അല്ലാഹു "സ്നേഹം" ആണോ ?

 അല്ലാഹു "സ്നേഹം" ആണോ ?

അല്ലാഹു എല്ലാവരെയും വെറുക്കുന്നുന്നവനോ ?
പരിശോധിക്കുന്നു :
( Refuting Missionary claim)
____________________________________________________________________________________
അല്ലാഹുവിന്റെ സവിശേഷമായ നാമങ്ങളില് ഒന്ന് ആണ്
"AL-WADOOD " അഥവാ
"ഏറെ സ്നേഹമുള്ളൻ"!!
ആണി പോലെ തുളച്ച് കയറുന്ന സ്നേഹത്തിനാണ്
അറബിയില് "Wudd" എന്ന് പറയുന്നത് !
അത് പോലെ തന്നെ അറബികില് "HUBB " എന്ന് പറഞാല് സ്നേഹം / ഇഷ്ടം എന്ന് അർഥം ! "AHABBA" എന്ന് പറഞാല് . . . സ്നേഹിക്കുന്നു / ഇഷ്ടപ്പെടുന്നു എന്ന് അർഥം !
അറബി ഭാഷയില് സ്നേഹത്തിന്റെ വ്യാപ്തി കുറിക്കാൻ ഇതിനെക്കാള് മികച്ച പദങ്ങള് ഇല്ല എന്ന് തന്നെ പറയാം !
ദാമ്പത്യ ജീവിതത്തില് ഭാര്യ ഭർത്താക്കൻമർക് ഇടയില് ഉണ്ടാകേണ്ട സ്നേഹത്തെ കുറിക്കാനും വിശുദ്ധ ഖുർആൻ wudd ന്റെ
നാമപദം ആയ "Mavadda"
ആണ് ഉപയോഗിച്ചിരിക്കുന്നത് !
(Quran 30:21) !
ഇത്രയും പറഞത് സ്നേഹം എന്നത് അല്ലാഹുവിന്റെ പ്രധാന ഗുണ വിശേഷണങ്ങില് പെട്ടതാണ് എന്നും
അതിന്റെ ആഴ വ്യാപ്തിയും കാണിക്കാൻ ആണ്!
___________
🔵 അവൻ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹം ഉള്ളവനും ആകുന്നു !!
(Quran 85:14)
____________________________
🔵 നിങ്ങള് നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.‎
(Quran 11:90)
________________________________________________________
അല്ലാഹുവിന്റെ സംബന്ധിച്ച് അവൻ സ്നേഹം ഉള്ളവനാണ് !
എന്നാല് അവൻ ആരെയൊക്കെയാണ് സ്നേഹിക്കുന്നത് ? ഇഷ്ടപ്പെടുന്നത് ?
ആരെയൊക്കെയാണ് ഇഷ്ടപ്പെടാത്തത് എന്ന് അല്ലാഹു തന്നെ വളരെ വ്യക്തമായി Quran ല് പറഞിട്ടുണ്ട് !!
അത് നമുക്ക് പരിശോധിക്കാം :
____________________________
_____
_____
🔹അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു
( Quran 2 :222)
____________________________
🔹 അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു
(Quran 5 :42) ( 60 :8)
___________________________
🔹 അല്ലാഹു ക്ഷമാശീലരെ ഇഷ്ടപ്പെടുന്നു
( Quran 3 :146)
____________________________
🔹അല്ലാഹുവിന്റെ മാർഗത്തില് ഭിന്നതകള് ഇല്ലാതെ ഒറ്റക്കെട്ടായി യുദ്ധം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു
( Quran 61 : 4)
____________________________
🔹 അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെയും ധർമ്മ നിഷ്ട പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു
( Quran 3 :76 ) (9:4) (9:7)
____________________________
🔹അല്ലാഹു തന്നില് വിശ്വാസം അർപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു
( Quran 3 : 159)
____________________________
🔹അല്ലാഹു വിശുദ്ധി കൈ കൊള്ളുന്നവരെ ഇഷ്ടപ്പെടുന്നു
( Quran 9 :108)
____________________________
🔹 അല്ലാഹു ശുചിത്വം പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു
( Quran 2 :222)
____________________________
🔹നന്മകള് ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു
(Quran 2 :195 )
___________________________
🔹സല്കർമ്മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു
( Quran 3 :134) (3 :148)
____________________________
♦അല്ലാഹു ആരെയൊക്കെയാണ് ഇഷ്ടപ്പെടുന്നത് എന്നും
അതിന്റെ കാരണവും
അവരുടെ കോളിറ്റികളും
നമ്മള് കണ്ട് കഴിഞ്ഞു !
ഇനി അല്ലാഹു ആരെയൊക്കെയാണ് ഇഷ്ടപ്പെടാത്തത് എന്ന് നോക്കാം :
___________
___________
___________
🔹 പരിധി വിടുകയും അതിക്രമങ്ങള് പ്രവര്ത്തിക്കുന്നവരെയും യുദ്ധത്തില് ആയാല് പോലും അല്ലാഹു ഇഷ്ടപ്പെടുകയില്ല
( Quran 2 :190)
___________________________
🔹 ഭൂമിയില് കുഴപ്പങ്ങള് ഉണ്ടാക്കുന്നവരെയും നശീകരണ പ്രവർത്തനങ്ങള് നടത്തുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല
( 2 :205)
____________________________
🔹 അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
( Quran 3 : 57) ( 3:140)
____________________________
🔹 കുറ്റവാളിയെയും നന്ദികെട്ടവനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല
( Quran 2 :276)
____________________________
🔹അല്ലാഹു വഞ്ചകൻമാരെ ഇഷ്ടപ്പെടുകയില്ല
( Quran 8 :58)
____________________________
🔹 അല്ലാഹു സത്യ നിഷേധികളെ ഇഷ്ടപ്പെടുകയില്ല
(Quran 3:32)
_______________,_____________
🔹 അല്ലാഹു അഹങ്കാരിയെയും പൊങ്ങച്ചം നടിക്കുന്നവനെയും ഡംഭ് കാണിക്കുന്നവനെയും
മതിമറന്നാഹ്ലാദിക്കുന്നവനെയും ഇഷ്ടപ്പെടുകയില്ല
( Quran 4:36) ( 28:76) ( 31:18) ( 57:23)
____________________________
🔹 ചീത്ത വാക്കുകള് പരസ്യം ആക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല
(Quran 4:148)
___________________________
🔹നാട്ടില് കുഴപ്പം ഉണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
( Quran 5:64) (28:77)
____________________________
🔹നന്ദികെട്ട
മഹാ വഞ്ചകനും അധർമ്മകാരിയും ആയ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല
(Quran 4:107) ( 22:38)
____________________________
🔹 പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
(Quran 5:87)
____________________________
♦അല്ലാഹു ഇഷ്ടപ്പെടാത്തത് ആരെയൊക്കെ എന്നും അതിന്റെ കാരണവും
അവരുടെ കോളിറ്റികളും
മുകളില് കണ്ടല്ലോ ?
♦ ഇനി പറയു ? അല്ലാഹു സ്നേഹം ഇല്ലാത്തവൻ ആകുന്നത് എങ്ങനെ ?
♦സത്യത്തില് അല്ലാഹു മേല് പറഞ കോളിറ്റികള് ഉള്ളവരെ ഇഷ്ടപ്പെടാത്തത് തന്നെ അവന് നമ്മോട് ഉള്ള അതി കഠിനമായ സ്നേഹം അല്ലേ തെളിയിക്കുന്നത് ?
♦രണ്ടാമത് ആയി ഈ പറഞ കാറ്റഗറിയില് ഉള്ളവർക് തങ്ങളുടെ തെറ്റുകള് മനസ്സില് ആക്കി അല്ലാഹുവിനൊട് പശ്ചാത്തപ്പിച്ചാല്
അവരെയും അല്ലാഹു സ്നേഹിക്കുന്നതാണ് ! കാരണം അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു !
( Quran 11:90) ( 2:222)
______________________________________
എന്തു കൊണ്ടു ആയിരിക്കും പിന്നെ മിഷനറിമാർ ഇങ്ങനെ അല്ലാഹുവിനും ഇസ്ലാമിനും എതിരെ കൊടും കള്ളങള് പറഞ്ഞു നടക്കുന്നത് ?
ദൈവം എല്ലാവരെയും സ്നേഹിക്കുന്നു (John 3:16) എന്ന ബൈബിള് വചനം പൊക്കി പിടിച്ച് ഇവർ എന്താണ് ഉദ്ദേശിക്കുന്നത് ?
♦ ഇവരുടെ ദൈവം
കൊടും കുറ്റവാളിയെയും ബലാത്സംഗകനെയും ഭൂമിയില് കുഴപ്പം ഉണ്ടാക്കുന്ന സകലരെയും അഹങ്കാരികളെയും വൃത്തികെട്ടവൻമാരെയും സ്നേഹിക്കുന്നു എന്ന് ആണോ ഇവർ പറയുന്നത് ?
എങ്കില് ഈ പറഞ കുറ്റവാളികള്ക് കൂടുതല് കുറ്റങ്ങള് നടത്താന് ഏറ്റവും വലിയ മോട്ടിവേഷൻ ആകും അത് !
അത് എന്തും ആകട്ടെ :
ഈ വിഷയത്തില് നമ്മള്
ബൈബിള് പരിശോധിച്ചാല്
ഞെട്ടും എന്ന് തീർച്ച! മിഷനറിമാർ സ്വന്തം കണ്ണിലെ ലെ തടി കഷ്ണം മറച്ച് വെച്ച് അന്യന്റെ കണ്ണിലെ കരട് തപ്പി ഇറങിയവരാണ് എന്ന് ഒരു വട്ടം കൂടി തെളിയുന്നു :
വായിക്കുക :
_________________________
_________________________
ബൈബിളിലെ നേരത്തെ പറഞ സ്നേഹ ദൈവം ഒരു കാരണവും ഇല്ലാതെ ആണ്
മനുഷൻമ്മാരെ വെറുക്കുന്നത് പറഞാ വിശ്വസിക്കുമോ ?
അതെ അതാണ് സത്യം :
__________
__________
♦[ROMAR 9:13]
“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ വെറുത്തിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
_______
( ഇസഹാകിന്റെ രണ്ടു മക്കള് ആയ യാകൊബിന്റെയും ഏസാവിന്റെയും കാര്യം ആണ് ഇവിടെ പറയുന്നത് !
ഇവർ പ്രസവിച് വീണ ഉടനെ ദൈവം യാകോബിനെ സ്നേഹിച്ചു ! മറ്റേ കുഞിനെ വെറുത്ത് കളഞു! ഒരു കാരണവും ഇല്ല ! പാവം)
__________________________________
♦(MALACHI 1:1-3)
കർതാവ് മലാകിയിലൂടെ ഇസ്രയേല്ന് കൊടുത്ത അരുളപ്പാട് :
" ഞാൻ നിങളെ സ്നേഹിച്ചു: എന്നാല് നിങ്ങള് ചോദിക്കുന്നു : എങ്ങനെ ആണ് അങ്ങ് ഞങളെ സ്നേഹിച്ചത് ?? കർതാവ് അരുളി ചെയ്യുന്നു :
ഏസാവ് യാകൊബിന്റെ സഹോദരൻ അല്ലേ ?
എന്നിട്ടും ഞാന് യാകൊബിനെ സ്നേഹിക്കുകയും ഏസാവിനെ വെറുക്കുകയും ചെയ്തു !
____________________________
അല്ലാഹു സത്യ നിഷേധികളെ ഇഷ്ടപ്പെടുകയില്ല (3:32) ( 30:45) എന്ന് വിശു�ദ്ധ ഖുർആനില് അല്ലാഹു പറഞ്ഞു എന്നതിന്റെ പേരില് അസ്വസ്ഥത കാണിക്കുന്ന
(See Attached photo) മിഷനറി ചേട്ടന് സ്വന്തം ബൈബിളില് ദൈവം താഴെ പറഞത് കേട്ടാല് ഹൃദയം പൊട്ടുമോ ആവോ ?
______
______
♦(സങ്കിർതനങള് 31:6)
വിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്ന് "വെറുക്കുന്നു "
__________________________
♦ (ലേവ്യർ 20 :23)
നിങ്ങളുടെ മുമ്പില് നിന്നും ഞാന് നീക്കി കളയുന്ന ജനതയുടെ മാർഗങള് നിങ്ങള് പിന്തുടരരുത്! എന്തെന്നാല് ഇപ്രകാരം എല്ലാം അവർ ചെയ്തതിനാല് ഞാന് അവരെ വെറുക്കുന്നു
____________________________
♦( ലേവ്യർ 26:30)
ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.
___________________________
♦( സങ്കിർതനം 11 :5)
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
____________________________
♦(സങ്കിർതനം 139:21-23)
യഹോവേ, നിന്നെ
വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
ഞാൻ അവരെ പരിപൂർണ്ണപരിമായി വെറുക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
____________________________
♦(സങ്കിർതനങള് 5:6)
അഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ വെറുക്കുന്നു.
____________________________
മിഷനറിമാർ ചെന്നു കുടുങുന്നത് ഇവിടെ ആണ്!
🔵 വിശുദ്ധ Quran ല് എവിടെയും അല്ലാഹു സ്നേഹം ആണെന്ന് പറയുന്നില്ല ! മറിച്ചു അവൻ സ്നേഹം ഉള്ളവൻ ആണ് എന്ന് പറയുന്നു
(11:90) (85:14) !!
കാരണം അല്ലാഹു സ്നേഹം മാത്രമല്ല ! അവന് കാരുണ്യം , പാപ ക്ഷമ , കോപം , സംഹാരം , ദയ , തുടങ്ങിയ അനേകം ഗുണങള്ക് ഉടമ ആണ്!
_______________________
_____
♦മിഷനറികളുടെ ദൈവം സ്നേഹം മാത്രം ആണോ ?
അവർ അങ്ങിനെ കള്ളത്തരം പറഞാലും യാഥാര്ഥ്യം അങ്ങനെ അല്ല എന്ന് മുകളില് കണ്ടതാണ് അല്ലോ ?
ദൈവം സ്നേഹം മാത്രം ആണെങ്കില് അവൻ എല്ലാവരെയും സ്നേഹിക്കുന്നു എന്ന് പറയേണ്ടി വരും ! അതില് സകല വൃത്തികെട്ടവൻമാരും വരും ! ദൈവം അങ്ങനെ ചെയ്യുന്നവൻ അല്ല എന്ന് നാം മുകളില് കണ്ടു !
_______
♻ എന്നാല് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം
© Ar-Rahmaan ആകുന്നു !(Quran 1:1)
അതായത് വിശ്വസിച്ചവർക്കും വിശ്വസിക്കാത്തവർക്കും
ഒരു പോലെ കരുണ ചെയ്യുന്നവൻ !
അത് കൊണ്ടു ആണ് അവനെ പുച്ഛിച്ച് തെറി പറഞ്ഞ് നടക്കുന്നവർ പോലും ഇന്നും അലട്ടൽ ഇല്ലാതെ കഴിഞ്ഞു പോകുന്നത് !
അത് കൊണ്ടു ആണ് ഭൂമിയില് വെച്ചു അവരെ നിമിഷംപ്രതി അല്ലാഹു പിടി കൂടാത്തത്!
__________
അത് പോലെ തന്നെ ഒരു മനുഷ്യന് എന്തെങ്കിലും കുറ്റം ചെയ്യമ്പോഴേക്കും അവനെ പിടി കൂടാത്തതും അവന്
Ar Rahman അഥവാ പരമ കാരുണികൻ ആയത് കൊണ്ടാണ്!
വിശുദ്ധ ഖുർആൻ അനേക സന്ദര്ഭങ്ങളില് ഇവ രേഖപ്പെടുത്തുന്നുണ്ട് :
_________
_________
🔷 ( Quran 24 :20)
നിങ്ങള്ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലാതിരിക്കുകയും അല്ലാഹു കൃപയും കാരുണ്യവുമില്ലാത്തവനാവുകയുമാണെങ്കില് നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?‎
________
________
🔷 ( Quran 39:53)
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്ത്തിച്ച് പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള് നിരാശപ്പെടരുത്‌. തീര്ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്ച്ചയായും അവന് തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.‎
____________
____________
🔷 പ്രവാചകനായ അബ്രഹാം ഒരിക്കല് മെക്കയില് വെച് ഈ നാടിനെ നിർഭയ പ്രദേശം ആക്കുകയും ഈ നാട്ടില് അല്ലാഹുവില് വിശ്വസിക്കുന്നവർക് മാത്രം ഭക്ഷ്യ യോഗ്യത നല്കുകയും ചെയ്യണമേ എന്ന് പ്രാർധന നടത്തിയതായി കാണാം :
പക്ഷേ അല്ലാഹു അബ്രഹാമിനോട് പറഞത് എന്നില് വിശ്വസിക്കാത്തവനും ഞാന് ആഹാരം നല്കും എന്ന് ആണ് !
(Quran 2:126)
_________________________________
സ്നേഹത്തിന് പരിധി ഉണ്ട് ! എല്ലാവരെയും ദൈവം സ്നേഹിക്കില്ല ! ദൈവം വെറുക്കുന്നവർ ഉണ്ട് എന്ന് കണ്ട് കഴിഞ്ഞു !
എന്നാല് കാരുണ്യത്തിന് പരിധി ഇല്ല! ദൈവം ഇഷ്ടപ്പെടാത്തവരോടും അവന് കാരുണ്യം കാണിക്കും !
കാരണം അല്ലാഹുവിന്റെ കാരുണ്യം ലോകത്തെ വലയം ചെയ്തിരിക്കുന്നു !!
_____
_____
🔷 (Quran 7:156)
എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല് എന്റെ കാരുണ്യം സർവ്വ വസ്തുക്കളെയും ചൂഴ്ന്നുനില്ക്കുന്നു.
____________________________
🔷 (Quran 6:12 )
കാരുണ്യത്തെ അവന് സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു.
__________
___________
🔷 (Quran 6:54)
നമ്മുടെ വചനങ്ങളില് വിശ്വസിക്കുന്നവര് നിന്നെ സമീപിച്ചാല് നീ പറയണം: നിങ്ങള്ക്കു സമാധാനം.
©നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേല് ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു.©
അതായത് നിങ്ങളില് നിന്നാരെങ്കിലും അവിവേകത്താല് വല്ല തിന്മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്ക്കുകയും ചെയ്യുന്ന പക്ഷം അവന് ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു
______________________________
മിഷനറികള് എഴുന്നള്ളിക്കുന്ന ഒരു വിവരകേട് മാത്രം ആണ് ദൈവം സ്നേഹം ആണ് എന്നത്
(john 3:16) !
കാരണം അവർ പറയേണ്ടത് ദൈവം സ്നേഹം ഉള്ളവൻ ആണ് എന്ന് ആണ് !
ദൈവത്തിന്റെ അനേകം ഗുണങളില് ഒന്നു മാത്രമാണ് സ്നേഹം !
ദൈവം കാരുണ്യവാൻ ആണ് എന്ന് ഇവർ ഒരിക്കല് എങ്കിലും പറയുന്നത് ഞാന് കേട്ടിട്ട് ഇല്ല ! പരസ്പരം ദൈവം സ്നേഹം ആണ്
എന്ന് മൊഴിഞ് സ്വന്തത്തെയും ജനത്തെയും വഞ്ചിക്കുകയല്ലാതെ !!!

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ