ഖുർആൻ മക്കക്കും അറബികൾക്കും മാത്രമോ⁉

 ഖുർആൻ മക്കക്കും അറബികൾക്കും മാത്രമോ⁉ 


വിമർശകരുടെ #ദുർവ്യാഖ്യാനത്തിന്‌ ഈ.ആരോപണത്തിന് ഖുർആനിൽ തന്നെ മറുപടിയുണ്ട്.
🎯 "ലോകത്തിന് മുഴുവന്.കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
ലോകത്തിന് മുഴുവൻ അനുഗ്രഹമായാണ് പ്രവാചകൻ നിയുക്തനായത് എന്നാണു ഖുർആൻ വ്യക്തമായിപറയുന്നത്. ഖുർആൻ വീണ്ടും വ്യക്തമാക്കുന്നത് കാണുക:
🎯"തന്റെ ദാസന്റെ മേല്സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്ആന്) അവതരിപ്പിച്ചവന് അനുഗ്രഹപൂര്ണ്ണനാകുന്നു. അദ്ദേഹം (റസൂല്) ലോകര്ക്ക് ഒരു താക്കീതുകാരന് ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (25:1)
لِلْعَالَمِين എന്ന വാക്കാണ്‌ ഈ രണ്ട് വചനങ്ങളിലും ഖുർആൻ പ്രയോഗിക്കുന്നത്. ആലമീൻ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി ഈ പ്രപഞ്ചത്തോളം വിശാലമാണ് എന്ന് അറിയാഞ്ഞിട്ടായിരിക്കാം അനിൽ ഈ ആരോപണവുമായി വന്നത്.പ്രവാചകൻ ലോകത്തിനു മുഴുവനായി നിയുക്തനായ ദൈവ ദൂതൻ ആണെന്ന വാദം മുസ്ലിംകൾ ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ട് നുണ പറയുകയാണ്‌ എന്ന് ആരോപിക്കുന്ന അനിലിന്റെ ആരോപണങ്ങളുടെ അടിക്കല്ല് തകർക്കുകയാണ് ഈ രണ്ടു വചനങ്ങൾ.🎯
ഇനിയും കാണുക, അനിൽ കുമാർ കാണാത്ത വചനങ്ങൾ:
🎯 "സംശയമില്ല; മനുഷ്യര്ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല് ആരെങ്കിലും നേര്വഴി സ്വീകരിച്ചാല് അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല് അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്ത്താവൊന്നുമല്ല." (39:41)
🎯"ഇത് മുഴുവന് മനുഷ്യര്ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്ക്ക് മുന്നറിയിപ്പ് നല്കാന്. അവന് ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്. വിചാരശാലികള് ചിന്തിച്ചു മനസ്സിലാക്കാനും." (14:52)
🔰'മനുഷ്യർക്ക്‌ ' എന്നാണ് ഖുർആൻ പറയുന്നത്. 😎 അറബികൾക്ക് മാത്രം എന്നല്ല.
ലോകത്തുള്ള സർവ മനുഷ്യർക്കും മാർഗ്ഗ ദർശനമാണ് ഖുർആൻ എന്നാണ്‌ പറയുന്നത്. അറബികളെ മാത്രമേ മനുഷ്യരായി അനിൽ കാണുന്നുള്ളൂവെങ്കിൽ എനിക്ക് ഒന്നും പറയാനില്ല.
മുകളിൽ കൊടുത്ത ഏതാനും വചനങ്ങൾ തന്നെ ഇക്കാര്യത്തിൽ അനിൽകുമാറിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ പര്യാപ്തമാണ്.
കാലാ കാലങ്ങളായി മിഷനറിമാർ പ്രചരിപ്പിക്കുന്ന വാറോലകൾ മാത്രമാണിവ .ഇനി അനിൽകുമാറിന്റെ ദുർവ്യാഖ്യാനങ്ങൾ കൂടി പരിശോധിക്കാം:
സത്യനിഷേധികള് ചോദിക്കുന്നു: " ഇയാള്ക്ക് ഇയാളുടെ നാഥനില് നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല് നീ ഒരു മുന്നറിയിപ്പുകാരന് മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി. (##)
ഈ വചനം എങ്ങനെയാണ് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് എന്ന് മനസിലാവുന്നില്ല .
ജനങ്ങൾ (ജന സമൂഹം). എന്നാണ് ഖുർആന്റെ പ്രയോഗം. പ്രവാചകൻ അന്ത്യ ദൂതർ ആണെന്ന് ഖുർആൻ വ്യക്തമായി തന്നെ പറയുന്നു. അതിനാൽ തന്നെ ആ പ്രവാചകന്റെ ജനത അദേഹത്തിന്റെ സമകാലികരും ഭാവി സമൂഹവുമാണ്. അവർ ലോകത്തെ മുഴുവൻ ജനങ്ങളുമാണെന്ന് ഖുർആൻ പറഞ്ഞത് മുകളിൽ കൊടുത്തിട്ടുണ്ട്‌.
4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്റെ ചുറ്റുഭാഗത്തുമുള്ളവര്ക്ക്‌ നീ താക്കീത് നല്കാന് വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)
മക്ക്ക്കാരാണ് നബിയുടെ പ്രാഥമിക പ്രബോധിത സമൂഹം.ആ താകീത് അവരിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ആലമീൻ എന്ന ആവർത്തിച്ചുള്ള പ്രയോഗത്തോടെ പകൽ പോലെ വ്യക്തമായി.
ഖുർആനിന്റെ ശൈലി മനസ്സിലാക്കാത്തത് കൊണ്ടാണ് അനിൽകുമാർ ഈ വാദങ്ങളുമായി വരുന്നത്. ഖുർആൻ പ്രാഥമികമായി അഭിസംബോധന ചെയ്യുന്നത് പ്രവാചകനെ തന്നെയാണ്. പിന്നീട് നബിയുടെ അനുയായികളെ, പിന്നീട് ലോക സമൂഹത്തെ.
ഇഖ്രഹ് ( വായിക്കുക ) എന്ന ഖുർആന്റെ കല്പ്പന ആദ്യമായി നബിക്കാണ്. പക്ഷെ, അത് പ്രവാചകനിൽ ഒതുങ്ങുന്നില്ല.🔰🔰 ലോകാവസാനം വരെയുള്ള മാനവരാശിക്ക് ആ കൽപ്പന ബാധകമാണ്. അതേ പ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്ന ഓരോ കാര്യവും പ്രാഥമികമായി നബിയെയും നബിയുടെ സമകാലിക സമൂഹത്തെയും തന്നെയാണ് അഭിസംബോധന ചെയ്യുന്നത്
.അതിനർത്ഥം അവ നബിയിലോ അന്നത്തെ സമൂഹത്തിലോ മാത്രം ഒതുങ്ങുന്നു എന്നല്ല. ഖുർആൻ വളരെ വ്യക്തമായി ലോക ജനതയ്ക്ക് മുഴുവനും മാർഗ്ഗ ദർശനമാണ് എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ മറ്റു ദുര്വ്യാഖ്യാനങ്ങൾക്ക്‌ പഴുതില്ലാത്തതാണ് .
🔰“യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് (കാര്യങ്ങള് ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില് (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)
ഈ വചനം അനിൽ വ്യാഖ്യാനിച്ച പ്രകാരം വ്യാഖ്യാനിച്ചാൽ അരാമിക് ഭാഷയുടെ കാലം കഴിഞ്ഞതോടെ യേശുവിന്റെ ദൌത്യം അപ്രസക്തമായി.വടി കൊടുത്തു അടിവാങ്ങുക എന്ന് പറയുന്നത് ഇതിനാണ്.
ബൈബിൾ കാണുക:
ഇസ്രയേല് ഭവനത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (മത്തായി 15:24)
ഈ വചന പ്രകാരം യേശു ഇസ്രായേലി പ്രവാചകൻ മാത്രമാണ്.*
തന്റെ ആരോപണങ്ങളുടെ അവസാന ഭാഗത്ത്‌ താൻ വെറും അറബികൾക്കുള്ള പ്രവാചകൻ മാത്രമാണെന്ന് മുഹമ്മദ്‌ നബി വിശ്വസിച്ചിരുന്നു. എന്ന് അടിച്ചുവിടുന്നുണ്ട് .ലോക ജനതയ്ക്ക് ആകമാനമുള്ള ദൂതൻ ആണെന്ന് മുസ്ലിംകൾ പറഞ്ഞു പ്രചരിപ്പിച്ചത് ആണെന്നും സ്വന്തം വക എഴുതി വിട്ടിട്ടുണ്ട് . അപ്പോൾ ഞാൻ ആദ്യം ഉദ്ദരിച്ച ആയത്തുകൾ കാണാത്തതാണോ കണ്ടില്ലെന്നു നടിക്കുകയാണോ എന്നൊക്കെ ചോദിക്കേണ്ടി വരും.ചുരുക്കത്തിൽ അവിടെ നിന്നും ഇവിടെ നിന്നും ചില ഭാഗങ്ങൾ അടർത്തി മാറ്റി തെറ്റിധാരണ പരത്താനുള്ള ദുർബലമായ ശ്രമമാണ് ഇവിടെ പാളിപ്പോയത്.(c)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ