സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?
ഇസ്ലാമിക മൂല്യങ്ങളുടെ സംഹിതയിൽ ഒരിക്കലും അകറ്റി നിർത്താൻ പറ്റാത്ത മർമ്മ പ്രധാനമായ ഒന്നാണ് ‘സമത്വം’ എന്നത്. പക്ഷെ, ഈ സമത്വ മൂല്യം ഒരിക്കലും തന്നെ അനന്യമായ ഒന്നിനോട് അഥവാ ‘വ്യക്തിഗത’ എന്ന തലവുമായി താരതമ്യം ചെയ്യരുത്. കാരണം, ഇസ്ലാം പഠിപ്പിക്കുന്നു അല്ലാഹുവിന്റെ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും സമന്മാരാണ്, എന്നാൽ അതേ സമയം അവരെല്ലാവരും തുല്യ സ്വാഭവമുള്ളവരോ, തുല്യ കഴിവുള്ളവരോ അതുമല്ലെങ്കിൽ തുല്യ സാദൃശ്യമുള്ളവരോ അല്ല. എന്തിനേറെ പറയണം ഓരോരുത്തരുടെയും വിരലടയാളം പോലും വ്യത്യസ്തമാണ്. ഇത് തന്നെയാണ് നേരത്തെ പറഞ്ഞു പോയത്, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള രണ്ട് വകഭേദങ്ങൾ. നിർവ്വചനങ്ങളിലെ സാദൃശ്യം അതിന് മുഖ്യമായ പങ്ക് വഹിക്കുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ വേർതിരിക്കപ്പെടേണ്ടത് അത്യാവശമാണ്. ഉദാഹരണത്തിന് ബുദ്ധിപരമായ ഏറ്റക്കുറച്ചിലുകൾ മനുഷ്യർക്കിടയിലുണ്ടെങ്കിലും മറ്റ് സൃഷ്ടികളുമായി വെച്ച് നോക്കുമ്പോൾ മനുഷ്യർ വിശേഷ ബുദ്ധി കൂടിയവരാണ്. ഈ വാക്യങ്ങളെ വ്യാഖ്യാനിച്ചെടുത്താൽ മനുഷ്യ സമത്വ ബോധത്തെയും, ആകെ മനുഷ്യരിലെ വ്യത്യസ്ത സ്വഭാവങ്ങൾ, ഗുണങ്ങൾ എന്നിവയെയും വേർതിരിക്കാവുന്നതാണ്. ഒരുത്തന് മറ്റൊരാളുടെ മേലുള്ള വലിപ്പവ...
Comments
Post a Comment