ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് നിങ്ങൾ പറയുന്നു, പക്ഷെ നിങ്ങളുടെ കയ്യിലിരിപ്പോ?

 ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് നിങ്ങൾ പറയുന്നു, പക്ഷെ നിങ്ങളുടെ കയ്യിലിരിപ്പോ?  


"പ്രവാചകൻ കാരുണ്യത്തിന്റെ പ്രതീകമാണെന്നും ഇസ്ലാം #സമാധാനത്തിന്റെ #മതമാണെന്നും നിങ്ങൾ പറയുന്നു, പക്ഷെ ലോകത്ത് നടക്കുന്ന സകല പൊട്ടലുകളിലും ഭീകാരാക്രമണങ്ങളിലും തീവ്രവാദികളിലും Isis ആണെങ്കിലും അൽ ഖ്വയ്ദയാണെങ്കിലും നിങ്ങൾ തന്നെ മുഖ്യ പങ്കാളികൾ, ഇനി ഇന്ത്യയിലാണെങ്കിലും മുകളിൽ പറഞ്ഞ വിഷയങ്ങളിലൊക്കെ നിങ്ങൾ തന്നെയാണ് മുന്നിലും ജയിലിൽ കിടക്കുന്നതും?".
തങ്ങളുടെ പാരമ്പര്യ സംസ്കാരത്തിനും അധികാര കേന്ദ്രങ്ങൾക്കും ഭീക്ഷണിയായിക്കൊണ്ട് പാശ്ചാത്യരിലേക്കും പൗരസ്ഥ്യരിലേക്കുമുള്ള ഇസ്ലാമിന്റെ ശീഘ്രഗതിയിലുള്ള കടന്നുകയറ്റം മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ തലപുകഞ്ഞാലോചനയിൽ നിന്നും ഉരുത്തിരിഞ്ഞു രൂപപ്പെട്ട അത്യന്താതുനിക ഗവേഷണങ്ങളാണ് മുസ്ലിം പേരുകളിൽ ഇന്ന് നടക്കുന്ന പൊട്ടലുകളുടേയും ഏറ്റുമുട്ടലുകളുടെയും പിന്നിൽ നടക്കുന്നത്, ഇസ്ലാമിനെ പൊതു സമൂഹത്തിന്റെ മുമ്പിൽ നാറ്റിക്കൽ വഴി വരുന്ന വെറുപ്പിലൂടെ ഇസ്ലാമിലേക്ക് പുതുതായി കടന്നു വരുന്നവരെ പരമാവധി നിരുൽസാഹപ്പെടുത്താമെന്നതിന് പുറമേ മുസ്ലിം സമൂഹത്തേ മൊത്തത്തിൽ അറപ്പും വെറുപ്പുമുളവാക്കി മാറ്റി നിറുത്തേണ്ട ഒരു സമൂഹമാണെന്ന ധാരണ പൊതു സമൂഹത്തിൽ രൂപപ്പെടുത്താം, ഇനി ദീകരപ്രവർത്തിയിൽ പിടിക്കപ്പെട്ടത് ഏതെങ്കിലും മുസ്ലിം നാമധാരിയാണെന്ന് കരുതുക, ഉടനെ ഇസ്ലാമിക ഭീകരവാദി (Islamic terrorist) എന്ന നാമകരണം വന്നിരിക്കും, മറിച്ച് പിടിക്കപ്പെട്ടത് ഒരു കൃസ്ത്യാനിയോ ഹിന്ദുവോ ആണെങ്കിൽ എന്ത് കൊണ്ട് കൃസ്ത്യൻ ഭീകരവാദിയെന്നോ ഹിന്ദു ഭീകരവാദിയെന്നോ ചാപ്പ കുത്തപ്പെടുന്നില്ല?. സോവിയറ്റ് റഷ്യ തകരുന്നത് വരെ തീവ്രവാദി ഭീകരവാദി എന്നീ പദപ്രയോഗങ്ങൾ തന്നെ ലോകം കേട്ടിരുന്നില്ല, പിന്നീട് എന്ത്കൊണ്ട് ആ പേരുകൾ പ്രചാരത്തിലാക്കി, അന്നുവരെ മാർകിസം മുഖ്യശത്രുവായി കണ്ടിരുന്നവർ അത് തകർന്നപ്പോൾ പുതിയ മുഖ്യ ശത്രുസ്ഥാനത്ത് ആരെയാണ് പ്രതിഷ്ടിച്ചത്, അവിടെ നിന്നാണ് നാം ലോകത്തിന്റെ അജണ്ട നിർണയിക്കുന്ന ശക്തികളുടെ ബുദ്ധികേന്ദ്രത്തിലേക്ക് കണ്ണോടിക്കേണ്ടത്.
ഇസ്ലാം ഒരിക്കലും RSS/ LTTE/ബോഡോ/ഐറിഷ് കലാപകാരികളെപ്പോലെ നിരപരാധികളെ കൊന്നൊടുക്കാനോ ഉപദ്രവിക്കാനോ അനുവധിക്കുന്നില്ല, ഇനി ശത്രുവാണെങ്കിൽ പോലും ഇഞ്ചിഞ്ചായി കൊല്ലാൻ പോലും അനുവധിക്കുന്നില്ല, ഒരു നിരപരാധിയുടെ ജീവനെടുത്താൽ മുഴു ലോകത്തേയും ജീവനെടുത്ത പോലെയാണ് കാണുന്നത്, ചതിയിലൂടെയും പിന്നിൽ നിന്നും കൊല്ലാൻ പാടില്ല, സ്ത്രീകളേയും കുട്ടികളെയും പ്രായമായവരേയും ഉപദ്രവിക്കാൻ പാടില്ല, കൃഷിസ്ഥലങ്ങൾ നഷിപ്പിക്കാൻ പാടില്ല, അങ്ങിനെ ഒട്ടനവധി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇസ്ലാമിലെ യുദ്ധ നിയമങ്ങളും സിവിൽ, ക്രിമിനൽ, മനുഷ്യാവകാശങ്ങൾ മുതലായവ, അവകൾ പുസ്തക താളുകളിൽ മാത്രം വിഹരിക്കുന്നതല്ല, ഒരു പരിഥിവരെ അതെല്ലാം ഉയർത്തിപ്പിടിച്ചാണ് മുസ്ലിം സമൂഹം ഇന്നേവരെ നില നിന്ന് പോന്നതും

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ