ആരാണ് ഭീകരവാദികളും ഉന്മൂലന വാദികളും
ഇസ്ലാമിക ഭരണകൂടവും സൈന്യവും ഏകപക്ഷീയമായി ഏതെങ്കിലും അനിസ്ലാമിക രാജ്യങ്ങളില് ഇടപെട്ട് ആ രാജ്യങ്ങളെ അസ്തിരപ്പെടുത്തുന്നുണ്ടോ ? ആരെങ്കിലും വല്ല തീവ്രവാദങ്ങളും എവിടെയെങ്കിലും നടത്തുന്നുവെങ്കില് അതിനെ ഏതെങ്കിലും ആധികാരിക ഇസ്ലാമിക രാഷ്ട്രങ്ങള് പിന്തുണക്കുന്നുണ്ടോ ? ഏതെങ്കിലും ഭീകര പ്രവർത്തനങ്ങളെ മുസ്ലിം രാഷ്ട്രങ്ങളോ ആധികാരിക സംഘടനകളോ പ്രോത്സാഹിപ്പിക്കുന്നുണ്ടോ. ഏതെങ്കിലും ഒന്നിനെ തള്ളിപ്പറയാതിരുന്നിട്ടുണ്ടോ ? ഇന്ത്യൻ ഫാസിസ്റ്റ് ഭീകര പ്രസ്ഥാനമായ rss ഇന്നോളം ചെയ്ത ഏതെങ്കിലും ആക്രമണങ്ങളേയും ഭീകര പ്രവർത്തനങ്ങളേയും ഏതെങ്കിലും ഹൈന്ദവ സംഘടന ഇന്നോളം തള്ളിപ്പറഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കില്‍ എന്ത് കൊണ്ട് ? വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ ഭീകര വാദത്തെ ഏതെങ്കിലും ക്രൈസ്തവ സംഘടനകള് തള്ളിപ്പറഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കില്‍ എന്ത് കൊണ്ട് ?
ഇന്ത്യയിലുള്ള നക്സലിസം തീവ്രവാദമല്ലേ ? ആ നക്സലുകളെ പോലെ ഏതെങ്കിലും പ്രവർത്തനങ്ങൾ ഏതെങ്കിലും മുസ്ലിം തീവ്രവാദികള് ഇന്ത്യയില് ചെയ്തിട്ടുണ്ടോ ? ഗാന്ധിജി കൊല്ലപ്പെട്ടത് പോലേയോ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് പോലേയോ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് പോലേയോ ഒരു ഭീകര പ്രവർത്തനം മുസ്ലിം തീവ്രവാദീകള് ഇന്ത്യയില് നടത്തിയിട്ടുണ്ടോ ? Ltt തീവ്രവാദം അല്ലായിരുന്നോ... ഖലിസ്ഥാൻ വാദം തീവ്രവാദികളല്ലായിരുന്നോ ? വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഉള്ള ഉൾഫയും national liberation friend ഉം തീവ്രവാദികളല്ലേ ? രാജ്യ ദ്രോഹികളല്ലേ ? ഇന്ത്യൻ ദേശീയ പതാക പോലും കുത്താനനുവദിക്കാത്ത പ്രദേശങ്ങള് ഇന്ത്യയിലില്ലേ ? അതിനെല്ലാം ചുക്കാൻ പിടിക്കുന്നത് മുസ്ലിംകളാണോ ?
ഐറിഷ് തീവ്രവാദികള് മുസ്ലിംകളാണോ ? മൊസാദ് നേരിട്ട് തന്നെ ധാരാളം ഭീകര പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് തീവ്രവാദമല്ലേ ? റോഹിങ്ക്യൻ മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തുന്നത് ഭീകരവാദമല്ലേ ? ഫലസ്ഥീനികളെ സ്വന്തം രാജ്യത്ത് നിന്നും ആക്രമിച്ചകറ്റുന്നത് തീവ്രവാദമല്ലേ ? ഉയിഗൂർ മുസ്ലിംകളെ ജയിലുകളിലിട്ട് പീഢിപ്പിക്കുന്നത് ഭരണകൂട ഭീകരതയല്ലേ ? റുവാണ്ടയിലെ ലക്ഷങ്ങളെ ഉന്മൂലനം ചെയ്തത് ഭരണകൂട ഭീകരതയല്ലേ ? അഫ്ഘാനിലും ഇറാഖിലും ലിബിയയിലും സുഡാനിലും മുപ്പത് ലക്ഷത്തോളം മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തിയത് ഭീകരതയല്ലേ ?
ഭീകരതയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ട സമൂഹം മുസ്ലിംകളാണെന്നിരിക്കേ എങ്ങനെയാ ഇസ്ലാം ഭീകരമാകുന്നത്. ?
ഏതാണ്ട് ആയിരത്തോളം കൊല്ലം മുസ്ലിംകള് ഭരിച്ച ഉപഭൂഖണ്ഡം അല്ലേ ഇന്ത്യൻ ഉപഭൂഖണ്ഡം ? ഇസ്ലാം മറ്റുള്ളവരെ പോലെ ഒരു ഭീകര പ്രസ്ഥാനം ആയിരുന്നുവെങ്കില് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തേയും ഉന്മൂലനം ചെയ്തും പരിവർത്തനം ചെയ്യിച്ചും ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായി മാറ്റുമായിരുന്നില്ലേ ? വേറും 180 കൊല്ലം ബ്രിട്ടീഷുകാര് ഭരിച്ചിട്ട് അന്നുണ്ടായിരുന്ന ഇന്ത്യൻ ജനതയുടെ ഏതാണ്ട് പത്ത് ശതമാനത്തോളം മനുഷ്യരെ കൊന്ന് തള്ളിയില്ലേ ? ഏതാണ്ട് മൂന്ന് കോടിയിലേറെ ജനങ്ങളെ.. അത് ഭരണകൂട ഭീകരതയായിരുന്നില്ലേ. ഏതാണ്ട് അതിന്റെ അഞ്ചെരട്ടി കാലം മുസ്ലിംകള് ഈ രാജ്യത്തെ ഭരിച്ചിട്ട് ബ്രിട്ടീഷുകാര് ഉന്മൂലനം ചെയ്തതിന്റെ തോതനുസരിച്ച് പതിനഞ്ചോ ഇരുപതോ കോടി മനുഷ്യരെ കൊല്ലേണ്ടതായിരുന്നില്ലേ ? ഇസ്ലാം ഇന്ത്യയിലെത്തുന്ന കാലത്ത് ജനങ്ങൾ അത്രയൊന്നും ഉണ്ടായിരുന്നില്ല എന്ന് കൂടി ഓർക്കുക. അതിന്റെ പത്ത് ശതമാനം മാത്രമേ ഉണ്ടാരുന്നൊള്ളൂവെന്ന് മനസ്സിലാക്കുക. അവര് പോലും പരസ്പ്പരം യുദ്ധത്തിലും നിരായുധരായ ബുദ്ധ ജൈന ഭിക്ഷുക്കളെ ഉന്മൂലനം ചെയ്ത് നശിപ്പിക്കുകയും ആയിരുന്നു ഇവിടം. ആ ഇരകളോടൊപ്പം നിന്ന് അവരുടെയെല്ലാം സംരക്ഷണം ഏറ്റെടുത്തതാണോ ഇസ്ലാം ചെയ്ത തെറ്റ്. ?
യൂറോപ്യര് അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്ക് എത്തിയ ശേഷം അവിടങ്ങളിലെല്ലാം ഉണ്ടായിരുന്ന മായൻ ജനതയേയും സംസ്കാരത്തേയും ഉന്മൂലനം ചെയ്തത് ഭീകരത ആയിരുന്നില്ലേ ? നൂറ്റാണ്ടുകളോളം കുരിശുയുദ്ധം നടത്തിയത് തീവ്രവാദം അല്ലായിരുന്നോ ? സ്റ്റാലിനും ഹിറ്റലറും മുസോളനിയും നടത്തിയ വംശീയ ഉന്മൂലനം ഭരണകൂട ഭീകരതയല്ലായിരുന്നോ ? ഒന്നും രണ്ടും ലോകമഹായുദ്ധത്തിന്റെ കാരണം മുസ്ലിംകളായിരുന്നോ ? ആസ്ത്രേലിയയിലെ അനേകരെ ഉന്മൂലനം ചെയ്തത് മുസ്ലിംകളായിരുന്നോ ? ഏതെങ്കിലും ഒരു വിഭാഗത്തെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് ആരെങ്കിലും ആക്രമിക്കുകയാണെങ്കില് അതിനെതിരെ വല്ല ഭാഗങ്ങളില് നിന്നും ആരീതിയിലുള്ള മരണത്തേക്കാളും നല്ലത് ചെറുത്ത് നില്പിലൂടെയുള്ള രക്തസാക്ഷിത്വമാണെന്ന് ആരെങ്കിലും കരുതിയാല് അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം... ?
കെപി. ബാപ്പുട്ടി മലപ്പുറം..,
Comments
Post a Comment