സ്ത്രീകള് എല്ലാവരും അല്ലാഹുവിന്റെ അടിയാത്തികളുമാണ്. പകരം എന്റെ ചെറുപ്പക്കാരന്, ചെറുപ്പക്കാരി, എന്റെ യുവാവ്, എന്റെ യുവതി എന്നിങ്ങനെ പറഞ്ഞുകൊള്ളട്ടെ.” (മുസ്‌ലിം, കിതാബുല് അല്ഫാള് മിനല് അദബി: 2249-13,14)
അബ്രാഹാം ലിങ്കൻ അമേരിക്കയിൽ അടിമത്വം നിർത്തൽ ചെയ്തെങ്കിലും ഇന്നും അമേരിക്കയിൽ വെള്ളക്കാരും,കറുത്ത വർഗക്കാരും ഏറ്റുമുട്ടൽ നടക്കുന്നു.
യു.എസിൽ നിന്നും നിരന്തരം വരുന്ന വംശീയ വിദ്വേഷത്തിന്റെയും വേട്ടയുടെയും അതിന് നേതൃത്വം നൽകുന്ന ഭരണ സംവിധാനങ്ങളുടെയും കഥകൾ സർവ്വ സാധാരണമാണ്.ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയ ശാസ്ത്രം ലോകത്തുണ്ടോ?
റേസിസം കൊണ്ട് സഹികെട്ടാണ് ബോക്സിങ് ഇതിഹാസം മുഹമ്മദലി,ടൈസൺ എന്നിവർ ഇസ്ലാം സ്വീകരിച്ചത്.ഇന്ത്യയിൽ 50 ലക്ഷത്തിനു മുകളിൽ അവര്ണർ സവർണരുടെ പീഡനം ഹേതുവായി സമത്വത്തിനുവേണ്ടി ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഇന്നും ദളിതർ സമത്വത്തിനു വേണ്ടി ഇസ്ലമിലേക്ക് convert
ചെയ്യാറുണ്ട്..
എന്ത് കൊണ്ട് ഓരോ 15 മിനിറ്റിലുംഓരോ ദളിത് ആക്രമണം നടക്കുന്ന ഇന്ത്യയിൽ സ്വാതന്ത്ര chiചിന്തകർക്ക് സമത്വം നൽകാൻ സാധിക്കുന്നില്ല
?
കേരളത്തിനു പുറത്ത് ഇന്നും സവർണന്റെ ഭൂമികയിലേക്ക് സഞ്ചരിക്കാൻ സാധിക്കാതെ അടിമകളെപോലെ ജാതി വിവേചനം നേരിടുന്ന ദളിദരുടെ പ്രശ്നങ്ങൾ കേരള സവർക്കർ യുക്തിവാദികൾ എപ്പോയെങ്കിലും ശബ്ദിച്ചിട്ടുണ്ടോ ?
മറ്റൊന്ന് ലോകത്ത് ആരും ഒച്ചവെക്കാത്ത നിശബ്ദ അടിമവ്യവസ്ഥയാണ് വ്യഭിചാര ശാലകൾ..ലക്ഷക്കണക്കിന് കുട്ടികൾ സെക്സ് ടൂറിസത്തിന്റെ പേരിൽ പീഡിപ്പിക്കപെടുന്നു.
ആധുനിക മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരുടെ കാഴ്ചപ്പാടിൽ സെക്സ് വർക്ക് എല്ലാ രാജ്യങ്ങളിലും ലീഗൽ ആക്കണം. ഇതുവരെ ലീഗലൈസ് ചെയ്യാത്ത രാജ്യങ്ങളിലും അധികം താമസിയാതെ നിയമവിധേയമാക്കും എന്ന പ്രതീക്ഷകൂടി വെച്ചുപുലർത്തുന്നവരാണിവർ. എന്നാൽ ഈ ലൈംഗിക വാണിജ്യത്തിന്റെ പേരിൽ അരങ്ങേറുന്ന കൊടിയ മനുഷ്യത്ത വിരുദ്ധ പ്രവർത്തങ്ങളെ കുറിച്ച് യുക്തിവാദികൾ നാവ് ചലിപ്പിക്കാറുണ്ടോ 
Comments
Post a Comment