പ്രവാചകൻ (S) യെയും സഫിയ (r) യെയും സംബന്ധിച്ച് മിഷനറിമാർ
പ്രവാചകൻ (S) യെയും സഫിയ (r) യെയും സംബന്ധിച്ച് മിഷനറിമാർ
പ്രവാചകൻ (S) യെയും സഫിയ (r) യെയും
സംബന്ധിച്ച് മിഷനറിമാർ വൃത്തികെട്ട ഭാഷയില്‍ എക്കാലത്തും ആരോപിക്കുന്ന എല്ലാ ആരോപണങ്ങള്ക്കും കൃത്യമായ പ്രമാണം ഇട്ട് കൊണ്ടു മറുപടി നല്കുകയാണ് ഇവിടെ :
( INSHA ALLAH )
ആരോപണം -1
////////////////////////
///////////////////////സഫിയയുടെ ഭർത്താവിനെയും പിതാവ് നയും യുദ്ധത്തില്‍ കൊന്ന ശേഷം സഫിയെയെ തടവില് പിടിച്ചു !
ഇത് കേട്ടാല്‍ തോന്നും സഫിയയെ നേടാൻ ആണ് യുദ്ധം ചെയ്തത് എന്നും
അവരുടെ ഭർതാവിനെയും പിതാവിനെയും കൊന്നത് എന്നും !
യഥാര്‍ത്ഥത്തില്‍ മെദിനയിലെ ഇസ്ലാമിക രാഷ്ട്രത്തെ
കടന്നാക്രമിച്ച് ബലാല്കാരം ആയി പിടിച്ചു എടുക്കാന്‍ ഖൻദക്ക് യുദ്ധത്തില്‍ അറബികളെ വംശീകരിച്ച് സംഘടിപ്പിക്കുന്നതില് മുഖ്യ പങ്ക് വഹിച്ചവരാണ് സഫിയയുടെ പിതാവ് ഹുയയ് ഇബ്ന് അക്തബും കൂടെ ഉള്ള ജൂതൻമാരും!
ഖൻദക്ക് യുദ്ധത്തില്‍ അല്ലാഹുവിന്റ സഹായം ഇല്ലായിരുന്നു എങ്കില്‍
ജൂത ഗോത്രമായ ബനു കുറൈള മുസ്ലിംകളോട് ഉള്ള കരാർ ലംഘിച്ച് ചെയ്ത മാരകമായ രാജ്യ ദ്രോഹക പ്രവർത്തനതില് മുസ്ലിംകള് നശിച്ചേനെ!
ഈ കൊടും പ്രവണത ചെയ്യാന്‍ ബനു കുറൈളയെ കോപ്പ് കൂട്ടിയതും
Quraish, Gatfan ,ഇതര അറേബ്യൻ ഗോത്രങളെയും ജൂതൻമാരെയും മുസ്ലിംങള്ക് എതിരെ സംഘടിപ്പിച്ച് നിർതിയതും മുസ്ലിം-ജൂത വിരോധം വർദ്യിപ്പിച്ചതും സഫിയയുടെ പിതാവ് ഹുയയ് ആയിരുന്നു ! ഇതില്‍ എല്ലാം ഉപരി മെദീനയുടെ രാഷ്ട്ര പിതാവും
ഭരണാധികാരിയും ആയ മുഹമ്മദ് നബിയെ അതേ രാഷ്ട്രത്തികത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു വധിക്കാൻ ഗൂഢാലോചനകള് നടത്തുകയും , പ്രാവർത്തികം ആക്കുകയും
ചെയ്ത ബനു നളിർ പ്രമാണിയും സഫിയയുടെ പിതാവും ആയ ഇതേഹുയയിനെയും ജൂത ഗോത്രതെയും പ്രവാചകൻ ഇതിന് മുമ്പേ ഒരു തവണ കൊല്ലാതെ വെറുതെ വിട്ടതാണ് ! പകരം മൂന്നു ദിവസത്തിനകം നാട് വിട്ട് പോകുവാന്‍ ദൂതനെ അയച്ചു !
അവർ അനുസരിച്ച് ഇല്ല! ഒടുവില്‍ അവർക് പ്രതിരോധം ഏർപ്പെടുത്തുകയും അവർ പുറത്തു വരുകയും ചെയ്തു !
അവർ മുഹമ്മദ് നബിയോട് ജീവനും സ്വതിനും അഭയം ചോദിച്ചു ! മുഹമ്മദ് സമ്മതിച്ചു ! 3 പേർക് ഒരു ഒട്ടകവും അതില്‍ കൊള്ളുന്ന സമ്പത്തും ഭക്ഷണവും എന്ന കണക്കില്‍ അവരെ പറഞ്ഞ് വിട്ടു !
ഇങ്ങനെ പ്രവാചകന്റെ ദയ കൊണ്ടു മാത്രം രക്ഷപ്പെട്ട അതേ ഹുയയ് ആണ്. വീണ്ടും ഹൻദക് യുദ്ധത്തില്‍ പ്രവാചകനും മുസ്ലീങ്ങള്കും എതിരില് വഞ്ചനാ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുഴപ്പങള് ഇളക്കി വിടുന്നതും
മെദിനയില് സുരക്ഷിതമായി കഴിയുന്ന ജൂത ഗോത്രം ആയ Banu Quraila യെ മുസ്ലീങ്ങള്ക് എതിരെ കൊടും രാജ്യ ദ്രോഹ പ്രവണതക്ക് പ്രേരിപ്പിക്കുന്നതും !
https://en.m.wikipedia.org/wiki/Huyayy_ibn_Akhtab
(എച്ച് . ഹൈക്കല്
ലൈഫ് ഓഫ് മുഹമ്മദ് ,
പേജ് 374-377)
(Ibid -396-399
(ibid 411- 412)
(അല്ലാമാ ശിബ് ലി നുഅ്മാനി ,
സീറത്തു നബി ,വോളിയം 2, പേജ് 106)
__
ആരോപണം -2
യുദ്ധ തടവ്കാരി ആയി പിടിച്ച ശേഷം
ആളുകളെ കാവൽ നിർത്തി അന്ന് രാത്രി തന്നെ അവളെ ബലാത്സംഗം ചെയ്തു ! ഇദ്ദ നിയമം തെറ്റിച്ചു !
///////////////////////////////
പച്ഛ കള്ളം ആണിത് !
ഇസ്ലാമില് യുദ്ധ തടവ്കാരുമായുള്ള ബന്ധത്തെ പറ്റി ഉള്ള നിയമം പോലും അറിയാതെ കോതക്ക് പാടുന്നവർ അറിയണം :
അബീ സഈദുൽ ഖുദ്രി നിവേദനം ചെയ്യുന്നു :
അവതാസ് തടവുകാരെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞു:
ഒരു ഗര്ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും
ബന്ധപ്പെടരുത് "!!
ബന്ധപ്പെടരുത് "!!(Sunan Abu Dawud ,Book 12,
Hadith 112)
ആർത്തവം (mensus) കഴിയാതെ തടവ് കാരി ആയ സ്ത്രീയുമായി ബന്ധപ്പെടാൻ പാടില്ല എന്നതാണ് ഇസ്ലാമിക നിയമം.
അത് പ്രവാചകൻ പാലിച്ചിട്ടുണ്ട് താനും!
സഫിയയെ അന്ന് രാത്രി തന്നെ ബലാത്സംഗം ചെയ്തു
എന്ന് തള്ളുന്നവർ അറിയണം:
പ്രവാചകൻ ഒരു യുദ്ധം കഴിഞാല് ആ പരിസരത്ത് തന്നെ 3 ദിവസം ടെന്റ് (കൂടാരം) അടിച്ചു സ്ഥിതിഗതികള് നിരീക്ഷിക്കുന്ന പതിവ് ഉണ്ട് :അതിനു ശേഷം ആണ് സ്വദേശത്തേക്ക് യാത്ര തിരിക്കുക !
ഖൈബർ യുദ്ധ ശേഷവും 3 ദിവസം
പ്രവാചകൻ ഖൈബറില് കൂടാരം അടിച്ചു !
(Sahih Al Bukhari ,
Vol 7, Book 62, Hadith 22)
അതിനു ശേഷം നാട്ടിലേക്ക് ഉള്ള യാത്ര തിരിച്ചു!
അങ്ങനെ സാദ് അല് സഹ്ബാ എന്ന പ്രദേശത്ത് എത്തിയപ്പോള് സഫിയ ആര്തവത്തിൽ (Mesus) നിന്നും ശുധിയാക്കപ്പെടുകയുണ്ടായി!
അതിനു ശേഷം ആണ് പ്രവാചകൻ അവരെ വിവാഹ ബന്ധത്തിലേക്ക് ക്ഷണിച്ചത്! !
(Sunan Abu Dawud , Book 20, Hadith 68)
(Sahih Al Bukhari , Vol 3, Book 34,
Hadith 437)
ഇനി ഭാര്യക്കും ഭർതാവിനും സമ്മതം എങ്കില്‍ അന്ന് രാത്രി തന്നെ വിവാഹ ബന്ധത്തില് ഏർപ്പെട്ടാല് നിങ്ങള്‍ക്ക് എന്തു ചേദം ?
വിവാഹം കഴിച്ച / ഉടമസ്ഥതയിലുള്ള രണ്ടു പേർ തമ്മില്‍ ബന്ധപ്പെടുന്നത് ഇവരുടെ കണ്ണില്‍ ബലാത്സംഗം ആണെങ്കില്‍ പിന്നെ പറഞിട്ട് കാര്യം ഇല്ല! നബി അവരെ ബലാത്സംഗം ചെയ്തു എന്ന് ഏതു വാറോലയില് നിന്ന് ആണ് തെളിവ് ഹാജർ ആക്കാന്‍ ഉള്ളത് ?
വിശുദ്ധ Quran പറയുന്നത് കാണുക :
(Quran 24 :33)
നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്.
ബലാല്കാരം ഉള്ള ലൈംഗിക ബന്ധം ഇസ്ലാം വ്യക്തമായി നിരോധിച്ചിരിക്കുന്നു :
(Sahih Al Bukhari 6949)
(Sahih Muslim, Book 43 :Hadith 7181)
(Sunan AbuDawud,Book 12,Hadith 2304)
(മാലിക്ക്, മുവത്വ, ബുക്ക് 54, ഹദിസ് 54.16.42)
(മാലിക്ക് ,മുവത്വ, ബുക്ക് 41,ഹദിസ് 41.3.15)
(മാലിക്ക്, മുവത്വ,ബുക്ക് 36 :ഹദിസ് 36.16.14)
ഇബ്നു ഹിഷാമിന്റെ സീറയില് നിന്നും
ഇബ്നു സഅ്ദിന്റെ തകബാതില് നിന്നും
ഒക്കെ സംഭവം വായിച്ച ശേഷം
തങ്ങളുടെ സ്വന്തം മനസ്സില്‍ തളം
കെട്ടി കിടക്കുന്ന വൃത്തികെട്ട ചിന്തകള്‍
കഥകള് ആയി മെനഞ്ഞെടുക്കുകയാണ്
മിഷനറികള് ചെയ്യുന്നത് !
ആ സീറകളില് പോലും ഇവര്‍ മെനയുന്ന ആശയം കിട്ടില്ല! അവ എന്തു പറയുന്നു എന്ന് പരിശോധിക്കാം :
നബി സഫിയയെ ബലാല്കാരം ആയി
നിർബന്ധിക്കുക ആയിരുന്നോ ?
വായിക്കുക :
സഫിയ നബിയുടെ അടുക്കൽ വന്നപ്പോൾ നബി അവരോടു പറഞ്ഞു: ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് ദൈവം അദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചില്ല. അവർ പറഞ്ഞു" ദൈവദൂതരേ, നിശ്ചയമായും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് പോലെ ഒരാളുടെ പാപം മറ്റൊരാൾ ഏറ്റെടുക്കേണ്ടി വരില്ല" അപ്പോൾ നബി പറഞ്ഞു:
"നീ നിനക്ക് തെരഞ്ഞെടുക്കാം. നീ ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ ഭാര്യാക്കാം . ഇനി നീ ജൂതമതം തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കാം .നിനക്ക് നിന്റെ ജനതയിലേക്ക് മടങ്ങാം"
അവർ പറഞ്ഞു:
"ഞാൻ ഇസ്ലാം സ്വീകരിക്കാൻ ശക്തമായി ആഗ്രഹിക്കുന്നു.
അങ്ങ് എന്നെ ക്ഷണിക്കുന്നതിന് മുന്പ് തന്നെ ഞാൻ
അങ്ങയുടെ അടുക്കലേക്കു വരുമ്പോൾ തന്നെ അങ്ങയിൽ വിശ്വസിച്ചിരിക്കുന്നു . എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല.
കുഫ്രിന് പകരമായി ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുത്തിരിക്കുന്നു . സ്വതന്ത്രയാവുന്നതിനെക്കാളും സ്വന്തം ജനതയിലേക്ക് മടങ്ങുന്നതിനെക്കാളും ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെയും ഇഷ്ടപ്പെടുന്നു ".
(ഇബ്നു സഅദ് , തകബാത് അൽ കുബ്റാ 8/123)
അപ്പോൾ സഫിയയെ നബിയുടെ ഭാര്യ ആക്കാനുള്ള തീരുമാനം സഫിയ (r) യുടെ പൂർണ്ണ സമ്മതത്തോടെ ആയിരുന്നു എന്ന് വ്യക്തം. ഇതിനെ ആണ് ഇവറ്റകള് ബലാത്സംഗം ആക്കിയത്!!
അടുത്ത ആരോപണം
ആളുകളെ ഊരി പിടിച്ച വാളുമായി കാവല് നിർത്തി ബന്ധപ്പെട്ട് പോലും !
ഉളുപ്പ് ഉണ്ടോ ഇതൊക്കെ പറയാൻ?
ഇവർ തള്ളുന്ന പോലെ
ആരെയും നബി കാവല്‍ നിർത്തിയിട്ടില്ല!
നബിയെ ജീവന് തുല്യം സ്നേഹിക്കുന്ന
Abu Ayyub Al Ansaari (r)
എന്ന ശിഷ്യൻ നബിയോട് ഉള്ള തന്റെ സ്നേഹവും കരുതലും നിമിത്തം
അവിടെ സ്വമേധയാ കാവൽ നിന്നതാണ്!
നബി ഇത് അറിഞിട്ടില്ല! പിറ്റേന്ന് രാവിലേ നബി അൻസാരിയെ കാണുകയും എന്താണ് ഇവിടെ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട് !
അപ്പോള്‍ അദ്ദേഹം പറഞ കാരണം :
സഫിയ നമ്മളുമായി യുദ്ധം ചെയ്ത ജൂത ഗോത്രതില് പെട്ടവരാണ് !
അവരുടെ പിതാവും ഭർതാവും ആ യുദ്ധത്തില്‍ വധിക്കപ്പെടുകയും ചെയ്തു ! അത് കൊണ്ടു അവർക് (safiya) താങ്കളോട് ശത്രുത ഉണ്ടാകുകയും താങ്കളെ അപായപ്പെടുത്താൻ ശ്രമിച്ചേക്കും എന്ന് ഞാന്‍ ഭയപ്പെട്ടു ! അത് കൊണ്ടു ആണ് കാവല്‍ നിന്നത് എന്നായിരുന്നു !
(ഇബ്നു സഅദ് ,തകബാത് അൽ കുബ്റ 8/126)
(ഇബ്നു ഹിഷാം ,പേജ് 766)
(എച്ച്. ഹൈക്കല് ,ലൈഫ് ഓഫ് മുഹമ്മദ്
പേജ് 470)
തികച്ചും ന്യായമായ സംശയം !
പക്ഷേ നബിക്ക് ഇങ്ങനെ ഒരു സംശയമൊ പേടിയോ ഭയമോ ഈ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് മുകളില്‍ പറഞ സംഭവത്തില് നിന്ന് തന്നെ വ്യക്തം ആണ് അല്ലോ ! കാരണം സഫിയ നബിയുടെ പ്രവാചകത്വം തിരിച്ച് അറിഞ്ഞു വിശ്വാസം സ്വീകരിച്ചിരുന്നു! അവളുടെ പിതാവും ഭർത്താവും ചെയ്ത കുറ്റത്തിന്റെ ഗൗരവും അവര് മനസ്സില്‍ ആക്കിയിരുന്നു! അവർ അപരാധം ചെയ്തിരുന്നു എന്ന് അവള്‍ക്ക് ബോധ്യം ആയി!
തൻ മൂലം സഫിയക്
അവരുടെ (പിതാവും ഭർതാവും)
മരണം ക്ഷമിക്കാനും സാധിച്ചു!
അവള് പ്രവാചകനെ വേള്ക്കുന്നത്
മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിച്ചു പൂര്‍ണ വിശ്വാസി ആയിട്ട് തന്നെ ആയിരുന്നു !
തന്റെ പിതാവിനെയും ഭർതാവിനെയും കൊന്നവരോട് സ്വഭാവികം ആയും ഒരു സ്ത്രീക് വെറുപ്പും പകയും ഒക്കെ ഉണ്ടാകും ! അത് ഇല്ല എന്ന് ആരും പറയുന്നില്ല! സഫിയകും ഉണ്ടായിരുന്നു !
അത് ഉണ്ടായിരുന്നു എന്ന് safiya തന്നെ പറയുന്നും ഉണ്ട് !
ഹദിസ് കാണുക :
ഇബ്നു ഉമറില് നിന്നും നിവേദനം :
സഫിയയുടെ കണ്ണിന് മുകളില്‍ ഒരു മുറിപ്പാട് ഉണ്ടായിരുന്നു !
പ്രവാചകൻ അതിനെ പറ്റി അവരോട് ചോദിച്ചു :
നിന്റെ കണ്ണുകള്‍ ക് എന്തു പറ്റി ?
അവർ പറഞ്ഞു :
ഞാന്‍ കിനാനയുടെ ഭാര്യ ആയിരിക്കെ
ഒരു വേളയില്‍ ഞാന്‍ ഒരു സ്വപ്നം കാണുകയുണ്ടായി :
ആകാശത്ത് നിന്നും പൂർണ ചന്ദ്രന് എന്റെ മടിയില്‍ വന്നു കിടക്കുന്നതായി ഞാന്‍ കണ്ടു :
ഈ സ്വപ്നത്തെ പറ്റി ഞാന്‍
കിനാനയോട് പറഞപ്പോള് അദ്ദേഹം എന്റെ മുഖത്ത് അടിക്കുകയുണ്ടായി! അദ്ദേഹം പറഞു :
മദീനയുടെ ഭരണാധിപൻ(muhammad) നിന്റെ ഭർത്താവ് ആകുന്നതും വിവാഹം കഴിക്കുവാനും നീ ആഗ്രഹിക്കുന്നുവോ?
സഫിയ പറഞ്ഞു :
അല്ലാഹുവിന്റ പ്രവാചകനെകാള് എനിക്കു വെറുപ് ഉള്ള മറ്റൊരാളും ഉണ്ടായിരുന്നില്ല! എന്റെ പിതാവും ഭർതാവും കൊല്ലപ്പെട്ടു !
പ്രവാചകൻ എന്നൊട് അതിന്റെ കാര്യങ്ങള്‍ വിശദീകരിച്ച് തന്നു :
അല്ലയോ സഫിയാ ?
നിന്റെ പിതാവ് അറബികളെ ദുഷ് പ്രചരണവും വിദ്വേഷവും ചെലുത്തി ഞങ്ങള്‍ക്ക് എതിരെ ഇളക്കി വിടുന്ന വ്യക്തി ആയിരുന്നു !
അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ്യം അറിയിക്കുന്ന വിശദീകരണം അദ്ദേഹത്തോട് ഉള്ള എന്റെ വെറുപ്പ് അകറ്റി!!
എനിക്കു ക്ഷമിക്കാൻ സാധിച്ചു !
(ത്വബരാനി കബീർ 19668, വോളിയം 24 , പേജ് 67)
താന്‍ ഖൈബർ യുദ്ധത്തിന് മുന്നേ കണ്ട സ്വപ്നത്തെ പറ്റി തന്റെ മുൻ ഭർതാവ് ആയ കിനാന , മുഹമ്മദിനെ പറ്റി ആണ് എന്ന് സ്ഥിതികരിക്കുകയും
അതിന്റെ പേരില്‍ തന്നെ അടിക്കുകയും
പിന്നീട് ഖൈബറില് തന്റെ പിതാവും ഭർതാവും കൊല്ലപ്പെടുകയും താൻ യുദ്ധ തടവ്കാരി ആയി പിടിക്കപ്പെടുകയും ശേഷം മുഹമ്മദിന്റെ ഭാര്യ ആയി മുഹമ്മദ് തന്നെ സ്വീകരിക്കുകയും ചെയ്യുന്നതിന് സാക്ഷി ആയ സഫിയ എന്ന സ്ത്രീക് യഥാര്‍ത്ഥത്തില്‍ തന്റെ വിശ്വാസം വർദ്ദിക്കുക ആണ് ചെയ്തത് എന്ന് കാണാം !!
ഈ സംഭവം . .
ഇമാം തബ്റാനിക് പുറമേ ഇമാം ബൈഹഖിയും തന്റെ ദലാഇലുന്നുബുവ്വത്തില് രേഖപ്പെടുത്തുന്നു !
(ബൈഹഖി , ദലാഇൽ അന്നുബുവത്ത് ,
,വോളിയം 4,പേജ് 230,)
പിന്നീട് ഉള്ള സഫിയയുടെ ജീവിതം എങ്ങനെ ആയിരുന്നു ?
സഫിയ ഭക്തിയുള്ള സത്യവിശ്വാസിയും
ആരാധനാ കാര്യങ്ങളില് ശ്രദ്ധ ചെലുത്തുന്നവരും ആയിരുന്നു ! അവർ സ്ത്രീകളില്
ആരാധനയിലും വൃതത്തിലും ദാന ധർമങ്ങളിലും ആത്മാർധതയിലും മികച് നിന്നു !!
( ഇബ്നു കഥീർ , അല് ബിദായത് വന്നിഹായ, വോളിയം 8, പേജ് 47
ഉദ്ദരണം : മുഹമ്മദ് ഫാതി മൂസഅദ് എഴുതിയ പ്രവാചകന്റെ ഭാര്യമാർ : പ്രയത്നവും ജീവിതവും എന്ന പുസ്തകത്തില്‍ നിന്ന് p, 177 )
നേരത്തെ സൂചിപ്പിച്ച പോലെ മുസ്ലീങ്ങളില് ചിലർക്
ഇസ്ലാമിക രാഷ്ട്രത്തിന് എതിരെ കോപ്പ് കൂട്ടിയ
ബനു നദീർ ജൂത പ്രമാണി ഹുയയ് ഇബ്നു അക്തബിന്റെ മകള് ആയത് കൊണ്ടും പിതാവും ഭർത്താവും മുസ്ലീങ്ങളാല് കൊല്ലപ്പെട്ടത് കൊണ്ടും
സഫിയയെ അത്രക്കു അങ് ബോധിച്ചിട്ടില്ലായിരുന്നു!
പലർ്കും അല്ബുതവും തോന്നി പ്രവാചകൻ അങ്ങനെ ഒരു ബാക് ഗ്രൌണ്ടില്‍ അവരെ വിവാഹം കഴിച്ചതില്!
എന്നാല്‍ സഫിയയുടെ പരിശുദ്ധ ജീവിതം വഴിയും പ്രവാചകന്റെ സഫിയയില് ഉള്ള വിശ്വാസവും വഴിയും വഴിയെ അവർക് ആ തെറ്റിദ്ധാരണ നീങുകയും ചെയ്തു !
അത്തരം ഒരു സംഭവം
ഇമാം അഹ്മദ് ഇബ്നു ഹമ്പലിന്റെ ഹദിസ് കളക്ഷൻ ആയ മുസ്നദില് കാണാം :
പ്രവാചകന്റെ മറ്റൊരു ഭാര്യ ആയ സൈനബ്
ഒരിക്കല്‍ സഫിയയെ
ജൂത സ്ത്രീ എന്നതിനോടൊപ്പം വേദനിപ്പിക്കുന്ന
പരാമര്‍ശം നടത്തിയതിന് പ്രതിഷേധം ആയി
പ്രവാചകൻ ഒരു മാസ കാലം സൈനബിനോട് സംസാരിക്കാതിരുന്നു !!
[മുസ്നദ് അഹ്മദ് ,വോളിയം 6, പേജ് 336-37]
പ്രവാചക ഭാര്യമാർ തമ്മില്‍ സ്ത്രീ സഹജമായ പ്രവണതകള് മൂലം പരസ്പരം പരിഹാസം ചൊരിയല് ഉണ്ടായിരുന്നു !
ആയിഷയും ഹഫ്സയും ഒരിക്കല്‍ സഫിയയോട് അവരുടെ ജൂത പാരമ്പര്യം ചൊല്ലി പരിഹസിച്ചു!ഇത് കേട്ട പ്രവാചകൻ
സഫിയയോട് താന്‍ പറയുന്ന പോലെ മറുപടി കൊടുക്കാന്‍ കല്പിച്ചു :
നിങ്ങള്‍ എങ്ങനെ ആണ് എന്നിലും ഉന്നതി നടിക്കുന്നത് ?
എന്റെ പിതാവ് (പ്രവാചകൻ) അഹരോണും എന്റെ അമ്മാവന്‍ (പ്രവാചകൻ )മോഷയും
എന്റെ ഭർതാവ് (പ്രവാചകൻ) മുഹമ്മദും ആയിരിക്കെ?
( Jami at Tirmidhi ,Vol 1 , Book 46 ,Hadith 3892 )
മിഷനറിമാർ നുണഞ് വിടുന്നത് പോലെ പ്രവാചകൻ "കാമാതുരൻ" ആയി സഫിയയെ എടുക്കുക ആയിരുന്നു ഇല്ല! അവിടെ സഫിയ മാത്രം അല്ല , അനേകം സ്ത്രീകളും കന്യകകളായ സ്ത്രീകളും യുദ്ധ തടവ്കാരികള് ആയി ഖൈബറില് ഉണ്ട് !
അത് കൊണ്ടു തന്നെ കിനാന എന്ന ജൂതൻറ്റെ
ഭാര്യ ആയിരുന്ന സഫിയയെ തന്നെ കെട്ടി കാമാതുരൻ ആകേണ്ട ആവശ്യം ഇല്ല!
ആ യുദ്ധത്തില്‍ ശത്രു പക്ഷത് നിന്നും പിടി കൂടിയ യുദ്ധതടവ്കാരെ ഭാഗം വെച്ചപ്പോ ദിഹിയ എന്ന സഹാബിയുടെ പക്കല് ആണ് സഫിയ എത്തി ചേർന്നത് !
അപ്പോള് ആ ഗോത്രതിലെ ഒരുവൻ വന്നു നബിയോട് :
പ്രവാചകാ ,
ബനൂനളീർ ഖുറൈള ഗോത്രങ്ങളുടെ ആദരണീയയായ വനിത സ്വഫിയയെ താങ്കള്‍ ദിഹിയയയെ ആണോ ഏൽപിക്കുന്നത് ?
നിങ്ങളല്ലാതെ മറ്റാരും അവർക്ക് യോജിക്കുന്ന ഇണയാകില്ല !!! !
എന്ന് പറയുമ്പോള്‍ ആണ് നബി സഫിയയെ പറ്റി അറിയുന്നത് തന്നെ !
( ഇത് ആദ്യ കാലങളിലെ ഒരു സമ്പ്രദായം ആയിരുന്നു !
യുദ്ധം ജയിച്ച ഭരണാധിപൻ എതിർ പക്ഷത്തെ പ്രമുഖരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നത് !
ആ സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ ഭാഗം ആണ് അത് ! )
ബൈബിളില്‍ സാവുളിന് ശേഷം രാജാവ് ആയി തീർന്ന ദാവിദിന് സാവുളിന്റെ ഭാര്യമാരെ യഹോവ കൊടുത്ത കാര്യം എടുത്ത് പറയുന്നത് ആയി കാണാം (2 സാമുവൽ 12:8)
അതിനു ശേഷം ആണ് ദിഹിയയെ കാര്യങ്ങള്‍ ബോധിപ്പിച്ച് നബി സഫിയയെ വിവാഹം കഴിക്കാന്‍ തെരഞ്ഞെക്കുന്നത് !
(Sahih Al Bukhari ,Vol 1 ,Book 8 , Hadith 367)
Comments
Post a Comment