ആയിശ(റ)യുമായുളള നബി വിവാഹം: ഒരു നാസ്തിക അവലോകനം.
ആയിശ(റ)യുമായുളള നബി വിവാഹം: ഒരു നാസ്തിക അവലോകനം.
__________________
1) അയാൻ ഹിർസി അലിയും, അലിസീനയും മുതൽ പ്രാദേശിക യുക്തിവാദി നേതാക്കൾ വരെ നീളുന്നവരുടെ ഇസ്ലാം വിദ്വേഷ കൃതികളിൽ സർവ്വ സാധാരണമാണ് ആയിശ (റ) യുമായുള്ള നബിവിവാഹം. ചാർലി ഹെബ്ദോ പോലത്തെ ചവറുമാഗസിനുകൾ ആണെങ്കിൽ അശ്ലീലമായി പ്രവാചക ജീവിതത്തെ കാർട്ടൂൺ വത്കരിച്ചാണ് തങ്ങളുടെ ഇസ്ലാം പക തീർത്തിരിക്കുന്നത്.രണ്ട് പേരും ഇവിടെ ചെയ്യുന്നത് പ്രവാചകരെ ആ ചരിത്ര ചുറ്റുപാടിൽ നിന്നും ഇങ്ങോട്ട് അടർത്തി മാറ്റിയ ശേഷം തങ്ങൾ ദുരുദ്ദേഷിക്കുന്ന തരത്തിൽ ആ ജീവിതത്തെ അശ്ളീലവത്കരിച്ച് അവതരിപ്പിക്കുകയും എന്നിട്ടതുകൊണ്ട് പ്രവാചകനെയും ഇസ്ലാമിനെയും സംബന്ധിച്ച പൊതുബോധത്തിൽ തെറ്റിദ്ധാരണ കലർത്താൻ ശ്രമിക്കുകയാണ്.
ഇന്ത്യൻ സ്വാതന്ത്രത്തെ അടിച്ചമർത്തിക്കൊണ്ട് ബ്രിട്ടീഷുകാർ നടത്തിയ സ്വേച്ഛാധിപത്യ ഭരണ വ്യവസ്ഥയെയും അതിനു കീഴിൽ ഇന്ത്യക്കാർ അനുഭവിക്കേണ്ടി വന്ന കൊടും യാതനകളുടെയും ചരിത്ര യാഥാർത്ഥ്യങ്ങളെ മറച്ച് വെച്ച് ദുർവ്യാഖ്യാനിക്കാൻ നിന്നാൽ ഗാന്ധിജി ബ്രിട്ടീഷുകാരെ തുരത്താൻ കാരണം അദ്ദേഹത്തിന്റെ തീവ്രദേശീയതാ വാദവും വെള്ളക്കാരനോടുള്ള വംശ വെറിയുമാണെന്ന് നുണ പറയാൻ എളുപ്പമാണ്.അതുപോലെ ഹിറ്റ്‌ലറും സ്റ്റാലിനുമൊക്കെ നടത്തിയ അരുംകൊലകളെയും നരബലികളെയും മറച്ച് വെച്ചാൽ അവരെ രണ്ട് പുണ്യാത്മാക്കളായും അവതരിപ്പിക്കാം.എന്നാൽ ഇതെല്ലാം ചരിത്രത്തോട് ചെയ്യുന്ന കൊടും വഞ്ചനകളാണ്.ചരിത്ര പുരുഷന്മാരെ അവർ ജീവിച്ച ചുറ്റുപാടുകളെയും ചരിത്ര പഗ്‌ചാതലത്തെയും മൊത്തമായെടുത്ത് വേണം അവലോകനം ചെയ്യാൻ.
പ്രവാചക ചരിത്രത്തിൽ നിന്ന് ചില സംഭവങ്ങളെ അടർത്തിയെടുക്കുകയും എന്നിട്ട് അതിനെ തങ്ങളുടെ അശ്ളീല ഭാവനാസാഹിത്യങ്ങളുടെ പഗ്‌ചാതലത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന സകല ഇസ്ലാം വിദ്വേശികളും ചരിത്രത്തോട് ചെയ്യുന്നത് ഈ വഞ്ചനാത്മകമായ സമീപനം തന്നെയാണ്.
2) നിരീശ്വര,ഭൗതിക ചിന്തകളുടെ കാര്യമെടുത്താൽ അടിസ്ഥാനപരമായി ആശയദാരിദ്ര്യം മാത്രമാണവ.ഒരു ലോകവീക്ഷണമോ, ജീവിത വ്യവസ്ഥയോ, ധാർമ്മിക സദാചാര മൂല്യബോധമോ മനുഷ്യർക്ക് നൽകാൻ കഴിയാതെ കേവലം ദൈവം മാത്രമില്ലാന്ന് പറഞ്ഞ് നടക്കുന്നവർക്ക് (അതിനും തെളിവൊന്നുമില്ല)സ്വന്തം ആശയം പറഞ്ഞ് നിലനിൽക്കാൻ കഴിയില്ല എന്നതൊരു വസ്തുതയാണ്.
ആദർശപരമായി ഇത്രയും തോൽവിയായ നാസ്തിക വിശ്വാസത്തെ ചുമക്കുന്നവർക്കു് ഇസ്ലാം പോലെ ഉജ്ജ്വലമായൊരാശയത്തെ സന്ദിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആദർശ പ്രതിസന്ധിയും അതിൻറെ ഭാഗമായി സ്വാഭാവികമാണ്.ഇസ്ലാം വിരുദ്ധ മതവിദ്വേഷ പ്രചാരണങ്ങൾ സകല യുക്തിവാദികളും തങ്ങളുടെ സംഘടനാ പ്രവർത്തനമായെടുത്ത് താങ്ങിക്കൊണ്ട് നടക്കുന്നതും ഈ ഗതികേട് കൊണ്ടുതന്നെ.എന്നാൽ മത വിമർശനം കൊണ്ടടയ്ക്കാൻ പറ്റുന്ന ഓട്ടയല്ല യുക്തിവാദികൾ പേറുന്ന ആശയ ദാരിദ്രം!
ആയിശ (റ)യൂമായുള്ള വിവാഹത്തെ ഉയർത്തിക്കാണിച്ച് പ്രവാചക ജീവിതത്തിൽ അധാർമ്മികത ആരോപിക്കാൻ യുക്തിവാദികൾ ശ്രമിക്കുന്നുണ്ട് എന്നത് തന്നെ പരിഹാസ്യമാണ്.
ധാർമ്മികതയെന്തെന്നറിയാത്തവർക് ക് എവിടുന്ന് കിട്ടിയതാണ് ഈ അധാർമ്മികത എന്ന വാക്ക്!?
നിരീശ്വരവിശ്വാസത്തിൽ എവിടെയാണ് ധാർമ്മികതക്ക് അടിസ്ഥാനം? കേവലം പദാർത്ഥ മിശ്രിതമായ, കുരങ്ങൻ പരിണമിച്ചുണ്ടായ മറ്റൊരു മൃഗമായ മനുഷ്യൻ ഇവിടെ ആരുടെ നിയമങ്ങൾ അനുസരിക്കണം? തൻറെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വിഘാതമായി നിലനിൽക്കുന്ന കേവലം മനുഷ്യ നിർമ്മിതമായ നിയമങ്ങൾക്ക് എന്തിന് വഴങ്ങണം? ഓരോ മനുഷ്യന്റെയും യുക്തി വ്യത്യസ്തമാണ്.ആരുടെ യുക്തിക്ക് തോന്നുന്ന നന്മയാണ് ഇവിടെ നന്മ? ആരുടെ യുക്തിക്ക് തോന്നുന്ന തിന്മയാണ് തിന്മ? ഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ വളരെ യാദൃ്ഛികമായി കിട്ടിയതും,മരിച്ചാൽ മറ്റൊരിക്കൽ ലഭിക്കാത്തതുമായ ഈ ജീവിതത്തെ പരമാവധി മുതലാക്കുക എന്നതാണ് സ്വാർത്ഥമായ മനുഷ്യന്റെ യുക്തിയെന്നിരിക്കെ മറ്റൊരാൾക്ക് തിന്മയായി ഭവിക്കുമെന്നത് കൊണ്ട് മാത്രം തനിക്ക് സുഖം നൽകുന്ന ഒന്നിനെ മനുഷ്യൻ എന്തിന് ഉപേക്ഷിക്കണം? പരിണാമപരമായി ഭക്ഷണത്തിലും, ലൈംഗികതയിലും,അതിജീവനത്തിനുമെല് ലാം സ്വാർത്ഥ യുക്തി പ്രയോഗിച്ചവരാണ് അതിജീവനത്തിന് യോഗ്യരായവർ.ജീവശാസ്ത്രപരമായി തന്നെ ജനിതകത്തിൽ സ്വാർത്ഥത പേറുന്ന ഈ മനുഷ്യൻ എന്തിന് മറ്റുള്ളവരുടെയും, സമൂഹത്തിന്റെയും അവകാശങ്ങളെയും അവകാശ ലംഗനങ്ങളെയും പരിഗണിക്കണം? ധാർമ്മികതക്ക് പോലും അടിസ്ഥാനമില്ലാത്തവർക്ക് എന്ത് അധാർമ്മികത? എന്ത് അവകാശം? എന്ത് അവകാശ ലംഗനങ്ങൾ?
അഥവാ നിരീശ്വര ആശയ ദാരിദ്ര്യം ചുമക്കുന്നവർക്കൊന്നും ഇസ്ലാമിൽ അധാർമ്മികതയുടെ തരിമ്പ് പോലും ആരോപിക്കാൻ കഴിയില്ല!
3) പ്രമുഖ യുക്തിവാദിയായ ലോറൻസ് ക്രൗസുമായി HAMZA TZORTZIS നടത്തിയ ഒരു സംവാദത്തിനിടെ നിരീശ്വരവാദത്തിന്റെ ധാർമ്മിക ശൂന്യത ബോധ്യപ്പെടുത്തി കൊടുക്കാൻ ക്രൗസിനോട് അദ്ദേഹം ചോദിക്കുന്നൊരു ചോദ്യമുണ്ട്. “WHY IS INCEST WRONG? INCEST എന്തുകൊണ്ട് തെറ്റാണ്?” അതിനു നാസ്തികനായ ക്രൗസ് നൽകുന്ന മറുപടി ഇൻസസ്റ്റ് ബന്ധങ്ങളെ അങ്ങനെ തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും പരസ്പര സമ്മതവും,അനുമതിയും ഉണ്ടെങ്കിൽ അതൊരു തെറ്റ് തന്നെയല്ലെന്നും പറഞ്ഞ് കൊണ്ടാണ്.
ജീവിച്ചിരിക്കുന്ന പ്രമുഖ യുക്തിവാദികളിൽ ഒരാളും അന്താരാഷ്ട്ര തലത്തിൽ തന്നെ നാസ്തിക പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്നയാളുമായ ലോറൻസ് ക്രൗസിന് തന്നെ യുക്തിവാദം കൊടുത്തിരിക്കുന്ന ധാർമ്മികതയിതാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം അതിരുകളില്ലാത്ത ധാർമ്മിക ശൂന്യതയുടെ അശ്ലീലം യുക്തിവാദമെന്ന പേരിൽ ചുമക്കുന്ന ആളുകളാണ് ആയിരത്തി നാനൂറ് വർഷം മുമ്പത്തെ പ്രവാചക ജീവിതത്തെ ദുർവ്യാഖ്യാനിച്ച് അധാർമികത ആരോപിക്കാൻ നടക്കുന്നത്.
ലോറൻസ് ക്രൗസിന് പോലും നിരീശ്വരവാദവും കൊണ്ട് ഇൻസസ്റ്നെ തെറ്റെന്ന് വിലയിരുത്തിക്കൊടുക്കാൻ കഴിയാതിരുന്നെങ്കിൽ നിരീശ്വര വിശ്വാസത്തിൻറെ ആശയദാരിദ്ര്യം കൊണ്ടുതന്നെയാണത്.
നിരീശ്വരവാദം വെച്ച് ധാർമ്മികതയും അധാർമികതയുമൊന്നും വിലയിരുത്താനും ബോധ്യപ്പെടുത്താനും കഴിയില്ല!അത് സംഭവിക്കുന്നത് ദൈവീക ആദർശത്തിന്റെ കീഴിൽ മാത്രമാണ്.
4) സമൂഹത്തിന്റെ ധാർമ്മിക സംവാദങ്ങളിലെല്ലാം നാസ്തികർ ഉന്നയിക്കുന്ന ഒരു വാദമുണ്ട്.ശരി തെറ്റുകളെ സംബന്ധിച്ച സമൂഹത്തിന്റെ പൊതു ബോധത്തെയാണ് ധാർമ്മികതയ്ക്ക് അടിസ്ഥാനമായി കാണേണ്ടതെന്നും അത് മാറിക്കൊണ്ടിരിക്കുന്നതാണെന്നു മുള്ള വാദം.ചുംബന സമരവിവാദങ്ങൾ കത്തിനിന്ന സമയത്തെ അന്തിച്ചർച്ചകളിലെല്ലാം അതിനെ ന്യായീകരിക്കാനായി നിരീശ്വര ബുദ്ധിജീവികൾ പറഞ്ഞൊരു ന്യായമായിരുന്നു ഇത്.ഒന്നാമതായി മത ദർശനങ്ങളെയും ലോക വീക്ഷണങ്ങളെയും അടിസ്ഥാനമാക്കിയാണ് ധാർമ്മികതയെ സംബന്ധിച്ച സാമൂഹ്യ പൊതുബോധം നിലനിൽക്കുന്നത് എന്ന വസ്തുത തന്നെ നിരീശ്വര വാദത്തെ മതമൂല്യങ്ങളുടെ നിഴൽ പറ്റി വാഴുന്ന ഒരിത്തിക്കണ്ണി മാത്രമാക്കി ചുരുക്കുകയാണ്.രണ്ടാമതായി ഈ ധാർമ്മിക ബോധമെന്നത് സ്ഥലകാലങ്ങൾക്കും, വ്യക്തികളുടെ യുക്തിക്കും ആപേക്ഷികമായാണ് നിലനിൽക്കുന്നത് എന്നതുകൊണ്ട് ഈ വാദവും ധാർമികതയെ മനുഷ്യന്റെ തോന്ന്യാസ ചിന്തകൾക്ക് വിട്ട് കൊടുക്കലാണ്.അതും നാസ്തികതയെ കൂടുതൽ ധാർമ്മിക പ്രതിസന്ധികളിലേക്ക് തള്ളിയിടുക മാത്രമാണ് ചെയ്യുന്നത് എന്ന് ചുരുക്കം.എങ്കിലും ആശയപ്രതിസന്ധിയെ മറച്ച് വെക്കാൻ ധാർമ്മിക മൂല്യങ്ങൾക്ക് നാസ്തികർ കൊടുത്തിരിക്കുന്ന ഈ വ്യാഖ്യാനങ്ങൾ തന്നെയെുത്ത് നബി വിവാഹത്തെ പരിശോധിക്കാം.ശരി തെറ്റുകളെ സംബന്ധിച്ച പ്രവാചക കാലഘട്ടത്തിന്റെ സാമൂഹ്യ പൊതുബോധം ആയിശ (റ) യുമായുള്ള നബി വിവാഹവുമായി പ്രതിരോധത്തിലാവുന്നുണ്ടോ? ആ രീതിക്ക് നോക്കിയാൽ പ്രവാചകനോ ആയിശ ബീവി (റ)ക്കോ അവരുടെ മാതാപിതാക്കൾക്കോ കുടുംബത്തിനോ, സമൂഹത്തിനോ നബി ജീവിതത്തിൽ അധാർമ്മികത ആരോപിക്കാൻ പഴുതുണ്ടായിരുന്നെങ്കിൽ അത് ഉപയോഗിക്കുമായിരുന്ന ശത്രുക്കൾക്ക് പോലുമോ ആ വിവാഹത്തിൽ യാതൊരു വിമർശനമോ, ഇഷ്ടക്കെടോ ഉന്നയിക്കാനുണ്ടായിരുന്നില്ല. അതിനർത്ഥം ശരി തെറ്റുകളെ സംബന്ധിച്ച ആ സമൂഹത്തിന്റെ ധാർമ്മിക പൊതുബോധത്തിന് ഒട്ടും വിരുദ്ധമായിരുന്നില്ല ആ വിവാഹം എന്ന് തന്നെയല്ലേ? അഥവാ ധാർമികതയ്ക്ക് നാസ്തികർ കൊടുത്തിരിക്കുന്ന ന്യായത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്താലും ആയിശ (റ) യുമായുള്ള നബി വിവാഹത്തിൽ തരിമ്പും നീതികേട് ആരോപിക്കാൻ കഴിയില്ല.
5) ഒരു സ്ത്രീക്ക് പതിനെട്ട് വയസ്സാണ് വിവാഹപ്രായം എന്നതൊക്കെ നമ്മുടെ വിദ്യാഭ്യാസ സാഹചര്യങ്ങളും സാമൂഹ്യ അവസ്ഥകളും കണക്കിലെടുത്ത് നാം നമ്മുടെ കാലത്തിനും ദേശത്തിനും അനുസരിച്ച് നിർമ്മിച്ചിരിക്കുന്നൊരു നിയമം മാത്രമാണ്.ആ നിയമവും കൊണ്ട് ചരിത്രത്തിലുള്ളവർക്ക് ധാർമ്മികതയുടെ മാർക്ക് ഇട്ടുകൊടുക്കാൻ നടക്കുന്നവർക്ക് ചരിത്ര ബോധം തൊട്ടുതീണ്ടിയിട്ടില്ല എന്നേ വിലയിരുത്താൻ കഴിയൂ..
വെറും നൂറ് വർഷം പിറകിലെ മിനിമം വിവാഹപ്രായമായി ലോക രാഷ്ട്രങ്ങൾ കണക്കാക്കിയിരുന്ന പ്രായം വിശകലനം ചെയ്താൽ തന്നെ ഈ മേഖലയിൽ വന്നിട്ടുള്ള നമ്മുടെ വീക്ഷണ വ്യത്യാസങ്ങൾ പ്രകടമാണ്.
1920 കളിലെ കണക്ക് പ്രകാരം ഡെന്മാർക്ക്,ഫിൻലൻഡ്,ഗ്രീസ്,പോ ർച്ചുഗൽ, സ്കോട്ലാൻഡ്,സ്പെയിൻ,അർജൻഡീന, തുടങ്ങിയുള്ള രാജ്യങ്ങളിൽ വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം വെറും 12 വയസ്സ് മാത്രമാണ്.1880 കളിലേ ചുരുങ്ങിയ വിവാഹപ്രായം എടുത്താൽ ഭൂരിഭാഗം രാജ്യങ്ങളിലും അതിനിയും താഴെ വെറും പത്ത് വയസ്സ് മാത്രവും. പുറത്തോട്ടൊന്നും അതികം പോവണ്ടതില്ല. 1883 ഇല് വിവാഹം കഴിയുമ്പോൾ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രായം തന്നെ പതിനാല് വയസ്സ് മാത്രമായിരുന്നു.വെറും നൂറും, നൂറ്റി നാൽപതും വർഷം മുൻപത്തെ കണക്ക് പ്രകാരം തന്നെ പന്ത്രണ്ടും പത്തും വയസ്സിലെ വിവാഹങ്ങൾ ശരിയായിരുന്നു എങ്കിൽ ആയിരത്തി നാനൂറ് വർഷം മുൻപത്തെ ചരിത്രത്തിൽ ഒൻപതാമത്തെ വയസ്സിൽ നടന്നൊരു വിവാഹത്തെ ഏത് അളവുകോൽ വെച്ചാണ് തെറ്റെന്ന് വിലയിരുത്തുക? പ്രശ്നം ചരിത്രത്തെ ആ ചുറ്റുപാടുകൾ വെച്ച് ഉൾക്കൊള്ളാൻ കഴിയാത്ത സങ്കുചിത മനോസ്ഥിതിയാണ്.
ഈ വസ്തുതയ്ക്ക് ഇസ്ലാം വിമർശന സാഹിത്യങ്ങൾ തന്നെ സാക്ഷിയാണ്.പ്രവാചകനുമായുള്ള വിവാഹ സമയത്ത് ആയിശ (റ)യുടെ പ്രായം ഒൻപത് വയസ്സായിരുന്നു എന്നത് സംശയലേശമന്യെ വിവിധ ഹദീസ് റിപ്പോർട്ടുകൾ നേർക്ക് നേരെ ഉദ്ദരിച്ചതായിരുന്നിട്ട് പോലും പത്തൊൻപതാം നൂറ്റാണ്ടിന് മുമ്പ് രചിക്കപ്പെട്ട ഇസ്ലാം വിമർശന ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ എന്തുകൊണ്ട് ആയിശ (റ) യുമായുള്ള വിവാഹ പ്രായം വിമർശന വിധേയമായില്ല!? വിമർശനമുന്നയിക്കാൻ പോന്നൊരു ശരികേടായിരുന്നു ആ വിവാഹം എന്ന് വിമർശകർക്ക് തോന്നാതിരുന്നത് എന്തുകൊണ്ടായിരിക്കാം?അതിനുകാ രണം പത്തൊമ്പതാം നൂറ്റാണ്ട് വരെ അത്തരം വിവാഹങ്ങലെല്ലാം സർവ്വ സാധാരണമായിരുന്നു എന്നതന്നെ.സമൂഹത്തിന്റെ പൊതുബോധത്തിൽ അതൊരിക്കലും ശരികേടല്ലായിരുന്നു.
6) ചരിത്ര വസ്തുതകളെ വിശകലന വിധേയമാക്കിയാൽ നബി വിവാഹത്തിൽ ശരികേട് ആരോപിക്കാൻ കഴിയില്ല എന്ന് ബോധ്യമാകുന്നവർ ഉടനെ ചോദിക്കുന്ന മറ്റ് ചില ഉപചോദ്യങ്ങളുണ്ട്. “ആയിശ (റ)യുമായുള്ള നബിവിവാഹം ചരിത്രത്തിലെ ശരിയായിരുന്നു എങ്കിൽ ആ വ്യക്തിയെ എങ്ങനെ മാതൃകാ പുരുഷനായി അംഗീകരിക്കും?ഇന്നത്തെ പൊതു ബോധത്തിന് യോജിക്കുന്നതല്ലെങ്കിൽ ആ ധാർമ്മികത കാലഹരണപ്പെട്ടതല്ലെ..? എന്നിങ്ങനെ..
പ്രവാചക മാതൃകയെ സംബന്ധിച്ച കാര്യമായ വിവരക്കുറവാണ് ഇത്തരം ചോദ്യങ്ങൾ.ഒന്നാമതായി പ്രവാചകനെ പിൻപറ്റണം എന്ന് മാത്രമല്ല ഏത് രീതിയിൽ പിന്പറ്റണം എന്നതിന് വരെ കൃത്യമായ വീക്ഷണം പ്രവാചകൻ (സ) പഠിപ്പിച്ചതാണ്.അത് പ്രവാചകൻ നേർക്കുനേരെ പഠിപ്പിച്ച, പ്രവാചകനിൽ നിന്നും നേരിട്ട് പഠിച്ച സ്വന്തം ജീവിതത്തിൽ അനുവർത്തിച്ച സ്വഹാബികളുടെ ഒരു സമൂഹം തന്നെ കടന്ന് പോയിട്ടുണ്ട്.അവരാരും മുഹമ്മദ് നബി (സ) യുടെ മാതൃക പിൻപറ്റുക എന്നതിനർത്ഥം സ്വന്തം പേര് പ്രവാചകന്റെ പേര് പോലെ മുഹമ്മദ് എന്നാക്കലാണെന്ന് മനസ്സിലാക്കിയിട്ടില്ല!
പ്രവാചകന്റെ ആദ്യത്തെ വിവാഹം ഖദീജ എന്ന് പേരുള്ള സ്ത്രീയുമായി ആയിരുന്നു എന്നതുകൊണ്ട് ഖദീജ എന്ന് പേരുള്ള സ്ത്രീയെ തന്നെ ആദ്യം വിവാഹം കഴിക്കലാണ് പ്രവാചക മാതൃക എന്ന് ഒരാള് പോലും മനസ്സിലാക്കിയിട്ടില്ല.അതിനർത് ഥം മാതൃക പിൻപറ്റുക എന്നാൽ വ്യക്തി ജീവിതത്തിലേക്ക് ചുരുങ്ങി നിൽക്കുന്ന പേരും വയസുമൊന്നും പിൻതുടരൽ അല്ല എന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാവും.
അതുപോലെ തന്നെയാണ് വിവാഹ പ്രായത്തിന്റെ കാര്യവും താൻ എത്ര വയസ്സിലാണ് കല്യാണം കഴിച്ചത് എന്ന് നോക്കി അത് പിൻപറ്റാൻ പ്രവാചകൻ പറഞ്ഞതായോ ആ രീതിക്ക് ആരെങ്കിലും പിൻപറ്റിയതായോ പറയാൻ യാതൊരു അടിസ്ഥാനവും ഇല്ല.ഇനി പ്രവാചകൻ വിവാഹം കഴിക്കുമ്പോൾ പ്രവാചകനും വധുവിനും എത്ര വയസ്സാണോ ഉണ്ടായിരുന്നത് ആ പ്രായം നോക്കി അതേപടി പിൻപറ്റി കല്യാണം കഴിക്കലാണ് ഇസ്ലാം പറയുന്ന മാതൃക എന്ന് വാദിച്ചാൽ അതിൽപരം വിഡ്ഢിത്തം വേറൊന്നുമുണ്ടാവില്ല.കാരണം ആദ്യ വിവാഹം നടക്കുമ്പോൾ പ്രവാചകന്റെ പ്രായം ഇരുപത്തി അഞ്ചും വധുവായ ഖദീജ(റ)യുടെ പ്രായം നാൽപത് വയസ്സും ആയിരുന്നു.ഇതിൽ നിന്ന് ഇന്നുവരെ ലോകത്ത് ഒരു മുസ്ലിമും ഇരുപത്തഞ്ചാം വയസ്സിൽ നാൽപ്പത് വയസ്സുള്ള സ്ത്രീയെ വിവാഹം കഴിക്കണം എന്നതാണ് പ്രവാചക മാതൃക എന്ന് മനസ്സിലാക്കിയിട്ടില്ല എന്നതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ ഇസ്ലാം പറയുന്ന പ്രവാചക മാതൃക അതല്ലെന്ന്.
ഇസ്ലാം വിവാഹത്തെ കേവലം ഒരു പ്രായ പരിധിയിൽ വെച്ച് കാണുന്ന ആദർശമല്ല.കാരണം നേരത്തെ പറഞ്ഞ പോലെ കാലത്തിന്റെ പുരോഗതിക്കും,സമൂഹത്തിന്റെ മാറ്റത്തിനും എല്ലാം അനുസരിച്ച് ഈ ചുരുങ്ങിയ വിവാഹപ്രായത്തെ സംബന്ധിച്ച വീക്ഷണം മാറുന്നതാണ്.അതിൽ തന്നെ ശാരീരിക സവിശേഷതകൾക്ക് അനുസരിച്ച് വിവാഹത്തിനുള്ള പക്വത വിവിധ ആളുകളിൽ വ്യത്യസ്തമായിരിക്കും.വൈവാഹിക ജീവിതം ആഗ്രഹിക്കുന്ന, ജൈവികമായ ലൈംഗിക ത്വര ഉണ്ടാകുന്ന ഒരു വ്യക്തി കേവലം ഭരണഘടന കല്പിച്ചിരിക്കുന്ന ഒരു പ്രായം എത്തിയില്ലെന്നതുകൊണ്ട് അതെല്ലാം അടക്കി ജീവിക്കണം എന്ന് പറയുന്നത് വാസ്തവത്തിൽ മനുഷ്യാവകാശ നിഷേധം കൂടെയാണ്.
ഇതെല്ലാം കൊണ്ട് തന്നെ ഒരു നിഗ്ചിത പ്രായം കല്പിച്ച് കൊണ്ട് സർവ്വർക്കും അതിനെ വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായപരിധിയായി വിധിക്കുകയല്ല ഇസ്ലാം ചെയ്യുന്നത്.മറിച്ച് വ്യത്യസ്ത കാലഗട്ടങ്ങളിലും, സാമൂഹ്യ അവസ്ഥകളിലും ഒരു പോലെ പ്രാവർത്തികമാക്കാൻ കഴിയുന്ന നിബന്ധനകളെയാണ് വിവാഹത്തിനുള്ള അടിസ്ഥാനമായി ഇസ്ലാം കല്പിക്കുന്നത്.അതാവട്ടെ മനുഷ്യ കുലത്തിന് മുഴുവൻ യാതൊരു അനീതിക്കും പഴുത് നൽകാതെ സാർവ്വ ലൗകികമായി അനുവർത്തിക്കാൻ കഴിയുന്ന അജയ്യമായ നിയങ്ങളാണ്.
വിവാഹത്തെ സംബന്ധിച്ച് ഇസ്ലാം നിഷ്കർഷിക്കുന്ന ഈ സാർവ്വ ലൗകികമായ, അജയ്യമായ നിയമങ്ങളെല്ലാം തന്നെയാണ് പ്രവാചക വിവാഹത്തിലുള്ള മാതൃക.അതല്ലാതെ അത് കേവലം ഏതെങ്കിലും ഒരു വയസ്സ് എന്ന സങ്കല്പത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല. ആ തലത്തിൽ പ്രവാചകനും ആയിശ (റ)യുമായുള്ള വിവാഹത്തിൽ പൂർണ്ണമായ മാതൃകയുണ്ട്.ധാർമ്മികതയെ സംബന്ധിച്ച കാലങ്ങളുടെ പരിമിധിക്കുമപ്പുറം ജ്വലിച്ച് നിൽക്കുന്നതാണത്.
പ്രായപൂർത്തിയും, വിവാഹത്തിനുള്ള മാനസികവും, ശാരീരികവും, ലൈംഗികവുമായ പക്വതയും ഉള്ള ഒരു പെൺകുട്ടിയുടെ പൂർണ്ണ സമ്മതമാണ് വിവാഹത്തിനുള്ള അടിസ്ഥാന മാനദണ്ഡമായി ഇസ്ലാം കണക്കാക്കുന്നത്.ആയിശബീവി (റ)യുമായുളള നബി വിവാഹത്തിൽ ഈ നിബന്ധനകളെല്ലാം പാലിക്കപ്പെട്ടു എന്നതിന് പുറമേ സമൂഹത്തിന്റെ ധാർമിക പൊതുബോധത്തിന്റെ സമ്മതി കൂടെയുണ്ടായിരുന്നു എന്നതിൽ തന്നെ എക്കാലത്തേക്കുമുള്ള ഉജ്ജ്വലമായ പ്രവാചക മാതൃകയുണ്ട്.പ്രായപൂർത്തി ആയ ശാരീരികവും, മാനസികവും, ലൈംഗികവുമായ പക്വതയെത്തിയ ഒരു സ്ത്രീ അവളുടെ പൂർണ്ണ മനസമ്മതത്തോടെ ഒരാളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് വിലയിരുത്താൻ പരസ്പര സമ്മതമുണ്ടെങ്കിൽ ആരുമായും ഏത് രീതിക്കുമുള്ള ബന്ധങ്ങളും ആകാമെന്ന് പറയുന്ന ഭൗതികവാദികൾക്കും അത് പ്രചരിപ്പിക്കാൻ നടക്കുന്ന ചില മഞ്ഞപ്പത്രങ്ങൾക്കും എങ്ങനെ കഴിയുന്നു എന്നതാണ് മഹാവൈരുദ്ധ്യം!
പരസ്പര സമ്മതമുണ്ടെങ്കിൽ ഇൻസസ്റ്റ് ബന്ധങ്ങളിൽ വരെ തെറ്റില്ലെന്ന് പറയുന്ന ലോറൻസ് ക്രൗസുമാരെ ഇന്നും തലപ്പത്ത് താങ്ങുന്ന നിരീശ്വര ജീവികൾക്കെങ്ങനെയാണാവോ പരസ്പര സമ്മതത്തോടും സ്നേഹത്തോടും അരങ്ങേറിയ ഒരു വിവാഹം തെറ്റാകുന്നത്? ഒരുപക്ഷേ ഭൗതികവാദം അതിന്റെ ജനിതകത്തിൽ പേറുന്ന വിവാഹ വിരുദ്ധത കൊണ്ടാവാമത്!!
7) ഒൻപതാമത്തെ വയസ്സിൽ പ്രായൂർത്തിയാകുമോ എന്നാണ് സംശയമെങ്കിൽ ആറും,ഏഴും വയസ്സിൽ വരെ puberty ആരംഭിക്കുന്നത് നമ്മുടെ കാലത്ത് വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നവയാണ്.അതെല്ലാം ഓരോരുത്തരുടെയും ശാരീരിക സവിശേഷതകൾക്കും, വളരുന്ന കാലാവസ്ഥക്കുമൊക്കെ അനുസരിച്ച് മാറാവുന്നതാണ്.താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ ഉയർന്ന പ്രദേശത്ത് ജീവിക്കുന്നവരെക്കാൾ വേഗം പ്രായപൂർത്തി ആവാറുണ്ട്.അതുപോലെ ചൂടുള്ള കാലാസ്ഥയിൽ ജീവിക്കുന്നവരും തണുത്ത പ്രദേശത്ത് ജീവിക്കുന്നവരെക്കാൾ പെട്ടെന്ന് പ്രായപൂർത്തിയാവും.എങ്കിൽ ആയിരത്തി നാനൂറ് വർഷം മുൻപ് അതും താരതമ്യേന താഴ്ന്ന പ്രദേശത്തും ചൂടുള്ള കാലാവസ്ഥയിലും ജീവിച്ച ആയിശ(റ) യുടെ കാര്യം നമ്മുടെ സാമാന്യ വീക്ഷണത്തിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും എന്നുറപ്പാണല്ലോ.ഇത് ആയിശ (റ)തന്നെ പറഞ്ഞു: ഒരു പെൺകുട്ടിക്ക് ഒൻപത് വയസ്സാകുമ്പോൾ അവള് സ്ത്രീയാകുന്നു (തിരുമുദി).
പ്രവാചകൻ വിവാഹം കഴിക്കുന്നതിന് മുൻപ് ആയിശ (റ)യെ ജുബൈർ ബിൻ മുത്ഇം എന്നൊരാൾ വിവാഹാലോചന നടത്തിയിരുന്നു എന്നതിൽ നിന്ന് തന്നെ അത് ആ കാല ഘട്ടത്തിന്റെ അനുയോജ്യവും,നാട്ടുനടപ്പും ആയിരുന്നു എന്ന് വ്യക്തമാണ്.അതുകൊണ്ട് തന്നെയാണ് വിവാഹക്കരാർ കഴിഞ്ഞ് മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടായിരുന്നു വീടുകൂടൽ എന്നിട്ട് പോലും ആ വിവാഹത്തിന് വിരുദ്ധമായ ഒരഭിപ്രായമോ ഇഷ്ടക്കെടോ അതിനിടക്ക് ആരിൽ നിന്നുമുണ്ടാകാതിരുന്നത്.അതിൽ ആ സമൂഹത്തിന് യോജിച്ചല്ലാത്ത വല്ലതും ഉണ്ടായിരുന്നെങ്കിൽ ആയിഷയുടെ കുടുംബത്തിൽ നിന്നും ഈ വിഷയത്തിൽ ഒരു പുനരാലോചനയോ ഏറ്റവും കുറഞ്ഞത് ശത്രുക്കളുടെ അധിക്ഷേപമെങ്കിലുമോ ഈ മൂന്ന് വർഷത്തിനിടക്ക് എപ്പോഴെങ്കിലും ഉണ്ടാവേണ്ടതായിരുന്നു.
വാസ്തവത്തിൽ ഇസ്ലാമിന് മുൻപുള്ള അനിസ്ലാമിക കാലഗട്ടവുമായി ഇടകലരേണ്ടി വന്നിട്ടില്ലാത്ത ശുദ്ധ പ്രകൃതിയുള്ള(fitrah) ആയിഷ (റ) യെ വിവാഹം കഴിക്കുക എന്നത് റബ്ബിന്റെ കൽപനയായിരുന്നു.ഒരുപക്ഷേ പ്രവാചകന്റെ രഹസ്യവും പരസ്യവുമായ ജീവിതത്തിലെല്ലാം ഒപ്പമുണ്ടായിരിക്കുകയും അങ്ങനെ പ്രവാചകന്റെ ചര്യകളെയും കല്പനകളെയും ഇസ്ലാമിന്റെ വിധി വിലക്കുകളെ സംബന്ധിച്ചുമൊക്കെയുള്ള വിവരങ്ങൾ നിവേദനം ചെയ്യുകയും എന്ന ലക്ഷ്യമാവാം ചെറുപ്രായത്തിലുള്ളൊരു പെൺകുട്ടിയെ വിവാഹം ചെയ്യുകയെന്ന കല്പനകൊണ്ട് റബ്ബ് ഉദ്ദേശിച്ചിരിക്കുക.ചെറുപ്രായം മുതൽ തന്നെ അതായത് ഏറ്റവും ബുദ്ധികൂർമ്മതയും, നിരീക്ഷണ പാടവവും ഉണ്ടാകുന്ന പ്രായം മുതൽക്ക് തന്നെ പ്രവാചക ശിക്ഷണത്തിൽ വളർന്നതുകൊണ്ട് ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലും,ഹദീസുകളിലും മറ്റാരേക്കാളും സംഭാവന നൽകാൻ ആയിശ(റ)ക്ക് കഴിഞ്ഞു.ചെറുപ്രായമായതുകൊണ്ട് തന്നെ പ്രവാചക വിയോഗ ശേഷവും ജനങ്ങൾക്ക് ഇസ്ലാമിക വിധിവിലക്കുകളെ സംബന്ധിച്ച ബോധ്യം നൽകാനും അങ്ങനെ അവ രേഖപ്പെടുത്തപ്പെടാനും അവർ കാരണമായി.
“അബൂ മൂസൽ അശ്അരി (റ) പറയുന്നു: ഞങ്ങൾക്ക് സംശയമുണ്ടാകുന്ന ഏതൊരു ഹദീസിനെ കുറിച്ചും ആയിശ(റ)യോട് ചോദിച്ചാൽ ആ വിഷയത്തിൽ അവരിൽ നിന്ന് എന്തെങ്കിലും ഒരു അറിവ് കിട്ടാതിരുന്നിട്ടില്ല.”
8) കേവലം വിവാഹത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇസ്ലാമിലെ മന:സമ്മതം. അത് വൈവാഹിക ജീവിതത്തിൽ മുഴുവൻ ഉണ്ടാവേണ്ട പരസ്പര ഇഷ്ടവും സ്നേഹവുമാണ്.ഇതിനെല്ലാം വിരുദ്ധമായി ഒരിക്കലും ചേർന്ന് പോവാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുരുഷന് സ്ത്രീയിൽ നിന്നെന്ന പോലെ സ്ത്രീക്ക് പുരുഷനിൽ നിന്നും ഇസ്ലാമിൽ വിവാഹ മോചനം ആവശ്യപ്പെടാം. പുരുഷൻ സ്ത്രീക്കായി നൽകിയ മഹർ മുഴുവനായി തിരിച്ച് നൽകി വിവാഹ മോചനം ആവശ്യപ്പെടുന്നതിന് ഇസ്ലാമിൽ ഖുൽ’അ് എന്ന് പറയും.ഇത് വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും സ്ത്രീക്ക് നൽകുന്ന അവകാശമാണ്.
”അങ്ങനെ അവര്ക്ക് (ദമ്പതികള്ക്ക്) അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാന് കഴിയില്ലെന്ന് നിങ്ങള്ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില് അവള് തന്റെ ഭര്ത്താവിന് വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതില് ഇരുവര്ക്കും കുറ്റമില്ല”
(SURAH BAKARAH 229)
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ബുഖാരിയിലുള്ള ഒരു ഹദീസിലും വിവാഹ മോചനാഭ്യർത്ഥനയുമായി വന്ന സ്ത്രീക്ക് അതിനുള്ള അനുമതി പ്രവാചകൻ നൽകിയതായി കാണാം..
حَدَّثَنَا أَزْهَرُ بْنُ جَمِيلٍ، حَدَّثَنَا عَبْدُ الْوَهَّابِ الثَّقَفِيُّ، حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ،. أَنَّ امْرَأَةَ، ثَابِتِ بْنِ قَيْسٍ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ ثَابِتُ بْنُ قَيْسٍ مَا أَعْتُبُ عَلَيْهِ فِي خُلُقٍ وَلاَ دِينٍ، وَلَكِنِّي أَكْرَهُ الْكُفْرَ فِي الإِسْلاَمِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم أَتَرُدِّينَ عَلَيْهِ حَدِيقَتَهُ ”. قَالَتْ نَعَمْ. قَالَ رَسُولُ اللَّهِ صلى الله عليه وسلم ” اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً ”. قَالَ أَبُو عَبْد اللَّهِ لَا يُتَابَعُ فِيهِ عَنْ ابْنِ عَبَّاسٍ”Narrated Ibn `Abbas:
The wife of Thabit bin Qais came to the Prophet (pbuh) and said, “O Allah’s Messenger (pbuh)! I do not blame Thabit for defects in his character or his religion, but I, being a Muslim, dislike to behave in un-Islamic manner (if I remain with him).” On that Allah’s Messenger (pbuh) said (to her), “Will you give back the garden which your husband has given you (as Mahr)?” She said, “Yes.” Then the Prophet (pbuh) said to Thabit, “O Thabit! Accept your garden, and divorce her once.”
Reference : Sahih al-Bukhari 5273
In-book reference : Book 68, Hadith 22
USC-MSA web (English) reference : Vol. 7, Book 63, Hadith 197 (deprecated numbering scheme)
അഥവാ പരസ്പര സമ്മതം കൊണ്ടും ഇഷ്ടം കൊണ്ടും തുടർന്ന് പോവേണ്ട ഒന്നാണ് ഇസ്ലാമിലെ വിവാഹം.അതിൽ തുടർന്ന് പോകാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീക്ക് തന്നെയും ആ വിവാഹ ഉടമ്പടിയിൽ നിന്നും മോചനം ആവശ്യപ്പെടാം.അതിനാൽ പ്രവാചകനുമൊത്തുള്ള വിവാഹത്തിൽ ആയിശ(റ)ക്ക് പിന്നീട് എപ്പോഴെങ്കിലും വല്ല അനിഷ്ടക്കേടും തോന്നിത്തുടങ്ങിയിരുന്നെങ്കിൽ പോലും ആ വൈവാഹിക ജീവിതം തുടരുമായിരുന്നില്ല.
മാത്രമല്ല പ്രവാചകനുമൊത്തുള്ള ജീവിതത്തിൽ മിക്കവാറുമുണ്ടാകുന്ന പട്ടിണിയും ദുരിതങ്ങളും കൊണ്ട് ഐഹിക ജീവിതത്തിൽ ബുദ്ധിമുട്ട് തോന്നുകയും വിവാഹ മോചനം ആഗ്രഹിക്കുകയും ചെയ്യുന്നവർ പ്രവാചക ഭാര്യമാർക്കിടയിൽ ഉണ്ടെങ്കിൽ അവർക്ക് അങ്ങോട്ട് ജീവിക്കാനുള്ള വിഭവങ്ങൾ നൽകി ഭംഗിയായി വിവാഹ മോചനം ചെയ്തുകൊടുക്കുക എന്ന് പ്രവാചകനോട് നേർക്കുനേരെ കല്പിക്കുന്ന ഖുർആൻ വചനങ്ങൾ ഉണ്ട് –
” നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.”
(ഖുർആൻ 33:28-29)
ഇങ്ങനെ താത്പര്യപ്പെടുന്നവർക്ക് വിവാഹ ബന്ധം വേർപെടുത്തി അവരാഗ്രഹിക്കുന്ന തരത്തിൽ ജീവിക്കാവുന്നതാണ് എന്ന് നേർക്കുനേരെ പ്രവാചക ഭാര്യമാരെ എടുത്ത് പറഞ്ഞ് ഖുർആൻ തന്നെ സംസാരിച്ചതിന് ശേഷവും ആയിശ(റ) ഉൾപ്പെടെയുള്ള പ്രവാചക ഭാര്യമാരിലാരും അതിനു താൽപര്യം പ്രകടിപ്പിച്ചില്ല എന്നതിൽ നിന്ന് തന്നെ അവരെല്ലാം ആ വിവാഹത്തിലും വിവാഹാനന്തര ജീവിതത്തിലും പൂർണ്ണ സംതൃപ്തരായിരുന്നു എന്ന് മനസ്സിലാക്കാം.
ആയിശ(റ)യുടെ സ്വഭാവ ഗുണങ്ങൾ എടുത്ത് വിശകലനം ചെയ്താൽ തൻറെ വിവാഹം ഒരനീതി ആണെന്ന് എപ്പോഴെങ്കിലും അവർക്ക് തോന്നിയിരുന്നെങ്കിൽ സ്വയം തന്നെ അതിനെതിരെ പ്രതികരിക്കാൻ ചങ്കൂറ്റവും ധൈര്യവും നേതൃപാഡവവുമുള്ള സ്ത്രീയായിരുന്നു ആയിശ(റ).അതവർ ഇസ്ലാമിക ചരിത്രത്തിലെ പ്രമുഖ യുദ്ധത്തിന് പോലും നേതൃത്വം കൊടുത്തു തെളിയിച്ചതാണ്.ആ ആയിശാക്ക് ആയിരത്തി നാനൂറ് വർഷങ്ങൾക്കിപ്പുറമുള്ള ഒരു മാതൃഭൂമിയുടെയും സഹതാപമോ മുതലക്കണ്ണീരോ ആവശ്യമില്ല.അതവർക്ക് അപമാനം മാത്രമാവും!
9) പ്രവാചകനുമൊത്തുള്ള ജീവിതം ആയിശ(റ)ക്ക് എങ്ങനെ ആയിരുന്നു എന്ന് വ്യക്തമാക്കേണ്ടത് അവര് തന്നെയാണ്.അല്ലാതെ മത വിദ്വേഷം മുട്ടി നിൽക്കുന്ന ഏതെങ്കിലും മനോരോഗികളല്ല.പ്രവാചകനുമൊത്തുള് ള തൻറെ ജീവിതം ഇടകലർന്ന് നിൽക്കുന്ന നിരവധി ഹദീസ് റിപ്പോർട്ടുകൾ ആയിശ ബീവി (റ) നിവേദനം ചെയ്തവയിൽ നിന്നും തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയും.രണ്ടായിരത്തി ഇരുന്നൂറ്റി പത്ത് ഹദീസുകൾ ആയിശ(റ) റിപ്പോർട്ട് ചെയ്തവയായി ഉണ്ടായിട്ടും അവയിലൊന്നിലും പ്രവാചകനുമൊത്തുള്ള വൈവാഹിക ജീവിതത്തിൽ അവർക്ക് അസംതൃപ്തി ഉണ്ടായിരുന്നതായി പറഞ്ഞ് കാണില്ല എന്നതിൽ നിന്നുതന്നെ ഇസ്ലാം വിമർശന സാഹിത്യങ്ങൾ ദുർവ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന തരത്തിലുള്ളൊരു വിവാഹമോ ജീവിതമോ അല്ലായിരുന്നു അവരുടേത് എന്ന് വ്യക്തമാണ്.
പ്രവാചകനുമൊത്തുള്ള ആയിശ(റ) യുടെ ജീവിതം എങ്ങനെ ആയിരുന്നു എന്നത് ആയിശ(റ) നിവേദനം ചെയ്ത ഹദീസുകളിൽ നിന്നും വിശദമായി വായിച്ചെടുക്കാൻ കഴിയും. അവയിലൊന്നിലും കാണുക അസംതൃപ്തമായൊരു വൈവാഹിക ജീവിതമല്ല.മറിച്ച് പരസ്പര സ്നേഹവും പ്രണയവും ജ്വലിച്ച് നിൽക്കുന്ന മുഹബ്ബത്തിന്റെ നബി മാതൃകയാണ്.
അവയിൽ ചിലത്:
* പ്രവാചകന്(സ) തന്റെ ചെരുപ്പുകള്ക്ക് എന്തെങ്കിലും സംഭവിച്ചാല് അത് സ്വയം ശരിയാക്കുകയായിരുന്നു പതിവ്. ഒരിക്കല് ഇങ്ങനെ ചെരുപ്പ് ശരിയാക്കിക്കൊണ്ടിരുന്നപ്പോള് മുറിയിലുണ്ടായിരുന്ന ആഇശ(റ) അദ്ദേഹത്തിന്റെ നെറ്റിയിലെ വിയര്പ്പുതുള്ളികള് ശ്രദ്ധിച്ചു. വിസ്മയഭരിതയായി കുറേ നേരം അതിലേക്ക് ഉറ്റുനോക്കിയ ആഇശ(റ)യുടെ നോട്ടം നബി(സ)യുടെ ശ്രദ്ധയില്പെട്ടു. എന്താണ് കാര്യമെന്ന് അദ്ദേഹം അന്വേഷിച്ചു. ‘കവിയായ അബൂബക്ര് അല്ഹുതാലി അങ്ങയെ ഇപ്പോള് കാണുകയാണെങ്കില് തീര്ച്ചയായും അദ്ദേഹത്തിന്റെ ആ കവിത താങ്കള്ക്ക് സമര്പ്പിച്ചേനെ’ എന്നായിരുന്നു ആഇശ(റ)യുടെ മറുപടി. കവി എന്താണ് പറഞ്ഞതെന്ന് പ്രവാചകന് ചോദിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു:’ചന്ദ്രന്റെ ഗാംഭീര്യത്തിലേക്ക് നോക്കൂ, അത് പ്രകാശിക്കുകയും മറ്റുള്ളവര്ക്ക് കാണാന് വേണ്ടി ലോകത്തെ മുഴുവന് പ്രകാശം കൊണ്ട് നിറക്കുകയും ചെയ്യുന്നു’ എന്നാണ് കവി പറഞ്ഞത്.”ഇതുകേട്ട പ്രവാചകന്(സ) ആഇശ(റ)യുടെ കണ്ണുകള്ക്കിടയില് ചുംബിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവാണ, നീയെനിക്ക് ചന്ദ്രനെപ്പോലെയും അതിലേറെയുമാണ്.’
* പ്രവാചകനോടൊപ്പമുള്ള ഒരു ഭക്ഷണ സന്ദര്ഭം ആയിശ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: ഞാന് നബിയുടെ തൊട്ടടുത്തിരുന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് ഏറെ ആനന്ദമുണ്ടായിരുന്നത്. ഞങ്ങള്ക്ക് രണ്ട് പേര്ക്കും വെള്ളം കുടിക്കാന് ഒരു കോപ്പയാണുണ്ടാവുക. ഞാന് കുടിച്ച് കഴിഞ്ഞാല് പിന്നീട് പ്രവാചകനെടുക്കും ഞാന് ചുണ്ടുവെച്ചഅതേ സ്തലത്ത് പ്രവാചകനും ചുണ്ടുവെച്ച് കുടിക്കും. ഭക്ഷണ തളികയിലെ എല്ലോട് കൂടിയ വലിയ ഇറച്ചികഷ്ണം ഞാന് കടിച്ചെടുത്ത അതേ സ്തലത്തു നിന്നുതന്നെ നബിയും കടിച്ചെടുക്കും. അതു പോലെ ഭക്ഷണ ഉരുളകള് എന്റെ വായിലേക്കും പകര്ന്ന് തരുമായിരുന്നു.
*ഒരിക്കല് ആഇശ(റ) തന്നോടുള്ള സ്‌നേഹത്തെ നബി(സ) എങ്ങനെയാണ് വിവരിക്കുക എന്ന് നബി(സ)യോട് ചോദിച്ചു. വലിക്കുംതോറും കൂടുതല് മുറുകുന്ന ശക്തമായ ഒരു കെട്ടിനോടാണ് നബി(സ) അതിനെഉപമിച്ചത്. അതിനു ശേഷം ആഇശ(റ) പലപ്പോഴും തന്റെ ഭര്ത്താവിനോട് തമാശയായി ചോദിക്കും, ‘കെട്ട് എങ്ങനെ?’ നബി(സ)യുടെ പതിവായി ഉത്തരം നല്കും, ‘നീ ചോദിച്ച അന്നത്തെ അത്രയും ശക്തിയായി തന്നെ ഇരിക്കുന്നു.’
* പ്രവാചകൻ ആയിഷയെ കൂടുതൽ സ്നേഹിച്ചിരുന്നു എന്ന് സഹാബികൾ മനസിൽ ആക്കിയിരുന്നു…
അത് കൊണ്ട് നബി ആയിഷയുടെ വീട്ടിൽ ഉള്ള ദിവസം നോക്കി ആളുകൾ കൂടുതൽ സമ്മാനങ്ങൾ അയക്കുമായിരുന്നു.
(സഹിഹ് മുസ്ലിം 2441)
മറ്റു ഭാര്യമാർക്ക് ഇതിൽ ഇഷ്ടകുറവ് ഉണ്ടായിരുന്നു.
അവർ ഇത് പറയാൻ നബിയുടെ മകൾ ഫാത്തിമയെ നബിയുടെ അടുക്കൽ അയച്ചു…
ഫാത്തിമ കാര്യം നബിയെ ബോധിപ്പിച്ചു.
നബി പറഞ്ഞു :
പ്രിയ മകളെ… ഞാൻ സ്നേഹിക്കുന്നവരെ നീ സ്നേഹിക്കയില്ലേ ?
അത് പോലെ വീണ്ടും നബിയുടെ ഭാര്യമാർ എല്ലാവരും കൂടി ഉമ്മു സലമയെ ഇതേ കാര്യത്തിന് പറഞ്ഞയച്ചു…
ഉമ്മു സലമയോടു നബി പറഞ്ഞു :
ഉമ്മു സലമാ…
ആയിഷയുടെ കാര്യത്തിൽ എന്നെ വിഷമിപിക്കരുതെ…
അവളുടെത് അല്ലാത്ത ഒരു വിരിപ്പിലും
എനിക്ക് വഹ്യ് (ആകാശ ലോകത് നിന്ന് ഉള്ള ദൈവിക സന്ദേശം ) ലഭിച്ചിട്ടില്ല…
(സുനൻ നസാഈ)
(ഉദ്ധരണം :
സയ്യിദ് സുലൈമാൻ നഥ്‌വി എഴുതിയ സീറത്തെ ആയിഷ എന്ന പുസ്തകത്തിൽ നിന്ന്, പേജ് 51-52)
മേൽ പറഞ്ഞ വിഷയതില്
ആയിഷ ഇടപെട്ടു കൊണ്ട് മറ്റു ഭാര്യമാർക്ക് വായടപ്പൻ മറുപടി കൊടുക്കുന്ന സംഭവവും കാണാം.. അപ്പോൾ നബി ചിരിച്ചു കൊണ്ട് പറഞ്ഞു… ഇവൾ ആരാണെന്നു എന്ന് അറിയുമോ.. അബൂബക്കറിന്റെ മോൾ ആണ്
(സഹിഹ് മുസ്‌ലിം 2442)
• പ്രവാചകനു (സ) കുതിരയോട്ടവും അമ്പ് എയ്ത്തും വളരെ താല്പര്യം ആയിരുന്നു.
സഹാബാക്കളെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
അത് പോലെ പ്രവാചകൻ ജങ്ങൾക് അത് പരിശീലനം നൽകാറുമുണ്ടായിരുന്നു.
ഒരു യുദ്ധത്തിൽ ആയിഷ (റ) നബിയുടെ കൂടെ ആയിരുന്നു.
നബി എല്ലാ സഹാബികളോടും മുന്നോട്ടു പോകാൻ കല്പിച്ചു… ശേഷം ആയിഷയോട് പറഞ്ഞു…
വരൂ.. നമുക്ക് ഒരുമിച്ചു മത്സരിക്കാം… ആരാണ് ജയിക്കുക എന്ന് നോക്കാമല്ലോ..ആയിഷ അന്ന് മെലിഞ്ഞു വണ്ണം കുറഞ്ഞ സ്ത്രീ ആയിരുന്നു. അവർ ഓട്ടത്തിൽ ജയിച്ചു. ഏതാനും വർഷം കഴിഞ്ഞു… വീണ്ടും അതെ പോലെ ഒരു മത്സരം നടന്നു. ആയിഷ പറയുന്നു :
അന്ന് തടിച്ചു പോയിരുന്നു. പ്രവാചകൻ ആണ് ഓട്ടത്തിൽ ജയിച്ചത്. അദ്ദേഹം പറഞ്ഞു :. ആയിഷാ… അന്നത്തെതിന് ഞാൻ പകരം വീട്ടി…
(ഉദ്ധരണം :
സയ്യിദ് സുലൈമാൻ നഥ്‌വി എഴുതിയ സീറത്തെ ആയിഷ എന്ന പുസ്തകത്തിൽ നിന്ന്, പേജ് 58-59)
പ്രവാചകൻ പ്രണയപൂർവ്വം അവരെ വിളിച്ചിരുന്ന ഹുമൈറാ (ചുവന്ന കവിളുള്ളവള്) എന്ന പേരിൽ തന്നെ അവർ പങ്ക് വെച്ച മുഹബ്ബത്തിൻെറ ആഴമുണ്ട്, പ്രണയത്തിന്റെെസുന്നത്തുണ്ട്.
ഒരു ജീവിത കാലഗട്ടം മുഴുവൻ ഒപ്പം ജീവിച്ചവരോടുള്ള മാനസികനില വെളിവാകുക അവരുടെ വിയോഗത്തിലുള്ള വിരഹ ദുഃഖത്തിലാണ്. ആ നിലയ്ക്ക് പ്രവചകരോടുള്ള ആയിശ(റ)യുടെ മാനസിക അടുപ്പം ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു – “തിരുനബിയുടെ വിയോഗത്തിനുശേഷം ഒരിക്കല് അദ്ദേഹത്തിന്റെ പ്രിയപത്നി ഹദ്റത്ത് ആയിശ(റ)ക്ക് ഒരു സ്ത്രീ വളരെ നേര്മയായി പൊടിച്ച ഗോതമ്പുമാവിന്റെ റൊട്ടി ഉണ്ടാക്കിക്കൊടുത്തു. അവര് അത് മുറിച്ചുവായിലിട്ടപ്പോള് താഴോട്ടിറക്കുവാന് സാധിച്ചില്ല. അവരുടെ കണ്ണില്നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകാന് തുടങ്ങി. ആ റൊട്ടി കൊണ്ടുവന്ന സ്ത്രീ കാരണം ചോദിച്ചപ്പോള് ഹദ്റത്ത് ആയിശ(റ) പറഞ്ഞു. തിരുനബിയുടെ കാലത്ത് ഞങ്ങള്ക്കിത്ര മാര്ദ്ദവമേറിയ റൊട്ടി ലഭിച്ചിരുന്നില്ല. ഞങ്ങള് ധാന്യം കല്ലില് ഇടിച്ച് അതിന്റെ ഉമി ഊതിക്കളഞ്ഞാണ് റൊട്ടിയുണ്ടാക്കിയിരുന്നത്. എന്നാല് താനും തന്റെ പ്രിയതമനും ഒന്നിച്ചിരുന്ന് ആ പരുപരുത്ത റൊട്ടി കഴിക്കുമ്പോഴുണ്ടായിരുന്ന ആനന്ദം ഞാന് ഇതില് കാണുന്നില്ല.”
ആയിരത്തി നാനൂറ് വർഷം മുൻപ് ഇങ്ങനെ പരസ്പര വിശ്വാസം കൊണ്ടും പ്രണയം കൊണ്ടും അടുത്ത് ജീവിച്ചിരുന്നവരെ നോക്കി കേവലം മത വിരോധം തീർക്കാൻ കൊഞ്ഞനം കുത്തുന്നവർക്ക് അസുഖം വേറെയാണ്.
10) ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരസ്പര സമ്മതമുണ്ടെങ്കിൽ സ്വതന്ത്രരതി മുതൽ സ്വവർഗ്ഗരതി വരെ ആകാമെന്ന് വാദിച്ച് നടക്കുന്ന യുക്തിവാദികൾക്കും, അവരുടെ അശ്ളീല സിദ്ധാന്തങ്ങളെ സമൂഹത്തിന്റെ പൊതുബോധത്തിൽ കലർത്താൻ കൂലിപ്പണിയെടുക്കുന്ന ചില മഞ്ഞപ്പത്രങ്ങൾക്കും പതിനാല് നൂററാണ്ടുകൾക്ക് മുൻപ് പ്രായപൂർത്തിയും, വിവാഹത്തിനുള്ള മാനസികവും, ശാരീരികവും, ലൈംഗികവുമായ, പക്വതയുമെത്തിയ രണ്ട് വ്യക്തികൾ പരസ്പര സ്നേഹം കൊണ്ടും, സമ്മതം കൊണ്ടും സമൂഹത്തിന്റെ പൊതു സമ്മതിക്കൊത്ത് വിവാഹപൂർവ്വ ബന്ധത്തോടെ പരസ്പരം പ്രണയിച്ച്, ജീവിച്ച് മരിച്ച് പോയതിൽ കുറ്റമാരോപിക്കാൻ തോന്നുന്നുണ്ടെങ്കിൽ അത് മുന്തിയൊരു മാനസിക രോഗ വിദഗ്ദ്ധനെ കാണിച്ച് ചികിത്സിച്ച് നേരെയാക്കേണ്ട രോഗം തന്നെയാണ്.!
Comments
Post a Comment