❓എന്തുകൊണ്ട് ഇസ്ലാം ലോകത്ത്‌ അതിവേഗം പ്രചരിക്കുന്നു?

    ❓എന്തുകൊണ്ട് ഇസ്ലാം ലോകത്ത്‌ അതിവേഗം പ്രചരിക്കുന്നു?


✅ലോകത്തേറ്റവും വേഗത്തിൽ വളരുന്ന മത-ദർശനമായി ഇസ്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രൈസ്തവരുടെ എണ്ണത്തെ മുസ്ലീങ്ങൾ മറികടക്കുമെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിൽ ഓരോവർഷവും എത്തിച്ചേരുന്ന കുടിയേറ്റക്കാരിൽ ഏറെയും മുസ്ലീങ്ങളാണെന്നും ഗവേഷകർ പറയുന്നു. ലോകത്തേറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമായി 2050-ഓടെ ഇന്ത്യ മാറുമെന്നും ഗവേഷകർ പറയുന്നു.
ബുദ്ധിജീവികളും എഴുത്തുകാരും മത നേതാക്കളും സ്പോർട്സ് താരങ്ങളും ഡോക്ടർമാരടക്കം വിദ്യാസമ്പന്നരും സാധാരണക്കാരുമെല്ലാം എന്ത് കൊണ്ടാണ് ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്നത്?!
സ്രഷ്ടാവായ ഏകദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ ദൂതന്മാരെ പിന്പറ്റുകയും ചെയ്യുകയെന്ന, അന്ധവിശ്വാസങ്ങളില്നിന്ന് മുക്തമായ ആദര്ശത്തിലേക്ക് ചിന്തിക്കുന്നവര് ആകൃഷ്ടരായതാണ് ഇസ്ലാം അതിവേഗം വ്യാപിക്കുവാനുണ്ടായ കാരണം. വ്യാജ ദൈവങ്ങളും അവയുടെ ദല്ലാളന്മാരായ പൗരോഹിത്യവും ബന്ധനസ്ഥമാക്കി വെച്ചിരുന്ന മനുഷ്യധിഷണയെ പ്രവര്ത്തനോന്മുഖമാക്കുന്ന ദൈവസമര്പ്പണത്തിന്റെ പാതയിലേക്ക് ചിന്തിക്കുന്ന ജനങ്ങള് ആകര്ഷിക്കപ്പെടുക സ്വാഭാവികമായിരുന്നു.
തലച്ചോർ ദൈവത്തിന്റെ വരദാനമാണ്. അത് യഥാതഥം ഉപയോഗിച്ചാൽ പ്രപഞ്ചസൃഷ്ടാവിനെ കണ്ടെത്താം. ദൈവം ദൈവം മാത്രം. ദൈവത്തിന് തുല്യനായി ആരും തന്നെയില്ല. ദൈവത്തെ ദൈവമായും സൃഷ്ടികളെ സൃഷ്ടികളായും കാണാൻ പഠിപ്പിച്ച ഏക മതം ഇസ്ലാമാണ്. മനുഷ്യരാശിക്ക് ഏകതാ ബോധവും ദിശാബോധവും നൽകുന്നതും ഇസ്ലാം മാത്രം. ഇസ്ലാം പഠിപ്പിക്കുന്ന അവകാശബോധവും ജനാധിപത്യവും സ്വാതന്ത്ര്യവുമെല്ലാം ആയിരക്കണക്കിനാളുകളെ ഇസ്ലാമിലേക്ക് ആകർഷിച്ചു.
ദൈവത്തിന്റെ ഏകത്വത്തോടൊപ്പം ഇസ്ലാം മുന്നോട്ടുവെച്ച മനുഷ്യസമൂഹത്തിന്റെ ഏകതയെന്ന ആശയം ജന്മത്തിന്റെ പേരില് കെട്ടിയുയര്ത്തപ്പെട്ട സങ്കുചിതത്വങ്ങളുടെയെല്ലാം അടിവേരറുക്കുന്നതാണ്. ജാതിയുടെയും വര്ഗത്തിന്റെയും പേരില് അടിച്ചമര്ത്തപ്പെട്ടു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങള് ഏകമാനവതയുടെ സന്ദേശത്തിലേക്ക് കടന്നുവന്നതും ഇസ്ലാമിന്റെ വ്യാപനത്തിന് നിമിത്തമായിട്ടുണ്ട്.
മുസ്ലീം ദൗത്യസംഘത്തിന്റെ പ്രവർത്തനം മൂലം കേരളത്തിലെ പല പ്രദേശങ്ങളും കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിച്ചു. കച്ചവടാവശ്യാര്ഥവും മറ്റും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെത്തിയ മുസ്ലിംകളുടെ നിസ്വാര്ഥതവും ആത്മാര്ഥവുമായ ജീവിതവും അന്നാട്ടുകാരെ ഇസ്ലാമിലേക്ക് ആകര്ഷിക്കുവാന് കാരണമായിട്ടുണ്ട്.
സാമൂഹിക രീതിക്ക് ഇസ്ലാം നൽകിയ ഊന്നലാണ് അതിവേഗം കേരളത്തിൽ ഇസ്ലാം പ്രചരിക്കാൻ ഇടയാക്കിയത്. ഉയര്ന്ന ജാതിക്കാരും കീഴ്ജാതിക്കാരും ആചാരമര്യാദകൾക്കെതിരെ വല്ലതും ചെയ്താല് അപമാനത്തിൽ നിന്ന് രക്ഷപ്പെടാനായി നാടുവിടുകയായിരുന്നു പതിവ്. മുസ്ലീമായാൽ അതിൽ നിന്ന്‌ രക്ഷപ്പെടാനും മാന്യമായി ജീവിക്കാനും കഴിയുമെന്നവർ അറിഞ്ഞു. അങ്ങനെ ഇസ്ലാമിനെ രക്ഷാസങ്കേതമായും അവര് കരുതി. ഉയര്ന്ന ജാതിക്കാർക്കിടയിലും ഈ ബോധം വേരൂന്നി.
ഹിന്ദുക്കൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് വരുന്നതിനെ അക്കാലത്തെ ഹിന്ദു രാജാക്കന്മാർ തടഞ്ഞിരുന്നില്ല. മറിച്ച് കനത്ത സംരക്ഷണവും സഹായവും നല്കി അതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അറേബ്യയിൽ നിന്നു വന്ന മുസ്ലീം ദൗത്യസംഘം നടത്തിയ സമാധാനപരമായ മതപ്രചാരണം വിജയമായിരുന്നു. അതിന്റെ മാറ്റൊലിയാണ് കേരളത്തില് ഇന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
പിൻകുറി:
മതപരമായ സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അന്തസ്സത്തയാണ്. “മതത്തില് യാതൊരുവിധ ബലപ്രയോഗവുമില്ല. സന്മാര്ഗം ദുര്മാര്ഗത്തില്നിന്ന് വ്യക്തമായി വേര്തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു” (അല്ബഖറ:256). ദൈവിക സന്ദേശം ജനങ്ങള്ക്കെത്തിച്ചുകൊടുക്കുക മാത്രമാണ് പ്രവാചകന്മാരുടെ ദൗത്യം. ഇസ്‌ലാമിലേക്ക് കടന്നുവരാന് ആരെയും പ്രവാചകന് നിര്ബന്ധിച്ചിട്ടില്ല. അത് ഇസ്‌ലാമിന്റെ നയവുമല്ല. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിനെ അറിഞ്ഞംഗീകരിച്ച് ത്യപ്തിപ്പെട്ടാണ് അതിലേക്ക് ആളുകള് കടന്നുവന്നത്; ബലാല്ക്കാരമായിട്ടില്ല. വല്ല നന്മയും ആഗ്രഹിച്ച് പിതാവ് മക്കളെയോ മക്കള് പിതാവിനെയോ ഇസ്‌ലാമിലേക്ക് വരാന് സമ്മര്ദം ചെലുത്തുന്നതു പോലും പ്രവാചകന് വെറുത്തിരുന്നു. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ