❓പരിണാമവാദം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ?

    ❓പരിണാമവാദം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ?

✅ഖണ്ഡിതമായി തെളിയിക്കപ്പെട്ട #ശാസ്ത്ര സത്യങ്ങള്ക്ക് വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത് തീര്ത്തും ശരിയാണ്. എന്നാല്, ശാസ്ത്രനിഗമനങ്ങള്ക്കോ ചരിത്രപരമായ അനുമാനങ്ങള്ക്കോ ഇതു ബാധകമല്ല.
പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്. പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര് പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. ഇതിനെ ഇസ്ലാം എതിര്ക്കുന്നില്ല.
എന്നാല് ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമ വാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്മ തന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. (ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33).
പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്സ് ഡാര്വിന് പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: “എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന് ഘട്ടത്തിനു മുമ്പ് തീര്ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന വിപുലമായ ഫോസില്പാളികളുടെ അഭാവം ഉള്ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്. ഇതു വിശദീകരിക്കാനാവാതെ തുടരും..” (ഒറിജിന് ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധരണം, ഡാര്വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23).
ഡാര്വിന് കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട് ‘ഭൂശാസ്ത്ര രേഖയുടെ അപൂര്ണതയെപ്പറ്റി’ എന്നാണ്. ഫോസില് ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്വിന് നല്കുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം.
അദ്ദേഹം എഴുതി: ‘വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്ത്തനകണ്ണികളാല് ചേര്ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്” (ഒറിജിന് ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാര്വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
ചാള്സ് ഡാര്വിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സര്വകലാശാലയിലെ ഭൂഗര്ഭ ശാസ്ത്രവകുപ്പിന്റെ ചെയര്മാന് ഡേവിഡ് എം. റൂപ്പ് എഴുതുന്നു: “തന്റെ സിദ്ധാന്തവും ഫോസില് തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസില് രേഖ വളരെ അപൂര്വമാണെന്നാണ് ഡാര്വിന് പറഞ്ഞത്.
ഡാര്വിനിസത്തില് പരിണാമവാദികള്ക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്സ്ഫോര്ഡ് സര്വകലാശാല 1982-ല് പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡിന്റെ ഡാര്വിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: “ഡാര്വിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാര്വിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയ മനോഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു” (ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).
പ്രമുഖ ഫോസില് ശാസ്ത്രജ്ഞരായ സ്റീഫന് ഗൌള്ഡും നീല്സ് എല്ഡ്രൈഡ്ജും ഡാര്വിനിസത്തില് വിശ്വാസം നഷ്ടപ്പെട്ടതിനാല് പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്ക്കുപോലും തങ്ങള് മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൌര്ബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്.
ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്ക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല് പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്നിന്ന് ഉയര്ത്തപ്പെട്ട ചോദ്യങ്ങള്ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.
പരിണാമവാദികള് ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടര്താല് മനുഷ്യരുടെ ഫോസിലുകള് കണ രോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികള് ചേര്ത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. ഇപ്രകാരം തന്നെയാണ് ഹല്ട്ട് മനുഷ്യന്റെ കഥയും.
ചുരുക്കത്തില്, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്ബലമോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്.
അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ എന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലര്ഥമുള്ളൂ. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ