ഹജറുല് അസ് വദിനെ ആരാധിക്കുന്നുവോ?

 ഹജറുല് അസ് വദിനെ ആരാധിക്കുന്നുവോ ?



കറുത്ത കല്ല് എന്നതിന്റെ അറബിപദമാണ് ‘ഹജറുല് അസ്വദ്’എന്നത്._

എന്താണ് ഹജറുൽ അസ്-വദ് ?
അധവാ കറുത്ത കല്ല് ?

കഅബയുടെ ഒരു പുറം മൂലയിൽ സ്ഥാപിച്ച കല്ലാണ്
ഹജറുൽ അസ്വദ് ( അറബി: ﺍﻟﺤﺠﺮ ﺍﻷﺳﻮﺩ al-Ḥajar al-Aswad) . കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു
ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്വദ്. മനുഷ്യൻ
അല്ലാഹുവിനെ ആരാധിക്കുന്നതിന്
ഭൂമിയിൽ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിൻറെ തുടക്കം മുതൽ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്, എന്നീ ചരിത്രപ്രാധാന്യമാണ് ഇതിനുള്ളത്.
https://ml.wikipedia.org/wiki/Black_Stone
കഅ്ബയുടെ തെക്കുകിഴക്കെ മൂലയില്നിന്നാണ് പ്രദക്ഷിണം തുടങ്ങേണ്ടത്.
ആ മൂലയില് സ്ഥാപിച്ചിട്ടുള്ള ഒരു അടയാള കല്ലാണ് ഇത്  ! ആ കല്ലില് ചുംബിച്ചുകൊണ്ടോ തൊട്ട്മുത്തിക്കൊണ്ടോ അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടോ പ്രദക്ഷിണം തുടങ്ങാം.
മുസ്ലീങ്ങള്‍ ആ കല്ലിന് ആരാധനയര്പ്പിക്കുന്നില്ല. ആ കല്ലിനോ മറ്റേതെങ്കിലും കല്ലിനോ കെട്ടിടത്തിനോ അഭൌതികമായ എന്തെങ്കിലും കഴിവുണ്ടെന്ന് വിശ്വസിക്കുന്നില്ല.
ആ കല്ലില്നിന്ന് ഉപകാരം പ്രതീക്ഷിക്കുകയോ ഉപദ്രവം ഭയപ്പെടുകയോ ചെയ്യുന്നില്ല.
ആ കല്ലിന്റെയും അത് ഉള്ക്കൊള്ളുന്ന കഅ്ബയുടെയും നാഥനായ അല്ലാഹുവെ മാത്രമാണ് അവര് ആരാധിക്കുന്നത്.
ആ കല്ലിനെ ആദരിക്കല് ഹജ്ജിന്റെയോ ഉംറയുടെയോ നിര്ബന്ധിത കര്മ്മങ്ങളില് പെട്ടതല്ല എന്ന കാര്യവും പ്രസ്താവ്യമാകുന്നു.

കറുത്ത കല്ലിനെ ആരാധിക്കുന്നുവോ ?

അത് ദൈവമല്ല. അവിശ്വാസികള് സ്ഥാപിച്ചതുമല്ല, അതൊരു മൂര്ത്തിയുടെ പ്രതീകവുമല്ല. ഏകദൈവ വിശ്വാസികളുടെ നേതാവായ ഇബ്റാഹീം നബി അലൈഹിസലാം ആണത് സ്ഥാപിച്ചത്. കഅ്ബയില് അത് ത്വവാഫിനുള്ള (പ്രദക്ഷിണം) അടയാളം ആണ്.
ഒരു വസ്തുവിനെ ആരാധിക്കുന്ന വ്യക്തി, അതിനെ എല്ലാറ്റിനേക്കാളും ശ്രേഷ്ഠവും ഉത്തമവുമായി കാണുന്നു. ആരാധിക്കുന്നവനേക്കാള് മഹത്വം ആരാധ്യനുണ്ടായിരിക്കണമെന്നതില് സംശയമില്ല.
എന്നാല് കഅ്ബക്കാള് മഹത്വം വിശ്വാസിക്കാണെന്ന് പ്രവാചകൻ  വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു

അബ്ദുല്ലാഹ് ബിന് ഉമര്(റ) നിവേദനം ചെയ്യുന്നു :പ്രവാചകൻ  കഅ്ബയില് വെച്ച് അരുളിയതായി ഉദ്ധരിക്കുന്നു : നീ എത്ര പരിശുദ്ധമാണ്. നിന്റെ മഹത്വം എത്രയാണ്! എന്നാല് അല്ലാഹുവിന്റെയടുത്ത് വിശ്വാസി നിന്നേക്കാള് മഹത്വമുള്ളവനാണ്"
(Sunan Ibn Maja Vol. 5, Book 36, Hadith 3932)

Ibn Abbas reported: The Messenger of Allah, peace and blessings be upon him, looked at the Ka’bah and said, “ How great are you and how great is your sanctity! Yet, the believer has greater sanctity to Allah than you. Verily, Allah sanctified you once and sanctified the believer thrice in his life, his wealth, and to not assume evil about him (ബൈഹഖി, ശുഅബുൽ ഈമാൻ 6196)

കഅ്ബയിലെ കറുത്ത കല്ല്
(ഹജറുല് അസ്വദ്) ചരിത്രത്തിലൊരിക്കലും ആരാലും ആരാധിക്കപ്പെട്ടിട്ടില്ല.
വിവിധ വസ്തുക്കളില്പെട്ട ഒട്ടേറെ ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരായിരുന്നു ജാഹിലിയ്യാ കാലത്തെ വിഗ്രഹാരാധകർ ആയ  അറബികള്.
360 ല് പരം വിഗ്രഹങ്ങളെ കഅബയിൽ വെച് അവർ ആരാധിച്ചപ്പോഴും
അവർ ഒരിക്കല്‍ പോലും ഹജറുല് അസ്വദിനെ ആരാധിക്കുകയോ, അതിന് മുന്നില് നേര്ച്ചകളര്പിക്കുകയോ ചെയ്തിട്ടില്ല :
അതേസമയം അവരതിനെ ആദരിക്കുകയും, അതിന് ഉന്നത സ്ഥാനം കല്പിക്കുകയും ചെയ്തു . ഇബ്റാഹീം ,  മകന് ഇസ്മാഈല് എന്നീ പ്രവാചകന്മാര് പണിതുയര്ത്തിയ കഅ്ബയുടെ ശേഷിപ്പ് എന്നര്ത്ഥത്തിലായിരുന്നു അത്. ജാഹിലിയ്യാ കാലത്ത് അറബികള് പോലും ആരാധിക്കാത്ത ഹജറുല് അസ്വദിനെ മുസ്ലിംകള് ആരാധിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നവർ എന്തു മാത്രം വിട്ഡികളായിരിക്കും ?

ലോകത്തിലെ ഏത് പൂജാവസ്തുവും അതിന്റെ സ്വന്തം പേരിലറിയപ്പെടാറില്ല.
ഏതിന്റെ പ്രതിഷ്ഠയാണോ അതിന്റെ പേരിലാണത് അറിയപ്പെടുക.
ബ്രഹ്മാവ്, വിഷ്ണു, ശിവന്, കൃഷ്ണന്, etc..
അല്ലാതെ അവയെ കല്ല് കഷ്ണം , മരത്തടി , കോണ്ക്രീറ്റ് പാളി എന്നിങ്ങനെ അവ നിർമിക്കപ്പെട്ട വസ്തുവിന്റെ പേരില്‍ അല്ല വിളിക്കപ്പെടുന്നത് !
എന്നാല്കഅ്ബയിലെ കറുത്ത കല്ല് അതേ പേരിലാണ് അറിയപ്പെടുന്നത്. കറുത്ത കല്ല് എന്നതിന്റെ അറബിപദമാണ് ‘ഹജറുല് അസ്വദ്’എന്നത്
( Hajar = Stone ) ( Aswad = Black) .
അത് പ്രതിഷ്ഠയോ പൂജാവസ്തുവോ വിഗ്രഹമോ അല്ലെന്നതിന് ഈ നാമം തന്നെ കൃത്യമായ തെളിവാണ്.

കഅബയും കറുത്ത കല്ലും ഒക്കെ ഒരു വിഗ്രഹവും അതിനെ ആണ് മുസ്ലീങ്ങള്‍ ആരാധിക്കുന്നതും എങ്കില്‍
മുസ്ലീങ്ങള്‍ ക് മറ്റു പ്രാർധനാ ഡയറക്ഷൻ നല്കുമായിരുന്നില്ല !
എന്നാല്‍ നമുക്ക് അറിയാം : മുസ്ലീങ്ങള്‍
ആദ്യ കാലത്ത് നീണ്ട പതിനേഴു മാസ കാലം തിരിഞ്ഞു പ്രാർധന നടത്തിയത് കഅബയിലേക് ആയിരുന്നില്ല മറിച്ച് ജറുസലേമിലെ സോളമൻ പണി കഴിപ്പിച്ച വിശുദ്ധ ദേവാലയം നിന്നിരുന്ന അതേ ദിഷയിലേക്ക് തിരിഞ്ഞു ആണ് നമസ്കരിച്ചിരുന്നത് എന്ന് :
( Sahih Muslim 527 Book 5, Hadith 20 USC-MSA web (English) reference: Book 4, Hadith 1075)
കഅബയിലേക് തിരിഞ്ഞു ഉള്ള പ്രാർധന വിഗ്രഹ ആരാധന  ആണെങ്കില്‍ ?
അവിടെയുള്ള കറുത്ത കല്ലിന് ആണ് മുസ്ലീങ്ങള്‍ ആരാധന കൊടുക്കുന്നത് എങ്കില്‍ ?
ജറു സലേമിലെക് തിരിഞ്ഞു പ്രാർധന നടത്തലും വിഗ്രഹാരാധന ആണെന്നാണ്  അല്പ്പം എങ്കിലും ഉളുപ് ഉണ്ട് എങ്കില്‍ മിഷനറികള് പറയേണ്ടത് :
പക്ഷേ പറയില്ല ! കാരണം ഇവരുടെ യേശു അടക്കം ഉള്ള മഹാൻമാർ ഒക്കെ അവിടെക് തിരിഞ്ഞാണ് പ്രാർധിച് കൊണ്ടിരുന്നത് :
അത് എങാനും വിഗ്രഹാരാധന ആണെന്ന് പറഞ്ഞ് പോയാല്‍ മൊത്തത്തില്‍ കുടുങും എന്ന് പറയാതെ തന്നെ അറിയുമല്ലോ ?

ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കാനായി
ഇബ്രാഹിം നബി പണി കഴിപ്പിച്ച കഅബയുടെ മൂലയില്‍ സ്ഥിതി ചെയ്യുന്ന
ഹജറുൽ അസ്വദ് അധവാ കറുത്ത കല്ലിനെ  ചുംബിക്കുന്നത് ഏത് അർഥത്തിൽ ആണ് മിഷനറികള്ക്  വിഗ്രഹാരാധന ആകുന്നത് ?

ഒരാള്‍ ബൈബിള്‍ എടുത്ത് ചുംബിച്ചാൽ അല്ലെങ്കില്‍ ഖുറാൻ  ചുംബിച്ചാൽ അതിനെ ആരാധിക്കുന്നു എന്ന് ആരെങ്കിലും പറയുമോ ?
മാതാവിനെയും മകളെയും ഒക്കെ ചുംബിക്കുന്നത് ഒരിക്കലും ആരാധനയോ പ്രണയമോ ആയി കാണാറില്ല : മറിച്ച് അത് ആദരവിന്റെയും സ്നേഹത്തിന്റെയും അടയാളം  ആണ്
(sign of respect and love)
എങ്കില്‍ ഹജർ അൽ അസ്വദിനെ
ചുംബിക്കുമ്പോള് മാത്രം അത് എങ്ങനെ ആണ് ആരാധന ആകുന്നത് ?
അതിനോട് ഉള്ള ആദരം ( Respect) ആണ് അവിടെ പ്രകടം ആകുന്നത് :
താഴെ ഉള്ള ഹദീസ് കാണുക :

അബ്ദുല്ലാഹിബ്നു സര്ജിസ് നിവേദനം: ഉമര് ഇബ്നു ഖത്താബ് ഹജറുല് അസുവദിനെ ചുംബിക്കുന്നത് ഞാന് കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ‘അല്ലാഹുവാണേ സത്യം! തീര്ച്ചയായും ഞാന് നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്റെ റസൂല് നിന്നെ ചുംബിക്കുന്നത് ഞാന് കണ്ടിട്ടില്ലായിരുന്നുവെങ്കില് ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.’
( സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര് 250)
സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര് 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്.
‘അല്ലാഹുവിന്റെ റസൂല് നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന് കണ്ടിട്ടുണ്ട്’ എന്ന് ഉമര് പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

കറുത്ത കല്ല് ഇല്ലാതെ നീണ്ട 20 വർഷത്തോളം
മുസ്ലീങ്ങള്‍ ആരാധനകളും ഹജ് കർമങ്ങളും നടത്തി:
____________

കറുത്ത കല്ലിനെ നോക്കി ആണ് മുസ്ലീങ്ങള്‍ ആരാധിക്കുന്നത് എന്നും
ഒഴിച്ച് കൂടാനാകാത്ത വിഗ്രഹം ആണ് അത് എന്നും തള്ളി വിടുന്ന മിഷനറികള് അറിയേണ്ട ഒരു ഇൻഡ്രൻസ്റ്റിംഗ് ഹിസ്റ്ററിയുണ്ട് :

അതായത്  ( AD 980) ല്
കർമാത്യൻസ് എന്ന് പറയുന്ന സെക്ടുകള് മക്കയിൽ കടന്ന് വന്നു കറുത്ത കല്ലിനെ ഇളക്കി പറിച്ചു എടുത്ത് അവരുടെ നാട്ടിലെക് കടത്തി കൊണ്ടു പോയി: ഈ പ്രൊസസിന് ഇടയില്‍ കറുത്ത കല്ല് പല കഷ്ണം ആയി പൊട്ടി ചിതറി!
പിന്നീട് അത് തിരിച്ച് മേടിക്കുന്നത് ചരിത്രകാരൻ ആയ ജുവൈനി പറയുന്നത് പ്രകാരം 23 വർഷങ്ങള്ക് ശേഷം ( AD 952)  ആണ് !
( shorter Encyclopedia Leiden 1953, p. 219).
https://en.m.wikipedia.org/wiki/Black_Stone

ഈ 20 വർഷ കാലയളവില്‍ ആ കറുത്ത കല്ല് ഇല്ലാതെ ആണ് മുസ്ലീങ്ങള്‍ ആരാധനകള് നടത്തിയതും ഹജ് കർമങ്ങള് ചെയ്തതും !
അതിനെ ആണ് മുസ്ലീങ്ങള്‍ ആരാധിക്കുന്നത് എന്ന് ഇനിയും തള്ളി കൊണ്ടു വരണേ !!!

ഇനി  ബൈബിള്‍ പരിശോധിക്കാം :
ഇവരുടെ വാദത്തിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് :
അതായത് മുസ്ലിങള് ഹജറുൽ അസ്വദിനെ കേവലം  ചുംബിക്കുന്നതും തൊടുന്നതും ഒക്കെ വിഗ്രഹാരാധന ആണെന്ന് തട്ടിവിടുന്ന മിഷനറികള്
സ്വന്തം ബൈബിളില്‍ വിശുദ്ധൻമാർ നടത്തിയ സാക്ഷാൽ എണ്ണ അഭിഷേകവും വിശുദ്ധ രൂപങ്ങളും പേടകങ്ങളും ഒക്കെ ഉണ്ടാക്കാൻ ദൈവം തന്നെ പറഞ്ഞ നടപടികളെ ഒക്കെ എന്തു പേരിട്ട് വിളിക്കും ?

വിലാപത്തിന്റെ മതിലും ചുംബനവും
______________

ജൂതന്മാർ വിശുദ്ധമായി കരുതിപ്പോരുന്നവയിൽ അതിപുരാതനമായ ഒന്നാണ് വിലാപാത്തിന്റെ മതിൽ
(Western wall).
https://ml.wikipedia.org/wiki/Western_Wall

റോമാക്കാരുടെ ആക്രമണത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട രണ്ടാമത്തെ പള്ളിയുടെ ഒരു ഭാഗമാണ് ഈ വിലാപത്തിന്റെ മതിൽ
യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനം. പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ മതിലിനു മുന്നിൽ കൂടുന്നു :
അതിൽ തല അടിച്ചു പ്രാർധിക്കലും ചുംബിക്കലും ഒക്കെ ആരാധനയുടെ ഭാഗം ആണ് :

ഇത് കണ്ട് മിഷനറികള് പറയുമോ ?
യഹൂദൻമാർ മതിലിനെ ആണ് ആരാധിക്കുന്നത് എന്ന് ?
മാർപാപ വരെ ഇതിനെ ചുംബിച്ച് ആദരിക്കുന്നു : മുകളില്‍
ചിത്രം കാണുക!

ചുംബനം ആരാധനയോ ?
__________
ബൈബിളില്‍ അഹരോൺ മോഷയെ ചുംബിച്ചതായും
(Exodus 4 :27)
മദ്ഗലന മറിയം യേശുവിന്റെ കാലിൽ ചുംബിച്ചതായും തൈലം പൂശിയതായും ( John 12 :1-3)
( Luke 7:45-47)
മോഷെ തന്റെ അമ്മായി അപ്പൻ ആയ ജെത്രോയെ നമസ്കരിക്കുകയും ചുംബിക്കുകയും ചെയ്തതായും
( Exodus 18:7)
ദാവിദും കൂട്ടരും രാജാവ്‌ ആയ ബർസില്ലായിയെ ചുംബിച്ചതായും
( 2 Samuel 19:39) കാണാം !
ഇത് ഒന്നും ആരാധനയുടെ ( Worship) ചുംബനം ആയിരുന്നില്ല : സ്നേഹത്തിന്റെയും ആദരവിന്റെയും
(Respect & Love) ചുംബനങള് ആയിരുന്നു :
ഇത് തന്നെ ആണ് മുഹമ്മദ് നബിയും ചെയ്തത് ! മുസ്ലീങ്ങള്‍ ചെയ്യുന്നതും!
ആരാധനയുടെ അല്ല
ആദരവിന്റെ ചുബനം ആണ് അവിടെ നടത്തുന്നത് !

കുമ്പിട്ട് വണങ്ങൽ
(Bow down )ആരാധനയോ ?
_________
മുഹമ്മദ് നബി ഒരിക്കലും കറുത്ത കല്ലിനെ കുമ്പിട്ട്  വണങ്ങിയിട്ടില്ല ,  നമസ്കരിച്ചിട്ടില്ല : മുസ്ലീങ്ങളും !
എങ്കില്‍ പോലും ആ ഒരു കാര്യവും ബൈബിള് കൊണ്ടു തന്നെ നമുക്ക് പരിശോധിക്കാം :
വിശ്വാസികളുടെ പിതാവ് ആയ അബ്രഹാം  സൃഷ്ടികള്ക്  മുന്നില്‍ വണങ്ങുന്നു
( Genesis 18 :2 )
അബ്രഹാം ഹിത്യർ എന്ന ജന വിഭാഗത്തെ കുമ്പിട്ടു  വണങ്ങുന്നു
( Genesis 23 :7) (23:12)
ചുംബിക്കുന്നതിനെക്കാള് വലിയ ആരാധന ആണ് കുമ്പിട്ട് വണങ്ങല് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല :
മാത്രമല്ല ബൈബിളില്‍ അനേകം തവണ കുമ്പിട്ട് വണങല് ആരാധന ആണെന്ന രീതിയില്‍ അനേകം വചനങ്ങളും കാണാം :

കുമ്പിട്ട് വണങല് വിഗ്രഹാരാധനയെ കുറിക്കാൻ
( Joshua 23 :8) ( 2 King 5 :18)
( Judges 2:19) (Isiah 44 15) എന്നിവിടങ്ങളിലും

ദൈവത്തിനു ഉള്ള ആരാധനയെ കുറിക്കാൻ
( Joshua 5:14) (Psalm 22:29)
( Pslam 72:9) (Psalam 95:6)  ( Micah 6:6) എന്നിവിടങ്ങളിലും കാണാം : !

എങ്കില്‍ ?
ഇത് വായിച്ച് മിഷനറികള് പറയുമോ ?
പ്രവാചകൻ ആയ അബ്രഹാം സൃഷ്ടികളെ കുമ്പിട്ട് വണങ്ങി ആരാധിച്ചു എന്ന് ?
പറഞാ ആപ്പീസ് പൂട്ടും :
ആരാധനയുടെ വിഷയത്തില്‍ കുമ്പിട്ട് വണങൽ ചുംബിക്കുന്നതിനെക്കാള് ഗൌരവം ഉള്ള വിഷയം ആയിരിക്കെ
പ്രവാചകൻമാർ അടക്കം ഉള്ളവർ സൃഷ്ടികള്ക് മുന്നില്‍ കുമ്പിട്ട് വണങ്ങിയതായി ബൈബിള്‍ പറയുന്നു
( Genesis 23 :7) ( 1Samuel 20:41)
എന്നാല്‍ മുഹമ്മദ് നബി അല്ലാഹുവിനെ അല്ലാതെ മറ്റാരെ എങ്കിലും വണങ്ങിയതായി നിങ്ങള്‍ക്ക് കാണിക്കാൻ കഴിയില്ല !
ബൈബിളിലേ പ്രവാചകർ ആദരവിന്റെ വണക്കം ആണ് നടത്തിയത് എന്നു കൂടി ചേര്‍ത്ത് വായിക്കണം !
അല്ലെങ്കില്‍ മിഷനറികളെ പോലെ നമ്മളും മണ്ടൻമാർ ആകും!

എണ്ണ അഭിഷേകം വിഗ്രഹാരാധന ആണോ അല്ലേ ?
__________

യാകോബ് ഒരു കല്ലിനെ എണ്ണ അഭിഷേകം നടത്തുകയും ദൈവത്തിന്റെ ഭവനം എന്ന് വിളിക്കുകയും ചെയ്യുന്നു :

( ഉല്പതി 28: 10:12)എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.

( ഉല്പതി 28 :16-19)
അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു..യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു..യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയുംഎന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

കല്ലിൽ എണ്ണ അഭിഷേകം ചെയ്യുന്നത് പക്കാ വിഗ്രഹാരാധന അല്ലേ ?
മിഷനറികള്ക് അഭിപ്രായ വ്യത്യാസം ഉണ്ടോ ?
അപ്പോ യാകൊബ് വിഗ്രഹാരാധന ആണോ നടത്തിയത് ?
എന്നിട്ട് ദൈവം എതിർത്തോ ?
വിഗ്രഹാരാധന ആണ് യാകോബ് നടത്തിയത് എന്ന് വാദം ഉണ്ടോ ?
എങ്കില്‍ യാകോബ് സ്വർഗതിലോ നരകത്തിലോ ?

സ്വർഗത്തിൽ !!!!!
യാകൊബ് നിങ്ങളെക്കാളും ഒക്കെ മുന്നേ സ്വർഗത്തില് കേറി എന്ന് യേശു !
( Luke 13 :28)
അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും.
എല്ലാ ചോദ്യത്തിനും ഉത്തരം തരണെ !!!

വീണ്ടും യാകോബ് കല്ല് സ്തംഭത്തിൽ പാനീയ ബലി അർപിക്കുന്നു : എണ്ണ പകരുന്നു
_____

( ഉല്പ്പതി 35 :14)
അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു.

ബൈബിളിലെ വിശുദ്ധ കല്ലുകള്‍ , രൂപങ്ങള് , പക്ഷികള്‍ , സ്തംഭങ്ങള്
__________

( Exodus 25:1-40,
Exodus 37:1-9, Exodus 26:1-20, Exodus 36:8-19,
1 Kings 6:19-38, 2 Chronicles 3:1-17)
ഒക്കെ വായിച്ചാല്‍ കാണാം :
അതിബൃഹത്തായ ചിറകുകള് ഉള്ള വിശുദ്ധ പക്ഷികളുടെയും വലിയ ഡ്രാഗണുകളുടെയും (വ്യാളി)
രൂപം ഉണ്ടാക്കി വിശുദ്ധ ദേവാലയത്തിൽ  പ്രതിഷ്ടിക്കുന്നത്  !!

ഇസ്ലാമിന് മുമ്പ് ഉള്ള
അറബികള് ഇത് പോലെ ഉള്ള രൂപങള് ഉണ്ടാക്കി വിശുദ്ധ ദേവാലയം ആയ കഅബയിൽ പ്രതിഷ്ഠിച്ചിരുന്നു :
എന്നാല്‍ മുഹമ്മദ് നബി മെക്ക കീഴടക്കിയപ്പോള് അവർ ഉണ്ടാക്കിയ ആ  360 ല് പരം വിഗ്രഹങളെ അവിടെ നിന്ന് നിശേഷം നീക്കുകയാണ് പ്രവാചകൻ ചെയ്തത് !

എന്നാല്‍ ബൈബിളില്‍ നേരെ തിരിച്ചും :
ദേവാലയതിൽ കൊണ്ടു വന്നു ഉള്ള കണ്ട രൂപങള് മൊത്തം കൊത്തി വെക്കുന്ന കാഴ്ച്ച ആണ് കാണുന്നത് !

ഭൂമിയിലോ ആകാശത്തോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും രൂപം ഉണ്ടാക്കരുത് എന്ന് കല്പന കൊടുത്ത
( Exodus 20:1-6,)
( Deuteronomy 5:1-10 ) അതേ യഹോവ ഇതിന് അനുവദിച്ചോ എന്ന് ഒന്നും തല്‍ക്കാലം ചോദിക്കുന്നില്ല!
മിഷനറികള്ക് ഏക ദൈവ ആരാധകരെ
വിഗ്രഹാരാധകർ ആക്കാന്‍ അത്രക് മുട്ടി നില്ക്കുവാണെങ്കിൽ ബൈബിളിന് വെളിയിലേക് പോകേണ്ട എന്ന് സാരം!

ഇവൻ ഹഷ്തിയാ എന്ന കല്ലും ജൂതൻമാരും
__________


യഹൂദൻമാർ വിശുദ്ധമായി കരുതുന്ന
ഇസ്രായേലിലെ ടെമ്പിൾ മൗണ്ടിൽ ഉള്ള
ഇവോൻ ഹഷ്തിയാ എന്ന് യെഹൂദന്മാർ വിളിക്കുന്ന കല്ലിനെ പറ്റി കൂടുതല്‍ അറിയാൻ ഈ ലിങ്ക് ല് പോയി വായിക്കുക :
https://en.wikipedia.org/wiki/Foundation_Stone

ഈ കല്ലിന്റെ പ്രതേകതകള് ശ്രദ്ധേയം ആണ് :
വിശുദ്ധരിൽ വിശുദ്ധൻ
(Holy of Holies) അതായത്  ദൈവം  വസിക്കുന്ന ഇടമാണിത് എന്ന് ആണ് വിശ്വാസം :
ദൈവം വസിക്കുന്ന കല്ല്! യെഹൂദന്മാർ ഈ കല്ലിനെ വിശുദ്ധമായി  കാണുന്നു :

This is the holiest site in Judaism. Jews all over the world pray towards the Foundation Stone.
യഹൂദൻമാരുടെ വിശുദ്ധ ഗ്രൻഥമായ തല്മൂദ് പ്രകാരം ഈ കല്ലിന്റെ പുറത്തു വെച്ചാണ് ആദമും കായേനും ഹാബേലും നോഹയും ഒക്കെ യഹോവക് ബലി അർപ്പിച്ചത് :
ഈ കല്ല് നില്‍ക്കുന്ന സ്ഥലത്ത് ആണ് അബ്രഹാം തന്റെ മകൻ ഇസഹാക്കിനെ ബലി കൊടുക്കാന്‍ ആയി ബന്ധിച്ചത് എന്ന് ജൂത സോഴ്സുകള് ഐഡൻറ്റിഫൈ ചെയ്യുന്നു!
ആദിമ ക്രൈസ്തവ എഴുത്തുകളിൽ ഈ കല്ലിനെ പ്രതിപാദിക്കുന്നുണ്ട് :

യഹൂദൻമാർക് ഈ കല്ലിനോട് ഉള്ള അറ്റാച്മെന്റിനെ പറ്റി  333–334 CE കാലഘട്ടത്തില്‍ എഴുതിയ
"Itinerarium Burdigalense " എന്ന യാത്രവിവര ഗ്രൻഥത്തിൽ കാണാം :
ജറുസലേം റോമൻ ഭരണത്തില്‍ ആയിരിക്കെ
വർഷാ വർഷം യഹൂദൻമാർ ഈ കല്ലിൽ അഭിഷേകം നടത്തുകയും വിലപിക്കുകയും വസ്ത്രം കീറി ഞരക്കത്തോടെ കരയുകയും പിരിഞ്ഞു പോകുകയും ചെയ്യുമായിരുന്നു എന്ന്
( "Bordeaux Pilgrim - Text: 7a. Jerusalem (first part)"
Christusrex.org. Retrieved 13 October 2014)

ഇത്ര മേൽ വിശുദ്ധമായ കല്ല് ആണ് ഇത് എന്ന് പ്രത്യേകം പറയേണ്ടതില്ലോ ?
അബ്രഹാമിക പാരമ്പര്യങ്ങളിൽ നിന്ന് ഒക്കെ
അകന്നു മുക്കാൽ പങ്കും പേഗൻ വിശ്വാസ ആചാരങള് കടം കൊണ്ടു തട്ടി കൂട്ടിയ ക്രിസ്ത്യനിറ്റിയിൽ ഇങ്ങനെ ഉള്ള പൈതൃകങള് കാണില്ലലോ ? അതിന് മിഷനറികള്
മുസ്ലീങ്ങള്‍ടെ നെഞ്ചത് കേറി വിഗ്രഹാരാധന ആക്കാന്‍ നോക്കിയാല്‍ ഇത് പോലെ പല്ലിട കുത്തിയ  നാറ്റം കിട്ടും!
ഇത് ഒക്കെ കണ്ട് ജൂതൻമാർ വിഗ്രഹാരാധികള് ആണ്
മിഷനറികള് പറയുമോ ?
ഇസ്രയേലിന്റെ മൂട് താങുന്ന മിഷനറികള്  ഇനി ജൂതൻമാർ യഥാര്‍ഥമായി വിഗ്രഹങളെ ആരാധിച്ചാൽ പോലും
അതിനെ വരെ ന്യായീകരിക്കത്തെ ഉള്ളൂ എന്ന് നമുക്ക് അറിയാവേ !!




യാക്കോബ് വിഗ്രഹാരാധകനോ ?*


" യാക്കോബ് കല്ലു കൊണ്ട് ഒരു സ്തംഭമുണ്ടാക്കി. അതിന്മേൽ ഒരു പാനിയ ബലി അർപ്പിച്ച്,എണ്ണ പകർന്നു"

ഉൽപ്പത്തി 35:14-18


" യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തന്റ തലക്കു കീഴെ വെച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തി നിർത്തി അതിന്മേൽ എണ്ണ ഒഴിച്ചു"

ഉൽപ്പത്തി 28:18-19


യേശുവിന്റെ പൂർവ്വ പിതാവായ യാക്കോബ് ശിവലിംഗമാതൃകയിൽ നാട്ടിനിർത്തിയ കല്ലിൽ ബലിയർപ്പിച്ച് പാനിയാ ഭിക്ഷേകവും, എണ്ണ അഭിക്ഷേകവും ചെയ്തതാണ് യഥാർത്ഥത്തിൽ വിഗ്രഹാരാധന.


ഇതിനെ മറച്ചുവെച്ചു കൊണ്ട് അബ്രഹാം പ്രവാചകൻ പുനർനിർമ്മിച്ച പരിശുദ്ധ കഅ്ബയിൽ സ്ഥാപിച്ച സ്വർഗീയ കല്ലിനെ , ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ കഴിയാത്ത സ്വർഗ്ഗീയ കല്ലിനെ ആദര സൂചകമായി ചുംബിച്ചതിനെ വിഗ്രഹാരാധനയായി ചിത്രീകരിക്കുന്ന പാതിരിമാരുടെ ഇരട്ടത്താപ്പ് അപാരം .!!!


പാതിരിമാരുടെ വീക്ഷണത്തിൽ കല്ലിനെ ആരാധിച്ച യാക്കോബ് സ്വർഗ്ത്തിലോ ?


യാക്കോബ് സ്വർഗ്ഗത്തിൽ എന്ന് യേശു !!


"അവിടെ അബ്രഹാമും, യിസ്ഹാക്കും, യാകോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കുന്നത് നിങ്ങൾ കാണുമോൾ അവിടെ കരച്ചിലും, പല്ലുകടിയും ഉണ്ടാകും"

ലൂക്കോസ് 13:28









കഅബയിൽ നടക്കുന്ന ആരാധനാകർമ്മങ്ങൾക്ക്‌ വിഗ്രഹാരാധന എന്നാണോ പേരു??? 😂😂.     

അപ്പോൾ ബൈബിൾദൈവം വിഗ്രഹാരാധനയ്ക്ക്‌ പ്രോത്സാഹിപ്പിക്കുന്നവനും,,,ബൈബിളിലെ പ്രവാചകന്മാർ/പുണ്ണ്യപുരുഷന്മാർ വിഗ്രഹാരാധകരും ആണല്ലേ?

കല്ല് നാട്ടി അതിൽ എണ്ണയഭിഷേകം നടത്തുന്നത് വിഗ്രഹാരാധന യാണ് എന്ന് താങ്കൾ കണ്ടെത്തിയതിൽ സന്തോഷം


                        ഉല്പത്തി 28:9 ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു. ,11 അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു ((😭ആരവിടെ... സൂര്യൻ അസ്തമിക്ക്യേ))അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി. 12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. 13 അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം;  ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു. 17 അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ😂 തന്നേ എന്നു പറഞ്ഞു. 18 യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.😭😭😂😂 22 ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും.🙆‍♂️😳😭 നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

                              ഉൽപത്തി 35/ 9 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.13 അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി. 14 അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു. 15 ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു. 

                            #യോശുവ 24:ൽ 25 അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു. 26 പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി;  ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും: 27 ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; 😂😂🏃‍♂️ ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.

                        സംഖ്യാ 21: 8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. 9 അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും. 

                     യോശുവ 7: 6 യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: 

7 അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. 

                     പുറപ്പാട്‌ 24: 4 മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു *തൂണും പണിതു.

                   സെഖർയ്യാവു 3ൽ 9 ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.





കർത്താവിന്റെ പേടകം യിസ്രായേൽ മക്കൾക്ക് ചുറ്റാം. മുസ്ലിംകൾക്ക് ദൈവിക ഭവനം ആയ കഅബ ചുറ്റാൻ  പറ്റില്ല. 😂😂😂🙏🙏🙏എന്തരോ എന്തോ? 


ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ വാഗ്‌ദാന പേടകത്തിന്‍െറ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.രണ്ടാംദിവസ വും അവര്‍ പട്ടണത്തിനു പ്രദക്‌ഷിണം വയ്‌ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്‌തു. ആറു ദിവസം ഇങ്ങനെ ചെയ്‌തു.

ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന്‌ ആദ്യത്തേതു പോലെ ഏഴു പ്രാവശ്യം അവര്‍ പ്രദക്‌ഷിണംവച്ചു. അന്നുമാത്രമേ ഏഴു പ്രാവശ്യം പ്രദക്‌ഷിണം വച്ചുള്ളു.

(ജോഷ്വ 6 : 13-15)


യോശുവ 7: 6 യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: 

7 അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു.

പെട്ടകം എന്ന യഹോവയെ കുമ്പിടുന്ന ബൈബിൾ പ്രവാചകൻ


യോശുവ 7: 6 യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: 

7 അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു.



http://answeringsakshiapologetic.blogspot.com/2017/11/hajar-al-aswad-part-2.html?m=1

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ