ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ ഖുർആൻ വലിച്ചെറിയണോ? ഇസ്ലാമിക പ്രബോധനം അഹങ്കാരമോ?
ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ ഖുർആൻ വലിച്ചെറിയണോ? ഇസ്ലാമിക പ്രബോധനം അഹങ്കാരമോ?
1)നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോൾ....
2)ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവൻ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ...
3)നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോൾ....
4)നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാൻ മറ്റ് മതങ്ങളെ സ്റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോൾ...
5)നമ്മുടെ മത ഗ്രന്ധം മഹത്വവൽക്കരിക്കാൻ മറ്റ് മതഗ്രന്ധങ്ങളിൽ കലർപ്പുണ്ടെന്നും യഥാർത്ഥ മതഗ്രന്ധം നമ്മുടേതാണെന്നും ആയിരങ്ങളെ വിളിച്ചു വരുത്തി സ്റ്റേജ് കെട്ടി പരസ്യമായി വിളിച്ചുപറഞ്ഞ് മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തപ്പോൾ....
.........
നമ്മളോർത്തില്ല....ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്......"
മുസ്ലിം പേരിൽ അഡ്രസ്സില്ലാത്ത ആരോ എഴുതിവിട്ട്
യുക്തിവാദികളും പൊകവാദികളും,മുസ്ലിം നാമധാരികളും ,ഇസ്ലാം വിമർശകരും ,ചില മുസ്ലിം നിഷ്കുകളും,വ്യാപകമായി ഷെയർ ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റിലെ വരികളാണിത്.
എന്റെ മതമാണ് ശരിയാണെന്ന് വിശ്വസിക്കാനും പറയാനും പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്.
ആ സ്വാതന്ത്ര്യം മുസ്ലിംകളും ഇസ്ലാമിക പ്രബോധകരും ഉപയോഗപ്പെടുത്തിയതാണത്രെ ഭൂരിപക്ഷ സമുദായത്തെ ചൊടിപ്പിച്ചതെന്നാണ് പോസ്റ്റുകാരൻ പറയുന്നത്..
എന്റെ മതം/ആദർശം ശരിയാണെന്ന് വിശ്വസിക്കലും അതിൽ അഭിമാനിക്കലും ചെയ്യുന്നതിൽ നിന്നല്ല എന്റെ മതമല്ലാതെ മറ്റൊന്നും ഇവിടെ നിലനിൽക്കരുത് എന്ന ചിന്തയിൽ നിന്നാണ് തീവ്രവാദവും ഭീകരവാദവും ഉടലെടുക്കുന്നതെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.
തീര്ച്ചയായും അല്ലാഹുവിങ്കല് മതം എന്നാൽ ഇസ്ലാമാണെന്നും (3/19)(3/83)
അല്ലാഹു തൃപ്തിപ്പെട്ട മതവും(5/3) വക്രതയില്ലാത്ത മതവും (98/5) ശുദ്ധ പ്രകൃതിയുടെ മതവും(3/83) ഇസ്ലാമാണെന്നും,
ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില് നിന്ന് ഒരിക്കലും
സ്വീകരിക്കുകയില്ലെന്നും പരലോകത്തില് അവന് നഷ്ടക്കാരില്
പെട്ടവനുമായിരിക്കുമെന്നും,(3/85),(3/102),വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇസ്ലാമെന്നാൽ കേവലം ജാതിപേരല്ല സ്രഷ്ടാവിനുള്ള സമ്പൂർണ്ണ സമർപ്പണമാണെന്നാണ്(2/111,112),(16/97),(4/124) ഖുർആൻ പഠിപ്പിക്കുന്നത്.
യേശു ക്രിസ്തുവടക്കം
ലോകത്തിലേക്ക് വന്ന എല്ലാ പ്രവാചകൻമാരും നിലകൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്ത മതമാണെന്ന് ഇസ്ലാം (22/78),(10/72),(3/67),(2/132),(2/133), (7/126),(12/101),(5/111),(3/52),
മനുഷ്യസമത്വവും ശുദ്ധഏക ദൈവത്വവും വിളംബരം ചെയ്യുന്ന
(2/21),(49/13),(98/7),(21/92),
ദർശനമാണ് ഇസ്ലാം.
നന്മകൾക്ക് വേണ്ടിയും തിന്മകൾക്കെതിരെയും നിലകൊള്ളുകയും(3/110),(16/90),(7/33),
പുണ്യവും സൽകർമ്മങ്ങളും ചെയ്യാൻ മനുഷ്യരെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
(4/34,),(2/177)
ഹൃദയവിശാലതയുടെയും മന:ശാന്തിയും (6/125),(39/22),()
വിട്ടുവീഴ്ചയും സമാധാനവും പ്രധാനം ചെയ്യുന്ന( 41/33-35)
മറ്റുള്ളവരുടെ മേൽ ബലപ്രയോഗമോ അടിച്ചേൽപ്പിക്കലോ ഇല്ലാത്ത
(2/256),(39/41) ഏറ്റവും നല്ല രീതിയിൽ പ്രബോധനം ചെയ്യാൻ പഠിപ്പിക്കുന്ന(16/125) ദൈവീക ദർശനമാണ് ഇസ്ലാം.
മനുഷ്യ ജീവന് പവിത്രത കൽപ്പിക്കുകയും ഭീകരതക്കെതിരെ നിലകൊള്ളുകയും(5/32) നീതിയുടെയും(5/8),(4/135),(60/8),കാരുണ്യത്തിന്റെയും(90/11 -17),(17/23,24) മതമായ ഇസ്ലാമിന്റെ അനുയായിയായതിൽ അഭിമാനം കൊള്ളുന്നതിൽ എന്താണ് തെറ്റ്?
ഈ സത്യ സന്ദേശം എന്റെ കുടുംബത്തിലും നാട്ടിലുള്ളവരും ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ അയാളെ കുറ്റം പറയണോ?
അതിന് വേണ്ടി ഭരണഘടന അനുവദിക്കുന്ന മാർഗങ്ങൾ ഉപയോഗിക്കുക മാത്രമാണ് അവർ ചെയ്യുന്നത് .
ഇതിന്റെ പേരിൽ ഭൂരിപക്ഷം മുസ്ലിംകൾക്കെതിരായതെങ്കിൽ,
അവർ ഫാസിസത്തിന് വോട്ട് ചെയ്തതെങ്കിൽ
അവരെയെല്ലേ തിരുത്തേണ്ടത്?
അവരുടെ മനസ്ഥിതിയല്ലേ മാറേണ്ടത് ?
അല്ലാതെ മുസ്ലിംകളെന്തു പിഴച്ചു?
രാജ്യത്തെ അനേകം ആളുകൾക്ക് ലഭിക്കാത്തതും ലഭിച്ചവരിൽ നിന്ന് നഷ്ടപ്പെട്ടതുമായ ഇസ്ലാമെന്ന മഹത്തായ അനുഗ്രഹം ലഭിച്ചതിൽ ഞങ്ങൾ അഹങ്കരിക്കുകയല്ല ,വിനീതരാവുകയാണ് ചെയ്യുക. അനുഗ്രഹം നീങ്ങി പോകാതിരിക്കാനും തന്റെ സഹജീവികൾക്കും അത് ലഭിക്കാനും പ്രാർത്ഥിക്കുകയുമാണ് ചെയ്യുക.
പിൻകുറി: നമ്മുടെ ദൈവം എന്റെ ദൈവം ,എന്റെ മതം എന്നിങ്ങനെ എഴുതിയ സുഹൃത്തിനോടും വായിക്കുന്ന മറ്റു സഹോദരങ്ങളോടും....
അല്ലാഹു ഏതെങ്കിലും മതക്കാരുടെ ദൈവമല്ല.
നമ്മെ സൃഷ്ടിച്ച് നമുക്ക് വായുവും വെള്ളവും വെളിച്ചവും ആഹാരവും ഉപജീവനവും നൽകുകയും,
സംരക്ഷിച്ച് പോറ്റി വളർത്തുകയും
നമ്മുടെ ആയുസ്സ് നിർണ്ണയിക്കുകയും ചെയ്യുന്ന,
പരമകാരുണികനും, കരുണാനിധിയും, അളവറ്റദയാപരനും പരമദയാലുവും,
അലിവും കനിവും അനുകമ്പയും വാത്സല്യവും കൃപയും സ്നേഹവും ഏറെയുള്ളവനും, അനുഗ്രഹപൂർണ്ണനും
ഏറെ പൊറുക്കുന്നവനും,
സഹനശീലനും, സൗമ്യനും, മാപ്പരുളുന്നവനും, കുറ്റവാളികളെ അതികഠിനമായി ശിക്ഷിക്കുന്നവനും,
ഏകനും പങ്കുകാരില്ലാത്തവനും
അതുല്യനും അന്യൂനനും, അത്യുന്നതനും മഹാനും, പരമപരിശുദ്ധനും മഹത്വപൂർണ്ണനും,
എന്നെന്നും ജീവിച്ചിരിക്കുന്നവനും
എല്ലാം നിയന്ത്രിക്കുന്നവനും
മഹത്തായ സിംഹാസനത്തിന്റെ നാഥനും രാജാധിരാജനും, പ്രതാപിയും
അജയ്യനും
സർവ്വലോക പരിപാലകനും,
സർവ്വശക്തനും സർവ്വജ്ഞനുമാണ് അല്ലാഹു.
നമ്മളെ പരീക്ഷിക്കുവാനായി ജീവിതവും മരണവും സൃഷ്ടിച്ച,
സത്യവിശ്വാസവും സൽകർമ്മങ്ങളും കൊണ്ട് ജീവിതം വിശുദ്ധമാക്കിയ പുണ്യവാൻമാർക്ക് സമാധാന ഭവനമായ സ്വർഗവും,
സത്യനിഷേധത്തിലും പാപങ്ങളിലും ഐഹിക സുഖാഡംബരങ്ങളിലും മുഴുകി ജീവിതം മലീമസമാക്കിയ അഹങ്കാരികൾക്ക് കത്തിയെരിയുന്ന നരകവും
ഒരുക്കി വെച്ച യുക്തിമാനും നീതിമാനും പ്രതിഫലദിനത്തിന്റെ അധിപനുമാണ് അല്ലാഹു.
ലോകവസാനം വരെയുള്ള മനുഷ്യർക്ക്
നന്മതിന്മകളും,ശരിതെറ്റുകളും,പുണ്യവും പാപവും,സന്മാർഗവും ദുർമാർഗവും
വേർതിരിച്ച് വ്യക്തമാക്കി കൊടുക്കാനും
ദൈവീക കൽപനകളനുസരിച്ച് ജീവിച്ച് കാണിക്കുവാനും മുഹമ്മദ് നബി(ﷺ)യെ അയക്കുകയും
മുഹമ്മദ് നബി(ﷺ)യിലൂടെ മാർഗദർശക ഗ്രന്ഥമായ വിശുദ്ധ ഖുർആനിനെ ഇറക്കുകയും ചെയ്ത മഹാകാരുണ്യവാണ് അല്ലാഹു.
സലീം പട്ല
Comments
Post a Comment