ആർ വി ബാബുവിനും അതേ ഗണത്തിൽ ചിന്തിക്കുന്നവർക്കും സ്നേഹപൂർവ്വം.

ആർ വി ബാബുവിനും അതേ ഗണത്തിൽ ചിന്തിക്കുന്നവർക്കും സ്നേഹപൂർവ്വം. 

സഹോദര താങ്കൾ പങ്കെടുത്ത ചാനൽ ചർച്ചയിൽ താങ്കളുടെ ആശങ്ക കാണാനിടയായി അത് കണ്ടതു മുതൽ അതേ കുറിച്ച് രണ്ട് വാക്കെങ്കിലും പറയണമെന്ന് തോന്നി തുടങ്ങിയിട്ട് ഏറെ മണിക്കുറുകളായി ഇപ്പോഴാണ് സമയം ഒത്തുവന്നത്.
താങ്കൾ പറയുകയുണ്ടായി ഞാനൊരു #ബഹുദൈവ വിശ്വാസിയാണ് ഖുർആൻ ബഹുദൈവ വിശ്വാസിയുടെ #തല_വെട്ടുവാൻ ആഹ്വാനം ചെയ്യുന്നുണ്ട് ആയതിനാൽ ഞാൻ ഭയക്കുന്നു എന്നൊക്കെ താങ്കൾ മാത്രമല്ല ഈ രാജ്യത്ത് ബഹുദൈവ വിശ്വാസിയായിട്ടുള്ളവൻ ഒരു പാട് പേരുണ്ട് ഈ ഞാനും ഒരു കാലത്ത് ബഹുദൈവ വിശ്വാസിയായിരുന്നു അന്നൊന്നും ഒരു മുസ്ലീമും എന്റെ തല വെട്ടാൻ വാളുമായി വന്നില്ല! എന്തേ അവരാരും ഖുർആൻ പഠിച്ചില്ലെ ?
ഇനിഎന്റെ കുടുംബം മുഴുവനും ഇന്നും ബഹുദൈവ വിശ്വാസികളാണ് എന്നിട്ടെന്തേ ഒരു മുസ്ലീമും അവരുടെ തല ഇതുവരെ പുണ്യം പ്രതീക്ഷിച്ചോ വർഗ്ഗീയത മൂത്തോ വെട്ടിയില്ലാ... !? അവരെല്ലാം കഴുത്തിന് മുകളിൽ ഇന്നും തലയുമായാണ് ജീവിക്കുന്നത് നാട്ടിൽ താങ്കൾ പറയുന്ന ഖുർആൻ ആയത്ത് അറിയാത്ത മുസ്ലിങ്ങൾ ഇല്ലാഞ്ഞിട്ടാണോ കൊല്ലാത്തത് ?
പിന്നെ താങ്കൾക്കും താങ്കളുടെ ഒപ്പമുള്ള സഘികൾക്കും മാത്രം എവിടുന്നാണ് ഈ ഭയം ജനിക്കുന്നത് ? ഇവിടെ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണ് സാറെ ? സത്യത്തിൽ ജനം ഭയക്കേണ്ടത് താങ്കൾ അടക്കമുള്ളവരെയല്ലെ ? ലോകത്ത് ഇസ്ലാമിന്റെ ലേബളിൽ നടത്തുന്ന പൊട്ടിത്തെറികളുടെ പിന്നിൽ ആരുടെയൊക്കെ തലയാണെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട സാറേ.
ഇവിടെ ഒരു ബഹുദൈവവിശ്വാസിക്കും ഒരു മുസ്ലീമിനേയും പേടിയില്ല മാഷേ മറിച്ച് സ്നേഹമാണ് പരസ്പരം , ഇവിടെ തന്റെ കൂട്ടുകാരനായ മുസ്ലിം തല വെട്ടുമെന്നുള്ള ഭയം ഒരു ഹിന്ദുവിനുമില്ലാത്തത് കൊണ്ടാണ് അവർ പരസ്പരം എല്ലാ മേഖലയിലും സഹകരിക്കുന്നത്. അവർ ഭയക്കുന്നത് താങ്കളെ പോലെയുള്ളവരേയും താങ്കളുടെ പാർട്ടിക്കാരേയുമാണ് എന്ന് സ്വയം തിരിച്ചറിയുക.
ആദ്യമായി പറയുവാനുള്ളത് താങ്കൾ ഖുർആൻ ശരിയാവണ്ണം വായിക്കണമെന്നാണ് അതിന്റെ പോരായ്മ്മ താങ്കളുടെ ചർച്ചയിൽ മുഴച്ചു നിൽക്കുന്നുണ്ടായി താങ്കൾ ആ ചർച്ചയിൽ പരാജയപ്പെടുമ്പോൾ അരിശത്താൽ താങ്കളുടെ മുഖം വികൃമാവുന്നത് കാണാമായിരുന്നു. വീണ്ടും പറയുന്നു ദയവായി ഖുർആൻ ആവർത്തിച്ചു വായിക്കുക അതോടെ തീരാവുന്ന അറിവ് കേട് മാത്രമേ താങ്കളിൽ ഉള്ളും , അതോടെ സ്വന്തം തലയെ പറ്റിയുള്ള താങ്കളുടെ ആശങ്കയും മാറിക്കിട്ടും .
സറേ ഒന്ന് ചോദിച്ചോട്ടെ. ഖുർആന്റെ അനുയായികൾ തിങ്ങി പാർക്കുന്ന ഈ കൊച്ചു കേരളത്തിൽ ഇത്രയും വർഷം താങ്കൾ ജീവിച്ചിട്ടും താങ്കളുടെ ശരീരത്തിൽ തല ഉയർന്ന് തന്നെ കാണുവാൻ സാധിച്ചതിന് ഈ നാട്ടിലെ ജനങ്ങൾ സാക്ഷിയാണ്. ഈ കാലമത്രയും ഈ ഖുർആൻ ഓതി നിസ്ക്കരിച്ച ഒറ്റ മുസൽമാനും ഒരു ബഹുദൈവ വിശ്വാസിയായ താങ്കളുടെ തല വെട്ടി അള്ളാഹുവിന്റെ തൃപ്തി കരസ്ഥമാക്കുവാൻ എന്ത് കൊണ്ട് തുനിഞ്ഞില്ലെന്ന് ചിന്തിക്കുവാനുള്ള ബുദ്ധിയെങ്കിലും താങ്കൾക്ക് ഉണ്ടാവേണ്ടതായിരുന്നു.
ഇനി ഇത്തിരി കൂടി കാലം പിന്നിലേക്ക് പോകാം അതായത് താങ്കളുടെ അച്ഛനും മുത്തച്ചനും ജീവിച്ചത് ഈ മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന കേരളത്തിൽ തന്നെയായിരുന്നല്ലൊ ? അവർക്ക് കഴുത്തിന് മുകളിൽ തല ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണല്ലൊ ഇന്ന് തലയുമായി ജീവിക്കുന്ന താങ്കൾ ? അപ്പോൾ അന്ന് ജീവിച്ച മുസൽമാനും ഈ ഖുർആൻ ആയത്ത് അന്യമതസ്ഥന്റെ തല കൊയ്യാനുള്ളതായി മനസിലാക്കിയിട്ടില്ല എന്നാണ് മനസിലാക്കുവാൻ കഴിയുക. പ്രശ്നം ഖുർആനല്ല സാറേ അന്തമായ ഇസ്ലം വിരോധം താങ്കളെ കാർന്ന് തിന്നിരിക്കുന്നതിനാൽ കാര്യങ്ങൾ വസ്തു നിഷ്ടമായി ചിന്തിക്കുവാനുള്ള ശേഷി പോലും താങ്കൾക്ക് കൈമോശം വന്നിരിക്കുന്നുവെന്ന് ഇനിയെങ്കിലും താങ്കൾ സ്വയം തിരിച്ചറിയുക.
താങ്കളും സഘ്പരിവാറും ഖുർആനെ മനസിലാക്കിയത് പോലെയല്ല ഇവിടുത്തെ മുസൽമാൻ ഖുർആനെ മനസിലാക്കിയത് അതിന്റെ പോരായ്മ്മയും താങ്കളുടെ ചർച്ചകളിൽ കാണുവാൻ സാധിച്ചിരുന്നു. പ്രിയ്യ സഹോദര ഇസ്ലാം തല വെട്ടുന്ന കാര്യം പരാമർശ്ശിക്കുന്നുണ്ട് അത് യുദ്ധവുമായി ബദ്ധപ്പെട്ട വേളയിലെ നിയമാണ് അത് ആദ്യം തിരിച്ചറിയുക. യുദ്ധ വേളയിൽ ശത്രു മുന്നിൽ വന്നാൽ ആരും കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാറില്ലെന്ന് മനസിലാക്കുക . അന്ന് പ്രവാചകന്റെ ശത്രുകൾ ആരായിരുന്നെന്നും പഠിക്കുക മനസിലാക്കുക.
ഒന്ന് ചോദിക്കട്ടെ ഇനി ഖുർആനിൽ ബഹുദൈവ വിശ്വാസികളെ കൊന്നൊടുക്കുന്നതൊരു പുണ്യകർമ്മമായി നിശ്ച്ചയിച്ചിട്ടുണ്ടെങ്കിൽ ഈ ഗൾഫ് രാജ്യങ്ങിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ബഹുദൈവ വിശ്വാസികളായ ഹിന്ദുക്കളുടെ തല എന്ത് കൊണ്ട് മുസ്ലീങ്ങൾ വെട്ടുന്നില്ല ? ഒരേ റൂമിൽ എത്രയോ ഹിന്ദുക്കളെ ഒന്നിച്ച് കിട്ടിയിട്ടും എന്താണ് തല വെട്ടാത്തത് ? അവരെല്ലാവരും വർഷാവർഷം സ്വന്തം തലയുമായാണ് നാട്ടിൽ വരുന്നതെന്ന് താങ്കൾ കാണുന്നില്ലെ ?
ഏത് ഇസ്ലാമിക രാഷ്ട്രത്ത് പോയാലും അങ്ങനെ യേ തിരിച്ച് വരികയുള്ളും ഇനി തല ഇല്ലാതെ മയ്യത്ത് വരണമെങ്കിൽ ആ രാജ്യത്ത് അത്തരത്തിലുള്ള കുറ്റം ചെയ്ത് ശിക്ഷിക്കപ്പെടണം. അല്ലാതെ റോഡിൽ കൂടി ഒരു ബഹുദൈവ വിശ്വാസി പോകുമ്പോൾ വാളുമായി ചാടി വീണ് കൊല്ലുകയല്ല മുസ്ലീങ്ങൾ ചെയ്യുന്നത് അത് ഞങ്ങളെ ഖുർആൻ പഠിപ്പിച്ചിട്ടില്ല പ്രവാചകനും പഠിപ്പിച്ചിട്ടില്ല.
പക്ഷെ താങ്കൾ ഉൾകൊള്ളുന്ന പ്രസ് സ്ഥാനത്തിന്റെ ആളുകൾ എത്തരക്കാരാണെന്ന് ജനങ്ങൾക്കറിയാം ആയതിനാൽ തിരുത്തേണ്ടത് ഖുർആനല്ല തിരുത്തേണ്ടത് താങ്കളുടെ ചിന്താഗതിയാണ് താങ്കളെ പോലെയുള്ളവരുടെ സമീപനമാണെന്ന് തിരിച്ചറിയുക തിരുത്തുക.
ദയവായി രാഷ്ട്രീയ ലാഭത്തിന് വേണ്ടി അല്ലെങ്കിൽ ഒറ്റ രാത്രി കൊണ്ട് സമൂഹത്തിൽ ആളായിക്കളയാമെന്നുള്ള ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി സ്വയം നാറരുത് പഠിക്കുക വ്യക്തമായി മനസിലാക്കിയ ശേഷം പ്രതികരിക്കുക അതാണ് മാന്യന്മാർക്ക് ചേരുന്നതെന്ന് ഉണർത്തുന്നു.
താങ്കൾക്കക്കും താങ്കളുടെ പ്രസ്ഥാനത്തിനും ഇസ്ലാമിനെ ഒരു ചുക്കും ചെയ്യുവാൻ സാധിക്കുകയില്ല ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് ഇസ്ലാം ഈ ലോകത്ത് നൂറ്റാണ്ടുകളായി തല ഉയർത്തി തന്നെ നിൽക്കുന്നത് . നന്മയാണ് ഇസ്ലാമിന്റെ മുഖമുദ്ര താങ്കളടങ്ങുന്നവർ ആ മുഖത്തെ എത്ര വികൃതമാക്കുവാൻ ശ്രമിച്ചാലും ഇസ്ലാം അതിനേക്കാൾ ജ്വലിച്ച് തന്നെ നിൽക്കും അത് പടച്ച തമ്പുരാന്റെ വാക്കാണ് അതാണ് ഇസ്ലാം.
നല്ല മനസോടുകൂടി സമീപിക്കുക ഒരു പക്ഷെ താങ്കൾക്ക് കാരുണ്യം ലഭിച്ചേക്കാം താങ്കളുടെ മനസിലുള്ള അന്തകാരം നീങ്ങിയേക്കാം സ്വാഗതം സഹോദര .പഠിക്കുക മനസിലാക്കുക ശേഷം വിമർശ്ശിക്കുക .
സിദ്ധീവ് ജുഹൈനി

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ