ബൈബിൾ പഴയ നിയമത്തിലെ ഏകദൈവ വിശ്വാസം ❓

  ബൈബിൾ പഴയ നിയമത്തിലെ ഏകദൈവ വിശ്വാസം ❓


✅ബൈബിള് നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് #യേശു ഒരു ദൈവമോ ദിവ്യത്വമുള്ള #ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്കാന് കഴിയും. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്ന #ത്രിത്വ സങ്കല്പ്പം ബൈബിളിനു അന്യമാണ് എന്നതാണ് സത്യം.
ദൈവം യഹോവ (പിതാവ്) മാത്രം:
ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവവിശ്വാസം തന്നെയായിരുന്നു മോശെയും യേശുവും പഠിപ്പിച്ചിരുന്നത്. പിന്നീട് അവരുടെ പിൻഗാമികൾ ഈ അടിസ്ഥാന വിശ്വാസത്തിൽ നിന്നും തെറ്റിക്കപ്പെടുകയായിരുന്നു എന്ന് ചരിത്രവും അവരുടെ വേദ-ഗ്രന്ധങ്ങൾ തന്നെയും സാക്ഷ്യപ്പെടുത്തുന്നു.
ഏകദൈവത്വം വളരെ ശക്തമായി സ്ഥാപിക്കുന്ന ധാരാളം വചനങ്ങള് പഴയ നിയമത്തിലും പുതിയ നിയമത്തിലും കാണാം. ഒരു വ്യാഖ്യാനത്തിന്റെ പോലും ആവശ്യമില്ലാത്ത വിധം വ്യക്തവും ശക്തവുമായ തെളിവുകള്.
ഇത്തരത്തിൽ കറകളഞ്ഞ ഏകദൈവ വിശ്വാസം ഉദ്‌ഘോഷിക്കുന്ന പഴയ നിയമത്തിലെ (തോറ) ചില വചനങ്ങൾ നമുക്ക് നോക്കാം:
"ആകയാല് മീതെ സ്വര്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം. മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞു മനസ്സില് വെച്ച് കൊള്ക." (ആവര്ത്തന പുസ്തകം 4:39)
"യിസ്രായേലേ കേള്ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന് തന്നെ." (ആവര്ത്തന പുസ്തകം 6:4)
“...എനിക്ക് മുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല. എന്റെ ശേഷം ഉണ്ടാവുകയുമില്ല; ഞാന്, ഞാന് തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല." (യെശയ്യാവ് 43:10-11)
"ഞാന് ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ ഒരു ദൈവവുമില്ല." (യെശയ്യാവ് 44:6)
"ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന് തന്നേ ദൈവം; അവന് ഭൂമിയെ നിര്മ്മിച്ചുണ്ടാക്കി; അവന് അതിനെ ഉറപ്പിച്ചു; വ്യര്ത്ഥമായിട്ടല്ല അവന് അതിനെ സൃഷ്ടിച്ചതു; പാര്പ്പിന്നത്രേ അതിനെ നിര്മ്മിച്ചതു:-- ഞാന് തന്നേ യഹോവ; വേറൊരുത്തനും ഇല്ല." (യെശയ്യാവ് 45:18)
"നിനക്കോ ഇതു കാണ്മാന് സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ." (ആവര്ത്തന പുസ്തകം 4:35)
"നാളെ എന്നു അവന് പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;" (പുറപ്പാട് 8:10)
"അതുകൊണ്ടു കര്ത്താവായ യഹോവേ, നീ വലിയവന് ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങള് സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്ത്താല് നീ അല്ലാതെ ഒരു ദൈവവും ഇല്ല." (2 ശമുവേല് 7:22)
"ഞങ്ങള് സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്ത്താല് യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല." (ദിനവൃത്താന്തം 17:20)
"യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്ണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്ക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വര്ഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല." (രാജാക്കന്മാര് 8:23)
"സ്വര്ഗ്ഗത്തില് യഹോവയോടു സദൃശനായവന് ആര്? ദേവപുത്രന്മാരില് യഹോവെക്കു തുല്യനായവന് ആര്? ദൈവം വിശുദ്ധന്മാരുടെ സംഘത്തില് ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്ക്കും മീതെ ഭയപ്പെടുവാന് യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന് ആരുള്ളു?" (സങ്കീര്ത്തനങ്ങള് 89:6-8)
"ഉന്നതത്തില് അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശന് ആരുള്ളു" (സങ്കീര്ത്തനങ്ങള് 113:5)
"ഞാനോ മിസ്രയീം ദേശം മുതല് നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;" (ഹോശേയ 13:4)
"യഹോവ സര്വ്വഭൂമിക്കും രാജാവാകും; അന്നാളില് യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും." (സെഖര്യാവ് 14:9)
"നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു" (പുറപ്പാട് 33:20)
സത്യത്തിന്റെ പക്ഷത്തു നിന്ന് കൊണ്ട് നിങ്ങള് പറയൂ, യഹോവ മാത്രമല്ലേ ദൈവം? അവന് ഏകനല്ലേ?
🔜ബൈബിൾ പുതിയ നിയമത്തിലെ ഏകദൈവ വിശ്വാസവുമായി ബന്ധപ്പെട്ട വചനങ്ങൾ അടുത്ത ഭാഗത്തിൽ വിശദീകരിക്കുന്നതാണ്‌. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ