❓ഇസ്ലാമിന്റെ പ്രചാരണത്തെക്കുറിച്ച് റിപ്പോർട്ടുകൾ എന്ത് പറയുന്നു?
❓ഇസ്ലാമിന്റെ പ്രചാരണത്തെക്കുറിച്ച് റിപ്പോർട്ടുകൾ എന്ത് പറയുന്നു?
CNN ന്യൂസിന്റെ വെബ്‌സൈറ്റില് പ്രസിദ്ധീകരിച്ച കുറിപ്പില് പറയുന്നത് അമേരിക്കയില് ഓരോ വര്ഷവും ഇരുപതിനായിരം സ്ത്രീ പുരുഷന്മാരെങ്കിലും ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ടെന്നാണ്. യൂറോപ്പിലും ഇസ്‌ലാമിന് മികച്ച പ്രചാരണമുണ്ട്. ഇരുപത്തഞ്ച് വര്ഷങ്ങള്ക്ക് ശേഷം ചര്ച്ചില് സണ്ഡേ പ്രാര്ത്ഥനക്ക് വരുന്നവരേക്കാള് ജുമുഅക്ക് പങ്കെടുക്കുന്നവരുടെ എണ്ണം രണ്ടിരട്ടി വര്ധിച്ചതായാണ് കാണുന്നത്. 2024ല് ജര്മ്മനിയില് ഏറ്റവും വലിയ മതം ഇസ്‌ലാമായിരിക്കുമെന്നാണ് സാമൂഹിക നിരീക്ഷകരുടെ അഭിപ്രായം.
ബ്രിട്ടീഷ് പത്രമായ ദി ഹെറാള്ഡ് എഴുതുന്നു: യൂറോപ്പില് മുസ്‌ലിംകളുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കയാണ്. ബ്രിട്ടനിലെ ഗ്ലാസ്‌ഗോ പട്ടണത്തില് വര്ഷംതോറും ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം 200 മുതല് 500 വരെയാണ്.
കഴിഞ്ഞ വര്ഷം 4,000ത്തോളം ജര്മ്മന്കാര് ഇസ്‌ലാം മതം സ്വീകരിച്ച വാര്ത്ത ഏറെ ശ്രദ്ധേയമായിരുന്നു. ഇതിലേറെയും സ്ത്രീകളാണെന്നത് ഞെട്ടിക്കുന്ന വാര്ത്തയായിരുന്നു. വാര്ത്താ ഏജന്സികള്ക്ക് ശിരോവസ്ത്രവും ഹിജാബും ധരിക്കാനുള്ള സ്ത്രീകളുടെ അഭിവാഞ്ഛയാണ് പലരേയും ഞെട്ടിച്ചത്.
ബ്രിട്ടീഷ് മാഗസിന് ടൈംസ് എഴുതുന്നു: അമേരിക്കയില് പുരുഷന്മാരേക്കാള് നാലിരട്ടിയാണ് സ്ത്രീകള് ഇസ്‌ലാംമതം സ്വീകരിക്കുന്നത്. സ്വിറ്റ്‌സര്ലന്റില് 30,000ത്തോളം സ്ത്രീകള് ഈയിടെ മുസ്‌ലിംകളായി. പര്ദ്ദക്കും ശിരോവസ്ത്രത്തിനുമെതിരെ ശക്തമായ പ്രതിഷേധം നിലനില്ക്കുന്ന നാടാണിത്. നിയമംമൂലം തടയാനാണ് അധികാരികളുടെ ശ്രമം.
പാശ്ചാത്യന് ഗ്രന്ഥകാരിയായ ഒരു വനിത ഇസ്‌ലാംമതം സ്വീകരിച്ച ശേഷം പൊതു സമൂഹത്തോട് ചോദിച്ചതിങ്ങനെയാണ്: “ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്നും ഹിജാബില് പൊതിഞ്ഞ് അവരുടെ സ്വാതന്ത്ര്യം തടവറക്കു തുല്യം തടയുന്നുവെന്നും എല്ലാ മാധ്യമങ്ങളും പ്രചാരണം നടത്തിയിട്ടും നിങ്ങളുടെ സ്വാതന്ത്ര്യം പാടെ വലിച്ചെറിഞ്ഞുകൊണ്ട് പിന്നെയും അവര് ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന്റെ ചേതോവികാരം വല്ലപ്പോഴും നിങ്ങള് ഓര്ത്തിട്ടുണ്ടോ? നൈതിക നിരാസത്തിലൂടെയുള്ള സ്വാതന്ത്ര്യം വേണ്ടെന്നുവെക്കാന് അവരെ പ്രേരിപ്പിച്ചത് ഇസ്‌ലാമിനെ മനസിലാക്കിയത് കൊണ്ടാണ്”..
പള്ളിയിലേയും പൊലീസ് സ്റ്റേഷനിലേയും കണക്കനുസരിച്ച് ബ്രിട്ടനില് ഓരോ വര്ഷവും 5,000ത്തോളം പേര് മുസ്‌ലിമാവുന്നുണ്ട്. നേരത്തെ മതമുള്ളവരും ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനനുസരിച്ച് മസ്ജിദുകളും വര്ധിക്കുന്നു. 1,500ഓളം മസ്ജിദുകള് ബ്രിട്ടനിലുണ്ട്. 37 ശതമാനം നവ മുസ്‌ലിംകളും.
പാരീസ്, ലണ്ടന്, റോം തുടങ്ങിയ നഗരങ്ങളിലെല്ലാം ചര്ച്ചുകള്ക്കൊപ്പം പള്ളികളും ഉയരുന്നുണ്ട്.
സ്പര്ധയോ മതപരമായ അസഹിഷ്ണുതയോ ഉണ്ടാവാതിരിക്കാനുള്ള മത മേലധ്യക്ഷന്മാരുടെ ശ്രമങ്ങള് ശ്ലാഘനീയമാണ്. ഇവിടെ ഖുര്ആന് പരിഭാഷകള് ധാരാളം വിറ്റഴിക്കപ്പെടുന്നു. ജയിലിലെ തടവുപുള്ളികള് പശ്ചാത്തപിച്ച് മുസ്‌ലിംകളായി മാറുന്നത് ശ്രദ്ധേയമായ കാഴ്ചയാണ്. അവര് ശാന്തമായ ജീവിതം പ്രതീക്ഷിക്കുന്നത് ഇസ്‌ലാമിലാണ്.
ബ്രിട്ടനിലെ മുസ്‌ലിം ജനസംഖ്യാ വര്ധന ഭാവിയില് രണ്ടാമത്തെ മതം ഇസ്‌ലാമാവാനാണ് സാധ്യത. 2001ല് ക്രിസ്ത്യാനികള് 72 ശതമാനമായിരുന്നു. 2011ല് 59 ശതമാനമായി കുറഞ്ഞത് മതംമാറ്റംകൊണ്ടാണെന്നാണ് നിഗമനം. 12 വര്ഷത്തിനിടയില് അമേരിക്കയില് 1,200 മസ്ജിദുകള് പുതുതായുണ്ടായി. അതായത് ഓരോ വര്ഷം നൂറുവീതം.
ബ്രിട്ടീഷ് മാഗസിന് എക്കണോമിസ്റ്റ് ഈ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ഇസ്‌ലാം പാശ്ചാത്യ ലോകത്ത് പ്രബല മതമാണ്. അതിന്റെ പ്രചാരണവും വളര്ച്ചയും അനുപമമായി തുടരുന്നു. മുസ്‌ലിം രാഷ്ട്രങ്ങള്ക്കോ അധികാരികള്ക്കോ ഇതില് ഒട്ടും പങ്കില്ല. സമ്പത്തിന്റെ മറവിലല്ല പ്രബോധനം. ഈ ജാഗരണം എന്തുകൊണ്ടാണെന്ന് സാമൂഹിക ശാസ്ത്രജ്ഞര് പഠനം നടത്തേണ്ടതാണ്. ബ്രിട്ടനിലുള്ള ഒരു ലക്ഷം നവ മുസ്‌ലിംകള് തന്നെ അമ്പരപ്പിക്കുന്ന കണക്കാണ്. അവരുടെ ജീവിതം പ്രബോധനത്തിന് തുല്യമായാല് ഈ കണക്കും തെറ്റും(Courtesy).
Comments
Post a Comment