മനുഷ്യൻ ഏത് മതത്തിൽ ജനിക്കണം എന്ന് തീരുമാനിച്ചത് അല്ലാഹു അല്ലെ?
മനുഷ്യൻ ഏത് മതത്തിൽ ജനിക്കണം എന്ന് തീരുമാനിച്ചത് അല്ലാഹു അല്ലെ?
ഉത്തരം...
ഭൂമിയിൽ ഓരോ കാലഘട്ടത്തിലും ജനിക്കുന്ന ആളുകൾക്ക് അന്ന് ജീവിച്ച പ്രവാചകൻമാരെ അനുസരിക്കേണ്ടിയിരുന്നു. പക്ഷെ അതിന്റെ അർത്ഥം വ്യത്യാസ്ത മതങ്ങൾ ദൈവം സൃഷ്ടിച്ചു എന്നല്ല..
യഥാർത്ഥത്തിൽ അല്ലാഹു കുറെ മതം ഭൂമിയിൽ സൃഷ്ടിചിട്ടില്ല ഒരൊറ്റ മതമാണ് #ആദം മുതൽ മുഹമ്മദ് (സ) വരെ. അത് ഇസ്ലാം ആണ്. പല ഭാഷകളിൽ പല പേരുകൾ ആണെങ്കിലും ആശയം ഒന്നാണ്. മനുഷ്യൻ വേദങ്ങളിൽ ഉണ്ടാക്കിയ വെട്ടി തിരുത്തലുകൾ കൊണ്ടാണ് വിവിധ കാലഘട്ടങ്ങളിലെ പ്രവാചകന്മാരുടെ ആശയങ്ങളിൽ (മതങ്ങളിൽ) വ്യത്യാസം വരുവാൻ കാരണം..
ഖുർആൻ പറയുന്നു..അല്ലാഹു ഭൂമിയിലേക്ക് നൽകിയ ആ ഒരു ഒറ്റ ആശയം..
ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില് നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില് അവന് നഷ്ടക്കാരില് പെട്ടവനുമായിരിക്കും.
(
ഖുർആൻ 3/85)
ഒന്നു കൂടി വിശദീകരിച്ചു ഖുർആൻ പറയുന്നുണ്ട്.
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
( മുഹമ്മദ് നബിയില് ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്കര്മ്മം പ്രവര്ത്തിക്കുകയും ചെയ്തിട്ടുള്ളവര്ക്ക് അവരുടെ രക്ഷിതാവിങ്കല് അവര് അര്ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്ക്ക് ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
(
ഖുർആൻ 2/62)
അതായത് ഏത് പ്രവാചകൻമാരുടെ കാലഘട്ടത്തിലെ ആശയക്കാർ ആണെങ്കിലും ഇസ്ലാം ആണ് ആശയം എങ്കിൽ അവർക്ക് ദുഖികേണ്ടതില്ല.
യഥാർത്ഥ മതത്തിൽ നിന്ന് എന്തുകൊണ്ടാണ് മനുഷ്യൻ ഭിന്നിച്ചു പോയത് എന്നും ഖുർആൻ പറയുന്നുണ്ട്.. അല്ലെങ്കിൽ അമ്പലത്തിൽ പോയാലും.. ചർച്ചിൽ പോയാലും.. മസ്ജിദിൽ പോയാലും.. സിനഗോഗുകളിൽ പോയാലും.. ഒരൊറ്റ ദൈവം മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. ഒരേ ആശയം പറയുന്ന വിവിധ വേദങ്ങളും.
മനുഷ്യര് ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര് ഭിന്നിച്ചപ്പോള് വിശ്വാസികള്ക്ക്) സന്തോഷവാര്ത്ത അറിയിക്കുവാനും, (നിഷേധികള്ക്ക്) താക്കീത് നല്കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര് (ജനങ്ങള്) ഭിന്നിച്ച വിഷയത്തില് തീര്പ്പുകല്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന് അയച്ചുകൊടുത്തു. എന്നാല് വേദം നല്കപ്പെട്ടവര് തന്നെ വ്യക്തമായ തെളിവുകള് വന്നുകിട്ടിയതിനു ശേഷം അതില് (വേദവിഷയത്തില്) ഭിന്നിച്ചിട്ടുള്ളത് അവര് തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല് ഏതൊരു സത്യത്തില് നിന്ന് അവര് ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികള്ക്ക് വഴി കാണിച്ചു. താന് ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
(
ഖുർആൻ 2/213)
ഖുർആൻ വളരെ വ്യക്തമായി പറയുന്നു നിങ്ങൾ ഭിന്നിക്കരുത് എന്ന്. എന്നിട്ടും മതകാര്യത്തിൽ ഇന്നും ആളുകൾ ഭിന്നിക്കുന്നത് മനുഷ്യരുടെ തെറ്റുകൾ മൂലം മാത്രംമാണ്.
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَىٰ شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ
നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില് മുറുകെപിടിക്കുക. നിങ്ങള് ഭിന്നിച്ച് പോകരുത്. നിങ്ങള് അന്യോന്യം ശത്രുക്കളായിരുന്നപ്പോള് നിങ്ങള്ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്ക്കുകയും ചെയ്യുക. അവന് നിങ്ങളുടെ മനസ്സുകള് തമ്മില് കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല് നിങ്ങള് സഹോദരങ്ങളായിത്തീര്ന്നു. നിങ്ങള് അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില് നിന്ന് നിങ്ങളെ അവന് രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള് നിങ്ങള്ക്ക് വിവരിച്ചുതരുന്നു; നിങ്ങള് നേര്മാര്ഗം പ്രാപിക്കുവാന് വേണ്ടി.
(
ഖുർആൻ 3/103)
ഒരൊറ്റ മതം മാത്രമേ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളു എന്ന് ഖുർആൻ പഠിക്കുമ്പോൾ മനസ്സിലാകും അപ്പോൾ പിന്നെ ഏത് മതത്തിൽ ജനിക്കണം/ ഏത് ആശയം സ്വീകരിക്കണം എന്ന് അല്ലാഹു വ്യത്യസ്തമായി തീരുമാനിച്ചു എന്ന ആരോപണം അപ്രസക്തമാണ്.
വിവിധ കാലഘട്ടത്തിലെ പ്രവാചകൻമാരെ ആശയങ്ങൾ വളച്ചൊടിച്ചു ഇവിടെ മതങ്ങൾ സൃഷ്ടിച്ചത്തിന്റെ പൂർണ ഉത്തരവാദിത്യം മനുഷ്യന് മാത്രമാണ്..അവസാനത്തെ ദൈവിക സന്ദേശമായ ഇസ്ലാമിൽ സഹോദരൻ വിശ്വസിക്കാൻ ശ്രമിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേക്കുള്ള ദൂതന് ചെല്ലുമ്പോഴൊക്കെ അവര് അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള് അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്ക്കുകയും ചെയ്തു. ആകയാല് വിശ്വസിക്കാത്ത ജനങ്ങള്ക്ക് നാശം!
(
ഖുർആൻ 23/44)
Comments
Post a Comment