എന്തൊക്കെയാണ് സ്ത്രീക്ക് ഇസ്ലാം നല്‍കിയ അവകാശങ്ങള്‍ ?

എന്തൊക്കെയാണ് സ്ത്രീക്ക് ഇസ്ലാം നല്കിയ അവകാശങ്ങള്?


✅1. ജീവിക്കാനുള്ള അവകാശം:
ഭാര്യ പ്രസവിച്ചത് പെണ്കുഞ്ഞാണെന്ന് മനസ്സിലാക്കിയാല് അതിനെ കൊന്നുകളയുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നവരായിരുന്നു അറബികള് (ഖുര്ആന് 16:59). പെണ്ണിനെ ജീവിക്കുവാന് അനുവദിക്കാത്ത കുടിലതയെ ഖുര്ആന് വിമര്ശിക്കുന്നു (16:59,81:9). പുരുഷനെപ്പോലെ അവള്ക്കും ജനിക്കുവാനും ജീവിക്കാനും അവകാശമുണ്ടെന്ന് അത് പ്രഖ്യാപിക്കുന്നു.
2. സ്വത്തവകാശം:
പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുര്ആന് സ്ത്രീക്കും നല്കുന്നു (ഖുര്ആന് 4:32). സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത് മാത്രമാണ് എന്നാണ് ഖുര്ആനിന്റെ കാഴ്ചപ്പാട്. സ്ത്രീയുടെ സമ്പാദ്യത്തില്നിന്ന് അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാന് ഭര്ത്താവിന് പോലും അവകാശമില്ല.
3. അനന്തരാവകാശം:
മാതാപിതാക്കളുടെ സ്വത്തില് പുത്രിമാര്ക്കും ഓഹരിയുണ്ടെന്നാണ് ഖുര്ആനിന്റെ അധ്യാപനം (ഖുര്ആന് 4:7). മറ്റൊരു മതഗ്രന്ഥവും സ്ത്രീക്ക് അനന്തരസ്വത്തില് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്നില്ലെന്നതാണ് വാസ്തവം. പരിഷ്കൃതമെന്നറിയപ്പെടുന്ന യൂറോപ്പില് പോലും വനിതകള്ക്ക് അനന്തരസ്വത്തില് അവകാശമുണ്ടെന്ന നിയമം കൊണ്ടുവന്നത് ഏതാനും പതിറ്റാണ്ടുകള്ക്കു മുമ്പാണ്. ഖുര്ആനാകട്ടെ, പതിനാലു നൂറ്റാണ്ടുകള്ക്കുമുമ്പുതന്നെ സ്ത്രീകള്ക്ക് അനന്തരസ്വത്തില് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
4. ഇണയെ തെരഞ്ഞെടുക്കുവാനുള്ള അവകാശം:
ഒരു സ്ത്രീയെ അവള്ക്കിഷ്ടമില്ലാത്ത ഒരാള്ക്ക് വിവാഹം ചെയ്തുകൊടുക്കുവാന് ആര്ക്കും അവകാശമില്ല; സ്വന്തം പിതാവിനുപോലും. മുഹമ്മദ് നബി(സ) പറഞ്ഞു: “വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന് പാടില്ല. മൗനമാണ് കന്യകയുടെ സമ്മതം” (ബുഖാരി, മുസ്ലിം)
5. പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം:
സ്ത്രീകള്ക്ക് പഠിക്കുവാനും ചിന്തിക്കുവാനും അവകാശമുണ്ടെന്നാണ് ഖുര്ആനിന്റെ കാഴ്ചപ്പാട്. ഇത് കേവലം ഉപദേശങ്ങളിലൊതുക്കുകയല്ല, പ്രായോഗികമായി കാണിച്ചുതരികയാണ് പ്രവാചകന്(സ) ചെയ്തത്. പ്രവാചകന്റെയും പത്നിമാരുടെയും അടുക്കല് വിജ്ഞാന സമ്പാദനത്തിനായി വനിതകള് സദാ എത്താറുണ്ടായിരുന്നുവെന്ന് ചരിത്രത്തില് കാണാനാവും.
6. വിമര്ശിക്കുവാനുള്ള അവകാശം:
വിമര്ശിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള അവകാശം ഇസ്ലാം സ്ത്രീകള്ക്കു നല്കുന്നുണ്ട്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന ‘ളിഹാര്’ എന്ന സമ്പ്രദായത്തെക്കുറിച്ച് പ്രവാചകനോട് തര്ക്കിച്ച സ്വഹാബി വനിതയുടെ ചോദ്യങ്ങള്ക്കുള്ള ഉത്തരമായാണ് മുജാദിലഃ (തര്ക്കിക്കുന്നവള്) എന്ന അദ്ധ്യായത്തിലെ ആദ്യവചനങ്ങള് അവതരിപ്പിക്കപ്പെട്ടത്. പ്രവാചകന്റെ മുമ്പില് പോലും സ്ത്രീകള്ക്ക് അവകാശങ്ങള്ക്ക് വേണ്ടി സംവദിക്കാനുളള അവകാശം അനുവദിക്കപ്പെട്ടിരുന്നു.
7. സാമൂഹ്യപ്രവര്ത്തനങ്ങളില് പങ്കെടുക്കുന്നതിനുള്ള അവകാശം:
രാഷ്ട്രകാര്യങ്ങളില് സംബന്ധിക്കുന്നത് സ്വാഭാവികമായും പുരുഷന്മാരാണെങ്കിലും സ്ത്രീകള്ക്കും രാഷ്ട്രസംബന്ധമായ കാര്യങ്ങളില് പങ്കുവഹിക്കാന് ഇസ്ലാം സ്വാതന്ത്യ്രം നല്കിയിട്ടുണ്ട്. യുദ്ധരംഗത്തും മറ്റും പടപൊരുതുന്നവര്ക്ക് സഹായികളായി വര്ത്തിക്കുവാന് മുസ്ലിം വനിതകള് രംഗത്തുണ്ടായിരുന്നു. സന്നിഗ്ധ ഘട്ടങ്ങളില് സമരമുഖത്തിറങ്ങാന് വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാ രത്നങ്ങളുണ്ടായിട്ടുണ്ട് ഇസ്ലാമിക ചരിത്രത്തില്.
8. വിവാഹമൂല്യത്തിനുള്ള അവകാശം:
വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അവകാശമാണ് ‘മഹര്’ ലഭിക്കുകയെന്നത്. തനിക്ക് ആവശ്യമുള്ള ‘മഹര്’ തന്റെ കൈകാര്യകര്ത്താവ് മുഖേന ആവശ്യപ്പെടുവാന് സ്ത്രീക്ക് അവകാശമുണ്ട്. ഈ വിവാഹമൂല്യം നല്കേണ്ടത് പുരുഷന്റെ ബാധ്യതയാണ് (ഖുർആൻ 4:4). നല്കപ്പെടുന്ന വിവാഹമൂല്യം സ്ത്രീയുടെ സമ്പത്തായാണ് പരിഗണിക്കപ്പെടുന്നത്. അവളുടെ സമ്മതമില്ലാതെ ആര്ക്കും അതില്നിന്നും ഒന്നും എടുക്കാനാവില്ല.
9. വിവാഹമോചനത്തിനുള്ള അവകാശം:
ഭര്ത്താവിനോടൊപ്പം ജീവിക്കുവാന് സാധ്യമല്ലാത്ത അവസ്ഥയില് വിവാഹമോചനം നേടാന് സ്ത്രീക്ക് അവകാശമുണ്ട്. ‘ഖുല്അ്’, ‘ഫസ്ഖ്’ എന്നീ രണ്ട് സാങ്കേതിക ശബ്ദങ്ങളിലാണ് സ്ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്. താനിഷ്ടപ്പെടാത്ത ഒരു ഭര്ത്താവിനോടൊപ്പം പൊറുക്കാന് ഇസ്ലാം സ്ത്രീയെ നിര്ബന്ധിക്കുന്നില്ല. അവള്ക്ക് അനിവാര്യമായ സാഹചര്യത്തില് വിവാഹമോചനം നേടാവുന്നതാണ്. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ