❓പുരുഷന് ബഹുഭാര്യത്വമനുവദിക്കുന്ന ഇസ്ലാം എന്തുകൊണ്ട് സ്ത്രീക്ക് ബഹുഭർതൃത്വം അനുവദിക്കുന്നില്ല?

 ❓പുരുഷന് ബഹുഭാര്യത്വമനുവദിക്കുന്ന ഇസ്ലാം എന്തുകൊണ്ട് സ്ത്രീക്ക് ബഹുഭർതൃത്വം അനുവദിക്കുന്നില്ല? 


✅മനുഷ്യ പ്രകൃതി #ബഹുഭര്തൃത്വത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. ധാര്മിക നിലവാരമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുമുമ്പില് ബഹുഭര്തൃത്വം ഒരു വിലങ്ങായി മാത്രമേ നില്ക്കൂവെന്നതാണ് വസ്തുത.
ബഹുഭര്തൃത്വം ഒന്നിനും ഒരു പരിഹാരമല്ല. മറിച്ച് ഒരുപാട് പ്രശ്‌നങ്ങള് സൃഷ്ടിക്കുന്ന ഒരു പ്രശ്‌നം മാത്രമാണ്. ബഹുഭാര്യത്വത്തിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയും സാമൂഹികമായ ചില പ്രശ്‌നങ്ങള്ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുമ്പോള് ബഹുഭര്തൃത്വം മുഖേന സ്ത്രീയുടെയോ പുരുഷന്റെയോ ഒരു അവകാശവും നിറവേറ്റപ്പെടുകയോ സാമൂഹികമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള് പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല.
ബഹുഭര്തൃത്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്:
1. ലൈംഗികബന്ധത്തിന് ഭര്ത്താക്കന്മാര്ക്കിടയില് നിയന്ത്രണങ്ങൾ:
മഹാഭാരതത്തില് ബഹുഭര്തൃത്വം സ്വീകരിച്ച ദ്രൗപതിയുടെ ജീവിതത്തില്നിന്നുള്ള ഒരു സംഭവം ഇതിന് തെളിവാണ്. ലൈംഗികബന്ധത്തിന്റെ കാര്യത്തില് പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിന്റെ അപ്രായോഗികത ഈ കഥയില്നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. വിവിധ ഭര്ത്താക്കന്മാര് തമ്മിലുള്ള സംഘട്ടനത്തിനും പ്രശ്‌നങ്ങള്ക്കും അതു നിമിത്തമാകുന്നു.
2. ഗര്ഭധാരണത്തിനുശേഷമുണ്ടാകുന്ന പ്രശ്‌നങ്ങള്:
ഒന്നിലധികം ഭര്ത്താക്കന്മാരുള്ള സ്ത്രീ ഗര്ഭിണിയായാല് ആരാണ് പ്രസ്തുത ഗര്ഭത്തിന് ഉത്തരവാദിയെന്നു തീരുമാനിക്കാനാവില്ല. ഗര്ഭകാലത്ത് സ്ത്രീകള്ക്ക് ലഭിക്കേണ്ട ശുശ്രൂഷയെയും പരിചരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഗര്ഭസ്ഥശിശു ആരുടേതാണെന്ന് അറിയാത്തതിനാല് ആരുംതന്നെ ആത്മാര്ഥമായ ശുശ്രൂഷക്ക് തയാറാവുകയില്ല. അതുകൊണ്ടുതന്നെ ബഹുഭര്തൃത്വം സ്‌ത്രൈണ പ്രകൃതിയോടുതന്നെ ചെയ്യുന്ന അനീതിയായി ഭവിക്കും.
3. കുട്ടികളുടെ പിതൃത്വത്തിന്റെ പ്രശ്‌നം:
ബഹുഭര്തൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കള് ആരൊക്കെയാണെന്ന് മനസ്സിലാക്കാന് കഴിയില്ല. പിതാക്കളില്നിന്നു ലഭിക്കേണ്ട സ്‌നേഹം കുട്ടികള്ക്കു ലഭിക്കാതിരിക്കുന്നതിന് ഇതു കാരണമാകുന്നു. കുട്ടികളുടെ സംരക്ഷണം മാതാക്കളുടെ ബാധ്യതയായിത്തീരുന്നു. അത് അവര്ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നു. രക്തപരിശോധനയിലൂടെയും ‘DNA-വിരലടയാള' പരിശോധനയിലൂടെയും യഥാര്ഥ പിതാവിനെ കണ്ടുപിടിക്കാ'മെന്ന് വാദിക്കാം. പക്ഷേ, ഒരു കുഞ്ഞിന് പിതൃവാല്സല്യം ലഭിക്കണമെങ്കില് ലാബോറട്ടറി റിസല്ട്ട് കാത്തിരിക്കണമെന്ന സാഹചര്യം എന്തുമാത്രം വലിയ അനീതിയല്ല!
4. അനന്തരാവകാശത്തിന്റെ പ്രശ്‌നം:
പിതാവിനെ തിരിച്ചറിയാതിരിക്കുന്നതുമൂലം വന്നുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. ബഹുഭര്തൃത്വത്തിലൂടെ ജനിച്ച കുഞ്ഞിന് ഏത് ഭര്ത്താവിന്റെ സ്വത്താണ് നല്കുക? കുഞ്ഞുങ്ങള്ക്കെല്ലാം തുല്യമായി വീതിക്കാമെന്ന് കരുതാന് കഴിയില്ല. ഒരു ഭര്ത്താവ് പണക്കാരനും മറ്റെയാള് പാവപ്പെട്ടവനുമായിരിക്കാനുള്ള സാധ്യതയുണ്ടല്ലോ.
5. വാര്ധക്യത്തിലെ സംരക്ഷണത്തിന്റെ പ്രശ്‌നം:
ഒന്നിലധികം ഭര്ത്താക്കന്മാരുള്ള സ്ത്രീയെ ആരാണ് സംരക്ഷിക്കുക? വാര്ധക്യത്തില് അവരുടെ തുണക്ക് ആരാണുണ്ടാവുക? അവളുടെ സംരക്ഷണ ഉത്തരവാദിത്തം ഭര്ത്താക്കന്മാര് പങ്കിട്ടെടുത്തുവെന്ന് കരുതുക. അത്തരമൊരവസ്ഥയില് ഈ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും. സ്‌നേഹത്തില്നിന്നുണ്ടാവുന്ന സംരക്ഷണമല്ല അപ്പോള് ലഭിക്കുക.
6. പുരുഷന്മാര് തമ്മിലുള്ള കലഹം:
ഭാര്യയെച്ചൊല്ലി ഭര്ത്താക്കന്മാര്ക്കിടയില് കലഹമുണ്ടാകുവാന് സാധ്യതയേറെയാണ്. ലൈംഗികബന്ധത്തിന്റെയും കുഞ്ഞിന്റെയും കുഞ്ഞിന്റെ പിതൃത്വത്തിന്റെയുമെല്ലാം പേരില് കലഹങ്ങളുണ്ടാവാം. ഈ കലഹങ്ങള് കുടുംബസംവിധാനത്തിന്റെ തകര്ച്ചക്കും സ്ത്രീയുടെ നാശത്തിനും നിമിത്തമാകും. പ്രകൃതിമതമായ ഇസ്‌ലാം ബഹുഭര്തൃത്വം അനുവദിക്കാത്തത് അത് തീര്ത്തും പ്രകൃതി വിരുദ്ധമായതുകൊണ്ടാണെന്ന് കാണാന് കഴിയും.
പിൻകുറി:
സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഒന്നിലധികം പുരുഷന്മാരെ ആവശ്യമായി വരുന്ന സന്ദര്ഭങ്ങള് തീരെയില്ലെന്നുതന്നെ പറയാം. ആരോഗ്യവാനായ ഒരു പുരുഷന്തന്നെ സ്ത്രീക്ക് തന്റെ ലൈംഗിക ആവശ്യത്തിന് ധാരാളമാണ്. പുരുഷന്റെ ലൈംഗികശേഷിയില്ലായ്മ, വന്ധ്യത എന്നിവയാണ് മറ്റു മുഖ്യപ്രശ്‌നങ്ങള്. പുരുഷന് ലൈംഗിക ശേഷിയില്ലെങ്കില് സ്ത്രീക്ക് അയാളില്നിന്ന് വിവാഹമോചനം നേടാവുന്നതാണ്. ലൈംഗികശേഷിയില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കുവാന് ഇസ്‌ലാം സ്ത്രീയെ നിര്ബന്ധിക്കുന്നില്ല. അത്തരം അവസ്ഥയില് വിവാഹമോചനം തന്നെയാണ് യുക്തമായ പരിഹാരം; ബഹുഭര്തൃത്വമല്ല. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ