വാള് കൊണ്ടാണോ ഇസ്‌ലാം പ്രചരിച്ചത്?



✅മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ ഉന്നയിക്കപ്പെടുന്ന പൊതുവായ #ആരോപണമാണ് ഇസ്‌ലാം പ്രചരിച്ചത് വാള് കൊണ്ടാണ് എന്നത്. പാശ്ചാത്യ ലോകത്തിന് ഇസ്‌ലാം ഭീഷണിയുയര്‍ത്തുന്നു എന്ന ഭീതി പരത്തിക്കൊണ്ട് ചരിത്രകാരന്‍മാരും വിശകലന വിദഗ്ധരുമായി വിലസുന്ന ഇസ്‌ലാമോഫോബുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസ്താവനയാണിത്. ഈ ആരോപണത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

ഇസ്ലാം പ്രചരിച്ചത് വാളിന്റെ ബലം കൊണ്ടാണ് എന്ന വാദം തികച്ചും അബദ്ധമാണ്. തീര്‍ത്തും തെറ്റിധാരണയില്‍ നിന്നുണ്ടായതാണ് ഈ വാദം.

ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും പ്രചാരണം ആദ്യ ഘട്ടത്തില്‍ നിശബ്ദ പ്രബോധനത്തിലൂടെ ആയിരുന്നു. യേശു ക്രിസ്തുവിനു ശേഷം അദ്ധേഹത്തിന്റെ ശിഷ്യന്മാര്‍ ക്രിസ്തുമതത്തിന്റെ പ്രചാരകരായി. എന്നാല്‍ ഇസ്ലാമിന്റെ പ്രബോധനം കുറച്ച്‌ കാലമേ നിശബ്ധമായി നടന്നുള്ളൂ. പിന്നീട് പരസ്യമായി പ്രചാരണം നടത്താനുള്ള ദൈവ ആജ്ഞ ഉണ്ടായി.

ഇസ്ലാമില്‍ ബലാല്‍ക്കാരം ഇല്ല. “ദീനിന്റെ കാര്യത്തില്‍ ബലാല്‍ക്കാരം പാടില്ല” എന്ന് ഖുര്‍ആന്‍ സ്പഷ്ടമായി തന്നെ പറയുന്നുണ്ട് (2:256). സംഗതി അതാണ്‌ എങ്കില്‍ നബി(സ) എന്തിനാണ് യുദ്ധം ചെയ്തത്? നബി(സ) ചെയ്ത യുദ്ധങ്ങള്‍ അക്രമ പരമായിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം.

മദീനയിലെ ഇസ്ലാമിക ഭരണകൂടത്തെ നശിപ്പിച്ചു കളയാനുള്ള പദ്ധതിയുമായി മക്കക്കാര്‍ മദീനയിലേക്ക് പുറപ്പെട്ടപ്പോള്‍, ഇസ്ലാമിക വ്യവസ്ഥക്ക് അന്ത്യം കുറിക്കുവാന്‍ വേണ്ടി ഖുറൈശികള്‍ അക്രമാസക്തരായി മുന്നേറിയപ്പോള്‍ നബിക്ക് അവരോട് യുദ്ധം ചെയ്യേണ്ടി വരികയാണ് ഉണ്ടായത്.

പില്‍ക്കാല ചരിത്രത്തില്‍ ചില മുസ്ലിം ഭരണാധികാരികള്‍ നടത്തിയ യുദ്ധങ്ങളുമായി ഇസ്ലാമിന് യാതൊരു ബന്ധമില്ല.

ഹിന്ദുവായ രാജ രാജനും രാജേന്ദ്രനും ജാവയിലും സുമാട്രയിലും പടയോട്ടം നടത്തി. അവിടെ ഇന്നും ഹൈന്ദവ സംസ്കാരത്തിന്റെ സ്വാധീനം ദൃശ്യമാണ്. എന്ന് വെച്ച്‌ രാജേന്ദ്രന്മാര്‍ ഹിന്ദു മതം പ്രചരിപ്പിക്കാന്‍ ആണ് യുദ്ധം ചെയ്തത് എന്ന് പറയാന്‍ കഴിയുമോ?

യുറോപ്പിലെ ക്രൈസ്തവര്‍ യുദ്ധം നടത്തി പൗരസ്ത്യ ദേശങ്ങളില്‍ തങ്ങളുടെ സാമ്രാജ്യം പണിതു. ആ രാജ്യങ്ങളില്‍ ക്രിസ്തുമതം തഴച്ചു വളരുന്നു. അതുകൊണ്ട് അവിടങ്ങളില്‍ ക്രിസ്തുമതം വാളിന്റെ അല്ലെങ്കില്‍ ബോംബിന്റെ ശക്തി കൊണ്ട് പ്രചരിച്ചതാണ് എന്ന് പറയാന്‍ കഴിയുമോ?

യുദ്ധം പലപ്പോഴും രാജ്യങ്ങള്‍ കീഴടക്കാന്‍ വേണ്ടിയാണ് നടത്തപെടുന്നത്. പിന്നീട് ഏത് സമൂഹമാണോ രാജ്യം വാഴുന്നത് അവരെ അന്നാട്ടിലെ പൊതു ജനം അനുകരിക്കാന്‍ തുടങ്ങുന്നു. ഇവരുടെ മതം കൈക്കൊള്ളുന്നു. ഭാരതത്തില്‍ ബുദ്ധമതക്കാര്‍ അധികാരം വാണ കാലത്ത് ആ മതത്തിനു പ്രചാരമുണ്ടായി. ആധിപത്യം ശൈവര്‍ക്കായിരുന്നപ്പോള്‍ ശിവ മതത്തിനു പ്രച്ചുരമായ പ്രചാരം ഉണ്ടായി.

ഇസ്ലാം സ്വീകരിക്കാന്‍ വിസമ്മതം കാണിച്ച ഒരാള്‍ ഇസ്ലാം സ്വീകരിച്ചില്ല എന്ന ഒറ്റ കുറ്റത്തിന് എവിടെയും വധിക്കപ്പെട്ടിട്ടില്ല.

അറേബ്യയില്‍ നബി(സ)യുടെ കാലത്ത് ജൂതന്മാരും അറബികളും വസിച്ചിരുന്നു. എങ്കിലും അവര്‍ക്ക് അവരുടെ മതത്തിനൊത്ത് ജീവിക്കാന്‍ ഒരു തടസവും ഉണ്ടായിട്ടില്ല.

ഇന്ത്യയില്‍ മുസ്ലിം ഭരണ കാലത്ത് ഹിന്ദു മതം സ്വീകരിക്കുന്നതിനും അത് അനുസരിച്ച്‌ നടക്കുന്നതിനും പരിപൂര്‍ണ അനുവാദമുണ്ടായിരുന്നു. ഈ ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചിരുന്നു എന്നും, അവയുടെ മേല്‍ നോട്ടം വഹിച്ചിരുന്നു എന്നും ചരിത്രം സാക്ഷ്യപെടുത്തുന്നു.

ഇസ്ലാം മതം പ്രച്ചരിപിക്കാന്‍ മുസ്ലിങ്ങള്‍ പടയോട്ടം നടത്തി എങ്കില്‍ ദല്‍ഹിയിലെ മുസ്ലിം ഭരണത്തിന് എതിരെ ഒരു മുസ്ലിം ആയ ബാബര്‍ ഒരിക്കലും സൈന്യത്തെ നയിക്കുകയില്ല. രാജ്യം കീഴടക്കല്‍ അക്കാലത്തെ അംഗീകൃത രാജധര്‍മം ആയിരുന്നു. അതിന് ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല.

ഇസ്ലാം മതം പ്രച്ചരിപ്പിക്കാന്‍ ഒരുപാട് സൂഫിമാരും പണ്ഡിതരും ഇന്ത്യയില്‍ വന്നിട്ടുണ്ട്. അവര്‍ മുഖേനയാണ് ഇന്ത്യയില്‍ ഇസ്ലാമിന് വേരോട്ടം ലഭിച്ചത്. മുസ്ലിം ഭരണാധികാരികളുമായി അവര്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. നാഗൂരിലെ ഷാ അബ്ദുല്‍ ഹമീദും അജ്മീറിലെ മുഹിയുദ്ധീന്‍ ചിസ്തിയുമെല്ലാം ഉദാഹരണങ്ങൾ.

ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യം ഭരിച്ചിട്ടും ഇവിടെ ഹിന്ദുമതം നിലനിന്നു. മുസ്ലിങ്ങള്‍ മാത്രമായി അവശേഷിച്ചില്ല.

അതിനാല്‍ തന്നെ ഇസ്‌ലാം വാളു കൊണ്ടാണ് പ്രചരിച്ചതെന്ന ചില ചരിത്ര ‘പണ്ഡിതരുടെ’ വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല, യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ മതസഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും അധ്യാപനങ്ങള്‍ പഠിപ്പിച്ചത് ഇസ്‌ലാമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. (courtesy)

താലിബാൻ, അൽക്വയിദ പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകൾ നടത്തി എന്ന് പറഞ്ഞു ഇറാക്ക് -അഫ്ഘാൻ അധിനിവേശ യുദ്ധ സമയത്ത് പുറത്ത് വിട്ട പല ആക്രമണ വീഡിയോകളും ബോളിവുഡ് സ്റ്റുഡിയോകളിൽ കൃത്രിമമായി നിർമിച്ചു പ്രചരിപ്പിച്ചതാണ്.ഇത്തരം പ്രോപഗണ്ട വീഡിയോസ് നിർമിക്കുന്നതിന് 500 മില്യൺ ഡോളറാണ് (4000 കോടി രൂപ) അമേരിക്ക ബഡ്ജറ്റിൽ നിന്നും എടുത്ത് കൊടുത്തത്.ആളുകളെ ജീവനോടെ കഴുത്തറുക്കുന്ന വീഡിയോകൾ, സ്ത്രീകളെ ചങ്ങലയിൽ ബന്ധിച്ചു കൊണ്ടുള്ള വീഡിയോകൾ, കുട്ടികളുടെ കയ്യിൽ AK 47 പോലുള്ള ആയുധങ്ങൾ നൽകി പരിശീലനം നടത്തുന്ന വീഡിയോകൾ തുടങ്ങി അൽക്വയിദയും താലിബാനും പോലെയുള്ള ഭീകര സംഘടനകൾ നടത്തുന്നത് ഇസ്ലാമിക തീവ്രവാദമാണെന്ന് ലോകത്തിന് മുന്നിൽ ബോധ്യപ്പെടുത്തി തങ്ങൾ നടത്തുന്ന അഫ്ഘാൻ-ഇറാക്ക് അധിനിവേശ യുദ്ധങ്ങളെ ന്യായീകരിക്കുകയും ലോക രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുകയുമായിരുന്നു ലക്ഷ്യം.ഇതേ പോലെ ഇറാക്ക് യുദ്ധത്തിന് മുൻപ് അന്നത്തെ ബ്രിടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സദ്ദാം ഭരണകൂടത്തിന്റെ കയ്യിൽ ലോകം നശിപ്പിക്കാൻ പ്രാപ്തമായ നശീകരണ ആയുധം (Weapons of Mass Distruction-WMD) ഉണ്ടെന്നും ഇറാഖ് സൈന്യത്തിന് ഇത് 45 മിനിറ്റ് കൊണ്ട് സജ്ജമാക്കി ആക്രമണം നടത്താൻ കഴിയുമെന്നും വ്യക്തമാക്കാൻ യുഎൻ സുരക്ഷ കൗൺസിലിൽ അധിനിവേശത്തിന് പിന്തുണ ലഭിക്കാൻ നല്ല വെടിപ്പിലുള്ള വീഡിയോ പ്രസന്റേഷൻ നടത്തി.അന്നത്തെ യു എൻ സുരക്ഷ കൗൺസിൽ മേധാവി പോലും അത് കണ്ട് അമ്പരന്നു.അങ്ങിനെ ഇറാക്ക് യുദ്ധത്തിന് സുരക്ഷ കൗൺസിലും പച്ചകൊടി ലഭിച്ചു.അതിൽ കാണിച്ച സദ്ദാമിന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞ നശീകരണ ആയുധങ്ങൾ സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയ ത്രിമാന ചിത്രങ്ങളായിരുന്നു എന്ന് പിന്നീട് ലോകത്തിന് മനസ്സിലായി.കാരണം ഇറാക്കിന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞ ആയുധങ്ങളിൽ ഒന്ന് പോലും അമേരിക്കൻ സഖ്യസേനക്ക് ഇറാക്കിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അങ്ങിനെ ലോകജനതയെ വഞ്ചിച്ചു നടത്തിയ അധിനിവേശത്തെ പറ്റി ടോണി ബ്ലെയറിനോട് ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.ചരിത്രം ഞങ്ങൾക്ക് മാപ്പ് തരും എന്നാണ് അദ്ദേഹവും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജൂനിയർ ബുഷും അതിന് മറുപടി പറഞ്ഞത്.അതെ താലിബാനാണ് ഇന്ന് അമേരിക്കൻ ഭരണകൂടം അഫ്ഗാനിസ്ഥാന്റെ ഭരണം കൈമാറി തടി ഊരുന്നത്.ആ താലിബാൻ വിസ്മയമാല്ലാതെ പിന്നെന്താണ്? 

2016 ഇൽ പ്രശസ്ത ഇഗ്ളീഷ് മാധ്യമം ഇന്ഡിപെന്ഡന്റ് റിപ്പോർട് ചെയ്ത വാർത്തയാണ് കൂടെ... 





Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ