സൈനബ് ബിന്ത് ജഹ്ഷ് (ര) മായുള്ള പ്രവാചകന്റെ (സ) വിവാഹം...!

 സൈനബ് ബിന്ത് ജഹ്ഷ് (ര) മായുള്ള പ്രവാചകന്റെ (സ) വിവാഹം...!


മു'മിനീങ്ങളുടെ മാതാവായ ബഹുമാനപ്പെട്ട സൈനബ് ബിന്ത് ജഹ്ഷ്(ര) പ്രവാചകന്റെ (സ) പിതൃ സഹോദരിയുടെ (മാമി) പുത്രിയാണ്...ഇസ്ലാമിന്റെ ആരംഭ കാലത്ത് തന്നെ അവർ മുസ്ലിമായിരുന്നു....പ്രവാചകനാൽ (സ) സ്വതന്ത്രനാക്കപ്പെട്ട അടിമയും തങ്ങളുടെ വളര്ത്തു മകനുമായിരുന്ന സൈദ്‌ (ര) അവർകളാണ് മഹതി അവര്കളെ ആദ്യം വിവാഹം കഴിച്ചിരുന്നത്.... , പ്രവാചകന്റെ വളര്ത്തു മകനായിരുന്നതിനാൽ അദ്ദേഹത്തെ ആദ്യം സൈദ്‌ ബിന് മുഹമ്മദ്‌ (സ) എന്നും വിളിച്ചിരുന്നു... 

സൈനബ് (ര) അവര്കളും, സൈദ്‌ (ര) അവര്കളും ഒരുമിച്ചുള്ള ജീവിതത്തിൽ പൂര്ണ്ണമായ യോജിപ്പില്ലായിരുന്നതിനാൽ സൈദ്‌ (ര) സൈനബ് (ര) അവര്കളെ വിവാഹ ബന്ധം വേര്പെടുത്തി.... വളര്ത്തു പുത്രൻ വിവാഹം വേര്പെടുത്തിയ സ്ത്രീയുമായി വിവാഹ ബന്ധം പാടില്ല എന്നാ ഒരു ആചാരം ഇസ്ലാമിനു മുൻപ് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു......ഈ അന്ധ വിശ്വാസത്തെ ദൂരീകരിക്കുവാനുള്ള ഉദ്ടെസത്തിലും...അവരെ സംരക്ഷിക്കുവാൻ വേണ്ടിയും പ്രവാചകന മഹതി അവര്കളെ വിവാഹം ആലോചിച്ചു....!

ബഹുമാനപ്പെട്ട സൈനബ് (ര) അവര്കളെ വിവാഹാലൊഅചനയെ പറ്റി അറിയിച്ചപ്പോൾ അവർ..." ഞാൻ എന്റെ രബ്ബുമായി(അല്ലാഹുവുമായി) ആലോചിക്കട്ടെ..." എന്ന് മറുപടി പറയുകയും, അന്ഗസുദ്ധി വരുത്തിക്കൊണ്ട് നമസ്കാരത്തിൽ ഏര്പ്പെടുകയും ചെയ്തു...അവരുടെ ആ തീരുമാനത്തിലുള്ള ധീരതയും, ഐശ്വര്യവും കാരണാമായി അല്ലാഹു ത'ആലാ തന്നെ സൈനബ് (ര) അവര്കളെ പ്രവാചകന് നടത്തിയിരിക്കുന്നതായി ഖുര്'ആനിൽ സൂക്തം അവതരിപ്പിച്ചു....!
"സൈദ്‌ തന്റെ ആവശ്യം അവരെക്കൊണ്ടു നിര്വഹിച്ചു കഴിഞ്ഞപ്പോൾ നാം തങ്ങൾക്കു അവരെ വിവാഹം നടത്തി തന്നു...വളര്ത്തു മക്കൾ അവരുടെ ഭാര്യമാരെ കൊണ്ട് ആവശ്യം നിര്വഹിച്ച്ച ശേഷം (ഉപേക്ഷിക്കുകയാണെങ്കിൽ) അവരെ വിവാഹം കഴിക്കുന്നതിൽ വിശ്വാസികൾക്ക് മാനസികമായി പ്രയാസമുന്ദാകാതിരിക്കാൻ വേണ്ടി....അല്ലാഹുവിന്റെ ആഞ്ജ അത് പോലെ തന്നെ സംഭവിക്കുന്നതാണ്....!" (അഹ്സാബ്) ഈ ആയത്ത് ഈ വിഷയത്തിൽ ഇറങ്ങിയതാണ്...!

ഈ ആയത്ത് ഇറങ്ങിയപ്പോൾ "വിവാഹം നടന്നിരിക്കുന്നു.." എന്ന സന്തോഷ വാര്ത്ത അറിയിച്ച ആളിന് താൻ ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവനും സമ്മാനമായി നല്കുകയും...സാഷ്ടാംഗ പ്രണാമത്തിലെക്കു വീണു അല്ലാഹുവിനെ സ്തുതിക്കുകയും....കൂടാതെ രണ്ടു മാസത്തെ നോമ്പ് നേര്ച്ച്ചയാക്കുകയും ചെയ്തു... "പ്രവാചകന്റെ എല്ലാ ഭാര്യമാരും ആയുള്ള വിവാഹം അവരുടെ ബന്ധുക്കൾ വഴിയാണ് നടന്നത്...എന്നാൽ പ്രവാച്ചകനുമായുള്ള തന്റെ വിവാഹം നടന്നത് ആകാസത്തിൽ വച്ചാണ് നടന്നത്....അത് സംബന്ധിച്ചു ഖുര്'ആണ്‍ ആയത്തും ഇറങ്ങി എന്നതിൽ മഹതി അവർകൾ വളരെയേറെ അഭിമാനിച്ചിരുന്നു....!"

ഇക്കാര്യത്തിൽ ആയിഷ (ര) അവർകലുമായി ചിലപ്പോഴൊക്കെ മത്സരത്തിനും ഇടയാക്കിയിട്ടുണ്ട്....അതായത് പ്രവാചകൻ ആയിഷ(ര) അവര്കലെയാണ് ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് എന്ന് മഹതി അവർകൾ അവകാസപ്പെടുമ്പോൽ പ്രവാചകനുമായുള്ള തന്റെ വിവാഹം ആകാസത്തിൽ വച്ചാണ് നടന്നത് എന്ന വിഷയത്തിൽ സൈനബ് (ര) അവര്കളും അഭിമാനം കൊണ്ടിരുന്നു....!" സൈനബ് (ര) അവര്കല്ക്ക് ആയിഷ (ര) അന്ഹയെ സംബന്ധിച്ചു അവരില നന്മയല്ലാതെ മറ്റൊന്നും അറിയുകയില്ല എന്ന അഭിപ്രായമായിരുന്നു..." 

ബഹുമാനപ്പെട്ട സൈനബ് (ര) അവർകൾ വളരെക്കൂടുത്തൽ നോമ്പ് വക്കുകയും...അധികമായി നഫൽ നമസ്കാരങ്ങളും നിർവഹിക്കുകയും... സ്വന്തം കയ്യാൽ അദ്ധ്വാനിച്ചു കിട്ടുന്നതിൽ നിന്നും വളരെയധികം ദാന ധർമങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന മഹാതിയായിരുന്നു....! പ്രവാചകൻ (സ) വഫാത്താകുന്ന സമയം ഭാര്യമാരെല്ലാം തങ്ങളോടു "ഞങ്ങളുടെ കൂട്ടത്തിൽ നിന്നും തങ്ങളോടൊപ്പം ആദ്യമായി വന്നു ചേരുന്നത് ആരായിരിക്കും...?" എന്ന് ചോദിച്ചപ്പോൽ "കൈ നീളം കൂടിയവരാണ്‌ ആദ്യമായി എന്നോടൊപ്പം വന്നു ചേരുക..." എന്ന് പ്രവാചകൻ മറുപടി അരുളി....! എന്നാൽ "കൈ നീളം കൂടിയവരാണ്‌...." എന്ന് പ്രവാചകൻ അരുളിയതിന്റെ ഉദ്ദേശം ഏറ്റവും കൂടുതൽ ധര്മം" ചെയ്യുന്നവരാണ് എന്ന് പിന്നീടാണ് അവര്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്...! സൈനബ് (ര) അവർകളാണ് പ്രവാചകന്റെ വഫാത്തിനു ശേഷം പ്രവാചക പത്നിമാരിൽ ആദ്യമായി വഫാത്തായത്...!

ഉമർ (ര) അവര്കളുടെ ഭരണ കാലത്ത് സൈനബ് (ര) അവര്കല്ക്ക് ഒരു വര്ഷത്തെക്കുള്ള സഹായ ധനം എത്തിച്ചു കൊടുത്തപ്പോൾ അവർ അത് ഒരു നാണയം പോലും അവശേഷിക്കാതെ സാധുക്കല്ക്ക് വിഭജിച്ചു നല്കിയ സംഭവം പ്രസിദ്ധമാണ്...! "സാധുക്കളുടെ അഭയ കേന്ദ്രം..." എന്ന ഓമനപ്പേരും മഹതി അവര്കൽക്കുണ്ടായിരുന്നു.... മഹതി അവര്കല്ക്ക് സമ്പത്ത് സൂക്ഷിച്ചു വയ്ക്കുന്ന സ്വഭാവം തന്നെ ഇല്ലായിരുന്നു....!"

വരികള്‍ക്ക് കടപ്പാട്: ബിസ്മില്ലാ കടയ്ക്കല്‍.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ