ഇസ്ലാമിനോട് ശത്രുത പുലർത്തുന്നവരോടും മൈത്രി പുലർത്തുന്നവരോടും ഉള്ള ഇസ്ലാമിക സമീപനം പ്രമാണങ്ങളിലൂടെ...

 ഇസ്ലാമിനോട് ശത്രുത പുലർത്തുന്നവരോടും മൈത്രി പുലർത്തുന്നവരോടും ഉള്ള ഇസ്ലാമിക സമീപനം പ്രമാണങ്ങളിലൂടെ... 


“മത കാര്യത്തില് നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള് അവര്ക്ക് നന്മ ചെയ്യുന്നതില് നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര് ആന് 60:8).
“മതകാര്യത്തില് നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില് പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്ത്തുന്നപക്ഷം അവര് തന്നെയാകുന്നു അക്രമകാരികള്” (60:9).
“ഹേ, സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ചുകൊണ്ട് നിങ്ങള് അവരെ #മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്ക്ക് വന്നുകിട്ടിയിട്ടുള്ള സത്യത്തില് അവര് അവിശ്വസിച്ചിരിക്കയാണ്. നിങ്ങള് നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില് വിശ്വസിക്കുന്നതിനാല് റസൂലിനെയും നിങ്ങളെയും അവര് നാട്ടില് നിന്ന് പുറത്താക്കുന്നു. എന്റെ മാര്ഗത്തില് സമരം ചെയ്യുവാനും എന്റെ പ്രീതി തേടുവാനും നിങ്ങള് പുറപ്പെട്ടിരിക്കയാണെങ്കില് (നിങ്ങള് അപ്രകാരം മൈത്രീബന്ധം സ്ഥാപിക്കരുത്). നിങ്ങള് അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള് രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്നിന്ന് വല്ലവനും അപ്രകാരം പ്രവര്ത്തിക്കുന്നപക്ഷം അവന് നേര്മാര്ഗത്തില് നിന്ന് പിഴച്ചുപോയിരിക്കുന്നു”(60:1).
“അവര് നിങ്ങളെ കണ്ടുമുട്ടുന്നപക്ഷം അവര് നിങ്ങള്ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര് നീട്ടുകയും നിങ്ങള് അവിശ്വസിച്ചിരുന്നെങ്കില് എന്ന് അവര് ആഗ്രഹിക്കുകയും ചെയ്യും” (60:2).
“സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള് ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണുതാനും. നിങ്ങളില്നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നപക്ഷം അവനും അവരില്പെട്ടവന്തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല, തീര്ച്ച” (വി.ഖു. 5:51).
"എന്നാല് വേദവിശ്വാസികളെല്ലാവരും (ജൂത ക്രൈസ്തവര് ) ഒരുപോലെയല്ല. സന്മാര്ഗത്തില് നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണ്ട്" (ഖുര്ആന് 3:113)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ