അയല്‍പക്കബന്ധത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?

 അയല്‍പക്കബന്ധത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?



✅ഫ്ളാറ്റ് സംസ്കാരം വന്നതോടെ #അയല്പക്ക ബന്ധങ്ങളുടെ ഊഷ്മളത നഷ്ടമായിട്ടുണ്ട്. അടുത്ത ഫ്ളാറ്റിലോ #അയല്പക്കവീട്ടിലോ ഒരു മരണം നടന്നാല്പോലും അറിയാത്ത അവസ്ഥ! അറിയാന് താല്പര്യമില്ലാത്ത മനസ്സുകള്. അയല്ക്കാരെ ദ്രോഹിക്കാന് സാധിക്കുന്നേടത്തോളം ദ്രോഹിക്കുകയും ചെയ്യും.
എന്നാല് ഇസ്ലാം അയല്പക്കബന്ധത്തെ ഗൌരവത്തിലെടുക്കുന്നു. കുടുംബബന്ധത്തെപ്പോലെതന്നെ സുദൃഢമായ ഒരു ബന്ധമായിട്ടാണ് അയല്വാസികള് തമ്മിലുള്ള ബന്ധത്തെ ഇസ്ലാം കാണുന്നത്. അയല്ക്കാരോട് നല്ല നിലയില് വര്ത്തിക്കുകയും അവരെ ശല്യം ചെയ്യാതിരിക്കുകയും വേണമെന്ന് പ്രവാചകന്(സ) ഉപദേശിച്ചതായി കാണാന് കഴിയും.
പ്രവാചകന്(സ്വ) പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് തന്റെ അയല്വാസിയെ ദ്രോഹിക്കാതിരിക്കട്ടെ” (ബുഖാരി, മുസ്ലിം)
മറ്റൊരിക്കല് അവിടുന്ന് സ്ത്രീകളെ വിളിച്ചുകൊണ്ട് പറഞ്ഞു: “ഒരു അയല്വാസിനിയും തന്റെ അയല്വാസിനിക്ക് ഏതൊരു സാധനം കൊടുക്കുന്നതും നിസ്സാരമായി കാണരുത്. അതൊരു ആടിന്റെ കുളമ്പാണെങ്കിലും” (ബുഖാരി, മുസ്ലിം)
കുടുംബബന്ധമുള്ള അയല്ക്കാരോടും അന്യരായ അയല്ക്കാരോടും നല്ലനിലയില് വര്ത്തിക്കണമെന്ന് വിശുദ്ധ ഖുര്ആന് (4:36) കല്പിക്കുന്നതുകാണാം.
ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് അയല്വാസി എന്തുപറയുന്നുവെന്നതാണ് നോക്കേണ്ടതെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ഒരു മനുഷ്യന് നബി(സ്)യോട് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞാന് നല്ലയാളോ ചീത്തയാളോ എന്ന് എങ്ങനെയാണ് എനിക്ക് മനസ്സിലാക്കാന് കഴിയുക? “അപ്പോള് നബി(സ്വ)പറഞ്ഞു: “നീ നല്ല വ്യക്തിയാണെന്ന് നിന്റെ അയല്വാസികള് പറയുന്നതുകേട്ടാല് നീ നല്ലയാളാണെന്ന് മനസ്സിലാക്കുക. അവര് നീ ചീത്തയാളാണെന്ന് പറയുന്നതു കേട്ടാല് നീ ചീത്തയാളാണെന്നും മനസ്സിലാക്കിക്കൊള്ളുക” (ഇബ്നുമാജ)
അയല്വാസി പട്ടിണി കിടക്കുമ്പോള് വയര് നിറച്ച് ഭക്ഷിക്കുന്നവന് സത്യവിശ്വാസിയല്ലെന്നും കറി പാകം ചെയ്യുമ്പോള് അല്പം വെള്ളം ചേര്ത്ത് അധികരിപ്പിച്ചെങ്കിലും അയല്വാസിയെ പരിഗണിക്കണമെന്നും പറഞ്ഞ പ്രവാചകന്റെ ഉപദേശങ്ങളില്നിന്ന് അയല്വാസികള് തമ്മിലുള്ള ബാധ്യത എത്രത്തോളം വലുതാണെന്ന് വ്യക്തമാവുന്നുണ്ട്.

അയല്വാസികള് അന്യമതസ്ഥരാണെങ്കിലും അവരോട് നല്ലനിലയില് വര്ത്തിക്കണമെന്നും ആവശ്യമായ സഹായങ്ങള് നല്കണമെന്നും പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല് അബ്ദുല്ലാഹിബ്‌നു അംറിനു വേണ്ടി ഒരാടിനെ അറുത്തു. അപ്പോള് അദ്ദേഹം മകനോട് ചോദിച്ചു: “നമ്മുടെ ജൂതനായ അയല്വാസിക്ക് നീ നല്കിയോ? റസൂല്(സ) ഇങ്ങനെ പറയുന്നതായി ഞാന് കേട്ടിരിക്കുന്നു: അയല്വാസിയോട് നല്ല നിലയില് വര്ത്തിക്കാന് ജിബ്‌രീല് എന്നോട് ആജ്ഞാപിച്ചുകൊണ്ടേയിരുന്നു, അവര് അനന്തരാവകാശത്തില് പങ്കാളിയാകുമോ എന്ന് എനിക്ക് തോന്നുംവരെ”(courtesy) 

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ