ദത്തുപുത്രന് സൈദിന്റെ ഭാര്യ ?

ദത്തുപുത്രന് സൈദിന്റെ ഭാര്യ ?

കേവലമൊരു ദത്തുപുത്രന്റെ അവകാശ അധികാരങ്ങളെ നിരാകരിക്കുവാൻ വേണ്ടിയുള്ള വസ്തുതകൾ തെളിയിക്കാൻ വേണ്ടി  മാത്രമുള്ള സംഗതിക്കായി അള്ളാഹു കൽപ്പിച്ചു ചെയ്ത ഏർപ്പാടല്ല ഈ സംഭവം... 
മറിച്ചു മാനവ മതമായ  ഇസ്ലാമിന്റെ രക്ഷകര്ത്തിത്വം നിയന്ത്രണാധികാരവും  ഏതേലും ഒരു പ്രവാചകന്റെ അനന്തര അവകാശികളിൽക്കൂടി
(ആൻ മക്കൾ ) കൈമാറി കൈമാറി പോകേണ്ട ഒന്നല്ല മറിച്ചു അത് ശരിക്കും ആ പ്രത്യയശാസ്ത്രത്തെ അനുധാവനം ചെയ്യാൻ ഏറ്റവും മുന്നിൽ നിൽക്കുന്നവരിലൂടെ മാത്രം കൈമാറി പോകേണ്ട ഒന്നാണെന്ന് അള്ളാഹു തെളിയിച്ചതാണു...അംഗനാണു വേണ്ടതും... കാരണം ഇസ്ലാം പ്രവാചകന്റെ മതമല്ല ദൈവിക മതമാണ് അതിനാൽ തന്നെ 
അതിന്റെ സമൂല നിയന്ത്രണാധികങ്ങളും  
കേവലം പ്രവാചക കുടുംബത്തിലേക്ക് കേന്ദ്രീകരിക്കേണ്ടതും അല്ല..... ഇസ്ലാം നബിയുടെ മതമായിരുന്നേൽ അംഗനാകാമായിരുന്നു... പക്ഷേ അല്ലഹുവിന്റെ ചിട്ടവട്ടങ്ങൾ ലോകം മുഴുവനും എത്തുമാറ് എങ്ങനെ നടപ്പാക്കണമെന്ന് അള്ളാഹു തന്നെ കല്പിക്കും.. നബിക്കു അങ്ങനെ നടപ്പിലാക്കാൻ മാത്രമേ അവകാശമുള്ളൂ... 
 നോക്കു തിരുമേനിക്ക് ആണ്മക്കൾ നഷ്ടപ്പെട്ടു...ഒരു പ്രവാകനു  ശേഷം അതിന്റെ  നേതൃത്വം കേവലം മക്കൾ പാരമ്പരകളൂടെ കൈമാറേണ്ട ഒന്നല്ല... കുടുംബ സ്വത്തുമല്ല എന്ന യാഥാർഥ്യം അള്ളാഹു തന്നെ നിലനിർത്തി..ഈ സമ്പവത്തിന്റെ തനതായ ലക്ഷ്യവും   അത്രേയുള്ളു...എന്നാൽ ഇത് തന്റെ പ്രതിയോഗികൾ മുതലാക്കുമെന്നു ഒരുവേള  തിരുമേനിക്ക് തന്നെ തോന്നി... പ്രജകന്റെ ഈ വൈമുഖ്യതയിൽ ഉള്ള ഘട്ടത്തിലാണ് ഇത് സംബന്ധമായ ആയത്തുകൾ ഇറങ്ങുന്നതും തുടർന്ന് സധൈര്യം ഇതിലേക്ക് മുന്നിട്ടിറങ്ങുന്നതും.... അല്ലാതെ സൈദിന്റെ ഭാര്യയിൽ  അഭിമതിച്ചുപോകാൻ മാത്രാമുള്ള രീതിയിൽ കണമെങ്കിൽ  നബി  കദീജാബീയുടെ വിരഹത്തിനു ശേഷം വാർധ്യക്യത്തോളം എത്തുന്നതുവരെ കാത്തിരിക്കാതെ ചുറുചുറുക്കുള്ള കാലത്തു  തന്നെ  സൈദിന്റെ ഭാര്യയെക്കാൾ നല്ല തരുണികളെ കിട്ടുമായിരുന്നല്ലോ.. ആ കാലത്തു ബഹുഭാര്യത്വം സർവ സാദാരണവുമായിരുന്നു... 
അപ്പൊ വിഷയം അതല്ല എന്ന് വേണം മനസിലാക്കാൻ.. 
ആൻ മക്കൾ ഇല്ലാത്ത പ്രവാജകന്  തന്റെ അനന്തിര അവകാശിയായി വളർത്തുമകനെ സമൂഹം  പ്രതിഷ്ഠിച്ചാൽ ആർജവമുള്ള  തന്റെ അനുചരൻമാരിലൂടെ വ്യസ്ഥപിതമായി ലോകത്തു വ്യാപിക്കേണ്ട പ്രത്യയ ശാസ്ത്രം നബി കുടുംബത്തിലും ഖുറൈശികളിലുമായി മാത്രം  ഒതുങ്ങി പോകുമെന്ന് അവിതർക്കിതമാണ്... അങ്ങനെ സംഭവിച്ചാൽ എതിരാളികൾ തന്നെ  ഇസ്ലാം പ്രവാകന്റെയും കുടുംബത്തിന്റെയും മാത്രം മതമാണെന്നു പ്രചരിപ്പിക്കില്ലേ.... 
......
 അഹ്ലു ബൈത്തു പരമ്പരകൾ  മുഴുവൻ മകളിലൂടെ മാത്രം ആയിരുന്നു... എന്നാൽ ആ പരംമ്പ കളിൽ പോലും പ്രവാചകന്റെ അനന്തിരവർ എന്ന 
ലേബലിൽ ഇസ്ലാമിന്റെ കുത്തകാവകാശം കയ്യാളാൻ അവർക്കൊരാധികാരവും ഇല്ലാ... ആ മഹത്തുക്കൾ അങ്ങനെ ചെയ്തിട്ടുമില്ല.. 
ഒരു വേള ഏതോ അഹ്ലുബൈത് സയ്യിദ് കുടുംബത്തിലുള്ള മഹാൻ തന്റെ വംശ പരമ്പര പറഞ്ഞു ഇസ്ലാമിനോടുള്ള അടുപ്പം പറഞ്ഞു അൽപ്പമൊന്നു ഗർവ്  കൊണ്ടപ്പോൾ അത് കേട്ട് അഹ്ലുബൈത്തിൽ പെടാത്ത മറ്റൊരു മഹാൻ "അതിനു തിരുമേനിക്ക് ആൺമക്കളേ ഇല്ലല്ലോ പിന്നെങ്ങനെ താങ്കളിങ്ങനെ ഗർവിഷ്ടനാകാനുള്ള കാരണം "എന്ന് പ്രതിവചിച്ച ചരിത്രവുമുണ്ട്... 
........ 
ഇസ്ലം സയ്ദിലൂടെ കൈമാറിവന്നിരുന്നെങ്കിൽ  ഇന്ന് ചരിത്രം മറ്റൊന്നാകുമായിരുന്നു...ശത്രുക്കളും അങ്ങനെ ഈ  ദീൻ സൈദിലൂടെ കേന്ദ്രീകരിച്ചു കൈമാറി  വരികിൽ ചിലതൊക്കെ ഭാവിയിൽ സാധ്യമാണ് എന്ന് മനക്കോട്ട കെട്ടിയിരുന്നു... 
എന്നാൽ  ആദം നബിയിൽ തുടങ്ങി പ്രവാജക തിരുമേനിയാൽ പൂർത്തിയായി അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് മാർഗദര്ശനമാകേണ്ട ബോധനം എങ്ങനെ സംസ്ഥാപനം ചെയ്യണ്ടതെന്നു അല്ലാഹുവിനറിയാം... പ്രവാചകൻ അതനുസരിക്കുക മാത്രമാണ് ചെയ്തത്.... 
ആൺമക്കൾ ഇല്ലാത്തതിനാൽ "വാലറ്റവൻ"എന്ന് എതിരാളികൾ അധിക്ഷേപിച്ചിരുന്നതിനെ സൂചിപ്പിച്ചാണ്  സൂറത്തുൽ  കൗസർ അവതരിച്ചത്... ശരിക്കും വാലറ്റവർ ആദർശ ശത്രുക്കൾ തന്നെ ആയെന്നതു അതിൽ വിവരിച്ചപോലെ ഒരു  ചരിത്ര യാഥാർഥ്യം... അവരുടെ പിന്മുറക്കാർ ആരെന്നിടത്തു വെറും ശൂന്യം..  എന്നാൽ 1400 വര്ഷങ്ങൾക്കിപ്പുറവും  വാലറ്റവൻ എന്ന് അവർ പരിഹസിച്ച പ്രവാചകന്റെ പേര് കേക്കുമ്പോൾ കോടിക്കണക്കിനു ആൾക്കാർ അഭിവാത്യമർപ്പിക്കുകയും തങ്ങൾ ആ തിരുദൂതന്റെ അനുയായികൾ എന്ന് പറയുകയും ചെയ്യുന്നു...ഇത് കുടുംബപരമായൊരു ബന്ധത്തിന്റെ പേരിലല്ല മറിച്ചു ഇസ്ലാം എന്ന ദൈവിക  പ്രത്യയശാസ്ത്രം മുൻനിർത്തിയുള്ള തകർക്കാൻ സാധിക്കാത്ത  ആത്മീയ ബന്ധം...ഇസ്ലാം എന്നതിലൂടെ  പ്രവാചകൻ നാമുമായും നാം തിരിച്ചും  ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ പ്രവാജകനിലൂടെ സ്ഥാപിതമായ ദൈവിക മതത്തിലൂടെ അനുധാവനം ചെയ്യുന്നവർ സാക്ഷാൽ ഉടയതമ്പുരാനുമായി ബന്ധപ്പെട്ടിരിക്കുന്നു... 
അപ്പൊ ശരിക്കും വാലറ്റവർ ആരൊക്കെയാണെന്നു മനസിലായില്ലേ..... അത്തരക്കാർ മോങ്ങിക്കൊണ്ടേയിരിക്കും..

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ