ആരാണ് കാഫിര്‍? നിരവധി ആളുകൾ ചോദിക്കുന്നു... ഹിന്ദുവോ, കൃസ്ത്യാനിയോ, ജൂതനോ, ബുദ്ധനോ, ജൈനനോ?
ആരാണ് കാഫിര്‍? നിരവധി ആളുകൾ ചോദിക്കുന്നു... ഹിന്ദുവോ, കൃസ്ത്യാനിയോ, ജൂതനോ, ബുദ്ധനോ, ജൈനനോ?
ഇസ്ലാമിതര ഏതെങ്കിലുമൊരു മതക്കാരനെ ഖുർആൻ കാഫിര് എന്ന് വിളിച്ചിട്ടില്ല.
കാഫിര് എന്നതിന് സാങ്കേതിക ഭാഷാര്ത്ഥം മറച്ചു പിടിക്കുന്നവന് എന്നാണ്.
അല്ലാഹു, ജഗദീശ്വരന്, ജഗദ്നിയന്താവ്, പരബ്രഹ്മം, യഹോവ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഏകദൈവികമായ അസ്തിത്വത്തെ പൂര്ണാര്ത്ഥത്തില് മനസ്സിലാക്കിയിട്ടും ആ പ്രാപഞ്ചിക സത്യത്തെ മറ്റുള്ളവരുടെ മുന്നിൽ പ്രഘോഷിക്കാതെ മറച്ചു പിടിക്കുകയും സ്വതാത്പര്യാര്ത്ഥം അതിനെതിരെ പോരടിക്കുകയും ചെയ്യുന്നവനാണ് കാഫിര്.
ഇനി നിങ്ങൾ ഓരോരുത്തരും ചിന്തിക്കുക. നിങ്ങൾ ഈ കാറ്റഗറിയില് പെടുന്ന ആളാണോ അല്ലേ എന്ന്.
ഇനി കാഫിറിനെതിരെ പോരാടണം കൊല്ലണം എന്നൊക്കെ ഖുര്ആനിലുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെങ്കില്.
അത് രണ്ടു വിഭാഗം ആളുകളെ മാത്രമാണ്.
ഒന്നാമത്തെ ക്യാറ്റഗറി ഇങ്ങോട്ട് ആക്രമിക്കാൻ വരുന്നവരെ മാത്രം. ഇവരെ തിരിച്ച് ആക്രമിക്കുന്നതിന് കൃത്യമായ മാര്ഗരേഖയുണ്ട്. അവര് ആക്രമിച്ച അത്രേം മാത്രമേ തിരിച്ചും പാടുള്ളൂ. അവര് ഒരൊറ്റ ഇടിയേ ഇടിച്ചിട്ടുള്ളു തിരിച്ചും അതിന് മാത്രമേ അനുവാദം ഉള്ളു. തിരിച്ച് ഇടിക്കാന് പോകുമ്പോൾ അവന്റെ വീട്ടിലെ സ്ത്രീകളെയോ കുട്ടികളെയോ രൂക്ഷമായി ഒന്ന് നോക്കാൻ പോലും അനുവാദം ഇസ്ലാം നല്കുന്നുമില്ല. (ഇവിടെയാണ് കൈവെട്ട് പോലെയുള്ള സംഗതി ഇസ്ലാമിക ദൃഷ്ട്യാ പാപമായി മാറുന്നത്)
രണ്ടാമത്തെ ക്യാറ്റഗറി മുസ്ലിം സ്റ്റേറ്റിനെതിരെ ഒരുവന് വന്നാൽ എങ്ങനെ അവനെ നേരിടണം എന്നതാണ്. അതിനാവശ്യമായ ഭരണഘടനാ നിര്ദേശങ്ങളില് പെട്ടവയാണ് പിരടി വെട്ടലും, വിരലു മുറിക്കലും, യുദ്ധം നിഷിദ്ധമായ മാസങ്ങൾ ഒഴികെയുള്ള മാസങ്ങളിൽ മാത്രം യുദ്ധം ചെയ്യലും, കീഴടങ്ങി വരുന്നവരെ ആക്രമിക്കാതിരിക്കലും ഒക്കെ. ഖുര്ആനിന്റെ അത്തരം നിര്ദേശങ്ങള് പ്രകാരം ഒരുവന് ആയുധം എടുക്കണമെങ്കില് ആദ്യം വേണ്ടത് ഒരു ഇസ്ലാമിക ഭരണഘടന അനുസരിച്ചുള്ള ഒരു രാജ്യവും അതിനൊരു ഭരണാധികാരിയും ആണ്. അദ്ദേഹം പറഞ്ഞാൽ മാത്രമേ അത്തരം നിര്ദേശങ്ങള് പാലിക്കേണ്ടതുള്ളു. (ഇവിടെയാണ് ചാവേര് സ്ഫോടനങ്ങളും മറ്റും ഇസ്ലാമില് പാപമായി മാറുന്നതും അവര് ഇസ്ലാമല്ല എന്ന് മറ്റ് മുസ്ലിംകള് ഒന്നടങ്കം പറയുന്നതും.) ഇനി ആ ഭരണാധികാരിക്ക് യുദ്ധം, കൊലപാതകം പോലെയുള്ള വിഷയങ്ങളിൽ സ്വതന്ത്ര തീരുമാനം എടുക്കാന് ഇസ്ലാമിക ഭരണഘടന അനുവാദം നല്കുന്നുമുണ്ട്....
ഇതേപോലെ തന്നെ മുസ്ലിംകൾ ന്യൂനപക്ഷമായ ഒരു രാജ്യത്ത് ആ രാജ്യത്തിന്റെ നിയമം അനുസരിച്ച് എങ്ങനെ അച്ചടക്കത്തോടെ ഒരു വിശ്വാസി ജീവിക്കണമെന്നും ഖുര്ആന് കൃത്യമായി പറഞ്ഞു തരുന്നുണ്ട്.
അപ്പോൾ ഇതാണ് കാര്യം. അല്ലാതെ സംഘികളും ജൂതന്മാരും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ മുസ്ലിംകൾ മൊത്തം കൊല്ലാനും ചാവാനും നടക്കുന്നവരല്ല.
അത്തരം തെറ്റിദ്ധാരണകള് ഖുര്ആന് അനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോടം അസ്ഥാനത്താണ് അസംബന്ധവുമാണ്.
മുബാറക്ക് റാവുത്തർ
22/05/2019
Comments
Post a Comment