ഖുർആനിലെ അല്ലാഹുവിന്റെ നീതിയും ബൈബിളിലെ യഹോവയുടെ നീതിയും !

 ഖുർആനിലെ

അല്ലാഹുവിന്റെ നീതിയും
ബൈബിളിലെ
യഹോവയുടെ നീതിയും !
___________________________________________________
അല്ലാഹു നീതിമാൻ അല്ല എന്നും നീതി ഇല്ലാത്ത ക്രൂരനായ ദൈവം ആകുന്നു
എന്ന് ഒക്കെ ആണ് ക്രൈസ്തവ മിഷനറിമാരുടെ വാദം :
എങ്കില് യഥാര്ഥ നീതി പുറപ്പെടുവിക്കുന്ന ദൈവ സങ്കല്പ്പം ബൈബിളിലോ ഖുർആനിലോ എന്ന് നമുക്ക് പരിശോധിക്കാം :
__________________
__________________
അല്ലാഹു പറയുന്നു :
♦( Quran 26 :208-209)
وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ
[ ذِكْرَىٰ وَمَا كُنَّا ظَالِمِينَ
ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര് ഉണ്ടായിട്ടല്ലാതെ‎ :
ഓര്മപ്പെടുത്തുവാന് വേണ്ടിയത്രെ അത് !
നാം അക്രമം ചെയ്യുന്നവനായിട്ടില്ല :
________________
________________
♦ ( Quran 35 : 36-37)
അവിശ്വസിച്ചവരാരോ അവര്ക്കാണ് നരകാഗ്നി. അവരുടെ മേല് (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില് അവര്ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില് നിന്ന് ഒട്ടും അവര്ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്ക്കും നാം പ്രതിഫലം നല്കുന്നു.‎
.‎ [ وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ
അവര് അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില് നിന്ന് വ്യത്യസ്തമായി ഞങ്ങള് സല്കര്മ്മം ചെയ്തുകൊള്ളാം. (അപ്പോള് നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന് മാത്രം നിങ്ങള്ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന് നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല് നിങ്ങള് അനുഭവിച്ചു കൊള്ളുക. അക്രമികള്ക്ക് യാതൊരു സഹായിയുമില്ല :
_____________
_____________
♦ ( Quran 39 :71)
സത്യനിഷേധികള് കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര് അതിന്നടുത്തു വന്നാല് അതിന്റെ വാതിലുകള് തുറക്കപ്പെടും. നിങ്ങള്ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള് ഓതികേള്പിക്കുകയും, നിങ്ങള്ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്ക്ക് താക്കീത് നല്കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില് നിന്നുതന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുക്കല് വന്നിട്ടില്ലേ. എന്ന് അതിന്റെ (നരകത്തിന്റെ) കാവല്ക്കാര് അവരോട് ചോദിക്കുകയും ചെയ്യും. അവര് പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല് ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.‎
________________
________________
♦( Quran 67 :8-9)
കോപം നിമിത്തം അത് പൊട്ടിപ്പിളര്ന്ന് പോകുമാറാകും. അതില് (നരകത്തില്) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്ക്കാര് അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന് വന്നിരുന്നില്ലേ?‎
[ قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ
അവര് പറയും: അതെ ഞങ്ങള്ക്ക് മുന്നറിയിപ്പുകാരന് വന്നിരുന്നു. അപ്പോള് ഞങ്ങള് നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള് വലിയ വഴികേടില് തന്നെയാകുന്നു എന്ന് ഞങ്ങള് പറയുകയുമാണ് ചെയ്തത്‌.
__________________
__________________‎
വിശുദ്ധ ഖുർആനിൽ നിന്നും വളരെ വ്യക്തം ആണ് : അല്ലാഹു ഒരു ജനതയെയും ശിക്ഷിക്കുന്നില്ല : അതിനു മുമ്പ് വ്യക്തമായ തെളിവുകളുമായി സന്ദേശ വാഹകരെ / മുന്നറിയിപ്പുകാരെ വിടുകയും ശേഷം ആ ജനത അതിനെ നിഷേധിക്കുകയും ചെയ്യുന്നത് വരെ!!
_______
_______
♦( Quran 16 :36) ‎
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
തീര്ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള് അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില് ചിലരെ അല്ലാഹു നേര്വഴിയിലാക്കി. അവരില് ചിലരുടെ മേല് വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല് നിങ്ങള് ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.‎
____________।।
_____________
ഇനി അഥവാ ഏതെങ്കിലും പ്രദേശത്തെക് ദൈവിക സന്ദേശം വന്ന് എത്തിയിട്ടില്ല എന്ന് കരുതുക :
എങ്കില് ആ ജനത അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും മോചിതരാണ് : കാരണം അല്ലാഹു നീതിമാൻ ആണ് !
അല്ലാഹു പറയുന്നു :
_______
_______
♦ ( Quran 17 :15 )
ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല
___________________________________________
എന്നാല് ക്രൈസ്തവർ എന്താണ് വിശ്വസിക്കുന്നത് ?
ബൈബിള് പരിശോധിക്കാം :
ദൈവത്തിന്റെ സന്ദേശം എത്താത്ത ജന വിഭാഗത്തിന് എന്തെങ്കിലും ഒഴിവ് കഴിവ് ഉള്ളതായി
ബൈബിളില് എവിടെയും കാണാന് കഴിയില്ല !!! മാത്രമല്ല യഹോവ തന്റെ സന്ദേശം ദൂതൻമാരെ വിട്ട് എത്തിച്ചു കൊടുക്കാതെ അനേകം തലമുറകളെ അവർക് തോന്നിയ പോലെ ജീവിക്കാന് അനുവദിച്ചു എന്ന് ആണ് പറയുന്നത് !
______
_______
🔷 ( Acts 14: 16)
കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.
_________
__________
കമന്ററി വേണ്ടാതെ തന്നെ മനസ്സില് ആക്കാന് പറ്റിയ വചനം ആണിത് ! എങ്കിലും ബൈബിള് പണ്ഡിതൻ ആയ " ഗില്ലിന്റെ" കമന്ററി ഇവിടെ വായിക്കാവുന്നതാണ് :
അത് പ്രകാരം ആ ജനതകളെ
വിഗ്രഹാരാധനയിലും വഴികേടിലും അന്ധവിശ്വാസങളിലും ആയി കഴിഞ്ഞു കൂടാൻ ബൈബിളിലെ ദൈവം അനുവദിച്ചു എന്ന് തന്നെ അർഥം : അവരിലേക് പ്രവാചകൻമാരെ അയക്കുകയോ മാർഗ നിർദേശം കൊടുക്കുകയോ
വേദ ഗ്രൻഥകള് നല്കുകയോ ഒന്നും ബൈബിളിലേ യഹോവ ചെയ്തിട്ടില്ല : ചിന്തിക്കേണ്ട വസ്തുത എന്തെന്നാല് ഇസ്രയേല് ജനതയിലേക് കൊട്ട കണക്കിന് പ്രവാചകൻമാരെ അയക്കുകയും അവരുടെ ചെറിയ പാളിച്ചകളിൽ പോലും ദുഖിക്കുന്ന യഹോവയെ ബൈബിളില് ഉടനീളം കാണാന് കഴിയും എന്നതാണ് :
മറ്റൊരു കമന്ററി കൂടി കാണുക :
(((((((((((( Allowed them to live as they wished, prescribing and appointing them no type of religion.
))))))))
________
________
അതായത് ഒട്ടനവധി ജനതകളെ അവരുടെ ദുഷ് ചെയ്തികളിലും അവിശ്വാസത്തിലും തുടരാൻ യഹോവ വിടുകയും പ്രവാചകൻമാരെ അപ്പാടെ തന്റെ ഇസ്രയേല് ജനത്തിലേക് മാത്രം അയച്ച്
കൊടുക്കുകയും ചെയ്തു !!
________
________
എങ്കില് ആ ജനങ്ങളുടെ കാര്യത്തില് എന്തു നടപടി ആണ് യഹോവ എടുക്കുക ?
ആ ജനതയെ ശിക്ഷിക്കുമോ ? ശിക്ഷിച്ചാൽ അത് നീതി ആണോ ??
അത് അല്ല അവർക് എന്തെങ്കിലും ഒഴിവ് കഴിവ് ഉണ്ടോ ????
ബൈബിള് തന്നെ പറയട്ടെ :
_____
_____
🔷 ( ROMAR 1:20)
ലോക സൃഷ്ടി മുതൽ
ദൈവത്തിന്റെ അദൃശ്യ പ്രകൃതി, അതായത് അവന്റെ അനന്ത ശക്തിയും ദൈവത്വവും സൃഷ്ടി വസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട് !
അത് കൊണ്ടു അവർക്
ഒഴി കഴിവില്ല!!!!
__________
__________
കണ്ടോ ??
എന്തൊരു നീതി ആണെന്ന് നോക്കണേ ???
ഒരു വിഭാഗം ജനതയെ അവരുടെ അന്ധവിശ്വാസങ്ങളിലും അവിശ്വാസങളിലും വഴികേടിലും തോന്നിയ പോലെ ജീവിക്കാൻ വിടുകയും അവരിലേക് തന്റെ സന്ദേശമോ പ്രവാചകൻമാരെയോ മാർഗ ദർശനമോ അയക്കാതെ ഇരിക്കുകയും ശേഷം അവരുടെ ദുഷ് പ്രവൃത്തികളെ പ്രതി അവരെ ശിക്ഷിക്കുന്ന ദൈവത്തെ ആണ്
ബൈബിള് പരിചയപ്പെടുത്തുന്നത് :
എന്നാല് വിശുദ്ധ ഖുർആനിലെ അല്ലാഹു എങ്ങനെ ആണ് എന്ന് മുകളില് പറഞ്ഞു :
______
ജനതകളെ അവരുടെ അന്ധവിശ്വാസങ്ങളിലും അവിശ്വാസങളിലും വഴികേടിലും തോന്നിയ പോലെ ജീവിക്കാൻ വിടാതെ അവരിലേക് തന്റെ സന്ദേശവും പ്രവാചകൻമാരെയും മാർഗ ദർശനങ്ങളും അയക്കുകയും ശേഷം അത് അനുസരിച്ച് ജീവിക്കുന്നവർക് പ്രതിഫലവും
അല്ലാത്തവരെ അവരുടെ ദുഷ് പ്രവൃത്തികളെ പ്രതി ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെ ആണ് വിശു�ദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് !
ഇനി പറയു ?
ഏതു ദൈവം ആണ് യഥാര്ഥ നീതി പുറപ്പെടുവിക്കുന്നത് ?
അല്ലാഹുവോ ? യഹോവയോ ?

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ