ബൈബിൾ പുതിയ നിയമത്തിലെ ഏകദൈവ വിശ്വാസം ❓

കറകളഞ്ഞ ഏകദൈവ വിശ്വാസമായിരുന്നു മഹാനായ
#യേശുവിന്റെ അധ്യാപനമെന്നു വ്യക്തമാക്കുന്ന ധാരാളം വചനങ്ങള്
നമുക്ക് പുതിയ നിയമത്തില്
വായിക്കാന്
കഴിയും. ഒരു വ്യാഖ്യാനവും വിശദീകരണവും ആവശ്യമില്ലാത്ത വിധം ആ വചനങ്ങള്
നമ്മോട് സത്യം പറയുന്നത് കാണുക:
ഒരേയൊരു ദൈവം നമുക്ക്:
"യിസ്രായേലേ കേള്ക്ക; നമ്മുടെ ദൈവമായ കര്ത്താവ് ഏക കര്ത്താവ്, നിന്റെ ദൈവമായ കര്ത്താവിനെ നീ പൂര്ണ ഹൃദയത്തോടും പൂര്ണാത്മാവോടും പൂര്ണ മനസ്സോടും പൂര്ണ ശക്തിയോടും കൂടി സ്നേഹിക്കണം" (മാര്ക്കോസ് 12:29-30)
"യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കര്ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു" (മത്തായി 4:10)
ദൈവം അദൃശ്യനാണ്:
“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില് ഇരിക്കുന്ന ഏകജാതനായ പുത്രന് അവനെ വെളിപ്പെടുത്തിയിരിക്കുന്നു" (യോഹന്നാന് 1:18)
“എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള് അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല" (യോഹന്നാന് 5:37)
ദൈവം അത്യുന്നതനാണ്:
"ആമേന്, ആമേന്, ഞാന് നിങ്ങളോടു പറയുന്നു: ദാസന് യജമാനനെക്കാള് വലിയവന് അല്ല; ദൂതന് തന്നെ അയച്ചവനെക്കാള് വലിയവനുമല്ല" (യോഹന്നാന് 13:16)
"എന്റെ പിതാവ് എല്ലാവരെക്കാളും ഉന്നതനാണ്" (യോഹന്നാന് 10:29)
"എന്റെ പിതാവ് എന്നെക്കാളും ഉന്നതനാണ്" (യോഹന്നാന് 14:28)
ഏകദൈവത്തോട് മാത്രം പ്രാര്ഥിക്കുക:
ഏകനായ പിതാവിനോട് അഥവാ ദൈവത്തോട് മാത്രം പ്രാര്ഥിക്കണം എന്നതാണ് യേശുവിന്റെ അധ്യാപനമെന്നു ബൈബിള് നമ്മെ പഠിപ്പിക്കുന്നു: "നിങ്ങള് ഈവണ്ണം പ്രാര്ത്ഥിപ്പിന്; സ്വര്ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; …രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ” (മത്തായി 6:9-13)
പുരോഹിതന്മാര് ഒരുക്കിയ കുരിശില് നിന്നും ഏകദൈവത്തോട് രക്ഷ തേടുന്ന യേശുവിനെ നാം ബൈബിളില് കാണുന്നു: "പിന്നെ അവന് അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില് ഈ പാനപാത്രം എങ്കല് നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന് ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്ത്ഥിച്ചു" (മത്തായി 26:39)
"പിതാവേ നിന്റെ കൈകളിലേക്ക് എന്റെ ആത്മാവിനെ ഞാന് ഏല്പ്പിക്കുന്നു" (ലുക്കോസ് 23:46)
അദൃശ്യജ്ഞാനവും സ്വയം കഴിവും പിതാവിനു (ഏകദൈവം) മാത്രം:
അദൃശ്യമറിയുവാന് യേശുവിനു കഴിയുമായിരുന്നില്ല. ഏകദൈവത്തിനു മാത്രമേ അതിനുള്ള കഴിവുള്ളൂ എന്ന് അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നു: "ആ നാളും ആ നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല" (മാര്ക്കോസ് 13:32)
യേശു കാണിച്ച അത്ഭുത പ്രകടനങ്ങള് യേശുവിന്റെ ദിവ്യത്വത്തിനുള്ള തെളിവായി ക്രിസ്തീയ സഹോദരങ്ങള് എടുത്തു കാണിക്കാറുണ്ട്. എന്നാല് യേശു പറയുന്നത് നോക്കൂ: "ആകയാല് യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേന്, ആമേന്, ഞാന് നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാന് കഴികയില്ല; അവന് ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു" (യോഹന്നാന് 5:19)
"എനിക്കു സ്വതേ ഒന്നും ചെയ്വാന് കഴിയുന്നതല്ല; ഞാന് കേള്ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന് എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാന് ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു" (യോഹന്നാന് 5:30)
"യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്വാന് ഇച്ഛിക്കുന്നവന് ഈ ഉപദേശം ദൈവത്തില് നിന്നുള്ളതോ ഞാന് സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവന് സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവ൯ സത്യവാന് ആകുന്നു; നീതികേടു അവനില് ഇല്ല" (യോഹന്നാന് 7:16-18)
"ഞാന് സ്വന്തമായി ഒന്നും പ്രവര്ത്തിക്കുന്നില്ല" (യോഹന്നാന് 8:28)
ചുരുക്കത്തില് ബൈബിളില് ത്രിയേകത്വമല്ല, ദൈവത്തിന്റെ വ്യക്തമായ ഏകത്വമാണ് നമുക്ക് കാണാന് കഴിയുക. ഇതിനെതിരില് ത്രിയേകത്വം സ്ഥാപിക്കാന് ചില വചനങ്ങളെ വ്യാഖ്യാനിച്ചൊപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കാറുള്ളത്. ചില പദങ്ങളിലും പ്രയോഗങ്ങളിലുമുള്ള കളികള് മാത്രം. വ്യക്തമായ ഭാഷയില് ത്രിയേകത്വമോ യേശുവിന്റെ ദിവ്യത്വമോ സ്ഥാപിക്കുന്ന വചനങ്ങള് ബൈബിളില് ഇല്ലെന്നതാണ് സത്യം. (courtesy)
Comments
Post a Comment