പ്രവാചകന്‍ #ആയിഷ(റ)യെ #വിവാഹം കഴിച്ചതിനെ വിമര്ഷിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്‌..,

പ്രവാചകന് #ആയിഷ(റ)യെ #വിവാഹം കഴിച്ചതിനെ വിമര്ഷിക്കുന്നവര്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്‌..,

പ്രവാചകന് ചെയ്തതില് ഒരു തെറ്റുമില്ല എന്നത് ഈ പോസ്റ്റിലെ ഒമ്പത് പൊയന്റുകള് തെളിയിക്കും.. ഇന്ഷ അല്ലാഹ്...
1)ഇസ്ലാമിക നിയമപ്രകാരം വിവാഹത്തിനു പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഇസ്ലാമിന് മുമ്പ് തന്നെ അറബികള് തങ്ങളുടെ കൂട്ടുകാരനും ആയോ മറ്റോ ബന്ധം ഊട്ടി ഉറപ്പിക്കുക അവരുടെ മകളും ആയുള്ള കല്യാണം ഉറപ്പിചിട്ടായിരിക്കും.തങ്ങളുടെ സൌഹൃദം ദൃഢം ആക്കാന് അവര് ഉപയോഗിച്ചിരുന്ന മാര്ഗം ആയിരുന്നു അത്. ഈ സമയത്ത് അവള് എത്ര ചെറിയ കുട്ടിയാണെന്നും നോക്കാറില്ല. പക്ഷെ അവള് പ്രായപൂര്തിയായത്തിനു ശേഷം മാത്രമേ വിവാഹജീവിതം ആരംഭിക്കുകയുള്ളൂ. അത് അക്കാലത്തെ സംഭവിച്ച മാന്യം ആയ സംസ്കാരം ആയിരുന്നു. ഇസ്ലാം ഇതിനെ നിരോധിച്ചിട്ടില്ല. പക്ഷെ ഒരു ചെറിയ ഭേദഗതി വരുത്തി. അതായത് പ്രായപൂര്തിയായത്തിനു ശേഷം പെണ്ണിന് വിവാഹത്തിനു സമ്മതം അല്ല എന്ന് പറഞ്ഞാല് ആ വിവാഹ ക്കരാര് റദ്ധാവുന്നു. പെണ്ണിന്റെ ഇഷ്ട്ടമില്ലാതെ വിവാഹം കഴിപ്പിച്ച ഒരു വിവാഹം പെണ്ണിന്റെ പരാതിയിന്മേല് പ്രവാചകന് റദ്ധാക്കിയ സംഭവം ഹദീസുകളില് കാണാം. ഏതായാലും ഈ രീതി അനുസരിച്ച് തന്റെ സുഹൃത്തായ അബുബക്കാരും ആയുള്ള ബന്ധം ഉറപ്പിക്കാന് ആണ് അബുബക്കരുമായി പ്രവാചകന് വിവാഹക്കരാരില് ഏര്പ്പെട്ടത്. എന്നാല് ആയിഷ (റ) പ്രായപൂര്ത്തിയായ ശേഷം ആണ്(അതായത് ആര്ത്തവം ആരംഭിച്ചതിനു ശേഷം) അതും അവരുടെ സമ്മതപ്രകാരം ആണ് വിവാഹ ജീവിതം ആരംഭിച്ചത്.
2)നമ്മുടെ തൊട്ടു മുമ്പുള്ള തലമുറയിലെ പലരും പതിമൂന്നു മുതല് പതിനഞ്ചു വരെ വയസ്സിനുള്ളില് വിവാഹതര് ആയിരുന്നു. പക്ഷെ ഇന്ന് ആ പ്രായമുള്ളവരെ കുട്ടികള് ആയാവും കണക്കാക്കുക. അന്ന് അവരെ സ്ത്രീകള് ആയാണ് കണക്കാക്കിയിരുന്നത്. പ്രവാചകന് ആയിഷയെ വിവാഹം കഴിക്കുന്നത്‌ ഇന്നോ ഇന്നലെയോ അല്ല. പതിനാലു നൂറ്റാണ്ടു മുമ്പ് ആണ്. ഇന്ന് നമ്മള് തയ്യാര് ആകുന്നില്ല എന്ന് കരുതി അത് തെറ്റാവണം എന്നില്ല. കാരണം ഇന്ന് നമ്മള് പതിനാലാം വയസ്സിലും ഒരു പെണ്ണിനെ കെട്ടിക്കാന് തയ്യാര് ആവുമെന്ന് തോന്നുന്നില്ല. അതിന്റെയര്തം നമ്മുടെ മുമ്പുള്ള തലമുറ ചെയ്തത് തെറ്റാണെന്ന് വരുമോ? അല്ല. കാരണം അന്നത്തെ സാമൂഹികാന്തരീക്ഷത്തില് അത് മാന്യം ആയിരുന്നു. അത് പോലെ നമ്മുടെ രണ്ടു തലമുറക്ക് മുന്പ് നോക്കിയാല് പലര്ക്കും പത്തിലതികം മക്കളുണ്ടായിരിക്കും. പക്ഷെ ഇന്ന് ആര്കെങ്കിലും പത്തു മക്കളുണ്ടായാല് എന്തായിരിക്കും അവസ്ഥ. നാം അവരെ ഒരു പക്ഷെ പരിഹാസത്തോടെ ആയിരിക്കും വീക്ഷിക്കുക. അതാണ്‌ ഇന്ന് നാം മോശം ആയി കണക്കാക്കുന്നത് നമ്മുടെ പൂര്വ്വികര്ക്ക് മാന്യത ആയിരിക്കും. അപ്പോള് 1400 വര്ഷം മുമ്പത്തെ കാര്യമോ. തീര്ച്ചയായും അന്നത്തെ സാമൂഹിക അവസ്ഥയില് തികച്ചും മാന്യം ആയതായിരുന്നു അവരുടെ വിവാഹം. പ്രവാചകന്(സ) യെ ഭ്രാന്തനെന്നും മാരണക്കാരനെന്നും വിളിച്ചു പരിഹസിച്ചിരുന്ന അദ്ധേഹത്തിന്റെ ശത്രുക്കള് പോലും ഈ വിവാഹത്തിന്റെ പേരില് അദ്ധേഹത്തെ പരിഹസിചിരുന്നില്ല എന്നതില് നിന്നും അക്കാര്യം മനസ്സിലാക്കാം. നിങ്ങള് ചോധിക്കുന്നത് 9 വയസ്സായാല് പ്രയപൂര്തിയാകുമോ എന്നായിരിക്കാം. തീര്ച്ചയായും അതെ എന്നാണു ഉത്തരം. ഏഴാം വയസ്സില് വരെ ആര്ത്തവം ആരംഭിച്ച സംഭവങ്ങള് നമ്മുടെ നാട്ടില് ഈ അടുത്ത് വരെ റിപ്പോര്ട്ട്‌ ചെയ്യപെട്ടിടുണ്ട്. അത് പോലെ താഴ്ന്ന പ്രദേശങ്ങളില് ജീവിക്കുന്ന സ്ത്രീകള് ഉയര്ന്ന പ്രദേശങ്ങളില് ജീവിക്കുന്നവരെക്കള് വേഗത്തില് പ്രായപൂര്തിയാവാരുണ്ട്. അത് പോലെ ചൂടുള്ള കാലാവസ്ഥയില് ജീവിക്കുന്നവരും തണുത്ത പ്രദേശക്കാരെക്കാലും പെട്ടെന്ന് പ്രായപൂര്തിയാവും, അപ്പോള് 1400 വര്ഷം മുന്പ് അതും താരതമ്യേന താഴ്ന്ന പ്രദേശത്തും ചൂടുള്ള കാലാവസ്ഥയിലും ജീവിച്ച ആയിഷ(ര)യുടെ കാര്യം എങ്ങനെയായിരിക്കും. ആയിഷ(ര) പറഞ്ഞു "ഒരു പെണ്കുട്ടിക്ക് ഒന്പതു വയസ്സാകുമ്പോള് അവള് സ്ത്രീയാകുന്നു"(തിര്മിദി).
3)ഇനി ഇന്നത്തെ കാര്യത്തിലേക്ക് വരാം. എത്രയാണ് വിവാഹപ്രായം എന്നതില് ജനങ്ങള് ഭിന്നാഭിപ്രായക്കാരാണ്. നിങ്ങളുടെ അഭിപ്രായത്തില് അത് 18 ആയിരിക്കും. അത് ഇന്ത്യന് നിയമത്തിന്റെ അടിസ്ഥാനത്തില് രൂപപെട്ട അഭിപ്രായമാകാം. പക്ഷെ അമേരിക്കയില് അത് 16 ആണ്. ഇനിയും ചില രാജ്യങ്ങളില് അത് 14 ആണ്. അപ്പോള് നിങ്ങളുടെ അഭിപ്രായത്തില് അവരൊക്കെ തെറ്റുകാരാണ് എന്നാണോ? അല്ലെങ്കില് പറയുക. എത്രയാണ് നിങ്ങളുടെ അഭിപ്രായത്തില് കുറഞ്ഞ വിവാഹ പ്രായം.
4)ഇനി വിമര്ശിക്കുന്ന നിങ്ങളോട് ചില ചോദ്യങ്ങള്, ജോസഫ്‌ മരിയമിനെ വിവാഹം കഴിക്കുമ്പോള് ഇരുവര്ക്കും എത്രയായിരുന്നു പ്രായം. ജോസെഫിനു തൊണ്ണൂറും മറിയമിന് പന്ത്രണ്ടും ആയിരുന്നു എന്നതറിയുമോ? അത് തെറ്റാണെന്ന് നിങ്ങള് കരുതുന്നുണ്ടോ? ഞാന് കരുതുന്നില്ല. കാരണം ഇന്നത്തെ അവസ്ഥ വച്ചല്ല അന്നത്തെ കാലത്തെ സാഹചര്യം വിലയിരുത്തേണ്ടത്. അന്ന് അതിനെ വല്ലവരും എതിര്തിരുന്നോ എന്ന് നോക്കിയാണ്.
"When forty years of age, Joseph married a woman called Melchaor Escha by some, Salome by others; they lived forty-nine yearstogether and had six children, two daughters and four sons, theyoungest of whom was James (the Less, "the Lord's brother"). Ayear after his wife's death, as the priests announced through Judeathat they wished to find in the tribe of Juda a respectable man toespouse Mary, then twelve to fourteen years of age, Joseph, who was at the time ninety years old, went up to Jerusalem among the candidates, a miracle manifested the choice god has made of joseph and two years later, the annunciation took place"(catholic encyclopedia)
5)ഇനി ആധുനികശാസ്ത്രം എന്ത് പറയുന്നു എന്ന് നോക്കാം. "Although puberty usually starts between ages 8 to 13 in girls, it may start earlier or later.Everyone's body changes at a different time. Whether you have BREAST AT AGE 10 or have not started your period by age 14,do not worry. Everyone goes through puberty eventually''.(Science health web-site)
"The ages from 10 to 13 were typically acceptable during the MID 19th Century IN WESTERN COUNTRIES. It's called the age of consent. The Proof: reference for this statement is from the book "The Age of Consent: Young People, Sexuality and Citizenship" by Matthew Waites." അപ്പൊ പത്തൊമ്പതാം നൂറ്റാണ്ടു വരെ ഒരു പത്തു വയസ്സുകാരിയെ കെട്ടിയാല് പ്രശ്നമില്ലായിരുന്നു. നിങ്ങള് യഥാര്ത്ഥത്തില് വിമര്ഷിക്കുന്നുവേന്കില് ആദ്യം പത്തൊമ്പതാം നൂറ്റാണ്ടില് നിന്ന് തുടങ്ങേണ്ടി വരും ആ വിമര്ശനം.
6)ഇനി അടുത്തത്, ബൈബിള് നിയമപ്രകാരം എത്ര വയസ്സില് ആണ് വിവാഹം ചെയ്യേണ്ടത്. അതായത് മിനിമം പ്രായം. പറയുന്നുണ്ടോ? ഇല്ല. ശാരീരികം ആയി പ്രായപൂര്തിയാവുക എന്നതാണ് ബൈബിളിലെയും നിയമം. അതായത് ഇസ്ലാമിക നിയമം പോലെ തന്നെ.
7)ഇനി ബൈബിളില് വയസ്സ് കൊടുതിട്ടില്ലാത്തത് പോട്ടെ. ചര്ച്ച് നിയമപ്രകാരം എത്ര വയസ്സാണ് മിനിമം വിവാഹ പ്രായം എന്ന് നോക്കാം.
"Age of Consent throughout history has usually coincided with the age of puberty although at sometimes it has been as early as seven. Early on age of consent was a familial or tribal matter and only became a legal one in the Greco-Roman period. The Roman tradition served as the base for Christian Europe as well as the Christian Church itself which generally, essentially based upon biological development, set it at 12 or 14 but continued to set the absolute minimum at seven. In the past century there has been a tendency to raise the age of consent but the reasons for the change have not always been clear and the issue has been further complicated by the reluctance of many contemporary historians to recognize what the actual age of consent in the past has been."(Journal of Psychology & Human Sexuality,Volume 16, Issue 2-3, 2005)
അപ്പൊ എന്ത് പറയുന്നു. ചര്ച്ച് പറയുന്നു മിനിമം പ്രായപരിധി എഴാണെന്നു. അപ്പൊ ആദ്യം ചര്ചിനെ വിമര്ശിച്ചു തുടങ്ങാം അല്ലെ? അതല്ലേ നല്ലത്?
IN CHRISTIAN COUNTRIES!!!The Following evidence is provided from: California Marriage Law California Law Review, 1919,
California U.S.A In 1859 Age of consent
7 years old!!and above
California Law Review, 1919 WEB SITE states:
[1859] If theinfants were under seven years of age the marriage was absolutelyvoid, but parties over seven years of age and under the age of consent, could enter into a voidable marriage
അതായത് മുഹമ്മദ്‌ നബി 1859ല് കാലിഫോര്ണിയയില് ജീവിച്ചിരുന്ന ആളാണെങ്കില് ആ വിവാഹം അനുവദനീയം ആയിരുന്നു. കഴ്ഞ്ഞ നൂറ്റാണ്ടില് പോലും ഇതായിരുന്നു അവസ്ഥ എങ്കില് പിന്നെ പതിനാലു നൂറ്റാണ്ടു മുമ്പുള്ള കാര്യം പറഞ്ഞു എന്തിനാ വെറുതെ പരിഹസിക്കുന്നത്.
8)ഇനി കന്ക്ലുഷന് പറയാം. പ്രവാചകന് ആയിഷയുമൊതുള്ള വിവാഹജീവിതം ആരംഭിച്ചത് അവര്ക്ക് പ്രായപൂര്തിയായത്തിനു ശേഷം അവരുടെ സമ്മതതോടെയായിരുന്നു. ആ വിവാഹം ആ കാലഘട്ടത്തില് തികച്ചും മാന്യം ആയിരുന്നു. അന്നത്തെ ഒരാള് പോലും എന്തിനു ശത്രുക്കള് പോലും ഈ വിവാഹത്തെ എതിര്ത്തിരുന്നില്ല. ഇന്നത്തെ കാലത്തെ നിയമം നോക്കി അന്നത്തെ കാലത്തെ വിമര്ശിക്കുന്നത് ശരിയല്ല. ഇനി ഒരു രണ്ടു മൂന്നു തലമുറ കൂടി കഴിഞ്ഞാല് ചിലപ്പോള് പ്രായപരിധി ഇരുപത്തഞ്ചു ആയിട്ടുണ്ടാവും .അപ്പോള് ഇന്ന് ഇരുപതു വയസ്സുള്ള പെണ്ണിനെ കല്യാണം കഴിക്കുന്നത്‌ അവര് പരിഹാസത്തോടെ നോക്കിയെക്കാം. എന്ന് കരുതി ഇന്നുള്ളവര് മോശക്കാര് ആവനമെന്നര്തമില്ല.
അല്ലാഹുവിന്റെ തീരുമാനപ്രകാരം ആയിരുന്നു നബി(സ)യുടെ എല്ലാ വിവാഹവും. ഇതും അതെ. ഈ വിവാഹം കൊണ്ടുള്ള ഉപകാരം എന്തായിരുന്നു എന്ന് നോക്കുക. വളരെ ബുദ്ധിസാമാര്ത്യമുള്ള സ്ത്രീയായിരുന്നു ആയിഷ. ആ പ്രായം മുതല് തന്നെ അതായത് ഏറ്റവും ബുദ്ധികൂര്മ്മയും നിരീക്ഷണപാടവവും ഉണ്ടാവുന്ന പ്രായം മുതല്ക്കു തന്നെ പ്രവാച്ചകശിക്ഷണത്തില് വളര്ന്നത്‌ കൊണ്ട് ഇസ്ലാമിക കര്മാശാസ്ത്രത്തിലും ഹദീസുകളിലും മറ്റാരെക്കാളും സംഭാവന അര്പ്പിക്കാന് ആയിഷക്കു കഴിഞ്ഞിട്ടുണ്ട്. 2210 ഹദീസുകള് ആയിഷ(ര) റിപ്പോര്ട്ട്‌ ചെയ്തിടുണ്ട്. മാത്രമല്ല ആ കാലത്തെ സ്ത്രീകള്ക്ക് ഇസ്ലാമിക വിജ്ഞാനവും ശിക്ഷണവും കൊടുക്കുന്നതിലും ആയിഷ(ര) ആയിരുന്നു മുന്പില്. അബു മൂസല് ആശ്രി പറയുന്നു "ഏതെന്കിലും വിഷയങ്ങളില് സംശയം തോന്നിയാല് ഞങ്ങള് ആയിശയെയായിരുന്നു സമീപിച്ചിരുന്നത്. അപ്പോഴൊക്കെ ഞങ്ങള്ക്ക് തൃപ്തിയുള്ള മറുപടികള് ലഭിച്ചിട്ടുമുണ്ട്"(തിര്മിദി). പ്രമുഖ സഹാബിമാര് പോലും തങ്ങളുടെ സംശയങ്ങള്ക്ക് ആയിഷയെ സമീപിക്കരുള്ളത്. പ്രവാചകന്റെ ഗാര്ഹിക ജീവിതവും ദാമ്പത്യ ജീവിതവും സ്വഭാവ ഗുണങ്ങളും എല്ലാം പഠിപ്പിക്കുന്നതില് ആയിഷയോളം പങ്കു വഹിച്ച ആരും തന്നെ ഇല്ല. തികഞ്ഞ നിരീക്ഷണപാടവവും ബുധികൂര്മയും ഉള്ള പ്രായം മുതല് പ്രവാചകന്റെ കൂടെ വളര്ന്നതിനാലാണ് ഇതെല്ലാം സാധിച്ചത്. ഇത് കൊണ്ട് തന്നെയാവാം അല്ലാഹു നബിയോട് ഈ വിവാഹം നിര്ദേശിച്ചതും.
9)പിന്നെ ഇതില് എന്താണ് മാതൃക എന്ന് ചോതിച്ചാല്, വിവാഹം കഴിക്കുമ്പോള് പ്രായപൂര്ത്തിയായ പെണ്ണിനെ അവളുടെ സമ്മതത്തോടെ അന്നത്തെ സാമൂഹികാന്തരീക്ഷത്തില് മാന്യം ആയ രീതിയില് വിവാഹം കഴിക്കുക. തന്നെ ചെറു പ്രായത്തില് വിവാഹം കഴിച്ചതിന്റെ പേരില് തന്റെ 66 വര്ഷത്തെ ജീവിതകാലതിനിടക്ക് ഒരിക്കല് പോലും ആയിഷ(ര) നബിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. പ്രവാചകന്റെ പെരുമാറ്റവും സ്വഭാവവും ദാമ്പത്യ ജീവിതവും സൗന്ദര്യപിണക്കവും എല്ലാം വ്യക്തമായി പഠിപ്പിച്ച ആയിഷ(ര) എന്ത് കൊണ്ട് ഈ കാര്യത്തില് പരാതിപെട്ടില്ല. ആയിഷക്കു പ്രശ്നമില്ലെന്കില് പിന്നെ നിങ്ങല്ക്കാണോ പ്രശ്നം? ഇത് കേള്കുമ്പോള് പരാതിപ്പെടാന് മാത്രം ധൈര്യമില്ലാത്ത ഒരു അടിചമ്ര്ത്തപ്പെട്ട സ്ത്രീയാണ് ആയശ(ര) എന്ന് വിചാരിക്കേണ്ട. ഇസ്ലാമിന്റെ യുദ്ധങ്ങളില് പോലും പങ്കെടുത്ത, പ്രമുഖ സഹാബിമാര് പോലും പങ്കെടുത്ത ജമല് യുദ്ധം എന്നൊരു യുദ്ധത്തിനു നേതൃതം വഹിക്കാന് മാത്രം ചന്കൂറ്റവും നേതൃപാടവവും ഉള്ള സ്ത്രീയായിരുന്നു അവര്. മാത്രമല്ല പ്രവാചകന്റെ സ്വഭാവഗുണങ്ങളെ പറ്റി ആയിഷ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്!!! (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ